നന്ദലീല [ Full ] 1അടിപൊളി  

“എന്താടി ഇത്. നിന്നെ ഒന്ന് സ്വസ്ഥമായി കിട്ടാൻ ഞാനിനി എത്ര നാൾ തപസ്സിരിക്കണം.?”

“കിട്ടിയിട്ട് എന്ത് ചെയ്യാനാ?” അവളൊരു കള്ളച്ചിരിയോടെ ചോദിച്ചു.

“എന്തും ചെയ്യും, അതപ്പോ തോന്നുന്ന പോലെ ”

“അയ്യടാ ഇങ്ങു വന്നേക്ക്.” അവളവന്റെ കവിളിൽ നുള്ളി. നന്ദു ആ കയ്യിൽ പിടിച്ചു തന്റെ മുഖത്തോട് ചേർത്തു കൈയിൽ ഒരു ചുംബനം പകർന്നു.

അവൾ പതിയെ തന്റെ കൈ വിടുവിച്ചു.

“നന്ദൂ”, അവൾ പതിയെ വിളിച്ചു

അവൻ അവളെ ഒന്ന് നോക്കി.

“നിനക്ക് നാളെ വൈകിട്ട് ഞാൻ വരുമ്പോൾ താഴെ വഴിയിലേക്ക് ഇറങ്ങി വരാൻ പറ്റുമോ?”

നന്ദു ഒന്നും മനസ്സിലാകാതെ അവളെ നോക്കി.

“ഞാൻ വൈകിട്ട് 5 മണി ആകുമ്പോളേക്കും എത്താം. നീ അപ്പോളേക്കും താഴെ വഴിയിലേക്ക് വന്നാ മതി.”

“എന്നിട്ട്?”. അവനേറെ ആകാംഷയോടെയും സന്തോഷത്തോടെയും അവളോട് ആരാഞ്ഞു.

“നിനക്ക് എന്നെ സ്വസ്ഥമായി കണ്ടാൽ പോരെ. വഴിയുണ്ടാക്കാം. പിന്നെ ഒരു കാര്യം, മോൻ വേറൊന്നും ആഗ്രഹിച്ചു വരണ്ട “. അവൾ തന്റെ നുണക്കുഴി കാട്ടി ചിരിച്ചു.

മതി അത്രയും മതി, ബാക്കി ഞാൻ ശരിയാക്കി എടുത്തോളാം എന്ന് നന്ദു മനസ്സിൽ വിചാരിച്ചു.

“ഞാനങ്ങോട്ടു വന്നാൽ നമ്മൾ എവിടെ നിൽക്കും അപ്പൊ?”.

“അതു മോനങ്ങോട്ട് വാ എന്തായാലും, എവിടെ നിൽക്കണമെന്ന് നമുക്ക് അപ്പൊ നോക്കാം ”

“ഓഹ് ശരി.” അവൻ തലയാട്ടി.

നന്ദു അവളെ ഒന്ന് ചരിഞ്ഞു അവളെ നോക്കി. എത്ര നാളായി ആഗ്രഹിക്കുന്നതാ ഈ പെണ്ണിനെ. ഇന്നൊരു ദിവസം എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി.

പൊക്കുവെയിലിൽ അവളുടെ മുഖത്തെ കുഞ്ഞു രോമങ്ങൾ സ്വർണതരികളെ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ചിമ്മിയടയുന്ന കണ്ണുകൾക്ക്‌ എന്തെന്നില്ലാത്ത വശ്യത. തുളുമ്പി പൊട്ടാറായി നിൽക്കുന്ന മാറിടവും ഒതുങ്ങിയ അരക്കെട്ടും അവന് വാരി പുണരാൻ കൊതിയായി.

അവൾ പെട്ടന്ന് അവനെ നോക്കി. അന്തം വിട്ടു തന്നെ നോക്കിയിരിക്കുന്ന അവനോടു എന്താണെന്നു അവൾ കണ്ണുകൾ കൊണ്ട് ചോദിച്ചു.

“ഒന്നുമില്ല പെണ്ണേ, തപസ്സിരുന്നു കിട്ടുന്നതല്ലേ, ഒന്ന് കൊതി തീരെ കണ്ടോട്ടെ ”

അവൾ റോഡിലേക്ക് ഒന്ന് കണ്ണോടിച്ചു. വഴിയിൽ ആൾതിരക്ക് കുറഞ്ഞു ഏകദേശം വിജനമായിരിക്കുന്നു ഇപ്പോൾ. അവൾ കുറച്ചു നീങ്ങി അവനോടു ചേർന്നു, ഇടത്തെ തോളിലേക്ക് തല ചായ്ച്ചു കിടന്നു. അവനവളെ ചേർത്തു തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു. അവളുടെ ചൂട് നിശ്വാസം അവന്റെ മുഖത്തുകൂടി തഴുകി കടന്നു പോയി. അവളുടെ മുഖം തെല്ലുപൊക്കി അവനാ ചെഞ്ചിളം ചുണ്ടിൽ അമർത്തി ചുംബിച്ചു. ഒരു നിമിഷം കോരിത്തരിച്ച അവളുടെ കണ്ണുകൾ ആലസ്യത്തിൽ ചേർന്നടഞ്ഞു.

ഏതോ ഒരു വണ്ടി എതിർദിശയിൽ ഹോൺ അടിച്ചു വന്നപ്പോൾ രണ്ടാളും പിടിവിട്ടു. നാണത്തോടെ അവൾ തല കുമ്പിട്ടിരുന്നു.

അവർ ടൗണിലെത്തി സാധനങ്ങൾ ഒക്കെ വാങ്ങി നടന്നു. കൂടെ നടന്നു, തരം കിട്ടുമ്പോളൊക്കെ അവൾ അവന്റെ കയ്യിൽ പിടിച്ചു അവനോട് ഒട്ടി നടക്കുന്നുണ്ടായിരുന്നു.

സാധനങ്ങൾ എല്ലാം വാങ്ങി അവിടുന്ന് തിരിച്ചപ്പോളേക്കും നേരം ഏകദേശം ഇരുട്ട് വീണ് തുടങ്ങിയിരുന്നു. കാർ എടുക്കാൻ തുടങ്ങിയപ്പോൾ സജിതയുടെ ഫോണിൽ ചെറിയമ്മയുടെ കാൾ വന്നു. തിരിക്കുവാണെന്നു ചെറിയമ്മയെ അറിയിച്ചു അവർ വണ്ടിയിൽ കയറി.

ടൗണിൽ നിന്നും തിരിച്ചു ആൾതിരക്ക് കുറഞ്ഞപ്പോൾ സജിത വീണ്ടും അവനെ കെട്ടിപിടിച്ചു ചേർന്നിരുന്നു. ഒരു കൈ കൊണ്ട് അവനും അവളെ ചേർത്തു പിടിച്ചു. അവളുടെ വയറിൽ ചുറ്റി പിടിച്ച അവന്റെ കൈകൾ അവൾ ഒരു കൈ കൊണ്ട് അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു.

“എടീ ചക്കരേ..” അവൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.

“ഉം..” അവളവന്റെ കണ്ണുകളിലേക്ക് നോക്കി.

“എനിക്ക് നാളത്തെ ദിവസം ഓർത്തിട്ടു ആകെ പരവേശം ”

“അതെന്താ?”

“എങ്ങനെ എങ്കിലും ഒന്ന് നാളെ വൈകുന്നേരം ആയി കിട്ടിയാൽ മതിയാരുന്നു.”

“ദേ നന്ദു, അതും പ്രതീക്ഷിച്ചിരിക്കണ്ട. ഞാൻ പറഞ്ഞുന്നെ ഉള്ളു. നാളെ ആരെങ്കിലും അവിടെ ഉണ്ടായാൽ പിന്നെ നടക്കില്ല കേട്ടോ. ഞാൻ ഓടിപ്പോരും ”

“ആരും ഉണ്ടാവില്ല നോക്കിക്കോ. ആരേലും ഉണ്ടെങ്കിലും ഞാൻ ഓടിച്ചു വിട്ടോളാം എന്റെ മുത്തേ…”

Leave a Reply

Your email address will not be published. Required fields are marked *