“”…ഓ.! നീയിനി അതേപ്പിടിച്ചു തൂങ്ങണ്ട… ഞാൻ ചോദിച്ചതിനുത്തരം പറ… നിങ്ങൾ തമ്മിലെന്താടാ ബന്ധം..??”””_ എന്റെ കയ്യിൽനിന്നും ഗ്ലാസ് പിടിച്ചുമേടിച്ചുകൊണ്ട് ആന്റിയുടെ അടുത്തചോദ്യം…
“”…ദേ ഞാമ്പറഞ്ഞുട്ടോ… നമ്മളുതമ്മിൽ ഒന്നൂല്ലാ… ഒന്നൂല്ലാ… ഒന്നൂല്ലാ..!!”””_ ഞാൻ തീർത്തങ്ങുപറഞ്ഞതും ഗ്ലാസ്സിനടിയിൽ ബാക്കിയുണ്ടായിരുന്ന രണ്ടുമൂന്നു തുള്ളി വായിലേക്ക് കമിഴ്ത്തി ആന്റി ചുണ്ടുതുടച്ചു…
“”…മ്മ്മ്.! പിന്നെ നിന്നെയൊക്കെ എന്തിനു കൊള്ളാടാ..?? നിന്റമ്മ നിന്നെക്കുറിച്ച് നീയെന്തോ ഭയങ്കരസംഭവമാണ്.. ഭൂലോക അലമ്പനാണ്.. കോഴിയാണ്.. ശ്രെദ്ധിച്ചോണമെന്നൊക്കെ പറഞ്ഞപ്പോൾ ഞാനെന്തൊക്കെ മനക്കോട്ട കെട്ടിയതാന്നോ..??
…നീ വരുന്നൂ.. ചന്തൂനെ വളയ്ക്കാൻ നോക്കുന്നു.. ആദ്യമൊക്കെ അവളെതിർത്തശേഷം പിന്നെ സമ്മതിയ്ക്കുന്നു.. കെട്ടിച്ചുതരണമെന്ന് എന്നോടുചോദിയ്ക്കുന്നു… ആദ്യംകുറച്ചു ജാഡയൊക്കെയിട്ടിട്ട് ഞാനതിനു സമ്മതിയ്ക്കുന്നു…
…നീയിങ്ങോട്ടുവന്നപ്പോൾ ഇതൊക്കെയായ്രുന്നു എന്റെമനസ്സിൽ… നശിപ്പിച്ചില്ലേ നാറി… വന്നേക്കുന്നു, അവനൊരലമ്പൻ… ത്ഫൂ..!!”””_ അത്രയുംപറഞ്ഞശേഷം ആന്റി ആഞ്ഞുതുപ്പിയപ്പോഴും ഞാൻ പണയംവെച്ചപോലെ നിൽക്കുവായ്രുന്നു…
…ഇത് പഴയേതോ കമ്പിക്കഥയിlലെ തീമല്ലേ..?? ഇനിയിപ്പൊ ഇവരും..??
ഞാൻ മിഴിച്ചുനോക്കി…
“”…എന്താടാ നോക്കുന്നേ..?? നിനക്കൊന്നും പറയാനില്ലേ..??”””_ ആന്റി കണ്ണുരുട്ടി…
“”…ഞാനെന്തുപറയാൻ..?? ഏതോ ക്‌ളീഷേ നോവലുംവായിച്ചിട്ട് സ്വപ്നോംകണ്ടുനടക്കുന്ന നിങ്ങളോടു വല്ലതുംപറയുന്നേലും മെച്ചം നാക്കുകൊണ്ടോയി വല്ല പാറയിലും ഉരച്ചുകളയുന്നതാ..!!”””_ പുച്ഛഭാവത്തിൽ അങ്ങനെ പറയുമ്പോഴും ഇവർക്കെങ്ങനെ എന്നോടിതു പറയാൻതോന്നി എന്നായ്രുന്നു എന്റെ ചിന്ത…
…എന്തുകണ്ടിട്ടാവും ഇവരെന്നെ ആ കണ്ണിൽകണ്ടിട്ടുണ്ടാവ്ക..??
…എന്റെ സൗന്ദര്യം കണ്ടിട്ടോ..?? അതോ വിദ്യാഭ്യാസ യോഗ്യതകണ്ടിട്ടോ..?? അതുമല്ലേൽ സ്വഭാവഗുണം കണ്ടിട്ടോ..??
