‘ ഓ അതല്ലാടാ നിന്നോട് നേരത്തെ വരാൻ വേണ്ടി വിളിച്ചതാ ‘
‘ മ്മ് ഞാൻ വന്നേക്കാം ‘ അതും പറഞ്ഞ് കോൾ കട്ട് ചെയ്യത്. ചാടി എഴുന്നേറ്റ് ഫ്രഷ് ആയി. ഇന്നലെ വാങ്ങിയ പുതിയ ഡ്രെസ്സും ഇട്ട് താഴേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് ഗായത്രിയുടെ കാര്യം ഓർത്തെ.
‘ നീ വരുന്നുണ്ടോ എന്റെ കൂടെ ‘ ഡോറിൽ തട്ടിക്കൊണ്ടു ഞാൻ ചോദിച്ചു.
” ഇല്ലാ അച്ചു നിമ്മി ഉണ്ട് നീ പോക്കോ വൈകിട്ട് ഒന്നിച്ച് വരാം ” ഗായത്രി അകത്തു നിന്നും വിളിച്ച് കൂവി പറഞ്ഞു. ഞാൻ താഴേക്ക് ചെല്ലുമ്പോൾ അങ്കിൾ അവിടെ ഇരുന്ന് ചായ കുടിക്കുന്നുണ്ട് ഞാനും അങ്കിളിന്റെ കൂടെ ഇരുന്ന ചായ കുടിച്ച് വേഗം പുറത്തേക്ക് ഇറങ്ങി ബൈക്ക് എടുത്ത് കോളേജിലേക്ക് വിട്ടു.
പാർക്കിങ്ങിൽ ബൈക്ക് നിർത്തി ക്ലാസ്സിൽ ചെല്ലുബോൾ മൂന്നും ക്ലാസ്സിൽ ഇരുന്ന് സംസാരിക്കുന്നുണ്ട്. ഞാനും ക്ലാസ്സിലേക്ക് കേറി ക്ലാസ്സിൽ ഓരോരോ ആൾക്കാർ വന്ന് തുടങ്ങിയിരുന്നു.
” നിങ്ങൾക്ക് ഇത് എന്ത് പറ്റി പതിവ് ഇല്ലാതെ ഇന്ന് നേരത്തെ ” ഞാൻ അവരോട് ചോദിച്ചു.
” സെലിബ്രേഷൻ അല്ലെ നേരത്തെ വരാം എന്ന് വെച്ചു ” ഏകദേശം ഒരു അരമണിക്കൂർ കൊണ്ട് പൂവ് വാങ്ങിയവന്മാർ ക്ലാസ്സിലേക്ക് അതുമായി വന്നു. പിന്നെ എല്ലാരും അത്തം ഇടാൻ ഉള്ള പ്ലാനിംഗ് ആയിരുന്നു കൂടെ ലക്ഷ്മി മിസ്സും വന്നു. മിസ്സ് ക്ലാസ്സിലേക്ക് കേറിയപ്പോൾ എന്നെ തന്നെയാണ് നോക്കികൊണ്ട് ഇരുന്നത്. എനിക്ക് അത് എന്തെന്ന് ഇല്ലാത്ത ഒരു കുളിരാണ് തോന്നിയത് . അപ്പഴാണ് എന്റെ മനസിലേക്ക് ഗായത്രിയുടെ മുഖം വന്നത്. പെൺകുട്ടികളുടെ ഇടക്ക് പൂ ഒരുക്കുന്ന അഭിനെ ഞാൻ വലിച്ച് പുറത്തേക്ക് ഇറക്കി.
” എന്താടാ തെണ്ടി മനുഷ്യനെ ഒരു പണി ചെയ്യാൻ സമ്മതിക്കില്ലേ ” അതിന്റെ ഇടക്ക് കിടന്ന് പുളകിതൻ ആയിക്കൊണ്ട് ഇരുന്ന അഭി എന്നോട് ചോദിച്ചു.
” മൈരേ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കല്ലേ അവന്റെ ഒരു പണി ” അത് പറഞ്ഞപ്പോൾ അഭി ഒന്ന് ചിരിച്ചു.
” ഡാ അഭി എനിക്ക് അവളെ കാണണം ” ഞാൻ അഭിനോട് പറഞ്ഞു.
” ആരെ ” അഭി എന്നോട് ചോദിച്ചു.
” നിനക്ക് അത് എന്റെ വായിൽ നിന്ന് തന്നെ കേൾക്കണോ ” ഞാൻ അവനോട് ചോദിച്ചു.
” വേണ്ട വാ പോയി നോക്കാം ” അഭി എന്നെയും വലിച്ച് പുറത്തേക്ക് ഇറങ്ങി. ഞങ്ങൾ രണ്ടും നടന്ന് അവൾടെ ക്ലാസ്സിന്റെ മുൻപിൽ എത്തി. അപ്പഴാണ് അനുഗ്രഹം എന്ന പോലെ നിമ്മി ആ വഴിക്ക് വന്നത്.
” എന്താ അച്ചു നിങ്ങൾ രണ്ടും ഇവിടെ കറങ്ങി നിൽക്കുന്നെ ” നിമ്മി ഞങ്ങളോട് ചോദിച്ചു.
” അതൊന്നുമില്ല ഇവന് ഗായത്രിനെ കാണണം അതുകൊണ്ട് ഇവനെ കൂട്ടി വന്നതാ ” അഭി ചാടി കേറി പറഞ്ഞു. ഞാൻ അവനെ തുറിച്ചു നോക്കി.
” എന്തെ കാണണ്ടേ……..? എന്ന വാ പോകാം ” അഭി എന്നോട് പറഞ്ഞു.
” രണ്ടും അടി കൂടണ്ട നിങ്ങളെ ഞാൻ ഇതിന്റെ ഉള്ളി കേറ്റി തരാം ” നിമ്മി പറഞ്ഞു.
” അയ്യേ ഞാനൊന്നും ഇല്ലാ ഇവനെ വേണേൽ കേറ്റിക്കൊ ” അഭി നിമ്മിനോട് പറഞ്ഞു.
” നിന്റെ ക്ലാസ്സിലെ പോലെ അല്ല. നല്ല സൂപ്പർ പിള്ളേര് ഉണ്ട് വായിനോക്കണേൽ കേറിക്കോ ” നിമ്മി അഭിനോട് പറഞ്ഞു. കേൾക്കണ്ട താമസം അഭി എന്നേം വലിച്ചോണ്ട് അവർടെ ക്ലാസ്സിലേക്ക് കേറി. ഞാനും അഭിയും കൂടെ ഒരു ബെഞ്ചിൽ കേറി ഇരുന്നു. ഗായത്രി ഒരു സെറ്റ് സാരിയും ഉടുത്ത് ആണ് വന്നിരിക്കുന്നത് . അവൾ അത്തം വരയ്ക്കുന്ന തിരക്കിൽ ആയിരുന്നു. ഞാൻ അവളെ കണ്ണിമാ വെട്ടാതെ നോക്കി ഇരിക്കുകയാണ്.
” ടാ അച്ചു അവള് പറഞ്ഞത് ശെരിയാട്ടോ കിടിലൻ പിള്ളേരെ ആകെ നാല് ചെക്കന്മാർ ഒള്ളു ” അഭി എന്നോട് പറഞ്ഞു..
” ചെലക്കാണ്ട് ഏതിനെലും പോയി ഒലിപ്പിക്കാൻ നോക്ക് മൈരേ ” ഞാൻ അഭിനോട് പറഞ്ഞു . കേൾക്കണ്ട താമസം അഭി എഴുന്നേറ്റ് നിമ്മിടെ അടുത്ത് പോയി ഫുൾ സംസാരം തുടങ്ങി. ഞാൻ എന്റെ പെണ്ണിനെ തന്നെ ആയിരുന്നു നോട്ടം.
പെട്ടെന്ന് വരച്ച് കഴിഞ്ഞ് ഗായത്രി തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന എന്നെ കണ്ട് ഞെട്ടി. പിന്നെ ഓടി എന്റെ അടുത്തേക്ക് വന്നു ചാടി എന്റെ അടുത്ത് ചേർന്ന് ഇരുന്നു.
