ജീവിതമാകുന്ന നൗക – 8 1

HMT ജംഗ്ഷനിൽ നിന്ന് ബസ്സ് തിരിഞ്ഞതും ഗുണ്ടാ സംഘത്തിന് സിഗ്നൽ കൊടുക്കാൻ നിയോഗിപ്പെട്ടവൻ അവരെ വിളിച്ചു. ആദ്യം വിളിച്ചിട്ടു കിട്ടാത്തത് കൊണ്ട് ഓരോരുത്തരെയായി മാറി മാറി വിളിച്ചു. പക്ഷേ ഫോൺ എടുക്കാൻ പറ്റുന്ന സാഹചര്യത്തിൽ അല്ലായിരുന്നു അവർ.

വെളുപ്പിനെ നാല് മണിയോടയാണ് ബസ് കോളേജിൽ എത്തിയത്. അവരെ കാത്ത് ഡയറക്ടർ മീരയും അവരുടെ ഭർത്താവും പിന്നെ അന്നയുടെ കൊച്ചാപ്പ ജോസും അയാളുടെ ഡ്രൈവറും ഉണ്ടായിരുന്നു. അന്നയെ കയ്യോടെ കൂട്ടി കൊണ്ട് വരാനാണ് വന്നിരിക്കുന്നത്.

ബസ്സ് എത്തിയതും അർജ്ജുവിനെ പണിതോ എന്നറിയാൻ അയാൾ ഗുണ്ടാ നേതാവ് പല്ലൻ ജെറിയെ വിളിച്ചു.

“ഡാ അവനെ കിട്ടിയോ?”

“അയ്യാ സാറേ അവനിട്ടല്ല ഞങ്ങൾക്കിട്ടാണ് കിട്ടിയത്.”

എന്നിട്ട് ജെറി നടന്ന കാര്യങ്ങൾ വിവരിച്ചു. അതോടെ ജോസിന് സംഭവം പാളി എന്ന് മനസ്സിലായി. ആ ചെക്കന് ഏതോ ലോക്കൽ ഗുണ്ടകളെ ഒക്കെ അറിയാം. എങ്കിലും കൃത്യമായി എങ്ങനെ മറു പണി കിട്ടി എന്നായി സംശയം. അയാൾ വേഗം തന്നെ ചേട്ടനെ വിളിച്ചു സംഭവിച്ച കാര്യങ്ങൾ പറഞ്ഞു.

“ഡാ നീ എന്തു വന്നാലും അന്നയെ കൂട്ടികൊണ്ട് വരണം ഞാൻ ലെനയെ വിളിച്ചു പോലീസിനെ അയക്കാൻ പറയാം.”
അത് കേട്ടപ്പോൾ ജോസിന് വീണ്ടും ധൈര്യമായി.

വെളുപ്പിനെ ഉറങ്ങി കൊണ്ടിരുന്ന ലെന IPS ഫോൺ റിംഗ് ചെയുന്നത് കേട്ടാണ് എഴുന്നേറ്റത്.

“ഹലോ അച്ചായൻ എന്താണ് ഈ നേരത്തു എന്തെങ്കിലും അത്യാവശ്യം?”

“ആ അത്യാവശ്യ കാര്യം ഉണ്ട് നീ അന്ന പഠിക്കുന്ന കോളേജിലേക്ക് ഇപ്പോൾ തന്നെ കുറച്ചു പോലീസിനെ അയക്കണം. എന്നിട്ട് അർജ്ജുൻ എന്നോ മറ്റോ പേരുള്ള ഒരുത്തൻ ഉണ്ട് അവനെ കസ്റ്റഡിയിൽ എടുക്കണം. ജോസ് അവിടെ ഉണ്ട്. അവൻ്റെ ഒപ്പം അന്നയെ എങ്ങനെയെങ്കിലും പറഞ്ഞയക്കണം. ബാക്കി ഒക്കെ നേരിട്ട് പറയാം.”

അർജ്ജുൻ എന്ന പേര് കേട്ടപ്പോൾ തന്നെ ലെന ഒന്ന് ഞെട്ടി. അന്ന ഗോവക്ക് ട്രിപ്പ് പോയിരിക്കുകയാണ് എന്ന് അറിയാം. ഇനി അവനുമായിട്ടു വീണ്ടും പ്രശ്നമുണ്ടായോ. പോരാത്തത്തിന് ജോസച്ചായൻ അവിടെ എത്തിയിട്ടുണ്ട്. പുള്ളി ഇടപെട്ടാൽ സംഭവം കൈ വിട്ട് പോകും.

അച്ചായൻൻ്റെ അടുത്തു പറഞ്ഞാലും കാര്യമില്ല. അത് കൊണ്ട് അവൾ ഓക്കേ പറഞ്ഞു എന്നിട്ട് വേഗം ഡ്രസ്സ് മാറി. കാവൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ കൂട്ടി കാർ എടുത്ത് കോളേജിലിക്ക് പാഞ്ഞു.

അതേ സമയം ബസ്സിൽ നിന്ന് ഓരോരുത്തരായി ഇറങ്ങി തുടങ്ങി. അപ്പോഴേക്കും രണ്ടാമത്തെ വാഹനമായ ട്രാവലറും എത്തി ചേർന്നു. അതിന് പിന്നാലെ ഒരു ഇന്നോവയും കറുത്ത ബെൻസ് ജി വാഗൺ ജീപ്പും കടന്ന് വന്നു. രണ്ടു വാഹനവും കുറച്ചു മാറി ഇരുട്ടിലായി നിർത്തി. രണ്ട് വണ്ടിയിൽ നിന്നും ആരും തന്നെ ഇറങ്ങിയില്ല.

ആരാണ് എന്ന് അന്വേഷിക്കാൻ സെക്യൂരിറ്റികാരൻ പോകാൻ തുടങ്ങിയതും മീര മാം അവരെ വിലക്കി. അർജ്ജുവിനെ തല്ലാൻ ജോസ് കൊണ്ട് വന്ന ആളുകളായിരിക്കും എന്നാണ് മീരയും അവരുടെ കെട്ടിയവൻ സുരേഷും കരുതിയത്. കാരണം സുരേഷിനെ അറിയാവുന്ന ജോസ് അവിടെ വെച്ച് ചെറിയ സൂചന നൽകിയിരുന്നു. അർജ്ജുനെ സസ്‌പെൻഡ് ചെയ്‌തപ്പോൾ നടന്ന കാര്യങ്ങളൊന്നും അവർ ജോസിനെ അറിയിച്ചില്ല. അവരുടെ കൈയിൽ നിന്ന് അർജ്ജുവിന് രണ്ടെണ്ണം കിട്ടണേൽ കിട്ടട്ടെ എന്ന് അവർ കരുതി,

ആ രണ്ട് വണ്ടികളുടെ പ്രത്യകിച്ചും ആ കറുത്ത ബെൻസ് G വാഗൺൻ്റെ സാന്നിദ്യവും ജോസിനെ അമ്പരിപ്പിച്ചു.
നേരത്തെ സാബുവിനും കൂട്ടർക്കും ഉണ്ടായ അനുഭവം വെച് അത് ആ പയ്യൻ്റെ ആളുകളായിരിക്കും. പോലീസ് വരാതെ ഇടപെടുന്നത് ബുദ്ധിയല്ല. ലെന എന്താണ് പോലീസിനെ അയക്കാത്തത്. എന്തും ചാടി കയറി നേരിടുന്ന ജോസിന് ആദ്യമായി സ്വയം നിയന്ത്രണം വേണ്ടി വന്നു

.

അപ്പോഴാണ് ജോസിൻ്റെ ഫോണിൽ ലെന വിളിച്ചത്

“ലെന. നീ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞില്ലേ “

“ജോസ് അച്ഛയാ ഞാൻ പത്തു മിനിറ്റിൽ അവിടെ എത്തും. ഞാൻ എത്താതെ ജോസച്ചായൻ ഒന്നും ചെയ്യരുത്.”

അതും പറഞ്ഞു ഫോൺ കട്ടാക്കി

ചെറിയമ്മയെ കണ്ടതും കീർത്തന വേഗം അവരുടെ അടുത്തേക്ക് ഓടി. അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. ബാക്കി പിള്ളേരൊക്ക ചെറിയ ചെറിയ ഗ്രൂപ്പുകളായി നിന്ന് സംസാരിക്കുന്നുണ്ട്. എല്ലാവരും ഇനി എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയിലാണ്. ചിലർ മീര മാമിനെ നോക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *