ദീപാരാധന – 1

ആ ഒരു കാലഘട്ടത്തും ആവശ്യങ്ങൾ പലതും എന്നോട് തന്നെയായിരുന്നു അവൾ അവതരിപ്പിച്ചിരുന്നത്.

വസ്ത്രങ്ങളായാലും, അടി വസ്ത്രങ്ങളായാലും എന്തിനേറെ… അവൾക്ക് മാസാമാസം ആവശ്യമുള്ള സാനിറ്ററി പാടുകൾ പോലും അവൾ പോലുമറിയാതെ അവയൊക്കെ അവളുടെ അലമാരയ്ക്കുള്ളി കൊണ്ടു വയ്ക്കുന്നത് പോലും ഞാൻ ആയിരുന്നു.

ജോലിയോടൊപ്പം പഠിത്തവും കൂടിയായി ഒരുപാട് കഷ്ട്ടപെട്ടിട്ടാണെങ്കിലും ഞാൻ എന്റെ ഉപരി പഠനം പൂർത്തിയാക്കി. ഡിഗ്രി സർട്ടിഫിക്കറ്റ് കരസ്തമാക്കി.

അതോടെ ജോലി അന്വേഷിച്ചു ഹൈദ്രബാദിലേക്ക് പോകുവാൻ ഉള്ള തയാറെടുപ്പിലായി

ഹൈദ്രബാദിലേക്ക് പോകുന്നതിന് മുൻപും ഇടയ്ക്കിടെ ഞാൻ ഹൈറേഞ്ചിൽ പോയി ദീപുവിനെ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് വരുമായിരുന്നു. ഒരു ചെയ്ഞ്ച് എന്ന നിലയ്ക്ക്.

അപ്പോഴൊക്കെ ഒരു മാൻ പേടയെ പോലെ ഓമനത്വവും, സ്വഭാവത്തിൽ നൈർമ്മല്ല്യതയും ഉള്ള ആ സുന്ദരിയായ പാവാടക്കാരി എന്റെ കൈ വിരൽ തുമ്പും പിടിച്ച് നടക്കുമായിരുന്നു എന്റെ ദീപു.

ഹൈദരാബാദ്ൽ ജോലി കിട്ടിയ ശേഷം നാട്ടിലേക്ക് വരാനും പോകാനുമൊക്കെ ഉള്ള അസൗകര്യം കാരണം പിന്നീട്, ഞാൻ നാട്ടിലേക്ക് വരവും പോക്കുമൊക്കെ വല്ലപ്പോഴുമായി, അമ്മച്ചി ഒറ്റയ്ക്ക് ആ വീട്ടിൽ വാണു.

 

ഞാൻ ഹൈദരാബാദിൽ ആയിരുന്നപ്പോൾ അവൾക്ക് വേണ്ടിയുള്ള ചിലവിനുള്ള കാശ് ഞാൻ ഹൈരെഞ്ചിലെ ആന്റിയുടെ പേർക്ക് അയച്ചു കൊടുക്കാമായിരുന്നു.

പ്ലസ് ടു കഴിഞ്ഞ ശേഷംദീപുവിനെ ഞാൻ ഡിഗ്രിക്ക്പഠിക്കാൻ അയച്ചു. അതിനുശേഷം നഴ്സിംങ്ങും, എംബിഎയും ഒക്കെ അവൾ എടുത്തു.

ഏറെ കഷ്ട്ടപെട്ടിട്ടാണെങ്കിലും, . അധികം താമസിയാതെ എനിക്ക് മാന്യമായ ഒരു സ്ഥിരം ജോലി കിട്ടി എന്നത് കൊണ്ട് പിന്നീടുള്ള കാര്യങ്ങൾ ഒക്കെ വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോയി.

ദീപുവിന്റെ എം ബി എ പഠനത്തിനായുള്ള പണം പെട്ടെന്ന് തന്നെ സംഘടിപ്പിച്ചു.

എം ബി എ ക്ക് പഠിക്കുവാൻ പോയത് ബാംഗ്ലൂർ ആയിരുന്നു ബാംഗ്ലൂരിൽ വച്ചാണ് അവളുടെ ജീവിതത്തിലെ വഴിതിരിവ് ഉണ്ടായത്..

അവിടെ വച്ച് ഒരു സുമുഖനായ ചെറുപ്പക്കാരനുമായി അവൾ പ്രേമ ബന്ധത്തിൽ പെട്ടു എന്നത് മാത്രമേ എനിക്കറിയുള്ളൂ…

പിന്നീടുള്ള തുടർകഥ യാണ് ഞാൻ ഇനി പറയാൻ പോകുന്നത്….

ബാഗ്‌ളൂരിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ പരിചയപ്പെട്ട സുമുഖനും, സുന്ദരനും, അത്യാവശ്യം നല്ല സാമ്പത്തിക ശേഷിയുമുള്ള മലയാളി കുടുംബത്തിലെ ഒരു ചെറുപ്പക്കാരനുമായി ദീപുന് പ്രണയബന്ധമുണ്ടായി.

അത് പോലും ഞാൻ അറിയുന്നത് വളരെ വൈകിയാണ്… പ്രായത്തിന്റെ ചാപല്ല്യമാവാം എന്ന് കരുതി ഞാൻ അതിനെ നിസ്സാര വൽക്കരിച്ചു.

ഒരുപാട് വിഷമം തോന്നിയ ഒരു സമയമായിരുന്നു അത്… ഒരു കാലത്ത് ഞാൻ എന്ന് വച്ചാൽ ജീവനാണെന്ന്, ചേട്ടായി ഇല്ലങ്കിൽ വേറൊന്നും വേണ്ട എന്ന് പറഞ്ഞ് കൊണ്ടിരുന്ന ദീപു ഒരു സുപ്രഭാതത്തിൽ മറ്റൊരാളുടെ സ്വന്തമായി തീർന്നപ്പോൾ നമുക്കൊക്കെ അവിടെ എന്താണ് പ്രസക്തി.

ശരി… അവളുടെ ജീവിതം അവൾ തന്നെ തിരഞ്ഞെടുത്തു എന്ന് അറിഞ്ഞപ്പോൾ മനസ്സിന്റെ കോണിൽ എവിടെയോ ഒരു വല്ലാത്ത നൊമ്പരം.

മോഹഭംഗമനസ്സുകൾക്കൊന്നും അവിടെ സ്ഥാനമില്ലല്ലോ…

ഒന്നിനും അവകാശവാദമോ, അധികാരഭാവമോ ഇല്ലാത്ത, ഞാൻ എന്ത് പറയാൻ.

 

അവൾക്ക് വേണ്ടതെല്ലാം, ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവൾക്ക് മുന്നിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു എന്റെ ജോലി…

എന്റെ കടമ പ്രകാരം, എന്റെ കഴിവിന്റെ പരിധിയിലും അതിനുമപ്പുറവും നിന്ന് കൊണ്ട് ഞാൻ അവൾ ആവശ്യപ്പെട്ടതെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്. അതൊന്നും നിഷേധിക്കാൻ അവൾക്കും സാധ്യമല്ല.

അതേപോലെ ഒരു ദിവസം അവന്റെ കൂടെ ഇറങ്ങി പോയതും ഒരുമിച്ചു ജീവിക്കാൻ തുടങ്ങി എന്ന വിവരമറിയുന്നത് പോലും ബാംഗ്ളൂരിൽ ഉള്ള എന്റെ ഒരു ഉറ്റ സുഹൃത്ത് പറഞ്ഞിട്ടാണ്.

അപ്പോഴേക്കും ആഴ്ചകൾ കഴിഞ്ഞിരുന്നു… എന്നതാണ് സത്യം.

അവളെ നല്ല നിലയ്ക്ക്, നല്ല തറവാട്ടിലേക്ക് കെട്ടിച്ചയക്കണം, എന്ന മോഹം ഏതൊരു രക്ഷിതാവിനും ഉള്ള പോലെ എന്റെ അമ്മച്ചിക്കും ഉണ്ടായിരുന്നു.

എപ്പോഴും കീരിയും മൂർഖാനും ആയിരുന്നെങ്കിലും, മണിക്കൂറിൽ അഞ്ച് തവണ കോർക്കുമെങ്കിലും നല്ല രീതിയിൽ ഒരു ജക പൊക കല്ല്യാണമായിരുന്നു അവരുടെ മനസ്സിൽ.

ഒന്നിനും അവകാശം വാദങ്ങളില്ലാത്ത, ഞാൻ നിസ്പക്ഷത പാലിച്ചു.

ഏതായാലും അത് അവൾ പൊളിച്ചടുക്കി കൈയിൽ തന്നു. അതോടെ എനിക്ക് അവളോടുള്ള ആ സ്നേഹവും, വാൽസല്യവും, ആത്മാർത്ഥമായ സ്നേഹവും അടുപ്പവുമൊക്കെ കാറ്റിൽ പറന്നു..

അവന്റെ കൂടെ ഇറങ്ങി പോകുന്നതിന് ആഴ്ചകൾക്ക് മുൻപ് വരെ ഞങ്ങൾ ഫോണിൽ ബന്ധപെട്ടിരുന്നു. അതിന് ശേഷം അവൾ ഫോൺ നമ്പർ പോലും മാറ്റി കളഞ്ഞു എന്ന ദുഃഖകരമായ സത്യം ഞാൻ അറിഞ്ഞു.

അവളെ അന്വേഷിച്ച് ആരും അങ്ങോട്ട്‌ ചെല്ലരുതെന്നും, കണ്ടുപിടിക്കാൻ ശ്രമിച്ചാൽ ബാംഗ്ളൂർ എന്ന നാട്ടിൽ നിന്ന് തന്നെ പാലായണം ചെയ്യുമെന്ന ഭീഷണിയോടെ അമ്മച്ചിക്ക് എഴുത്തയച്ചിരുന്നു എന്ന് കൂടി ഞാൻ അറിഞ്ഞതോടെ എന്റെ മനസ്സും ശരീരവും തളർന്നു.

അതിനു ശേഷം എനിക്കും വാശിയായി എന്നെയും അമ്മച്ചിയെയും അവഗണിച്ച ദീപുവിനോട് എനിക്കും മാനസികമായി വലിയ ഒരു അന്തരം വന്നു.

ബാഗ്‌ളൂരിന്റെ സിറ്റി വിട്ട് അൽപ്പം ദൂരെ ഒരു ഫ്ലാറ്റിൽ ആയിരുന്നു താമസമെന്ന് അറിഞ്ഞു എന്നല്ലാതെ മറ്റൊന്നും എനിക്കറിയില്ല.

 

അവൾ എവിടെയാണെന്ന് പോലും അറിയാൻ ഞാനും താല്പര്യപ്പെട്ടില്ല. കാരണം അവളെ തേടി പോയാൽ അവിടെ നിന്നും ഞങ്ങളുടെ കണ്ണെത്താത്ത ദൂരത്തേക്ക് അവളും അവനും പൊയിക്കളയുമെന്ന ഭയം തന്നെ.

ഏകദേശം ഒരു ആറുമാസത്തിനു ശേഷമാണ് എന്റെ മറ്റൊരു സുഹൃത്തിന്റെ ഫോൺ സന്ദേശത്തിലൂടെ ഞാൻ ആ ഞെട്ടിക്കുന്ന ദുഃഖകരമായ വാർത്ത അറിഞ്ഞത്…

എന്റെ ദീപുവും, അവളുടെ ഭർത്താവും സഞ്ചരിച്ച കാർ ഒരു അപകടത്തിൽ പെട്ടു എന്ന്…

രണ്ട് പേരും മരിച്ചു എന്നായിരുന്നു, കിട്ടിയ മെസ്സേജ്….

ഞാൻ കിട്ടിയ വണ്ടിക്ക് ബാംഗ്ളൂർക്ക് വിട്ടു… അവിടെ കണ്ടത് വേറൊരു ചിത്രമാണ്..

ഒരു വെള്ള തുണിയിൽ പൊതിഞ്ഞ ദീപുവിന്റെ ഹസ്ബൻഡ് കിഷോറിന്റെ ഡെഡ് ബോടിയും അത്യാവശ്യം ചില്ലറ പരിക്കുകളോടെ രക്ഷപ്പെട്ട, ദീപുവും.

എന്നാൽ, താമസിയാതെ ഞാൻ അറിഞ്ഞു ദീപു അബോധാവസ്ഥയിൽ കിടക്കുകയാണെന്നും, അവൾ ചികിത്സയിലാണെന്നും

എല്ലാം കഴിഞ്ഞു, ഇനി ദീപു എന്ന വ്യക്തി വെറുമൊരു പിടിച്ചു ഓർമ്മകൾ മാത്രമായി എന്ന് കരുതി അഗാധമായി ദുഃഖിച്ചിരുന്ന എനിക്ക് അത് ഒരു വലിയ ആശ്വാസമായിരുന്നു.

എന്റെ പ്രിയപ്പെട്ട,…

എന്റെ ജീവന് തുല്യം സ്നേഹിച്ച…

എന്റെ സഹോദരി എന്ന് വിശേഷിപ്പിച്ച..

എന്റെ മനസ്സിൽ ഒരു സുഹൃത്തിന്റെ സ്ഥാനമുള്ള,..

Leave a Reply

Your email address will not be published. Required fields are marked *