” അതൊക്കെ ആ സമയത്ത് വന്നതല്ലേ………. സ്വഭാവികം . എന്തയാലും നിനക്ക് സന്തോഷം ആയില്ലേ ” അഭി എന്നോട് ചോദിച്ചു.
” അതൊക്കെ ആയി…… പക്ഷെ………? ”
” എന്ത് പക്ഷെ…… ” അഭി എന്നോട് ചോദിച്ചു.
” അതല്ലടാ അവളും ഞാനും ഇഷ്ടത്തിൽ ആണെന്ന് വീട്ടുകാർ അറിഞ്ഞാൽ പോരാത്തതിന് അവൾ എന്നേക്കാൾ മൂത്തത് അല്ലെ ”
” നിന്റെ കോപ്പ്. എടാ ഇതൊക്കെ ഒരു പ്രശ്നം ആണെന്ന് വിചാരിച്ചാലെ കൊഴപ്പം ഒള്ളു അല്ലേൽ ഇതൊന്നും ഒന്നുമല്ല ”
” അതൊക്കെ ശെരിയാണ് ”
” ഒരു കോപ്പും ഇല്ലാ അതൊക്കെ വരുന്നോടത്ത് വെച്ച് കാണാം ”
” ഹാ അങ്ങനെ എങ്കിൽ അങ്ങനെ ”
” ദേ ഡാ മോനെ നിന്റെ പെണ്ണ് വരുന്നു ” അഭി എന്നോട് പറഞ്ഞു.
” എവിടെ ” അതും പറഞ്ഞു ഞാൻ ചുറ്റും നോക്കി. അപ്പോൾ എന്റെ നേർക്ക് ഒറ്റക്ക് നടന്ന് വരുന്ന ഗായത്രിനെ ആണ് ഞാൻ കണ്ടത്.
” ഞാൻ സ്വർഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല ” അതും പറഞ്ഞ് അഭി അപ്പറത്തേക്ക് മാറി ഇരുന്നു. ഗായത്രി എന്റെ അടുത്ത് വന്നിരുന്നു.
” കഴിച്ചോ ” വളരെ സോഫ്റ്റ് ആയി എന്നോട് ചോദിച്ചു. അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.
” നീ എന്താ പൈങ്കിളി സ്റ്റൈൽ പിടിക്കുവാണോ ” ഞാൻ അവളെ കളിയാക്കിക്കൊണ്ട് ചോദിച്ചു.
” പോടാ ” അതും പറഞ്ഞ് എന്റെ കൈയിൽ പതിയെ ഒന്ന് അടിച്ചു.
” ഓണം സെലിബ്രേഷൻ അല്ലെ നാളെ കഴിഞ്ഞ് എന്താ ക്ലാസ്സിലെ പ്ലാൻ ” ഗായത്രി എന്നോട് ചോദിച്ചു.
” അങ്ങനെ പ്രത്യേകിച്ചു പ്ലാൻ ഒന്നുമില്ല ഞങ്ങൾ നാലും ഡ്രസ്സ് കോഡ് ഇട്ടാലോ എന്ന് ആലോചിച്ചു ”
” ഞങ്ങൾ നാലോ ” ഗായത്രി എന്നോട് ചോദിച്ചു.
” ആ ഞാനും അഭിയും നിധിനും ആവണിയും ” ഞാൻ ഗായത്രിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. ഗായത്രിയുടെ ഭാവമാറ്റം കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി.
” ആവണി എനിക്ക് വെറും ഫ്രണ്ട് അല്ലെ നീ എന്റെ ഗായു മോൾ അല്ലെ ” ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു. കേട്ടത് വിശ്വസിക്കാൻ പറ്റാത്തത് പോലെ അവൾ എന്നെ നോക്കി.
” ന്താടി ഉണ്ടാക്കണ്ണി മിഴിച്ച് നോക്കുന്നെ ” ഞാൻ അവളോട് ചോദിച്ചു. ഒന്നുമില്ല എന്ന രുപത്തിൽ അവൾ തല അനക്കി.
