“നിന്റെ കൈ മുറിഞ്ഞൊ രജിതേ, ചെറിയമ്മ പറഞ്ഞു.”.
“ഹാ കുറച്ചു..” അവൾ തന്റെ കൈ ടോർച്ചിന്റ വെട്ടത്തേക്കാക്കി കൈ കാണിച്ചു. ഇടത്തെ കയ്യുടെ ചൂണ്ടുവിരൽ കെട്ടി വച്ചിട്ടുണ്ട്.
“തലവേദന എങ്ങനുണ്ട് നിനക്ക്.”.
“ഹോ, തലവേദന ഒന്നും ഇല്ലന്നെ, ഇന്ന് നടന്നു നടന്നു മടുത്തു. ഇനി എന്നെകൊണ്ട് വയ്യാ, അതാ ഞാൻ തലവേദന ആണെന്ന് പറഞ്ഞത്.” അവൾ തിരിഞ്ഞു നോക്കി നന്ദുനെ കണ്ണടച്ച് കാണിച്ചു.
ടോർച്ചിന്റ വെട്ടത്തിൽ അവൻ അവളുടെ ആടി കളിക്കുന്ന നിതംബം ഒന്ന് നോക്കി, സജിതയെക്കാളും തുടിപ്പ് ഇവളുടെ നിതബത്തിനാണ്. പറഞ്ഞിട്ടെന്താ, കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ. ഒരു പ്രയോജനോം ഇല്ല.
വഴി പരിചയം ഇല്ലാത്തതു കൊണ്ട് നന്ദുന് പതിയെ ഇറങ്ങാനെ പറ്റുന്നുള്ളു.
“എടി ഒന്ന് പതുക്കെ പോ. ഞാനും വരട്ടെ. നീ ഇരുട്ടത്തേക്ക് പോയി കഴിഞ്ഞാൽ എവിടാണെന്ന് പോലും കാണാൻ കിട്ടുന്നില്ല.
“ഓ, ഞാൻ കറുത്തിട്ടാ. അതിനു ഞാനിപ്പോ എന്ത് ചെയ്യാനാ. നിങ്ങൾ വെളുത്തവർക്ക് പിന്നെ ലൈറ്റ് പോലും വേണ്ടല്ലോ ഇരുട്ടത്തു നടക്കാൻ.”
നന്ദു ആകെ വല്ലാണ്ടായി അവളുടെ മറുപടിയിൽ. വായീന്നു വീണും പോയി. അവൾക്കു നന്നായി കൊള്ളുകയും ചെയ്തു.
“എടി ഞാൻ പറഞ്ഞത് നീ ഇട്ടേക്കുന്ന ഡ്രെസ്സിന്റെ കാര്യമാ. അല്ലാതെ നിന്റെ നിറത്തെ അല്ല “. അവനൊരു നമ്പർ ഇട്ടു നോക്കി.
“വേണ്ട നന്ദുവേട്ടാ. ഇനി അതിനെ വളച്ചു തിരിച്ചു ബുദ്ധിമുട്ടേണ്ട.” എന്റെ സ്ഥാനത്തു സജിത ആണെങ്കിൽ ഒരു കുഴപ്പോം ഇല്ലാരുന്നു ആർക്കും “.
അവളാകെ പിണങ്ങി നടക്കുവാണ്. കൂടുതൽ പറഞ്ഞു കുളമാക്കണ്ട എന്ന് നന്ദുവും വിചാരിച്ചു.
വീട്ടിലെത്തി കതകു തുറന്നു അവൾ നേരെ റൂമിലേക്ക് പോയി. ഒന്നും മിണ്ടാതെ നന്ദു ഫ്രണ്ട് റൂമിൽ തന്നെ ഇരുന്നു.
അവൾ ദേഷ്യത്തിൽ അകത്തു വാതിൽ തുറക്കുകയും അടക്കുകയും ഒക്കെ ചെയ്യുന്ന ശബ്ദം അവന് കേൾക്കാം. ഇപ്പൊ വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്. കുളിക്കാൻ കയറി എന്ന് തോന്നുന്നു. തല ഒന്ന് തണുക്കട്ടെ അവളുടെ.
നന്ദു അവിടെ കിടന്ന ഒരു ചെറിയ ബെഡിലേക്ക് തല ചായ്ച്ചു കിടന്നു. അവളുടെ അനക്കം ഒന്നും കേൾക്കുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവൾ കതകു തുറന്നു ഇറങ്ങുന്ന ശബ്ദം കേട്ടു. നന്ദു കണ്ണ് തുറക്കാതെ അതേ കിടപ്പു അവിടെ കിടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ പാദസ്വരത്തിന്റെ കിലുക്കം അവന്റെ അടുത്തേക്ക് വരുന്നത് അവനറിഞ്ഞു.
“നന്ദുവേട്ടാ” അവൾ ശബ്ദം താഴ്ത്തി വിളിച്ചു. അവൻ ഒരു മറുപടിയും കൊടുക്കാതെ കണ്ണടച്ച് കിടന്നു.
“നന്ദുവേട്ടാ ..” അവൾ അവന്റെ കയ്യിൽ പിടിച്ചു കുലുക്കി വിളിച്ചു. അവൻ പതിയെ കണ്ണ് തുറന്നു നോക്കി.
കുളികഴിഞ്ഞു അവൾ ഒരു ടീഷർട്ടും മിഡിയും അണിഞ്ഞിരിക്കുന്നു. മുടിയിൽ ഈറൻ മാറാൻ ഒരു തോർത്ത് ചുറ്റിയിട്ടുണ്ട്. അവളുടെ ചെവിയുടെ സൈഡിലുള്ള മുടിയൊക്കെ നനഞ്ഞു ഒട്ടി പിടിച്ചിട്ടുണ്ട്. കണ്ണുകൾ ചുവന്നു തുടുത്തിരിക്കുന്നു.
അവൻ ഒന്നും മിണ്ടാതെ അടുത്ത മുറിയിലേക്ക് നടന്നു. അവിടെ അവൾ നാട്ടിലൊക്കെ വിരിച്ചു റെഡി ആക്കിയിട്ടുണ്ടായിരുന്നു.
അവൻ ആ കാട്ടിലിലേക്ക് കിടന്നു.
അവൾ അവന് ഒരു കമ്പിളിയുമായി വന്നു.
“രാവിലെ ആകുമ്പോളേക്കും നല്ല തണുപ്പ് കാണും. ഇത് പുതച്ചോ.”. കമ്പിളി അവൾ അവന്റെ കാൽക്കൽ വച്ചു. നന്ദു ഒന്നും മിണ്ടാതെ അവിടെ തന്നെ കിടന്നു.
“നന്ദുവേട്ടന് കുടിക്കാൻ വെള്ളം വല്ലോം വെക്കണോ.”
“വേണ്ട….” അവൻ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.
“ഉം, എന്നാൽ ഞാൻ പോവാ ” അവൾ നന്ദുവിനെ നോക്കി.
“ഉം “. അവൻ തിരിഞ്ഞു കിടന്നു.
തന്റെ താടിയിൽ അവളുടെ തണുത്ത കൈ വന്നു തോട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി.
“പിണക്കമാണോ? “. അവളുടെ കണ്ണിൽ പതിവില്ലാത്ത തിളക്കം.
“ആണെങ്കിൽ?” അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.
“ആണെങ്കിൽ………”. പറഞ്ഞു തീർന്നതും അവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.
അവളുടെ നനുനനുത്ത ചുണ്ട് അപ്രതീക്ഷിതമായി അവന്റെ കവിളിൽ പതിഞ്ഞപ്പോൾ അവനാകെ കോരി തരിച്ചു പോയി.
