ഗായത്രി – 8 5

” കിണിക്കല്ലേ . രണ്ടും കൂടെ ഒരു കടയിൽ കേറി അവിടെത്തെ തുണി മുഴവൻ വലിച്ച് താഴെ ഇട്ടു എന്നിട്ടും അടിയാണ് രണ്ടും കൂടെ ഏത് എടുക്കണം എന്ന് ” അത് പറഞ്ഞപ്പോൾ രണ്ടും ചിരി നിർത്തി.

” ഹമ്മ് വാ എന്തേലും കഴിക്കാം ” പിന്നെ ഞങ്ങൾ എല്ലാരും കൂടെ ഒരു ഹോട്ടലിൽ കേറി.

” എന്താടാ കഴിക്ക്യ ” ആവണി ചോദിച്ചു പെട്ടെന്ന് പോക്കെറ്റിൽ കിടന്ന് ഫോൺ അടിക്കാൻ തുടങ്ങി

” നിങ്ങൾ പറഞ്ഞോ ” ഞാൻ അതും പറഞ്ഞ് എഴുന്നേറ്റ് പോയി കാൾ എടുത്തു.

‘ അച്ചു ‘

‘ മ്മ് ‘

‘ എവിടെയാ ‘

‘ ഫുഡ്‌ കഴിക്കാൻ ഇരിക്കുവാ. നീ കഴിച്ചോ…? ‘

‘ ഹാ കഴിച്ചു ‘

‘ ഹാ ക്ലാസ്സ്‌ ഇല്ലേ ഇപ്പം ‘

‘ ഈ ഹവർ ഫ്രീ ആണ് ‘

‘ ന്നാ നീ കഴിച്ചോ….. പോകുമ്പോൾ ഞാനും ഉണ്ടേ ‘

‘ ഓക്കേ വരുബോൾ വിളിക്കാം ‘ അതും പറഞ്ഞ് കോൾ കട്ട്‌ ചെയ്ത അകത്തേക്ക് കേറിയപ്പോഴേക്കും അവർ ഓർഡർ ചെയ്ത ഫുഡ്‌ വന്നിരുന്നു.

വേഗം കഴിച്ച് ഒരു 3 മണി കഴിഞ്ഞപ്പോഴേക്കും കോളേജ് ജംഗ്ഷനിൽ എത്തി.

” അപ്പം മക്കളെ നാളെ നമ്മൾ പൊളിക്കും സെറ്റ് അല്ലെ ” അഭി പറഞ്ഞു .

” പിന്നല്ല സെറ്റ് ” ആവണി നല്ല ആവേശത്തിൽ ആയിരുന്നു. ബസ് വന്നപ്പം ആവണി കേറി പോയി നിധിനും പോയി പിന്നെ ഞാനും അഭിയും ബസ് സ്റ്റോപ്പിൽ ഇരുന്നു

” വല്ലാത്ത ഒരു രസം തന്നെ ആണല്ലോ ഈ കോളേജ് ലൈഫ് ” അഭി പറഞ്ഞു.

” നീ ഒന്ന് ആലോചിച്ച് നോക്ക് അച്ചു നമ്മൾ ഇങ്ങനെയൊക്കെ ആയിരുന്നോ എന്തേലും പ്രോഗ്രാം വെച്ചാൽ പോകുക കൂടെ ഇല്ലർന്നു അവിടേം ഇവിടേം തെണ്ടി നടക്കും തല്ലുംകൂടി ആൾക്കാരെ കൊണ്ട് പറയിപ്പിച്ചു ” അഭി പറഞ്ഞു

” നല്ല ഓർമ ഉണ്ടല്ലേ അതൊക്കെ ”

” മ്മ് ” അഭി ഒന്ന് മൂളി

” അഭി എനിക്ക് അതൊന്നും അല്ലടാ ഇപ്പോൾ മനസ്സിൽ അവൾ ആണ് ഗായത്രി എന്നെ ഒത്തിരി ഇഷ്ടം ആടാ അവൾക്ക്. നീ ഒന്ന് ആലോചിക്ക് ഞങൾടെ വീട്ടുകാർ ഇത് സമ്മതിക്കും എന്ന് നിനക്ക്‌ തോന്നുണ്ടോ ”

” എടാ അച്ചു അതൊക്കെ ശെരിയാണ് നിനക്ക്‌ അവൾടെ സ്നേഹം കണ്ടില്ലന്നു നടിക്കാൻ പറ്റുമോ. നീ എത്ര അവോയ്ഡ് ചെയ്യാൻ ശ്രെമിച്ചാലും നിന്റെ കൈ വിട്ട് പോകും അത് നിന്നെക്കൾ നന്നായി എനിക്ക് അറിയാം ” അഭി പറഞ്ഞു.