…എന്നാലും ഒരു സിഎ കാരിയ്ക്കുവേണ്ടി അവൾടമ്മ വലവീശി പിടിയ്ക്കാനുംമാത്രം ഒരു ഭീകരനായ്രുന്നോ ഞാൻ..??!!
“”…നിനക്കൊക്കെ എന്തേലുമൊക്കെപ്പറഞ്ഞ് എന്നെയങ്ങു കളിയാക്കിയാൽ തീർന്നു… എന്റെ സങ്കടമെന്താന്ന് എനിയ്ക്കേ അറിയൂ..!!”””_ ഞാൻ കളിയാക്കിയതാണെന്ന് മനസ്സിലായതും ആന്റിയുടെ മുഖംവാടി…
“”…വന്നുവന്ന് വീട്ടീന്ന് പുറത്തിറങ്ങാൻ വയ്യാണ്ടായി… എവിടെത്തിരിഞ്ഞാലും മോൾക്ക് പത്തിരുപത്തെട്ട് വയസ്സായില്ലേ..?? കല്യാണം നോക്കുന്നില്ലേന്ന ചോദ്യമാ… ആ പെണ്ണിനോടാണേൽ പറഞ്ഞുപറഞ്ഞു ഞാൻ മടുത്തു..!!
…ആരെക്കൊണ്ടുവന്നാലും അവൾക്കു പിടിയ്ക്കൂല… ഇനി വല്ല പ്രേമവുമുണ്ടായ്രുന്നേൽ മറിച്ചൊന്നു ചിന്തിയ്ക്കാതെ ഞാൻ സമ്മതിയ്ക്കുവായ്രുന്നു… പെണ്ണിനാണേൽ അതുമില്ല… ഏതുനേരോം ജോലി.. പ്രൊഫഷൻ.. കാശ്… അങ്ങനെയങ്ങു നടക്കുവാ..!!
…എന്റെ കണ്ണൊന്നടഞ്ഞുപോയാൽ പിന്നാരാ അവൾക്കുളേള..?? അതോർക്കുമ്പോൾ നെഞ്ചിനുള്ളിൽ ആധിയാ… അതുകൊണ്ടാ നീയിങ്ങോട്ടുവരുന്നെന്ന് പറഞ്ഞപ്പോൾ നീയെങ്കിൽ നീ… എന്നു ഞാൻ കരുതിയതും..!!”””_ കണ്ണുനിറച്ചുകൊണ്ട് ഒരു നിർത്തില്ലാതെ ആന്റിപറഞ്ഞു…
“”…ഓഹോ.! അപ്പൊ വേറെ കൊള്ളാവുന്നൊരുത്തനേം കിട്ടാത്തോണ്ട് എന്റെതലയിൽ കെട്ടിവെയ്ക്കാമെന്ന് കരുതിയല്ലേ..??”””_ ഞാനർത്ഥംവെച്ചൊരു നോട്ടംനോക്കി…
“”…പോടാ… അതൊന്നുമല്ല… നീയാവുമ്പോ എനിയ്ക്കറിയാവുന്ന ചെക്കനല്ലേ… അതുകൊണ്ടു പറഞ്ഞതാ..!!”””_ അതിനൊന്നു ന്യായീകരിച്ചശേഷം,
“”… എടാ… അപ്പൊ നിങ്ങളുതമ്മിൽ ശെരിയ്ക്കുമൊന്നുമില്ലാല്ലേ..??””‘_ ന്ന് നിർവികാരമായി ചോദിയ്ക്കുവേം ചെയ്തു…
“”…ദേ…”””_ പറയാൻവന്ന തെറി ഞാൻ കടിച്ചമർത്തി…
…വിളമ്പിവെച്ചത് എങ്ങനെ തിന്നുമെന്നറിയാതെ നിക്കുമ്പഴാ തള്ളേടെയൊരു…
“”…അല്ല പെണ്ണുമ്പിള്ളേ… നിങ്ങക്കു നിങ്ങടെ മോളെപ്പോലും വിശ്വാസമില്ലേ..?? ഈ എന്നെക്കേറി പ്രേമിയ്ക്കുമെന്നൊക്കെ ചിന്തിയ്ക്കാൻ..??”””_ എനിയ്ക്കു സംശയമായി…