” ഞാൻ പോട്ടെ നിമ്മി അവിടെ ഒറ്റക്കാ ” ഗായത്രി അതും പറഞ്ഞ് എഴുന്നേറ്റു.
” പോണോ ” ഞാൻ അവളുടെ കൈയിൽ പിടിച്ചുകൊണ്ട് ചോദിച്ചു
” പോട്ടെ വൈകുന്നേരം ഒന്നിച്ച് പോകാം ” അതും പറഞ്ഞ് ഗായത്രി കൈ വിടുവിച്ചു ഓടി.
” ന്താടാ മോനെ അച്ചു ഫുൾ റൊമാന്റിക് മയം ആണല്ലോ ” അഭി എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
” എടാ അഭി അവൾ ഒരു പാവം ആണ്. അല്ലേൽ എന്നെ പോലെ ഉള്ള ഒരുത്തനെ ഒക്കെ പ്രേമിക്കുവോ. “
” ചെലക്കരുത് മൈരേ ഇത് നിന്റെ രണ്ടാമത്തെയാ . ആദ്യത്തെ സെറ്റ് ആയപ്പോൾ പറഞ്ഞ അതെ ഡൈലോഗ് പറഞ്ഞാൽ നിന്റെ കാല് ഞാൻ തല്ലി ഒടിക്കും. ഇവിടെ നോക്കി നടന്നിട്ട് കിട്ടുന്നില്ല ഇവിടെ ഓരോന്ന് വന്നു ഇങ്ങോട്ട് പറയുമ്പോൾ അവന്റെ ഒരു ഡയലോഗ് കേട്ടില്ലേ ” ഞാൻ അവനെ നോക്കി ചിരിച്ചു കാണിച്ചു.
” നല്ല വെഷമമം ഉണ്ടല്ലേ ” ഞാൻ അഭിനോട് പറഞ്ഞു.
” പിന്നെ ഇല്ലാതെ ഇരിക്കാൻ എന്താ നാറി ഞാൻ മനുഷ്യൻ അല്ലെ ” അഭിടെ വർത്താനം കേട്ടപ്പോൾ എനിക്ക് ചിരി പൊട്ടി.
” ചിരിക്ക് നാറി ”
” സാരില്ലടാ എല്ലാം സെറ്റ് ആകും ”
” ഡാ അച്ചു അതല്ല എനിക്ക് വേറെ ഒരു കാര്യം നിന്നോട് പറയാൻ ഉണ്ട് അല്പം സീരിയസ് ആണ് നീ കളി തമാശ ആയിട്ട് എടുക്കരുത് ” ഞാൻ അഭി എന്താ പറയാൻ പോകുന്നതെന്ന് അറിയാൻ വേണ്ടി അവനെ നോക്കി.
” എടാ ആവണിക്ക് നിന്നോട് എന്തോ ഉണ്ട് ”
” എന്നോടോ ” ഞാൻ അഭിനോട് പറഞ്ഞു.
” അല്ലാതെ പിന്നെ എന്നോടോ ” അഭി എന്നോട് ചോദിച്ചു.
” ഹെയ് നിനക്ക് തോന്നിത് ആകും ” ഞാൻ അഭിനോട് പറഞ്ഞു.
” തോന്നൽ അല്ലടാ സീരിയസ് ആയിട്ട് പറഞ്ഞതാ എനിക്ക് നല്ല പോലെ തോന്നി അല്ലേൽ ഞാൻ നിന്നോട് പറയുമോ ” അഭി പറഞ്ഞു
” നമ്മക്ക് നാളെ നോക്കടാ അവളേം കൊണ്ട് പുറത്ത് പോകുന്നില്ലേ ” ഞാൻ അഭിനോട് പറഞ്ഞു. അഭി അങ്ങനെ പറഞ്ഞതിന് ശേഷം ഞാൻ ആവണിനെ കൊറച്ച് അധികം ശ്രെദ്ധിക്കാൻ തീരുമാനിച്ചു.
