” നീ ആന്റിനെ പോയി വിളിച്ചിട്ട് വാ ” അവൾ അത് കേട്ടപ്പോൾ എഴുന്നേറ്റ് ഹാളിലേക്ക് പോയി. ചിക്കൻ തിളക്കാൻ തുടങ്ങിയിരുന്നു. ഗായത്രി ആന്റിനെ കൂട്ടിക്കൊണ്ട് വന്നു.
” എന്താ അച്ചു ” അകത്തേക്ക് കേറിയ ആന്റി എന്നോട് ചോദിച്ചു.
” ആന്റി ഞാൻ നോക്കിട്ട് കുരുമുളക് പൊടി കണ്ടില്ലാ അതാ ഇവളോട് വിളിക്കാൻ പറഞ്ഞത് ” അത് കേട്ടപ്പോൾ ആന്റി ഒരു വെല്ല്യ പാത്രം തുറന്ന് അതിൽ നിന്നും ഒരു ചെറിയ ടിൻ എടുത്ത് എനിക്ക് തന്നു.
” ഇതെന്താ ആന്റി ഇങ്ങനെ എടുത്ത് വെച്ചേക്കുന്നേ ” ഞാൻ ആന്റിനോട് ചോദിച്ചു.
” ഇവിടെ ഞാൻ മാത്രമേ കുരുമുളക് ഇട്ടിട്ട് കറി വെച്ചാൽ കൂട്ടുവൊള്ളൂ അതോണ്ട് ഞാൻ ഇത് എടുക്കാറില്ല ”
ഞാൻ ഒരു മൂന്ന് സ്പൂൺ കുരുമുളക് പൊടി ഇട്ടു എന്നിട്ട് ചിക്കൻ ഒന്ന് ഇളക്കി എല്ലാ ഭാഗത്തും എത്തുന്ന പോലെ ഇളക്കി ആവിശ്യത്തിന് ഉപ്പും ഇട്ടു.
” അച്ചു ” ഗായത്രി എന്നെ വിളിച്ചു.
” മ്മ്മ് ”
” നീ ഇതൊക്കെ എങ്ങനെയാ ഉണ്ടാക്കാൻ പഠിച്ചേ ” ഗായത്രി എന്നോട് ചോദിച്ചു.
” ഇതൊക്കെ തന്നെ പഠിക്കാവുന്നതല്ലേ ഒള്ളു അമ്മ ചെയ്തുന്നത് ഇടക്ക് കണ്ടിട്ട് ഉണ്ട്. പിന്നെ ഇടക്ക് ഒന്ന് ഇണ്ടാക്കാൻ ശ്രെമിച്ചാൽ മതി ” ഞാൻ ഗായത്രിനെ നോക്കികൊണ്ട് പറഞ്ഞു.
പിന്നെ കറി വാങ്ങി ചോറ് ചൂട് ആക്കി. ഏകദേശം ഒരു എട്ട് മണിയായപ്പോഴേക്കും കറിയും ചോറും സെറ്റ് ആക്കി കഴിക്കാൻ എടുത്തു.
ഞാനും ആന്റിയും കൂടെ എല്ലാം സെറ്റ് ചെയ്തു. ഞങ്ങൾ മൂന്നും കഴിക്കാൻ ഇരുന്നു. ഞാൻ കറി ആദ്യം ആന്റിക്ക് വിളമ്പി കൊടുത്തു എന്നിട്ട് ഗായത്രിക്കും കൊടുത്തു. എന്നിട്ട് അവർ കഴിക്കുന്നത് ഞാൻ നോക്കി ആന്റി ഒരു കഷ്ടം എടുത്ത് കഴിച്ചു.
” ആഹാ സൂപ്പർ ആയിട്ട് ഉണ്ടല്ലോ അച്ചു ” ആന്റി പറഞ്ഞു. അത് കേട്ടപ്പോൾ വല്ലാത്ത ഒരു കുളിര് തോന്നി.. ഗായത്രി ഒരു കഷ്ണം എടുത്ത് കടിച്ചു. അത്യാവശ്യം എരിവ് ഉണ്ടായിരുന്നു. ഗായത്രി കഴിച്ച പാടെ എക്കിൾ എടുത്തു.
” ഇയ്യോ ഇത് എന്ത് എരിവ ” എക്കിൾ എടുക്കുന്നതിന്റെ ഇടക്ക് ഗായത്രി പറഞ്ഞു.
” അയിന് നീ വല്ലപ്പോഴും എരിവും പുളിയും ഉള്ളത് കഴിക്കണം അതെങ്ങനെയാ അപ്പനും മോൾക്കും ഇതൊന്നും ബാധകം അല്ലല്ലോ…… എന്റെ അച്ചു എനിക്ക് ഒത്തിരി ഇഷ്ടായി എല്ലാം പാകത്തിന് എരിവും ” ആന്റി എന്നോട് പറഞ്ഞു.
ഞാൻ ഉണ്ടാക്കിയത് ആണല്ലോ എന്ന് വെച്ചാണെന്ന് തോന്നുന്നു ഗായത്രി എരിവ് വലിച്ച് കറി കൂട്ടി കഴിച്ചു. അവൾ വേഗം അത് കഴിച്ച് എഴുന്നേറ്റ് അടുക്കളയിലേക്ക് ഓടി.
” ഇവൾക്ക് എന്താ പറ്റിയെ ” ഞാൻ ആന്റിനോട് ചോദിച്ചു.
” അവൾക്ക് എരിവ് തീരില്ല പറ്റില്ല അച്ചു ” ആന്റി എന്നോട് പറഞ്ഞു. കൊറച്ച് കഴിഞ്ഞപ്പോൾ ഗായത്രി കൈയിൽ ഒരു കുപ്പിയുമായി നടന്ന് വരുന്നു. അത് ഇടക്ക് വായിലേക്ക് കമഴ്ത്തുന്നുണ്ട്. എനിക്ക് ആണേൽ ചിരി വരുന്നുണ്ട്. കൊറച്ച് കഴിഞ്ഞപ്പോൾ ദേ ആള് പിന്നെയും അടുക്കളയിലേക്ക് വെച്ച് പിടിക്കുന്നുണ്ട്. പിന്നെ വരുന്നത് കൈയിൽ ഒരു ബെല്ലത്തിന്റെ കഷ്ണവുമായാണ്. അത് നക്കിയുള്ള ആ വരവ് കണ്ടിട്ട് എന്റെ പിടുത്തം വിട്ട് പോയി ഞാൻ ചിരിച്ച് പോയി. കഴിച്ചോണ്ട് ഇരുന്ന ആന്റിയുടെ പിടുത്തം വിട്ട് പോയി ആന്റി കഴിപ്പ് നിർത്തി ഓടി.
” ഇത്രക്ക് ചിരിക്കാൻ ഒന്നുല്ലാട്ടോ….മ്മ്മ് ” അതും പറഞ്ഞു ഒന്ന് അമർത്തി മൂളി ഗായത്രി മുകളിലേക്ക് ഓടി.
” ഈ പെണ്ണിന്റെ ഒരു കാര്യം ” അതും പറഞ്ഞ് അകത്തേക്ക് പോയ ആന്റി വന്നു.
” ആന്റി കഴിപ്പ് നിർത്തിയോ ” ഞാൻ ആന്റിനോട് ചോദിച്ചു.
” ഹ അച്ചു വയർ നിറഞ്ഞു ” ആന്റി പറഞ്ഞു . ആന്റി അവൾ കഴിച്ചതും ആന്റി കഴിച്ച പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് പോയി. ഞാൻ അപ്പഴും കഴിപ്പ് നിർത്തില ഞാൻ ഉണ്ടാക്കിയത് കൊണ്ട് ഭേദപ്പെട്ട രീതിയിൽ തന്നെ കഴിച്ചു.
പിന്നെ ഞാനും കഴിപ്പ് നിർത്തി മുകളിലേക്ക് കിടക്കാൻ പോയി. റൂമിൽ പോയി കട്ടിലിൽ കിടന്നു.
ഫോൺ എടുത്ത് അമ്മേനെ ഒന്ന് വിളിക്കാം എന്ന് കരുതി ഫോൺ എടുത്തു. പെട്ടെന്ന് എന്റെ കൈയിൽ കിടന്ന് ഫോൺ അടിക്കാൻ തുടങ്ങി. എന്റെ മുഖത്ത് ഒരു ചിരി പടർന്നു
