ദീപാരാധന – 1 2

“”എങ്ങനുണ്ട് അമ്മച്ചീ അവൾക്ക്..??””

“”ഓ…. എനിക്കറിയത്തില്ല… ഞാൻ ഒന്നും ശ്രദ്ധിക്കാൻ പോയില്ല… നീ തന്നെ ചെന്ന് ചോദിച്ചു നോക്ക്.. എങ്ങനുണ്ടെന്ന്..””

“”അവൾ അമ്മച്ചീടെ മുറീലല്ലേ കിടക്കുന്നത്… അത് കൊണ്ട് ചോദിച്ചതാ… തൊട്ടടുത്ത് കിടക്കുന്ന ഒരാളുടെ കാര്യങ്ങൾ തിരക്കാൻ അമ്മച്ചിക്ക് പറ്റാതെ പോയോ…???””

“”ആ… എനിക്ക് സൗകര്യമില്ല തിരക്കാൻ…. നിനക്ക് വേണേ ചെന്ന് ചോദീര്… പോ….!!!””

“”ഓഹ്…. എന്തൊരു ജന്മമാ. ഇത്… മനുഷ്നായാ ഒരിത്തിരി മനുഷ്യപ്പറ്റ് വേണം..!””

“”ആഹ്… എനിക്കിത്തിരി മനുഷ്യ പറ്റ് കൊറവാ… എനിക്കിങ്ങനെയൊക്കെയേ സൗകര്യപെടൂ…!””

ഞാൻ അമ്മച്ചിയെ തറപ്പിച്ചൊന്നു നോക്കി…
“”ഓ… പേടിക്കും പേടിക്കും ഞാൻ കൊറേ പേടിക്കും, പോടാ ചെറുക്കാ നേരിട്ട് പോയി ചോദിര്… എന്നെ നോക്കി ദാഹിപ്പിക്കയാ അവൻ…!””

ഞാൻ അമ്മച്ചീടെ മുറി ലക്ഷ്യമാക്കി നടന്നു.

കതകിൽ രണ്ട് മുട്ട് മുട്ടിയിട്ട് ചാരിവച്ച പാളി ഞാൻ പതുക്കെ തുറന്നു.

ഉറക്കമുണർന്ന് വെറുതെ കട്ടിലിൽ ഇരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന ദീപു…

“”ദീപു… ദീപു…. മോളേ ദീപു…!!””

“”മ്മ്മ്…””

“”എഴുന്നേൽക്കാറായില്ലേ…ദീപു..??””

“”മ്മ്മ്…””

“”സമയം ഒൻപത് മണിയായി…??””

“”മ്മ്മ്…””

“”എഴുന്നേറ്റ് കുളിച്ച് ബ്രേക്ക്‌ ഫാസ്ററ് കഴിക്ക്…മോളേ..””

“”മ്മ്മ് “”
എല്ലാറ്റിനും ഒരു മൂളൽ മാത്രം.

എല്ലാം അവളുടെ വിധിയെന്ന് ഓർത്ത് സമാധാനിക്കാൻ പറ്റുമോ…??

എല്ലാറ്റിനും അവളെ കുറ്റപ്പെടുത്തി അങ്ങ് തള്ളിക്കളയാൻ പറ്റുമോ..??

ആപത്തിൽ അവളെ ഒറ്റയ്ക്ക് വിട്ടിട്ട് ഇതൊക്കെ നിന്റെ കർമ്മ ഫലമെന്ന് വിധിയെഴുതി മാറി നിൽക്കാനോക്കുമോ…??

നമ്മളെ പോലുള്ള മനുഷ്യർക്ക് ചേർന്ന പണിയാണോ അത്..??

ഒരു പരിധി വരെ കാര്യങ്ങൾ പറയാനല്ലാതെ വേറെ എന്ത് ചെയ്യും.

ഏറെ നാളായി ഞാൻ ദീപുവിന്റെ ഈ ഒരവസ്ഥയെ അഭിമുകീകരിക്കുകയാണ്. ആര്ക്കായാലും സഹിക്കാവുന്നതിലും അപ്പുറമാണ്.

പക്ഷെ ഞാനും കൂടി അവളെ സപ്പോർട് ചെയ്തില്ലെങ്കിൽ പിന്നെ അവളെ നമ്മുക്ക് ഒരിക്കലും ഒരു സാധാരണ നിലയിൽ തിരിച്ചു കിട്ടില്ല.

ആ ഒരു യാഥാർഥ്യം എനിക്കല്ലാതെ വേറാർക്കും അറിയില്ല. അറിയിച്ചിട്ടില്ല, അറിയിച്ചിട്ട് കാര്യവുമില്ല.

ഈ മാനസികാവസ്ഥ ഒന്നു മാറിക്കിട്ടാൻ ഡോക്ടർ ഉപദേശിച്ചത് ഇത്ര മാത്രം, വേഷമിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, പേടിപ്പെടുത്തുന്നതുമായ ഒരു വിഷയവും അവളുടെ മുന്നിൽ പ്രകടിപ്പിക്കരുത്, പറയരുത്.

കഴിവതും അവളെ സന്തോഷിപ്പിക്കാനും, ഉല്ലസിപ്പിക്കുന്ന രീതികൾ കൈക്കൊള്ളുക മാത്രം.

എന്തെങ്കിലും വ്യായാമങ്ങൾ ചെയ്യിക്കുക, സന്ധ്യകളിൽ അൽപ്പം നടത്തം, ഔട്ടിങ്, മനസ്സിനെ ഫ്രഷായി നിറുത്താൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. അങ്ങനെയൊക്കെ…

വയലന്റ് ആവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. അത് ഏത് സമയത്തും സംഭവിക്കാം.

മനസ്സിന്റെ താളം തെറ്റാൻ വലിയ സമയമൊന്നും വേണ്ടല്ലോ.??
അങ്ങനെ മനസ്സിന്റെ താളം തെറ്റിയതാ നമ്മുടെ ദീപുക്ക്…

അതിന് കാരണക്കാർ ആരെന്നു ചോദിച്ചാൽ ആരുമില്ല… ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ ആവില്ല.

സംഭവിച്ചത് സംഭവിച്ചു, ഇപ്പോഴത്തെ അവസ്ഥയിൽ അവളെ അതിൽ നിന്നും കര കേറുക എന്നതാണ് പ്രധാനം.

ഡോക്ടറുടെ ഉപദേശ പ്രകാരം മിക്ക ദിവസങ്ങളിലും സന്ധ്യക്ക്‌ ഞാൻ അവളെ ബീച്ചിലേക്കും പാർക്കിലും ഒക്കെ കൊണ്ടുപോകാറുണ്ട്. മിക്ക ദിവസങ്ങളിലും പോയത് പോലെ തന്നെ തിരികെ വരും… ഒന്നും മിണ്ടാറില്ല… ഒന്നും പ്രതികരിക്കാറില്ല.

കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊടുത്താൽ കഴിക്കില്ല… കുറെ നേരം നോക്കിയിരുന്നിട്ട് അത് ദൂരെ കളഞ്ഞിട്ട് തിരിഞ്ഞു നടക്കും.

സിറ്റിയിലേക്കൊന്നും കൊണ്ടുപോകാറില്ല കാരണം എപ്പോഴാണ് അവളുടെ സ്വഭാവം മാറും എന്ന് പറയാൻ വയ്യ.

സഹായിക്കാനോ, സഹകരിക്കാനോ ആരുമില്ലേ ഈവീട്ടിൽ എന്ന് അയൽ വാസികൾ പലരും ചോദിക്കാറുണ്ട്…

അതൊക്കെ കുത്ത് വാക്കുകളാണെന്ന് നമ്മുക്കും അറിയാം, എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ താടിക്ക് കൈയും കൊടുത്ത് കാര്യങ്ങൾ ചികഞ്ഞു ചോദിക്കാനും കുറ്റപ്പെടുത്താനും ഒക്കെ എല്ലാവരും ബഹു മിടുക്കരാണ്…

Leave a Reply

Your email address will not be published. Required fields are marked *