അന്ന് രായ്ക്ക് രാമാനം ബാംഗ്ളൂരിൽ നിന്ന് ഫ്‌ളൈറ്റിന് ടിക്കട്ടെടുത്ത ഞാൻ അവളെയും കൊണ്ട് ഞങ്ങളുടെ നാട്ടിലെത്തി.
പിന്നെ നേരെ ഒരു സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കാണ് ഞങ്ങൾ പോയത്.
ആഴ്ചകളോളം ആശുപത്രി കിടക്കയിൽ കിടന്ന ദീപുവിനെ അവസാനം തിരികെ വീട്ടിൽ എത്തിച്ചു.
അന്ന് മുതൽ ഇന്ന് വരെ അമ്മച്ചിയുടെ കുത്ത് വാക്കുകൾക്ക് യാതൊരു കുറമുണ്ടായിട്ടില്ല.
അന്നത്തെ ഓരോ ദിവസവും എന്നെ സംബന്ധിച്ചിടത്തോളം ഓരോ യുഗങ്ങളേ പോലായിരുന്നു.
അവളെ ഞാൻ ഈ വീട്ടിൽ തിരികെ കൊണ്ടുവന്നത് മുതൽ അമ്മയുടെ ചില മുന വച്ചുള്ള നോട്ടവും സംസാരവും ഒക്കെ സഹിക്കുന്നത്തിലും അപ്പുറത്തായിരുന്നു.
“”ങാ… നന്നായിട്ടുണ്ട്… സഹിച്ചോ… സഹിച്ചോ… ഇനി അവളുടെ “”പേറെടുക്കാനും””കൂടി ഒരാളെ ഏർപ്പാട് ചെയ്തോ… അതാവുമ്പം ഇരു ചെവി അറിയാതെ കാര്യം കഴിഞ്ഞു കിട്ടും, സൗജന്യമായി നിനക്ക് ഒരു കൊച്ചിനെയും കൂടി കിട്ടുവല്ലോ…!!””
“”നീ ഒറ്റ ഒരുത്തനാ അവളെ ഇത്രയും വഷളാക്കിയത്, എല്ലാറ്റിനും ഓതാശ ചെയ്തു കൊടുത്തിട്ട് ഇപ്പൊ ഒന്നുമറിയാത്തവനെ പോലെ വന്നിട്ട് നിക്കുന്നത് കണ്ടില്ലേ…!?!””
“”ഇനി ആർക്കറിയാം, അവള് ഇതുവരെ നിന്റെ കൂടെയങ്ങാനുമാ പൊറുത്ത്ന്ന്. എന്നിട്ട് കാണുന്നവരുടെ കണ്ണീ പൊടിയിടാൻ നടക്കുവാ…””
“”അമ്മച്ചീ… ഇത്തരത്തിൽ കണ്ണീ ചോരയില്ലാതെ, എനിക്ക് മനസ്സറിവ് പോലുമില്ലാത്ത കാര്യത്തിൽ ഇങ്ങനൊന്നും പറയരുത് കേട്ടോ…!!””
അമ്മച്ചിടെ വർത്തമാനം കേട്ടാൽ തോന്നും അവളെ ഞാനങ്ങാനും തട്ടിക്കൊണ്ടുപോയി പിഴപ്പിച്ച് തിരികെ വീട്ടിൽ കൊണ്ടാക്കിയതാനെന്ന്.
എല്ലാം കേട്ട് സഹിക്കാനും, അനുഭവിക്കാനും ഒക്കെ ഞാൻ എന്ന ഒരു പാഴ് ജന്മം ഇവിടെ ഉള്ളത് കൊണ്ടല്ലേ ഈ കുറ്റപ്പെടുത്തലുകൾ.
പിന്നെ എന്നെ സംബന്ധിച്ച് ഇതൊന്നും വലിയ പുത്തരിയല്ല ഓർമ്മ വച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയ പല്ലവിയാണല്ലോ എന്നോർക്കുമ്പോൾ എല്ലാം നിസ്സാരം. പറയുന്നത് എന്നെ പെറ്റ അമ്മയല്ലേ എന്നോർക്കുമ്പോൾ എന്റെ മനസ്സ് താനേ തണുക്കും.
അപ്പൊ ചുരുക്കി പറഞ്ഞാ ഞാൻ ഇപ്പൊ ജോലിയും വിട്ട് ഇടയ്ക്കിടെ നാട്ടിലേക്ക് വരേണ്ടി വരും. അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും അമ്മച്ചിക്ക് അറിയേണ്ട.
എന്ന് കരുതി ഞാൻ മുഘേനേ നടക്കേണ്ട കാര്യങ്ങൾക്കൊക്കെ ഞാൻ തന്നെ വേണം, അതിനൊന്നും വേറാരും ശരിയാവില്ല… സാബുച്ചേട്ടൻ പോലും…
അങ്ങനെ ഇടയ്ക്ക് ഒരു തവണ അമ്മച്ചിക്ക് സുഖമില്ലാതെയായപ്പോൾ രണ്ടുപേരെയും കൂടി ഒന്നിച്ചു പരിചരിക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം ചേട്ടത്തിയമ്മയുടെ സഹായം അഭ്യർത്ഥിച്ചു ഞാൻ സാബു ചേട്ടന് ഫോൺ ചെയ്തു.
അങ്ങനെ ഒരാഴ്ച കാലത്തേക്ക് ചേച്ചിയേ ഇവിടെ വീട്ടിൽ കൊണ്ടുവന്ന് വിട്ടു. ഗെസ്സറ്റെഡ് ഓഫീസർ അന്ന് തന്നെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
പുള്ളിക്ക് ഇവിടെ വീട്ടിൽ രണ്ടും ദിവസം നിൽക്കാൻ ഒക്കില്ലന്ന് പറഞ്ഞ് അന്ന് തന്നെ തിരികെ പോയി.
അതിന് പുള്ളിക്കാരന് അതിനൊന്നും തീരെ സമയമില്ല…. ഗവർമെന്റ് ഉദ്യോഗസ്ഥനാണല്ലോ…. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ കൈക്കൂലി കിട്ടുന്നത് കുറഞ്ഞു പോകില്ലേ….
അങ്ങനെ ദീപുവിനെയും അമ്മച്ചിയേയും പരിചരിക്കുന്ന കാര്യത്തിൽ നിന്നും ഞാൻ താൽക്കാലികമായി പാതി രക്ഷപെട്ടു.
വലിയ മനസ്സുണ്ടായിട്ടൊന്നുമല്ല ചേച്ചി ഇവിടെ വന്ന് നിന്നത് എന്ന് എനിക്ക് നന്നായി അറിയാം…
എങ്കിലും സന്തോഷിപ്പിക്കാണെന്ന വണ്ണം എല്ലാം ദിവസവും ഞാൻ അവര്ക്കിഷ്ട്ടപെട്ട ഭക്ഷണവും, മറ്റും കൊണ്ടു കൊടുത്ത് അൽപ്പം സുഖിപ്പിച്ചു നിറുത്തും.
സുഖിപ്പിച്ചു നിരുത്തേണ്ടത് നമ്മടെ ആവശ്യമായ പോയില്ലേ.. എന്നിരുന്നാലും ദുഷ്ട മനസ്സൊന്നുമല്ല. വീട്ടിലെ എല്ലാവരോടും നല്ല സ്നേഹവും സഹകരണവും , ഒക്കെയുണ്ട്…
ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മച്ചി എന്നെ വിളിച്ച് ഉപദേശം തുടങ്ങി…
അവള് ഇവിടെ വന്നിട്ട് എത്ര ദിവസമായി, നീ ഇതുവരെ അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ.??
