ജീവിതമാകുന്ന നൗക – 8 1

“അർജ്ജു വേഗം പോകൂ ഇവിടെ നിൽക്കുന്നത് അപകടമാണ്”

അരുൺ സാർ വന്ന് എന്നെ ഉന്തി തള്ളി കയറ്റി ഡോർ അടച്ചുതും ബെൻസ് അതി വേഗം കുതിച്ചു.

ഞങ്ങളെ തടയാൻ ഓടി വരുന്ന അവളുടെ ചെറിയച്ഛൻ്റെ മുൻപിലേക്ക് ഇന്നോവ കാർ വന്ന് ചവിട്ടി നിർത്തി അതോടെ അയാളുടെ ആവേശം തീർന്നു. അപ്പോഴേക്കും ഞങ്ങളുടെ വാഹനം ഗേറ്റും കടന്ന് പുറത്തേക്ക് പോയി. പിന്നാലെ ഇന്നോവയും.

വാഹനകത്തു ജീവ കാണുമെന്നാണ് ഞാൻ വിചാരിച്ചത് എന്നാൽ ജീവ ഇല്ല. അന്ന് ഞങ്ങളെ ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ചു ദീപക്ക് മാത്രം. പുള്ളി മുഖത്തു ഒരു വളിച്ച ചിരിയുണ്ട്. പെണ്ണിനെ അടിച്ചോണ്ട് വന്നവനെ നോക്കി ചിരിക്കുന്ന വളിച്ച ചിരി.

“നീ എന്തിനാടി ഇതിലോട്ട് ചാടി കയറിയത്. “

രാഹുലാണ് അവളോട് ചോദിച്ചത്. അന്ന അവനെ മൈൻഡ് ചെയ്‌തു കൂടി ഇല്ല. ഞാൻ അവളെ നോക്കി അതേ ചോദ്യം ചോദിക്കണം എന്നുണ്ട്. ഞാൻ ചോദിക്കാതെ തന്നെ അവൾക്ക് മനസ്സിലായി എന്ന് തോന്നുന്നു. അവൾ എൻ്റെ മുഖത്തു നോക്കിയിട്ട് പറഞ്ഞു.

“അങ്ങനെ നീ മാത്രം രക്ഷപെടെണ്ടാ. “

അതും പറഞ്ഞിട്ട് അവൾ പുറത്തേക്ക് നോക്കിയിരുന്നു. രാഹുൽ തിരിരിഞ്ഞിരുന്ന എന്നെ നോക്കുന്നുണ്ട്,. ഞാൻ ഒന്നും പറയാൻ പോയില്ല.

“ദീപക്ക് ഭായി നമ്മൾ എങ്ങോട്ടാണ് പോകുന്നത്.“ രാഹുലാണ് ചോദിച്ചത്

“ഒരു ഇടുക്കി അഡ്രസ്സ് തന്നിട്ടുണ്ട് ഒരു ജേക്കബ് സാർൻ്റെ അവിടെ ഡ്രോപ്പ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്.”

“ചേട്ടാ വണ്ടി ഒന്ന് തിരിക്കാമോ ഒരു അത്യവിശ്യാ കാര്യമുണ്ട്. “

രാഹുലും അന്നയും എന്താണ് എന്ന മട്ടിൽ നോക്കുന്നുണ്ട് . അവളുടെ മുഖത്തു ഒരു പേടി വന്നിട്ടുണ്ട്. തിരിച്ചു കൊണ്ട് പോയി വിടാനാണോ എന്നായിരിക്കും അവളുടെ ചിന്ത.
ദീപക്കാണെങ്കിൽ കേട്ട ഭാവം തന്നെയില്ല. ഞാൻ ജീവയെ വിളിച്ചു പുള്ളി ഫോൺ എടുക്കുന്നില്ല. അവസാനം വേറെ വഴി ഇല്ലാത്തത് കൊണ്ട് ദീപു അയച്ച ഫോട്ടോസ് ഫോർവേഡ് ചെയ്‌തു. കൂടെ ഈ ഫോട്ടോസ് ഹോസ്റ്റലിൽ ഒരാളുടെ കൈയിൽ നിന്ന് വീണ്ടെടുക്കണം എന്ന മെസ്സേജും.

ഫോൺ നമ്പറും പേരും ചോദിച്ചു എനിക്ക് തിരിച്ച മെസ്സേജ് വന്നു.

ഞാനത് അയച്ചു കൊടുത്തു.

പിന്നാലെ ദീപക്കിന് ഫോൺ എത്തി. ദീപക്ക് ബ്ലൂ ടൂത്ത ഇയർഫോൺ ആയത് കൊണ്ട് എന്താണ് പറഞ്ഞത് എന്ന് വ്യക്തമല്ല.

എനിക്ക് ജീവയുടെ മെസ്സേജും വന്നു

“ഞാൻ നോക്കിക്കോളാം”

“ഫോൺ എല്ലാം സ്വിച്ച് ഓഫ് ചെയ്‌തു വെക്കാൻ ജീവ സാർ പറഞ്ഞു..” ദീപക്കാവരോട് പറഞ്ഞു

അന്നയുടെ ഫോൺ നേരത്തെ തന്നെ ഓഫായിരുന്നു. അർജ്ജുവും രാഹുലും ഫോൺ സ്വിച്ച് ഓഫ് ചെയ്‌തു വെച്ചു

ഞാൻ കരുതിയത് വാഹനം തിരിക്കുമെന്നാണ് എന്നാൽ അത് ഉണ്ടായില്ല. ജേക്കബ് അച്ചായൻ്റെ വീട്ടിലേക്ക് വണ്ടി പാഞ്ഞു.

എൻ്റെ ചിന്ത മുഴുവൻ കോളേജിൽ എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു.

തുടരും …

Leave a Reply

Your email address will not be published. Required fields are marked *