ഗായത്രി – 8 5

” ഹാ വഴി പറഞ്ഞു തന്നാൽ മതി ” ഞാൻ അവളോട് പറഞ്ഞു. അവൾ എന്നോട് ഓരോ വഴികളിലൂടെ പോകാൻ പറഞ്ഞു. അവസാനം ചെന്ന് നിന്നത് ഒരു കുന്നിന്റെ മുകളിൽ ആണ്. ഞാൻ ബൈക്ക് നിർത്തി അവൾ ഇറങ്ങി കൂടെ ഞാനും. കൊറച്ച് ദൂരം നടക്കാൻ ഉണ്ട് താഴേക്ക് ഇറങ്ങണം ഞങ്ങൾ രണ്ടും താഴേക്ക് നടന്നു ഗായത്രി താഴേക്ക് ഇറങ്ങുന്നതിന്റെ കൂടെ എന്റെ കൈയിൽ കോർത്ത് പിടിച്ചു. ഞങ്ങൾ നടന്ന് താഴെ എത്തി. ശ്രീകോവിലിന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവൾ എന്നെ പിടിച്ച് നിർത്തി അവൾ പൂജ കൗണ്ടറിലേക്ക് പോയി. രസിത് എടുത്ത് വന്നു. ശ്രീകോവിൽ രണ്ട് അരുവികളുടെ നടുക്കായിട്ട് ആണ്. അവൾ ഒരു കൈയിൽ രസിതും ഒരു കൈകൊണ്ട് പാവാട പൊക്കി പിടിച്ച് വെള്ളത്തിലേക്ക് ഇറങ്ങി കാലുകൾ നനച്ചു. ഞാനും വെള്ളിത്തിലേക്ക് കാൽ മുക്കി ശ്രീ കോവിലിന്റെ അടുത്തക്ക് പോയി അധികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല. പ്രതിഷ്ഠകണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി കാരണം അതു പോലെ ഒരു പ്രതിഷ്ഠ ഞാൻ അതിന് മുൻപ് കണ്ടിട്ടില്ല. ഒഴുകി വരുന്ന അരുവിയിൽ നിന്നും വെള്ളം ഏത് നേരവും ശിവലിംഗത്തിലേക്ക് ഒഴുകി എത്തുന്നു. ഞാൻ കണ്ണുകൾ അടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി . കണ്ണുകൾ തുറന്ന് ഗായത്രിനെ നോക്കി അവൾ അതെ നിൽപ്പിൽ തന്നെ ആണ്. കാര്യമായിട്ട് എന്തോ പറയുകയാണ് ഞാൻ അവളെ വിളിക്കാതെ കാവിലേക്ക് നടന്നു .
കാവ് ഒരു കുറച്ച് ഉള്ളിലേക്ക് ആയിട്ടാണ് നടക്കുമ്പോൾ കുരങ്ങുകൾ മരത്തിൽ ഇരിക്കുന്നുന്നത് കണ്ടു. കാവിൽ പോയി തൊഴുത് ശ്രീകോവിലിന്റെ അടുത്തേക്ക് വന്ന് പ്രസാദം വാങ്ങി. എന്നിട്ട് തിരികെ നടന്നു . ഗായത്രി അർച്ചന നടത്തിയ പ്രസാദം വാങ്ങി വരുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ എന്റെ അടുത്തേക്ക് വന്നു .

” എന്താ എന്നെ നോക്കി നിൽക്കാതെ വന്നേ ” എന്നെ കണ്ടപ്പോൾ എന്നോട് ചോദിച്ചു.

” നീ തൊഴുവല്ലായിരുന്നോ അതാ വിളിക്കാതെ ഇരുന്നേ ” ഞാൻ അവളോട് പറഞ്ഞു.

ഗായത്രി എന്റെ അടുത്തേക്ക് നടന്ന് വന്നു എന്നിട്ട് കൈയിൽ ഇരുന്ന അർച്ചന നടത്തിയ പ്രസാദം എന്റെ നെറ്റിയിൽ തൊട്ടു . എന്നിട്ട് ഞങ്ങൾ രണ്ടും മുകളിലേക്ക് നടന്നു. കാണുന്നത് പോലെയേ അല്ലായിരുന്നു കേറ്റം കുറച്ച് പാട് ആയിരുന്നു കേറാൻ. ഗായത്രി നല്ല പോലെ കഷ്ടപ്പെടുന്നതായി എനിക്ക് തോന്നി. ഞാൻ അവളെ എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി അവളുടെ അരക്കെട്ടിനോട് കോർത്ത് പിടിച്ചു. ആാാ ഒരു പിടുത്തത്തോട് കൂടി അവൾ എന്നിലേക്ക് കുറച്ചധികം ചേർന്നു. ഞാൻ അവളേം കൊണ്ട് വേഗം മുകളിൽ എത്തി. ബൈക്ക് എടുത്ത് വീട്ടിലേക്ക് പോയി. വേഗം തന്നെ വീട്ടിൽ എത്തി.

ഡ്രസ്സ്‌ ഒക്കെ മാറി താഴേക്ക് ഇറങ്ങിയപ്പോൾ ആന്റി കഴിക്കാൻ എടുത്ത് വെച്ചിരുന്നു. വേഗം തന്നെ അത് കഴിക്കാൻ തുടങ്ങി അപ്പഴാണ് പോക്കറ്റിൽ കിടന്ന് എന്റെ ഫോൺ അടിക്കാൻ തുടങ്ങി. ഫോൺ എടുത്ത് നോക്കിയപ്പോൾ അഭി ആണ് വേഗം കഴിപ്പ് നിർത്തി പുറത്തേക്ക് ഇറങ്ങി ഫോൺ എടുത്തു .

‘ ന്താടാ നാറി ചത്തോന്ന് അറിയാൻ വിളിച്ചതാണോ ‘ ഫോൺ എടുത്ത പാടെ ഞാൻ അഭിനോട് പറഞ്ഞു.

‘ അത് പിന്നെ ……..? അല്ല ഇന്നലെ ന്തായി ‘ അഭി എന്നോട് ചോദിച്ചു.

‘ എന്ത്‌ ആകാൻ ‘ ഞാൻ താല്പര്യം ഇല്ലത്തെ പോലെ പറഞ്ഞു.
‘ അതെന്താടാ അങ്ങനെ ഒരു സംസാരം ‘ അഭി എന്നോട് ചോദിച്ചു.

‘ എടാ നാറി നീ ഇന്നലെ എന്നോട് പോയി സംസാരിക്കാൻ പറഞ്ഞില്ലേ ‘

‘ ആ പറഞ്ഞു ‘ അഭി മറുപടി പറഞ്ഞു.

‘ എന്നിട്ട് എന്തായി എന്ന് അറിയാൻ എങ്കിലും നിനക്ക് ഒന്ന് വിളിച്ചൂടെ ‘ ഞാൻ അഭിനോട് ചോദിച്ചു.

‘ എന്റെ പൊന്ന് മോനെ വിളിക്കാൻ വിട്ട് പോയി നീ ഒന്ന് ക്ഷമിക്ക് ‘ അഭി എന്നോട് പറഞ്ഞു.

‘ ഹ്മ്മ് ‘ ഞാൻ അതിന് ഒന്ന് മൂളുക മാത്രം ചെയ്യ്തു.

‘ നീ കാര്യം പറയ് എന്തായെന്ന് ‘

‘ ഞാൻ ക്ലാസ്സിലേക്ക് വരുന്നുണ്ട് അവിടെന്ന് പറയാം ‘ ഞാൻ ഫോൺ കട്ട്‌ ചെയ്യത് ബൈക്ക് സ്റ്റാർട്ട്‌ ചെയ്യതു. എന്നിട്ട് ഗായത്രി വരുന്നുണ്ടോ എന്ന് അറിയാൻ വീടിന്റെ ഉള്ളിലേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *