നീ എന്താ വരാൻ വൈകിയത്…… “”””
എൻ്റെ ഒരു സുഹൃത്തിനെ കണ്ടു അതാ….””””
നീ ഇവിടെ ഇരിക്ക് എനിക് ഒരു കാര്യം പറയാനുണ്ട്….””””
എന്താ അച്ഛാ….”””” ചേട്ടനും ചേച്ചിയും മരിച്ചപ്പോ അച്ഛൻ ആകെ മാറിയെന്ന് ഞാൻ കരുതി,,,, ഞാൻ അച്ഛൻ്റെ അടുത്തു ഇരുന്നു…..
എടാ സ്വാമി വിളിച്ചിരുന്നു….. നീ ദീപികയെ വിവാഹം ചെയ്യണം നാളെ തന്നെ….. പിന്നെ നമ്മുക്ക് നരബലി ചെയ്യാൻ ആ നശിച്ച കുഞ്ഞിനെ കൊടുക്കാം….. ഞാൻ വേണുവിനോട് ചോദിച്ചു അവന് അതിന് സമ്മതമാണ്…..”””””
അച്ഛൻ എന്നോടിപ്പോ എന്താ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ…. വെറും മൂന്നു ദിവസം പ്രായമുള്ള ആ പിഞ്ചു കുഞ്ഞിനെ കൊല്ലാനോ…. ഞാൻ ജീവനോടെ ഇരികുമ്പോ അതിനു സമ്മദിക്കില്ല…… പിന്നെ അവളെ കെട്ടുന്ന കാര്യം അത് നാളത്തോടെ തീരും….””””
നിൻ്റെ സമ്മതം ഇവിടെ ആരും ചോദിച്ചില്ല….. നാളെ നീ അവളുടെ കഴുത്തിൽ താലി കെട്ടും…. അതു കഴിഞ്ഞ് ആ നശിച്ച വിത്തിനെ ഞാൻ അറക്കും””””
നടന്നത് തന്നെ….”””” ഞാൻ വാതിൽ ശക്തിയിൽ തുറന്നടിച്ച് അക്കത്ത് കയറി….. തൊട്ടിലിൽ കരയുന്ന മോളെ എടുത്ത് അവൾക്ക് ഞാൻ ഡോക്ടർ പറഞ്ഞ ഫുഡ് ഫീഡിങ് ബോട്ടിലിൽ നൽകി…….
നന്ദു….. നീ അച്ഛൻ പറയുന്നത് അനുസരിക്കണം….. “””” എൻ്റെ പുറകിൽ വന്ന അളിയൻ പറഞ്ഞു..
എന്നാലും എൻ്റെ അളിയാ…. നിങൾ ഒക്കെ ഒരു മനുഷ്യനാണോ ഈ പൈതലിൻ്റെ മുഖത്ത് നോക്കി എങ്ങനെ തോന്നി…. ഇതിനെ കൊല്ലാൻ…. ഹും…”””” ഞാൻ എൻ്റെ വിനിഷ്ടം അയാളോട് പ്രകടിപ്പിച്ചു….
എടാ നമ്മുക്ക് വേറെ വഴി ഇല്ല…..””””*
എന്നെ കൊന്നാലും ഇതിനെ തൊടാൻ ഞാൻ അനുവദിക്കില്ല…. പിന്നെ കല്യാണം അളിയൻ വാ ഞാൻ കാണിച്ച് തരാം….. “”””” അളിയനെയും കൂട്ടി നേരെ എൻ്റെ മുറിയിൽ കയറി…. അവിടെ വെച്ച ദീപികയുടെ പുസ്തകം പരതി….
നീ എന്താ നോക്കുന്നത്….. “”””
അത് ഞാനൊരു പുസ്തകം ഇവിടെ വെച്ചിരുന്നു … അത് നോക്കുകയാണ്…. ഞാൻ ഇല്ലാത്ത നേരത്ത് ഇവിടെ വേറെ ആരെങ്കിലും കയറി ഇരുന്നോ“”””
നേരത്തെ ദീപിക ഇവിടെ ഉണ്ടായിരുന്നു…. അവള് കുഞ്ഞിനെ ഉറക്കിയത് നിൻ്റെ റൂമില് വെച്ചായിരുന്നു…””””
പോയി എല്ലാം പോയി….. ഇനി ഞാൻ അത് എങ്ങെനെ തെളിയിക്കും “”””””
നീ എന്താടാ പറയുന്നത്….. എന്ത് തെളിയിക്കുന്ന കാര്യമാണ് പറയുന്നത്…”””””
അളിയനുളള എല്ലാ ഉത്തരവും ആ ബുക്കിൽ ഉണ്ട് അത് എനിക്ക് കിട്ടിയേ തീരൂ….. ഞാനിനി എന്ത് ചെയ്യും….. അളിയാ ഞാൻ ഇപ്പൊ ഇവിടുന്ന് പോവുകയാണ് നാളെ എന്നെ കണ്ടിലെങ്കിൽ ഈ കല്ല്യാണം നടക്കില്ല…. അളിയനുള്ള എല്ലാ ഉത്തരവുമായി ഞാൻ വരാം…. നിങൾ ഒരു കാരണ വശാലും ദീപികയെ വിശ്വസിക്കരുത്….””””” ഞാൻ അതും പറഞ്ഞു കുഞ്ഞിനെ കിടത്തി അടുക്കള വഴി സ്ഥലം കാലിയാക്കി….
നന്ദു പറഞ്ഞത് അയാളിൽ ഒരു സംശയം ഉണ്ടാക്കി. നന്ദു പോയതിനു ശേഷം അവൻ അമ്മാവൻ്റെ വീട്ടിലേക്ക് തിരിച്ചു ….. ദീപികയിൽ വേണുവിനും സംശയം വരാൻ വേറെ കാരണങ്ങൾ ഒന്നും വേണ്ടായിരുന്നു…..
നാരായണൻ അമ്മാവാ….. നിങൾ ഉണ്ടോ ഇവിടെ….”””””
എന്താ വേണു ഏട്ടാ…. എന്താ ഈ രാത്രിയിൽ….””””
അച്ഛൻ ഇല്ലേ ഇവിടെ….””””
അച്ഛൻ ഇപ്പോം വരും ആരോ കാണാൻ പോയേക്കുവാ…””””
ഞാൻ നേരെത്തെ കുഞ്ഞിനെ ഇവിടെ കിടത്തിയപോൾ എൻ്റെ ഒരു മോതിരം നിൻ്റെ മുറിയിൽ വീണോ എന്ന് ഒരു സംശയം…. അത് ഞാൻ ഒന്ന് നോക്കട്ടെ….””””
അവിടെ ഒന്നും ഇല്ല ചേട്ടാ…. ഞാൻ നേരെത്തെ അടിച്ച് വാരിയതാണ്… “””” ദീപികയെ മൈൻഡ് ചെയ്യാതെ അവളെ മറികടന്ന് അയാള് റൂമിൽ കയറി പരിശോധിക്കാൻ തുടങ്ങി….. അവസാനം അവളുടെ അലകാണിട്ട ഡ്രസിൻ്റെ ഉളളിൽ ഒളിപ്പിച്ച നിലയിലായിരുന്ന ബുക് അയാള് എടുത്തു….
അയ്യോ ചേട്ടാ ആ ബുക് ഞാൻ ചാടാൻ വെച്ചതാ…..”””” അവള് ബുക്ക് അയാളുടെ കയ്യിൽ നിന്ന് തട്ടി പറിക്കാൻ നോക്കി…..
ഞാൻ ഒന്ന് നോക്കട്ടെ…. ഇതിൽ എന്താണെന്ന്…,”””””
വേണ്ട അതിൽ ഒന്നുമില്ല നിങ്ങൾക്ക് കാണാൻ….””” അവളുടെ സംസാരം അൽപം കട്ടിയായി….
എന്നാ ഞാൻ ഇത് വായിച്ചിട്ടെ പോകൂ….””” അവളെ തട്ടി മാറ്റി അയാള് പുറത്തേക്ക് നടന്നു…. സംഗതി കയ്യിൽ നിന്നും പോകുമെന്ന് മനസ്സിലായപ്പോൾ ദീപിക അടുക്കളയിൽ കയറി ഒരു കറി കത്തിയുമായി വന്നു..