” അഭി ഞാൻ ഇനി അവളെ കൈവിടില്ലടാ എന്നെ എന്റെ അമ്മ കഴിഞ്ഞ് ഇപ്പോൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയത് അവളിൽ നിന്നും ആണ് . അതിനെ എങ്ങനെയാടാ ഞാൻ വേണ്ടന്ന് വെക്കുക “
” അച്ചു നിന്റെ കൂടെ എന്തിനും ഞാൻ ഇല്ലെടാ എന്തിനും ” ഞാൻ അവന്റെ മുഖത്തേക്ക് നോക്കി.

” ഡാ അച്ചു ഗായത്രി വരുന്നുണ്ട് ഞാൻ പോട്ടെ നാളെ കാണാം ” അതും പറഞ്ഞ് അഭി ബൈക്ക് എടുത്ത് പോയി.

” പൂവാം അച്ചു ” എന്റെ അടുത്തേക്ക് വന്ന ഗായത്രി പറഞ്ഞു .

” ഹാ പൂവാം ” ഞാൻ കേറി ബൈക്ക് എടുത്തു ബൈക്കിൽ ഇരുന്ന കവർ അവൾക്ക് കൊടുത്തു. വേഗം തന്നെ വീട് എത്തി . ഞാനും ഗായത്രിയും അകത്തേക്ക് കേറി ഇന്ന് പതിവിനു വിപരിതമായി ഒരാൾ അകത്ത് ഇരിക്കുന്നുണ്ടായിരുന്നു. ആളെ കണ്ടപ്പോൾ ഗായത്രി പപ്പാ എന്ന് വിളിച്ച് അകത്തേക്ക് ഓടി പോയി അങ്കിൾനെ കെട്ടി പിടിച്ചു.

” വാ അച്ചു നീ എന്താ എന്നെ കണ്ടിട്ട് അവിടെ തന്നെ നിന്നെ ” അങ്കിൾ എന്നോട് ചോദിച്ചു

” ഒന്നുല്ല അങ്കിളെ വല്ലാത്ത ഒരു സർപ്രൈസ് ആയിപോയല്ലോ ”

” പെട്ടെന്ന് വന്നതാടാ പിന്നെ ഓണം അല്ലെ. ഓണം കഴിഞ്ഞാൽ ഞാൻ പോകും അർജന്റ് ഒരു മീറ്റിംഗ് ഉണ്ട് അത് കൂടെ കഴിഞ്ഞാൽ പിന്നെ ഞാൻ ഫ്രീ ആ പിന്നെ കൊച്ചിയിൽ ഉള്ള ബ്രാഞ്ചിൽ മാനേജർ ആയിട്ട് ഇരുന്നാൽ മതി ഓടി നടപ്പ് പറ്റില്ല. അതും പറഞ്ഞ് അങ്കിൾ എഴുന്നേറ്റ് അവരുടെ റൂമിൽ പോയി പുറകെ ആന്റിയും ഞാനും ഗായത്രിയും കൂടെ മുകളിലേക്ക് പോയി.

അന്ന് ഞങ്ങൾ ഒന്നിച്ച് ഫുഡ്‌ കഴിച്ച് കട്ടിലിൽ കിടന്നതേ എനിക്ക് ഓർമ ഒള്ളു നേരം വെളുക്കുമ്പോൾ ആണ് പിന്നെ അറിഞ്ഞത്. ഫോൺ എടുത്ത് നോക്കുമ്പോൾ അഭിയുടെ നാലഞ്ചു മിസ്സ്‌ കോൾ ഉണ്ട് ഫോണിൽ. ഞാൻ അവനെ തിരിച്ചു വിളിച്ചു.

‘ ഹലോ ‘

‘ നീ ഇതുവരെ എഴുന്നേറ്റില്ലേ മൈരേ ‘ രാവിലെ തന്നെ അഭിയുടെ തെറി കേട്ടപ്പോൾ ആണ് സമാധാനം ആയെ
‘ നീ ഇത് പറയാൻ ആണോ ഇത്ര നേരത്തെ എന്നെ വിളിച്ചേ ‘ ഞാൻ അവനോട്‌ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *