സാർ ഞങ്ങൾക്കുള്ള ബ്രേക്ക് ഫാസ്റ്റ് റൂമിലേക്ക് വരുത്തിച്ചു. തലേ ദിവസം രാത്രി ഒന്നും കഴിക്കാത്തത് കൊണ്ട് ഞാൻ ഫുഡ് കഴിച്ചു. അരുൺ സർ നിർബന്ധിച്ചപ്പോൾ അന്ന കഴിച്ചു എന്ന് വരുത്തി. കുറച്ചു കഴിഞ്ഞു ബീന മിസ്സ് അന്നയുടെ ബാഗുമായി വന്നു. ഡ്രസ്സ് ഒക്കെ മാറി റെഡിയാകാൻ പറഞ്ഞു. അവള് മാറാനുള്ളത് എടുത്ത് ടോയ്ലറ്റിലേക്ക് പോയി. സാർ സിസിടീവീ ഫുറ്റേജ് കിട്ടുമോ എന്ന് നോക്കിയിട്ട് വരാമെന്ന് പറഞ്ഞു പുറത്തേക്ക് പോയി.
അരുൺ താഴെ എത്തിയപ്പോൾ ഹരിയും റിഷിയും വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു കൂടെ ഹോട്ടൽ സ്റ്റാഫും പിന്നെ മാനേജറും,
“ഫുറ്റേജ് കിട്ടിയോ.?”
വൈകിട്ട് ഏഴു മണി മുതൽ രാത്രി രണ്ടു മണി വരെയുള്ള എല്ലാം കളക്ട ചെയ്‌തിട്ടുണ്ട്. സംഭവം ട്രാപ്പിങ് ആണ്.
അരുൺ വീഡിയോ ഫാസ്റ്റായി പ്ലേയ് ചെയ്യാൻ ആവിശ്യപ്പെട്ട്. എന്നിട്ട് ദീപുവും കീർത്തനയും അന്നയെ തൂക്കി പിടിച്ചോണ്ട് പോകുന്ന ഭാഗം മാത്രം ഫോണിൽ റെക്കോർഡ് ചെയ്‌തു.
ഹോട്ടൽ ബാക്കപ്പ് മുഴുവൻ ഡിലീറ്റ് ചെയ്‌തിട്ട് ആ ഹാർഡ് ഡിസ്ക് എടുത്തേക്കണം. ഇവർക്ക് കോമ്പൻസേഷൻ എന്താണ് എന്ന് വെച്ചാൽ കൊടുത്തേരെ. രണ്ട് പേരും വേഗം തന്നെ കൊച്ചിയിലേക്ക് തിരിച്ചു പൊക്കോ ബാക്കി കാര്യങ്ങൾ അറിയിക്കാം കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല എന്ന് ദീപുവിന് മനസ്സിലായി. കീർത്തനയാണെങ്കിൽ എപ്പോൾ വേണെമെങ്കിലും പൊട്ടുമെന്ന അവസ്ഥയിലാണ്. പിന്നെ രാഹുലിൻ്റെ കൈയിൽ എങ്ങാനും പെട്ടാൽ കഥ തീരും. പിടിച്ചു മാറ്റാൻ അരുൺ സർ പോലുമില്ല. കോളേജിൽ എത്തി പെട്ടാൽ രക്ഷപെടാം. മീര മിസ്സ് അവരെ രണ്ട് പേരെയും പുറത്താക്കും. ഇനി അതവ പിടിക്കപ്പെട്ടാൽ തന്നെ കീർത്തന ഉള്ളത് കൊണ്ട് പുള്ളിക്കാരി കേസ് ഒതിക്കികൊള്ളും അത് വരെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണം.
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാൽ എല്ലാവരും ടൂർ അവസാനിപ്പിച്ച് തിരിച്ചു പോകുകയാണ് എന്ന് മാത്രം ബീന മിസ്സ് പറഞ്ഞിട്ടുണ്ട്. എന്തായാലും അർജ്ജുവിൻ്റെ മുൻപിൽ ചെന്ന് ചാടും. ഇനി ഒരു വഴിയേ ഉള്ളു. ബ്ലാക്ക് മെയിലിംഗ്. കഴിക്കാൻ വന്നതും അവൾ കീർത്തനയുടെ ഫോണിൽ നിന്ന് രണ്ട് ഫോട്ടോസ് അവൻ്റെ ഫോണിലേക്ക് whatsapp അയച്ചു. എന്നിട്ട് അത് അർജ്ജുവിൻ്റെയും അന്നയുടെയും ഫോണിലേക്ക് ഫോർവേഡ് ചെയ്‌തു.
കൂടെ ഒരു മെസ്സേജും.
“നീ എന്തെങ്കിലും ചെയ്‌താൽ ഈ ഫോട്ടോസ് എല്ലാവരും കാണും. ക്ലാസ്സിൽ ഉള്ളവർ മാത്രമല്ല നാട്ടുകാരും.”
കുറച്ചു നേരം കഴിഞ്ഞിട്ടും അർജ്ജു ഫോട്ടോസ് കണ്ടിട്ടില്ല. അത് കൊണ്ട് അവൻ ഒരു മിസ്സ് കാൽ വിളിച്ചു.”
രാഹുലാണ് വിളിക്കുന്നത് എന്ന് കരുതിയാണ് അർജ്ജുൻ ഫോൺ എടുത്തത്.
നോക്കിയപ്പോൾ ദീപു. whatsappil അവൻ്റെ മെസ്സേജും വന്നു കിടക്കുന്നു. രണ്ട് ഫോട്ടോയും ഊച്ചാളി ഭീക്ഷിണിയം. എനിക്ക് തരിച്ചു കയറി. പുറത്തേക്കിറങ്ങാൻ പോയതും ബീന മിസ്സ് വീണ്ടും തടഞ്ഞു.
“അർജ്ജു പ്ലസ്…”
അന്നയുടെ ശബ്‌ദമാണ് കേട്ടത്. അവളുടെ കണ്ണുകൾ എന്നെ നോക്കി യാചിക്കുകയാണ്.
ശരിയാണ് അന്നയെ പോലെയുള്ള ഒരു സുന്ദരിയുടെ ഇത് പോലത്തെ ഫോട്ടോസ് പുറത്തായാൽ സംഭവം വൈറൽ ആകും. പോരാത്തതിന് രാഷ്ട്രീയകാരൻ്റെ മകളും. മീഡിയയും ശത്രുക്കളും വരെ അത് എടുത്ത് ഉപയോഗിക്കും. അത് കൊണ്ട് ബുദ്ധി കൊണ്ട് മാത്രമേ നേരിടാവു. അവൾക്ക് ഇനിയും മാനക്കേട് ഉണ്ടാകരുത്.
കുറച്ചു കഴിഞ്ഞപ്പോൾ അരുൺ സർ കയറി വന്നു.
“സിസിടീവി റെക്കോഡിങ് ഉണ്ട് ഞാൻ കണ്ടിരുന്നു. പക്ഷേ ഹോട്ടലുകാർ പോലീസ് കേസില്ലാതെ സംഭവം നമുക്ക് തരില്ല. അത് കൊണ്ട് ഞാൻ ഫോണിൽ റെക്കോർഡ് ചെയ്‌തു. തത്ക്കാലം തെളിവിനു ഇത് മതി.:
സാറ് ബീന മിസ്സിന് വീഡിയോ കാണിച്ചു കൊടുത്തു. മിസ്സിന് അപ്പോഴാണ് ഞങ്ങൾ ഇരുവരും നിരപരാധികൾ ആണെന്ന് വിശ്വാസമയത്. ഞാനും ഫോൺ വാങ്ങി വീഡിയോ കണ്ടു. ദീപുവും കീർത്തനയും കൂടി അന്നയെ താങ്ങി പിടിച്ചു എൻ്റെ റൂമിലേക്ക് കൊണ്ടുപോകുന്നതാണ് വിഡിയോയിൽ ഉള്ളത്. കോറിഡോറിലെ ക്യാമറ ആണെന്ന് തോന്നുന്നു. അത്ര വ്യക്തമല്ല എങ്കിലും അവരെ തിരിച്ചറിയാൻ പറ്റുന്നുണ്ട്.
സാർ ഫോൺ തിരിച്ചു വാങ്ങി.
