ഗായത്രി – 8 5

“ഹമ്മ് ” ഒന്ന് അമർത്തി മൂളി

” എന്നിട്ട് ഇണ്ടല്ലോ ഞാൻ അവരോട് പറഞ്ഞിട്ട് തിരിഞ്ഞു നടന്നപ്പോൾ ഒരു ബൈക്ക് എന്റെ മുന്നിൽ പെട്ടെന്ന് സഡൻ ബ്രേക്ക് ഇട്ടു ഞാൻ ആകെ പേടിച്ച് പോയി ബൈക്കിന്റെ പുറകിൽ നിന്ന് ഇറങ്ങുന്ന ആളെ എനിക്ക് നല്ല പരിചയം ഉണ്ടാർന്നു പക്ഷെ ആൾ എന്നെ മൈൻഡ് ചെയ്തെ പോയി ” അതും പറഞ്ഞ് ഗായത്രി എന്നെ നോക്കി.
” നീ എന്തിനാ എന്നെ നോക്കുന്നെ ” ഞാൻ അവളോട് ചോദിച്ചു.

” അത് ആരാന്ന് അറിയില്ലേ നിനക്ക്‌ ” അവൾ എന്നോട് ചോദിച്ചു.

” ഞാൻ ആണോ ” ഞാൻ അവളോട് അമ്പരപ്പോടെ ചോദിച്ചു. അവൾ അതെ എന്ന് തലകുലുക്കി

” എന്നിട്ട് ” ഞാൻ അവളോട് ചോദിച്ചു.

” എന്നിട്ട് എന്താ നീ എന്നെ മൈൻഡ് ചെയ്യാതെ പോയപ്പം ഞാൻ ഒന്ന് ഞെട്ടി . എനിക്ക് എന്തോ പോലെ തോന്നി എപ്പഴും എന്റെ കൂടെ എന്റെ വാല് പോലെ പുറകെ നടന്ന നീ എന്നെ മൈൻഡ് ചെയ്യാണ്ട് പോയപ്പം ഞാൻ ആകെ വല്ലാതായി. ഞാൻ അത് ആലോചിച്ചു നിൽക്കുമ്പോൾ ആണ് നിമ്മി എന്നെ പിടിച്ച് വലിച്ചോണ്ട് പോയി നീ എന്താ സ്വപ്നം കാണുവാണോ എന്ന് ചോദിച്ച്. അവൾടെ കൂടെ പോകുന്നുണ്ടെങ്കിലും മനസ്സിൽ മുഴുവൻ നീ ആയിരുന്നു. അവൾ എങ്ങനെയോ ഡ്രസിങ് റൂം ഒക്കെ കണ്ട് പിടിച്ച് എന്നെ കൊണ്ട് അങ്ങോട്ട് പോയി. അവിടെ അവർ പ്രാക്ടിസ് ഒക്കെ ചെയ്യുന്നുണ്ട്. പിന്നെ ഞാൻ അതിന്റെ തിരക്കിലേക്ക് പോയി പിന്നെ ഞങ്ങൾക്ക് സ്റ്റേജിൽ കേറണ്ടേ സമയം ആയി ഞങ്ങൾ എല്ലാരും കേറി പാടാൻ തുടങ്ങി. പാടുന്നതിന്റെ ഇടക്ക് ആണ് നിന്റെ വരവ് അതുടെ കണ്ടപ്പോൾ എന്റെ കൈന്ന് പോയി ഭാഗ്യത്തിന് വെള്ളി ഒന്നും വീണില്ല തെറ്റിയും ഇല്ലാ ഞാൻ കോറസ് പാടുന്ന പോലെ ആയി. തട്ടി മുട്ടി പരുവാടി തീർത്തു. അത് കഴിഞ്ഞ് ഞാൻ നിന്നെ തപ്പി ഇറങ്ങുമ്പോൾ ആണ് ഞങ്ങൾ വരുന്ന വഴിക്ക് രണ്ട് പെൺപിള്ളേരെ കണ്ട കാര്യം പറഞ്ഞില്ലേ അവരെ കണ്ടേ. അവർ രണ്ടും കൂടെ അവിടെ ഇരുന്ന് എന്തോ പറയുന്നുണ്ടായിരുന്നു. അപ്പഴാണ് നീ അങ്ങോട്ട് വരുന്നുന്നതും അവരോട് എന്തോ പറയുന്നതും ഒച്ചപ്പാട് ഉണ്ടാകുന്നതും നിന്നെ അപ്പം ആരോ വിളിച്ചോണ്ട് പോയി ”

അവൾ പറയുന്നത് ഒക്കെ കേട്ടപ്പോൾ എന്റെ കിളികൾ ഒക്കെ ഏതൊക്കെയോ വഴിക്ക് പറന്ന് പോയി
” അച്ചു നീകേക്കണില്ലേ ” ഗായത്രി എന്നോട് ചോദിച്ച്

” മ്മ് ” ഞാൻ ഒന്ന് മൂളി .

” എന്നിട്ട് ഉണ്ടല്ലോ ഞാൻ നിന്റെ പുറകെ വന്നു. നീ അവിടെ ഒരു സ്ഥലത്ത് ഒറ്റക്ക് ഇരിക്കുന്ന കണ്ടു ആരും ഇല്ലേൽ നിന്നോട് ചോദിക്കാലോ എന്താ പ്രശ്നം എന്ന് വെച്ച് നിന്റെ അടുത്തേക്ക് വരാൻ തുടങ്ങിയപ്പോൾ ആണ് . നിന്നെ വിളിച്ചോണ്ട് പോയ ചെക്കൻ അങ്ങോട്ട് വന്നത്. എന്നിട്ട് അവൻ നിന്നോട് ചോദിച്ച് ‘ നീ എന്തിനാ ഈ ചാവാലി കേസ് ഒക്കെ പിടിക്കുന്നെ എന്ന് ‘ എനിക്ക് അതൊന്നും മനസിലായില്ല അവനെ ആരോ പെട്ടെന്ന് വിളിച്ചു അപ്പം അവൻ പോയി. പിന്നെ ഞാൻ വരാലോ എന്ന് നോക്കുമ്പോൾ ആണ് അഭി നിന്റെ അടുത്തേക്ക് വരുന്നതും എന്താ സീൻ നീ എന്തിനാ അവളോട് സീൻ പിടിക്കുന്നെ എന്നൊക്കെ ചോദിച്ചേ. ”

” എന്നിട്ട് ഞാൻ അവനോട്‌ പറഞ്ഞത് ഒക്കെ നീ കേട്ടോ…..? ” ഞാൻ ആകാംഷ കൊണ്ട് ചോദിച്ചു.

” ആം കേട്ടു അവൾക്കിട്ട് ഞാൻ ഒരു പണി കൊടുക്കു നീ നോക്കിക്കോ എന്ന് അല്ലെ ” ഞാൻ ആകെ ചൂളി പോയി ഗായത്രി അങ്ങനെ പറഞ്ഞപ്പം .

” എന്നിട്ടോ പെട്ടെന്ന് ഒരു പെൺകൊച്ചു നിങ്ങൾടെ അടുത്തേക്ക് ഓടി വന്നു. എന്നിട്ട് ആ കൊച്ച് വല്ലാണ്ട് കിതക്കുന്നുണ്ടായിരുന്നു. ആാാ കൊച്ച് വന്ന് അഭിടെ കൈ പിടിച്ചു അത് കണ്ടപ്പം അഭി ആ കൊച്ചിനോട് എന്താ പറ്റ്യേ എന്ന് ചോദിച്ചു. അപ്പം അവിടേക്ക് രണ്ട് ചെക്കമ്മാർ വന്നു. അവരെ കണ്ടപ്പോ അവൾ ആകെ വിറക്കാൻ തുടങ്ങി. എന്താടി നീ കിടന്ന് വിറക്കുന്നെ അഭി പിന്നെയും ആ കൊച്ചിനോട് ചോദിച്ച്. അത് ഇവമ്മാർ എന്നെ കേറി പിടിക്കാൻ നോക്കി എന്ന് പറഞ്ഞു തീരലും നീ അതിലെ ഒരു ചെക്കനെ കേറി ചവിട്ടുന്നതാണ് കണ്ടത് പിന്നെ അവിടെ ഫുൾ അടിയായിരുന്നു. അതിനടക്ക് നിന്റെ ഫ്രണ്ട്‌സ് ആണെന്ന് തോന്നുന്നു രണ്ട് ചെക്കന്മാർ വന്ന് അവർ അവമ്മാരെ പഞ്ഞിക്കിടുവാർന്നു നീ വേറെ ആരെയും അടിക്കാണ്ട് ആ ചെക്കനെ തന്നെ അടിക്കുവാർന്നു അവനെ ഇടിച്ച് ഇടിച്ച് അവന്റെ മൂക്കിൽ കൂടെ ചോര വരാൻ തുടങ്ങി അത് കണ്ടപ്പോ എനിക്ക് ആകെ പേടി ആയി. ഞാൻ വേഗം ആ കൊച്ചിനെ പിടിച്ചോണ്ട് പോയി അടുത്ത് ഉള്ള ഒരു റൂമിൽ ആക്കി തിരിച്ച് വരുമ്പോൾ അവർ എല്ലാം അടി കൊണ്ട് നിലത്ത് കിടക്കുവാർന്നു. എന്നിട്ട് നി ആ ചെക്കനോട് പറഞ്ഞു. അന്തസ്സ് ഉണ്ടോടാ നായിന്റെ മോനെ ഒരു പെണ്ണിനെ പിടിക്കാൻ. പെണ്ണിനെ പിടിച്ചിട്ട് അല്ലടാ തായോളി ആണാണെന്ന് തെളിയിക്കണ്ടത് അത് കേട്ടപ്പോ എനിക്ക് എന്തോ ഒരു വല്ലാത്ത ബഹുമാനം നിന്നോട് തോന്നി. ഞാൻ നിന്റെ അടുത്തേക്ക് ഓടി വന്നെങ്കിലും നീ ബൈക്കിൽ കേറി പോയി ” ഞാൻ അവൾ പറയുന്നത് കേട്ട് ആകെ കോരി തരിച്ച് ഇരിന്നു .
” എന്നിട്ട് എന്താ ഞാൻ ആാാ നടന്ന കാര്യം ഒക്കെ അമ്മേനോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു ”

Leave a Reply

Your email address will not be published. Required fields are marked *