ജീവിതമാകുന്ന നൗക – 8 1

“അർജ്ജു പോയി ഡ്രസ്സ് മാറിയിട്ട് വാ. നമ്മക്ക് പോകാൻ സമയമായി. ഫ്ലൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.”

അവരെ വേഗം തന്നെ തിരിച്ചെത്തിക്കാനുള്ള ഐഡിയയിൽ ആയിരുന്നു അരുൺ.

“ഞാൻ ഫ്ലൈറ്റിൽ വരുന്നില്ല ബസ്സിൽ തന്നയാണ് വരാൻ ഉദ്ദേശിക്കുന്നത് ഞാൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെല്ലോ . പിന്നെ എന്തിനു ഭയക്കണം”

അന്ന ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നു പേരും ഞെട്ടി. അത് വരെ നിർത്താതെ കരഞ്ഞു കൊണ്ടിരുന്ന അന്ന തന്നയാണോ ഇത് പറഞ്ഞത്.

ആദ്യത്തെ സങ്കടവും വിഷമവും ഒക്കെ മാറിയപ്പോളാണ് അന്ന ചിന്തിച്ച ത്. ഇത്‌ വെച്ച് കളിച്ചാൽ കല്യാണം മുടക്കാം . നേരെ ഫ്ലൈറ്റിൽ ചെന്നിറങ്ങിയാൽ പപ്പാ ഇരു ചെവിയറിയാതെ പിടിച്ചു കെട്ടിക്കും. നല്ല പോലെ കളിച്ചാൽ അർജ്ജുവിനെ ഉപയോഗിച്ചു രക്ഷപെടാം. അവന് പിന്നിൽ ആരൊക്കെയോ ഉണ്ട്. ഇപ്പോളാണെങ്കിൽ ആൾ സെൻഡി മൂഡിലാണ് അതിൽ കയറി പിടിക്കണം. അന്നയുടെ ബുദ്ധി പ്രവർത്തിച്ചു.

സാർ കുറെ നിർബന്ധിച്ചെങ്കിലും അന്ന പൊടിക്ക് വഴങ്ങാൻ കൂട്ടാക്കിയില്ല. അതു കൊണ്ട് അവസാനം ബസ്സിൽ തന്നെ പോകാൻ തീരുമാനിച്ചു.

ഞങ്ങൾ റൂമിൻ്റെ പുറത്തേക്കിറങ്ങിയതും രാഹുൽ അവളെ അടിക്കാനായി ഓടി വന്നു. ഞാൻ ഒരുതരത്തിൽ അവനെ പിടിച്ചു മാറ്റി.. “അവളല്ല നീ ഒന്ന് അടങ്ങു.”

റൂമുകളിൽ നിന്ന് ചിലരൊക്കെ എത്തി നോക്കുന്നുണ്ട്. രാഹുലിൻ്റെ പ്രവർത്തിയിൽ അന്ന ഒന്ന് പേടിച്ചിട്ടുണ്ട്. എങ്കിലും കരയുന്നില്ല.

ഹോട്ടലിൽ നിന്നിറങ്ങി നേരെ ബസ്സിൽ ചെന്ന് കയറി. വണ്ടി സ്റ്റാർട്ട് ചെയ്‌തു AC ഒക്കെ ഓണാക്കിയിട്ടുണ്ട്. വേറെ ആരും തന്നെ എത്തിയിട്ടില്ല. അന്ന ഏറ്റവും പുറകിലെ സീറ്റിലേക്കാണ് പോയത്. അന്ന ഇരുന്നതിൻ്റെ എതിർ വശത്തായി ഞാനും ഇരുന്നു. എന്തോ ആലോചിച്ചു അവൾ പുറത്തേക്ക് നോക്കി ഇരിക്കുകയാണ്.

ഞങ്ങൾ ഇരിക്കുന്നതിൻ്റെ മുൻപിലായി രണ്ടു വരി ഒഴിച്ചിടാൻ ബീന മിസ്സിനോട് പറഞ്ഞിട്ട് അരുൺ സർ ബാക്കി ഉള്ളവരെ വിളിക്കാൻ പോയി. ബസ്സിൽ കയറുന്ന ഓരോരുത്തരും എന്നെയും അന്നയെയും മാറി മാറി നോക്കുന്നുണ്ട് ദീപു ബസ്സിൽ കയറിയില്ല നേരെ ട്രാവലറിൽ കയറി കാണും. കീർത്തനയാകട്ടെ ഇങ്ങോട്ട് നോക്കിയത് പോലുമില്ല. നേരെ ഏറ്റവും മുൻപിലുള്ള സീറ്റിൽ ഇരുന്നു.
ഞങ്ങളുടെ മുൻപിലെ വരിയിൽ രണ്ട് സൈഡിലായി അരുൺ സാറും ബീന മിസ്സും ഇരുന്നു. വണ്ടി ഓടി തുടങ്ങിയതും ബീന മിസ്സ് ഉറങ്ങി. എല്ലാവരും എന്തൊക്കയോ അടക്കം പറയുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ സിനിമ ഇട്ടു. ആരും സിനിമ കാണുന്നൊന്നുമില്ല പക്ഷേ അടക്കം പറച്ചിൽ കേൾകാതെയായി.

ഉച്ചക്ക് കഴിക്കാനായി ഏതോ ഒരു ഹോട്ടലിൽ നിർത്തി. എനിക്കും അന്നക്കും മാത്രം പാർസൽ വാങ്ങാം എന്ന് സാർ പറഞ്ഞു. എല്ലാവരും കഴിക്കാൻ പോയപ്പോൾ ഞാൻ ടോയ്‌ലെറ്റിൽ പോയി ഫ്രഷായി വന്നു. അന്ന അങ്ങനെ തന്നെ ഇരിക്കുന്നുണ്ട്. ഞാൻ ഒന്നും ചോദിക്കാനും പറയനും പോയില്ല. സാർ കൊണ്ടുവന്ന ഭക്ഷണം അവൾ കഴിച്ചിട്ടില്ല. പുള്ളി പുറത്തു പോയി രണ്ട് പാക്കറ്റ് ബിസ്ക്കറ്റ് കൊണ്ട് വന്ന് കൊടുത്തു . ബീന മിസ്സ് വേഗം ഭക്ഷണം കഴിച്ചു വന്ന ശേഷം അവളെ ഫ്രഷ് ആകാൻ ആണെന്ന് തോന്നുന്നു നിർബന്ധിച്ചു കൂട്ടിക്കൊണ്ട് പോയി.

രാവിലെ പത്തു മണിയോടെ ജീവ കൊച്ചിയിലെത്തി. അർജ്ജു ബസ്സിൽ പോരുന്നതിനാൽ കാര്യങ്ങൾ മാറി മറഞ്ഞു. സംഭവം എങ്ങനെ കൈകാര്യം ചെയ്യണം എന്നായിരുന്നു ജീവയുടെ ആലോചന.

കോബ്ര ടീം എളുപ്പത്തിൽ തന്നെ ഗുണ്ടകളെ ഇടിച്ചൊതുക്കാൻ സാധിക്കും. പക്ഷേ അർജ്ജുവിൻ്റെ ഐഡൻറിറ്റി പുറത്തറിയാൻ സാദ്യതയുണ്ട്. അതു കൊണ്ട് ജോസ് കൊണ്ടുവരുന്ന ഗുണ്ടകളെ നേരിടാൻ കൊച്ചിയിലെ ഗുണ്ടകളെ തന്നെ ഏർപ്പാടാക്കാം. അതാകുമ്പോൾ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രശ്‍നമായി മാറിക്കൊള്ളും. അത് കഴിഞ്ഞിട്ട് കുരിയനെയും ജോസിനെയും വരച്ച വരയിൽ നിർത്താം.

ജീവ വേഗം തന്നെ രാഹുലിൻ്റെ ലോക്കൽ ഗാർഡിയൻ ആയിട്ടുള്ള മാധവൻ തമ്പിയെ വിളിച്ചു. കൊച്ചിയിലെ പ്രധാനപ്പെട്ട ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കുന്ന ആളാണ് മാധവൻ തമ്പി. പോരാത്തതിന് ഒരു ത്രിശൂൽ ഇൻഫൊർമേർ കൂടി ആണ്. അങ്ങനെ പുള്ളി വഴി കൊട്ടേഷന് മറു കൊട്ടേഷൻ സെറ്റാക്കി. ജോസ് കൊണ്ടുവരുന്ന ഗുണ്ടകളെ അടിച്ചോടിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *