നന്ദലീല [ Full ]അടിപൊളി  

“ഹാ ഓർമയുണ്ട്. ജീപ്പ് ഉള്ള ജോണി ചേട്ടനല്ലേ?.

“ഹാ ചെക്കന് ഓർമയുണ്ട് സുരേഷേ, ജോണിച്ചേട്ടൻ നന്ദുന്റെ അടുത്തേക്ക് വന്നു.

“മോനെ ഞാൻ നിന്നെ കാണാനാ വന്നേ. മറ്റന്നാൾ മോളുടെ എൻഗേജ്മെന്റ് ആണ്. നാളെ വൈകുന്നേരം എല്ലാരും നമ്മുടെ വീട്ടിലാ കൂടുന്നെ. നാട്ടുമ്പുറത്തെ പോലെ അല്ല, ഇവിടെ തലദിവസമേ എല്ലാരും കൂടി ആഘോഷമാക്കും. പാചകവും, ആട്ടും, പാട്ടുമൊക്കെയായി. മോൻ വന്നിട്ടുണ്ടെന്നറിഞ്ഞു ഞാൻ വിളിക്കാൻ വന്നതാ. ഇവിടുന്നു എല്ലാരും നാളെ അങ്ങ് പോരും. കൂട്ടത്തിൽ മോനും പോരണം. നമുക്ക് അവിടങ്ങു അടിച്ചു പൊളിക്കാം.”

“അതിനെന്താ ജോണിച്ചേട്ടാ. ഇങ്ങനൊരു ചടങ്ങുണ്ടെന്നു അറിഞ്ഞാ വിളിച്ചില്ലേലും ഞാനങ്ങു എത്തും.”.

ജോണി അവനെ കെട്ടിപിടിച്ചു.

“നമ്മുടെ ചെക്കനാടാ സുരേഷേ.” ജോണിച്ചേട്ടൻ അവിടെ ഇരിക്കുന്ന മാഷിനെ നോക്കി.

“മാഷേ നേരത്തെ അങ്ങ് എത്തിക്കോണേ. നാളെ തിരക്കൊന്നും ആക്കല്ലേ. മാഷിന്റെ അനുഗ്രഹം ഉണ്ടാവണം.”

നല്ല ആളെയാ അനുഗ്രഹത്തിനു വിളിക്കുന്നതെന്നു നന്ദു മനസ്സിലോർത്തു.

“അത് പറയണോ ജോണി ചേട്ടാ. നിങ്ങളൊക്കെയല്ലേ എനിക്കിപ്പോ സ്വന്തമായുള്ളു. ഞാനങ്ങു എത്തികൊള്ളാം.”

എന്തൊരു വിനയം ആണ് ഇവൻ കയ്യിന്നു ഇറക്കി കളിക്കുന്നത്.

യാത്ര പറഞ്ഞു ജോണിച്ചേട്ടൻ പോയി.

പിറ്റേ ദിവസം നന്ദു സുരേഷിനൊപ്പം ടൗണിൽ പോയി കുട്ടികൾക്കും മറ്റുള്ളവർക്കും ഉള്ള ഡ്രസ്സ് ഒക്കെ എടുത്തു വന്നു. നന്ദുവിന് ഏറെ സന്തോഷമായതു, ഇന്ന് വല്യച്ഛന്റെ വീട്ടിന്നും എല്ലാരും കല്യാണ വീട്ടിലാണ്. എന്തെങ്കിലും ഒരു അവസരം ഒക്കുമോ എന്ന് നോക്കണം.

വൈകുന്നേരം ആയപ്പോ സജിത ഓടി വന്നു. അണിഞ്ഞൊരുങ്ങി നന്ദുവിന്റെ മനസ്സ് പിടിച്ചു കുലുക്കാൻ പരുവത്തിൽ.

ഇമ വെട്ടാതെ നോക്കി നിന്ന നന്ദുവിനെ നോക്കി അവൾ തന്റെ നുണക്കുഴി വിരിയിച്ചു.

“ചേച്ചി എവിടെ നന്ദൂ,”.

“ചേച്ചി പിള്ളേരെ ഒരുക്കുന്നു. നീ മനുഷ്യനെ കൊല്ലുമല്ലോ പെണ്ണേ.”

നന്ദു അവളെ അടിമുടി നോക്കി.

“പോടാ” അവൾ അവനെ നോക്കി കണ്ണിറുക്കി.

“വരുന്നില്ലേ നന്ദൂ, റെഡി ആയില്ലേ.”

“ഹാ, ഞാൻ ചെറിയമ്മയുടെ കൂടെ വന്നേക്കാം. പിള്ളേരെ രണ്ടെണ്ണത്തിനേം കൊണ്ട് ചെറിയമ്മക്ക് തന്നെ കയറി വരാൻ പാടല്ലേ.”

“ശരി എന്നാൽ നിങ്ങൾ വന്നേക്ക്. ഞാൻ അങ്ങോട്ട് പോവാ. കല്യാണ പെണ്ണിനെ ഒന്ന് ഒരുക്കാനുണ്ട്.”

നന്ദു അകത്തേക്ക് നോക്കി. ചെറിയമ്മ പിള്ളേരെ ഒരുക്കുന്ന തിരക്കിലാണ്.

അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു.

“എന്താ?” അവൾ ആരാഞ്ഞു.

“ഒരുമ്മ തന്നിട്ട് പോടീ.”

“ചേച്ചി.” അവൾ അകത്തേക്ക് വിരൽ ചൂണ്ടി.

“പിള്ളേരെ ഒരുക്കുവാ പെണ്ണേ “.

അവൾ ഓടി വന്നു നന്ദുന്റെ മുൻപിൽ നിന്നു. അവൻ അവളുടെ മുഖം തന്നിലേക്ക് ചേർത്ത്, അവളുടെ ചുവന്ന ചുണ്ടുകളിലേക്ക് തന്റെ ചുണ്ട് അമർത്തി ചുംബിച്ചു.

“ഇപ്പൊ ഇതു മതി, ഞാൻ പോകട്ടെ “. അവൾ അവനെ തള്ളി മാറ്റി ഓടി പോയി.

നന്ദുവും കുളിച്ചു ഡ്രസ്സ് എല്ലാം മാറി കുട്ടികളെയും ചെറിയമ്മയെയും കൂട്ടി ജോണിച്ചേട്ടന്റെ വീട്ടിലേക്കു പോയി.

ചെന്നപ്പോൾ തന്നെ മാന്യന്റെ വേഷത്തിൽ മുൻപിൽ തന്നെയുണ്ട് മാഷ്.

അയാളെ കണ്ടപ്പോ കുട്ടികൾ മാഷേ വിളിച്ചോണ്ട് ഓടി ചെന്നു. അയാളുടെ കെട്ടിപ്പിടുത്തവും സ്നേഹവും എല്ലാം ഒരു അഭിനയം തന്നെ.

“എന്താ ലേറ്റ് ആയെ?.” അയാൾ വെളുക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.

ഹോ ഈ രണ്ടെണ്ണത്തിനെ ഒന്ന് റെഡി ആക്കി കൊണ്ടുവരണ്ടേ എന്റെ മാഷേ. ” ചെറിയമ്മ മറുപടി പറഞ്ഞു.

“ഹാ ഇരിക്ക് നന്ദു.” അയാൾ തന്റെ അടുത്തുള്ള സീറ്റ് ചൂണ്ടി പറഞ്ഞു.

“ഹാ ” എന്ന് പറഞ്ഞിട്ട് നന്ദു അല്പം അവിടുന്ന് മാറി ഇരുന്നു.

വരുന്നവർ ഒക്കെയും അയാളെ വളരെ ബഹുമാനത്തോടെ തൊഴുതു വണങ്ങി പോകുന്നു. പക്ഷേ അയാളുടെ കണ്ണുകൾ ഓരോ പെണ്ണിനേയും കിഴിഞ്ഞു നോക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു.

അവൻ ഇരിക്കുന്നതിനു പുറകിലുള്ള ജനൽ ആരോ തുറന്നു.

“ഹേ നന്ദൂ.”. ജനലിലൂടെ സജിത അവനെ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി. അടുത്തേക്ക് ചെല്ലാൻ അവൾ കൈകാട്ടി വിളിച്ചു.

അവൻ അവിടുന്ന് എഴുനേറ്റു ജനലിന് അടുത്തേക്ക് ചെന്നു.

“എന്താ ബോറായോ?.” സജിത തിരക്കി.

“ഹും കുറച്ച്.” അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“ഞാനും ഇവിടെ ബിസി ആണെടാ “. അവളല്പം സങ്കടത്തോടെ പറഞ്ഞു.

“അതേ ഞങ്ങടെ കല്യാണപെണ്ണിനെ കാണണ്ടേ. ജിനീ ഒന്നിങ്ങോട്ട് വന്നേ.”

ജനാലരികിലേക്കു വന്ന കല്യാണ പെണ്ണിനെ കണ്ടു നന്ദു അക്ഷരാർത്ഥത്തിൽ ഞെട്ടി.

അവിടിരിക്കുന്ന ആ കിരാതൻ കശക്കി എറിഞ്ഞ ആ പെണ്ണ്. തന്റെ മുൻപിൽ ഇന്നലെ മുഴുവൻ നഗ്നതയും കാണിച്ചു കിടന്ന അതേ പെണ്ണ്.

ഈശ്വരാ എന്നിട്ടാണയാൽ ഒരു കൂസലും ഇല്ലാതെ അവിടെ ഇരിക്കുന്നത്.

“എങ്ങനുണ്ട് നന്ദൂ ഞങ്ങളുടെ കല്യാണപെണ്ണ്. നീ കണ്ടിട്ടില്ലേ ഇവളെ ”

“പിന്നേ, അടിപൊളി, സൂപ്പർ ആയിട്ടുണ്ട് . എന്നാ നിങ്ങളുടെ പരുപാടി നടക്കട്ടെ.” നന്ദു അവരെ കൈകാണിച്ചു.

“ഓക്കേ ഡാ പിന്നെ കാണാം “. സജിത അവളെയും കൂട്ടി അകത്തേക്ക് പോയി.

നന്ദു ആകെ സ്ഥബ്ധനായി ഇരുന്നു പോയി. കഴിഞ്ഞ ദിവസം കണ്ട കാഴ്ചകളെല്ലാം അവന്റെ മനസ്സിൽ മിന്നി മറഞ്ഞു.

ഭക്ഷണം എല്ലാം കഴിഞ്ഞു ഓരോരുത്തർ ഒരോ പണിയിലാണ്. നന്ദുവിന് വെറുതെ ഇരുന്നു ബോറായി തുടങ്ങി. വെറുതെ മൊബൈലിൽ ഇരുന്നു കുറേ സമയം കളഞ്ഞു. ഇവിടെ കൂട്ടിനാരുമില്ലാത്തതു അവനെ നന്നായി വിഷമിപ്പിച്ചു. സജിത ഇന്നത്തെ ദിവസം ഫ്രീ ആകുമെന്ന് തോന്നുന്നില്ല. എന്നാലും കുറച്ചൂടെ വെയിറ്റ് ചെയ്യാം എന്ന് അവൻ കരുതി.

അവൻ വെറുതെ എണിറ്റു പാചകപുരയുടെ അടുത്തേക്ക് ചെന്നു. ആണുങ്ങൾ ഒക്കെ പാചകത്തിലാണ്. പെണ്ണുങ്ങൾ എല്ലാം ചേർന്നു പച്ചക്കറികളും ഒക്കെ അരിയുന്നു.

“ഇരുന്നു ബോറായോ നന്ദുവേ”. കണ്ടതേ ചെറിയമ്മ തിരക്കി.

നന്ദു വെറുതെ ഒന്ന് ചിരിച്ചു.

അമ്മേ രജിത എവിടെ. അവൾക്ക് വയ്യെങ്കിൽ വീട്ടിൽ പൊക്കോട്ടെ. നന്ദുനെ കൂട്ടി വിടാം. അവനും പോയി കിടന്നു ഉറങ്ങിക്കോട്ടെ. ചെറുക്കന് ഇതൊക്കെ എവിടാ ശീലം.

“അവൾക്കു എന്ത് പറ്റി”. നന്ദു ചെറിയമ്മയോട് തിരക്കി.

“ഹോ അവൾക്കു തലവേദന, ഇന്നൊരുപാട് വെയില് കൊണ്ട് അലഞ്ഞു, സാധങ്ങൾ ഒക്കെ വാങ്ങാൻ അവളും കൂടിയാ പോയത്. പോരാഞ്ഞിട്ട് ഇപ്പൊ എന്തോ അരിഞ്ഞപ്പോൾ കയ്യുടെ വിരലും ഒന്ന് മുറിഞ്ഞു.”

വല്യമ്മ അപ്പോളേക്കും രജിതയെയും കൂട്ടി വന്നു. അപ്പൊ ഇന്ന് ആഗ്രഹിച്ചു വന്നതൊക്കെ സ്വാഹാ എന്ന് നന്ദു മനസ്സിൽ കണ്ടു.

“എന്നാ മോനും തറവാട്ടിലോട്ട് പോയി കിടന്നോ. കാലത്തെ എണീച്ചു വീട്ടിലേക്കു വന്നാൽ മതി”. ചെറിയമ്മ കൊണ്ടുവന്ന ടോർച്ച് നന്ദുവിന് കൊടുത്തു.

“ഹാ ശരി ചെറിയമ്മേ, എന്നാൽ വാ രജിതേ.” അവൻ അവളെയും കൂട്ടി അവിടുന്ന് ഇറങ്ങി. ഇവളുടെ സ്ഥാനത്തു ഇപ്പൊ സജിതയായിരുന്നെങ്കിൽ എന്ന് നന്ദു മനസ്സിലോർത്തു.

Leave a Reply

Your email address will not be published. Required fields are marked *