ദീപാരാധന – 1

“”നീ ഒരുത്തനാണ് ഇവളെ ഇത്രയും വഷളാക്കിയത്… കണ്ടില്ലേ അവള് സംസാരിക്കുന്നതിന്റെ ശൈലി…??””

“”വയസ്സിനു മൂത്തവരോട് ഇങ്ങനെയാണോടീ സംസാരിക്കണത്..??”” അമ്മച്ചി ദീപുവിനോട് ചോദിച്ചു.

“”എന്താ അവള് ചെയ്ത തെറ്റ്…?? എന്റെ മുറിയിലെ ബാത്‌റൂമിൽ കയറി കുളിച്ചതോ…??””

 

 

“”എന്റെ മുറിയിൽ ഉറങ്ങാൻ പോയതൊന്നുവല്ലല്ലോ, അവള് ഉവ്വോ…?? അതിനുള്ള കാരണവും അവള് ബോധിപ്പിച്ചു… ഇനിയെന്താ നിങ്ങൾക്ക് വേണ്ടത്…?? പിന്നെ എന്തിനാണ് ഇങ്ങനെ കിടന്ന് ചൂടാവണത്..”” ഞാനും വിട്ടുകൊടുത്തില്ല.

“”നിറുത്തെടാ… തോന്ന്യവാസി..!! മുതിർന്നവരോട് സംസാരിക്കുന്നത് എങ്ങനെയാന്ന് പഠിച്ചില്ലേ നീയും ഇതുവരെ…???””

“”പിന്നെ… വലിയ മൂത്തവര് വന്നേക്കുണു… ആദ്യം സ്വയം സംസാരിക്കാൻ പഠിക്ക്, എന്നിട്ട് മതി എന്നെയും അവളെയും മര്യാദ പഠിപ്പിക്കല്…!!””

“”മക്കളായാലും, പേരമക്കളായാലും, തന്നോളം വളർന്നാൽ താനെന്നു വിളിക്കാൻ അറിയണം…. ഇല്ലങ്കിൽ അത് പഠിക്കണം… ഈ വീട്ടിൽ നിങ്ങളുടെ ഭരണമാണ് അതുകൊണ്ട് തന്നെയാണ് ഇവിടെ ആണുങ്ങൾക്ക് വാഴ്‌വില്ലാത്തത്.””

“”നീ എന്നെ കാര്യങ്ങളും, മര്യാദയും പഠിപ്പിക്കേണ്ട…””

“”ഹ്മ്മ്…. ആർക്കു വേണം… അല്ലങ്കിലും അത്തരം അതിമോഹങ്ങളൊന്നും എനിക്കില്ല…!!

ഇത്തിരി വയസ്സും പ്രായവുമൊക്കെ ആയാ മനുഷ്യൻ അടങ്ങണം ഇത്രയായിട്ടും നിങ്ങള് പഠിക്കേണ്ട കാര്യങ്ങളൊന്നും പഠിച്ചില്ല അതാ നിങ്ങളുടെ പോരായ്മ.””

ഈ വീട്ടില്, നിങ്ങൾ പറഞ്ഞതെ നടക്കാൻ പാടുള്ളു, അതേ ഇതുവരെ നടന്നിട്ടുമുള്ളൂ…. അതാ നിങ്ങൾക്ക് ഇത്ര അഹങ്കാരം.

“”ആ… ഈ വീട് എന്റെ സ്വന്തമാണ്, ഇവിടെ ഞാൻ പറഞ്ഞതേ നടക്കൂ…””

“”നടത്തിക്കോ… ആരുപറഞ്ഞു വേണ്ടെന്ന്… ഈ വീടും, സ്വത്തുമൊക്കെ കെട്ടിപിടിച്ചോണ്ട് നിധി കാക്കുന്ന ഭൂതം പോലെ ഇവിടെത്തന്നെ ഇരുന്നോ…””

“”വയ്യാതാവുമ്പോ മക്കൾ എന്നെ നോക്കുന്നില്ല എന്നും പറഞ്ഞ് കരഞ്ഞോണ്ട് വേറാരോടും പോയി പരാതി പറഞ്ഞേക്കരുത്.””

“”അതേടാ,… നിന്നെയൊക്കെ പെറ്റ് പോറ്റി വളർത്തിയതിന് എനിക്ക് ഇത് തന്നെ കിട്ടണം.””

“”ഉഉവ്വ…. അതൊക്കെ ഏതൊരു പട്ടിയും ചെയ്യുന്ന കാര്യമാണ്… വിവേകമുള്ള മനുഷ്യൻ അത്രയും ചെയതില്ലങ്കിൽ പിന്നെ അതിനും, നമ്മൾക്കും തമ്മിൽ എന്താ വ്യത്യാസം…?? “”

അവസാന കാലത്ത് മക്കൾ മാത്രമേ കാണൂ വെള്ളം തരാൻ… അത്രയും ഓർക്കുന്നത് നന്നായിരിക്കും….””

 

“”ഇല്ലടാ… വരില്ല, നിന്റടുത്തൊന്നും വരില്ല……. ചത്താലും വിളിക്കില്ല… എനിക്ക് ആൺമക്കൾ രണ്ടാ…. ഞാൻ സാബുവിനെ വിളിച്ച് ഇവിടെ താമസിപ്പിക്കും….

“”പിന്നെ…. ഈ അവസ്ഥയിൽ നിങ്ങൾക്ക് അഞ്ച് പൈസയിടെ ഗുണം ചെയ്യാത്ത അവൻ നിങ്ങളെ നോക്കുമെന്ന് സ്വപ്നം കണ്ടോണ്ടിരുന്നോ…. ഇപ്പൊ വരും അവൻ കൂട്ടികൊണ്ട് പോകാൻ “” ഞാൻ പറഞ്ഞു.

“”ഞാൻ ആരെയും പിടിച്ച് വച്ചിട്ടില്ല… അവരവർക്ക് ഇഷ്ടമുള്ളത് പോലങ്ങു ജീവിച്ചോ…””

“”ഇഷ്ടം പോലെ ജീവിക്കാൻ വേണ്ടി എല്ലാവരെയും ഉപേക്ഷിച്ചു പോയവളല്ലേ, ഇവള്…. പോയ പോലെ തന്നെ തിരിച്ചു വന്നത് കണ്ടില്ലേ…?? അതാണ് വലിയവരുടെ വാക്ക് കേൾക്കാതെ സ്വന്തം ഇഷ്ട്ടപ്രകാരം ജീവിക്കുന്നവർക്ക് കിട്ടുന്ന ശിക്ഷ…!!””

“”മതി… നിറുത്താറായില്ലേ ഈ നാടകം… നാളൊത്തിരിയായി ഞാനും ഇതൊക്കെ കണ്ടും കേട്ടും സഹിക്കുന്നു…””

“”ഇത്തിരി, സ്നേഹവും, സന്തോഷവും, രണ്ട് നല്ലവാക്കും അവളോട് പറഞ്ഞിരുന്നെങ്കിൽ അവൾ ഇവിടെ തന്നെ കാണുമായിരുന്നു… നിങ്ങളും ഞാനും ഉദ്ദേശിച്ചപോലെ നല്ല ഒരു കുടുംബ ജീവിതം അവൾക്ക് കിട്ടിയേനെ…””

“”അതെങ്ങനെയാ… നേരിൽ കാണുമ്പം അവളെയങ്ങു കടിച്ചു കീറാൻ നോക്കുവല്ലായിരുന്നോ….??? “”

“”ഇപ്പൊ… ഇത്രയും കഷ്ടപ്പെട്ട് അവളെ നേരെയാക്കി കൊണ്ടുവരാൻ ഞാൻ പെട്ട പാട് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ…””

“”ഇത്രയും കണ്ടിട്ടും കേട്ടിട്ടും, ഈ കണ്ട കാലമത്രയും അവളെ ദ്രോഹിച്ചിട്ടും മതിയായില്ലേ അമ്മച്ചിക്ക്…””

നിങ്ങൾക്ക് പെണ്മക്കൾ ജനിക്കാതെ പോയത്, ഭാഗ്യം… അല്ലങ്കി അവരുടെ കഷ്ട്ടകാലമായിരുന്നേനെ ഈ വീട്ടില്…””

“”നാളിതുവരെ ഇവൾക്ക് വേണ്ടി പൊടിച്ചു കളഞ്ഞ കാശ് എത്രയെന്നു വല്ല പിടിയുമുണ്ടോ അമ്മച്ചിക്ക്….??

ഒന്നും ചെയ്യാൻ കഴിഞ്ഞില്ലേലും വേണ്ടില്ല, ഒരിത്തിരി സഹകരണം..??

അമ്മച്ചീ… ഒന്നും ചെയ്തില്ലേലും വിഷമൊല്ല… ദ്രോഹിക്കാത്തിരുന്നാ മതി… പ്ലീസ്.. അവളെയങ്ങു അവളുടെ പാട്ടിന് വിട്ടേക്ക്…””

“”ഇല്ലടാ… സഹകരിക്കാൻ എനിക്ക് മനസ്സില്ല… വീട്ടിലുള്ളവരെ ധിക്കരിച്ച് വല്ലവന്റെയും കൂടെ ഇറങ്ങി പോകുന്ന തോന്ന്യസികളോട് എനിക്ക് സഹകരിക്കാൻ മനസ്സില്ല…””

“”അയ്യോ…. പിന്നെ…. പറയുന്നത് കേട്ടാ വിചാരിക്കണം, പണ്ട് മുന്നേ ഇവളെയങ്ങ് തലയിൽ എടുത്തു വച്ച് വളർത്തി വലുതാക്കിയതാന്നാ…!!””

 

അതുകൊണ്ടല്ലേ ഞാൻ അവളെ ആന്റീടെ വീട്ടിൽ കൊണ്ടുപോയി വിടേണ്ടി വന്നത്… അതും ആ ഹൈറേഞ്ചില്… അത് കൊണ്ട് ഇന്നും അവൾ ജീവിച്ചിരിപ്പുണ്ട്…

അവൾ ആത്മഹത്യ ചെയ്യാഞ്ഞത്, അവളുടെ അമ്മ ചെയ്ത പുണ്യം കൊണ്ടായിരിക്കും…

കുറെ നാളായി ഞാൻ മനസ്സിനുള്ളിൽ അടക്കി വച്ച ധർമരോഷം നിയന്ത്രണം വിട്ടു പുറത്ത് ചാടി…

എല്ലാം മറന്നു ഞാൻ പൊട്ടിത്തെറിച്ചു.

ഞാനും അമ്മച്ചിയുമായുള്ള ആ വാക്കേറ്റം കഴിയുന്നത് വരെ ദീപു മേലെത്തെ നിലയിൽ നിന്നും താഴെ ഇറങ്ങിയില്ല…

ഞാൻ ദേഷ്യം അഭിനയിച്ചതാണെന്ന് ദീപുവിന് മനസ്സിലായി…

അവൾ അപ്പ്‌ സ്‌റ്റെയ്‌റിൽ നിന്നു കൊണ്ട് തംസ്അപ്പ്‌ കാട്ടി എന്നെ പ്രോത്സാഹിപ്പിച്ചു…

കുളിച്ച് പുറത്ത് വന്ന ദീപു, ഇടയ്ക്കിടെ ഉടുക്കാറുള്ള ഹാഫ് സ്‌ക്കർട്ടും, ടീഷർട്ടും ഇട്ടുകൊണ്ട് ആ സ്റ്റെയർ കേസിന്റെ സ്റ്റീൽ റെയ്ലിംഗിൽ പിടിച്ച് ഒരു കാല് അല്പം പൊക്കി അലക്ഷ്യമായി അതിന്റെ ഡിസൈനിൽ കയറ്റി വച്ചു നിന്ന് താഴേക്ക് നോക്കി.

പക്ഷെ… അവൾ ശ്രദ്ധിക്കാത്തത്, ഞാൻ ശ്രദ്ധിച്ചു.

മേലെ സ്റ്റെയർ കേസിൽ പിടിച്ചു നിൽക്കുന്ന ദീപ്പുവിനെ ഞാൻ ഒന്ന് ഒരു നിമിഷം വെറുതെ നോക്കി നിന്നു..

അവളെ അങ്ങനെ ഒന്ന് കൺകുളിർക്കേ കാണണമെങ്കിൽ അമ്മയെ അവിടെ നിന്നും ഒഴിവാക്കാൻ, പെട്ടെന്ന് തോന്നിയ ഒരു ഐഡിയ ഞാൻ പ്രയോഗിച്ചു.

“”എനിക്ക് കുടിക്കാൻ ഇത്തിരി ചൂട് വെള്ളം വേണം… അതും ഇനി ഞാൻ തന്നെ എടുത്തു കൊണ്ടുവരണോ…?? തൊണ്ട വരണ്ടു പോയി നിങ്ങളോടൊക്കെ സംസാരിച്ചിട്ട്…””

വെറുതെയല്ല… കാര്യമുണ്ട്… സ്റ്റീൽ ഗ്രിൽസിന്റെ ഡിസൈനിൽ കാൽ പൊക്കി വച്ചപ്പോൾ താഴെ സ്റ്റേർ കേസിന്റെ അടുത്തു തന്നെ പാകിയ ഡൈനിങ് ടേബിളിന്റെ കസാരയിൽ ഇരിക്കുന്ന എന്നെ അവൾ ശ്രദ്ധിച്ചു കാണില്ല.

പക്ഷെ… അപ്രതീക്ഷിതമായി എനിക്ക് കിട്ടിയ ആ രസകരമായ കാഴ്ച ഞാൻ ആവോളം കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *