നന്ദലീല [ Full ] 1അടിപൊളി  

“നടന്നത് തന്നെ, ചേച്ചിയോട് എന്ത് പറഞ്ഞിട്ട് ഇറങ്ങും നന്ദൂ നീ..”

“അത് സാരമില്ല, ചെറിയമ്മയോട് ഞാനെന്തെങ്കിലും പറഞ്ഞോളാം ”

“ചേച്ചിയെ പേടിക്കണം, അവള് കയ്യോടെ പോകുമേ നന്ദൂ..”

“ഹേയ് എന്നെ അങ്ങനെ സംശയമൊന്നുമില്ല, ഉണ്ടാരുന്നേൽ ഇപ്പൊ നിന്റെ കൂടെ ഇപ്പൊ എന്നെ വിടുമോ?. എന്നാലും ചെറിയമ്മയും ദിവ്യയേച്ചിയും തമ്മിലെന്താടി ഇത്ര പ്രശ്നം.”

“ആ, എനിക്കറിയില്ല നന്ദൂ, നീ ചേച്ചിയോട് തന്നെ ചോദിക്ക് ”

“നിനക്കറിയാം, നീ പറയാത്തതാ. ഞാൻ ചെറിയമ്മയോട് ചോദിച്ചതാ. ചെറിയമ്മയും ഒഴിഞ്ഞു മാറി. നീ പറ എന്താ ഇത്ര പ്രശ്നം ”

“ഞാൻ പറയില്ല നന്ദൂ. ഞാനിനി പറഞ്ഞിട്ട് അതിനി ഒരു കുടുംബ പ്രശ്നം ആകണ്ട.” അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“നീ അതിന് പുറത്തുള്ള ആരോടും അല്ലല്ലോ പറയുന്നത്. എന്നോടല്ലേ.”

“എന്നാലും വേണ്ട നന്ദൂ, ശരിയാവില്ല ”

“നിനക്കെന്നെ വിശ്വാസമില്ലേ?” അവനവളെ ഒന്നുകൂടി തന്നോട് അടുപ്പിച്ചു പിടിച്ചു. ആ ചോദ്യത്തിൽ അവളൊന്നു ചഞ്ചലപ്പെട്ടു എന്ന് നന്ദുന് മനസ്സിലായി.

“നീ എന്നോട് പറ മുത്തേ ”

അവളവന്റെ കണ്ണുകളിലേക്ക് നോക്കി.

“നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. നീ അറിയണ്ടാന്ന് വച്ചിട്ടാ.”

“എന്താടി, അതിനും മാത്രം എന്താ ഇത്രയ്ക്കു പ്രശ്നം?”

“നന്ദൂ നീ അറിഞ്ഞതായിട്ട് ഭവിക്കരുത്. ഞാൻ പറഞ്ഞാൽ ഒരു തരത്തിലും ബാക്കിയുള്ളവരുടെ റിലേഷനെ ബാധിക്കുകയും ചെയ്യരുത് ”

“ഒരിക്കലും ഇല്ല, നീ പറഞ്ഞോ ” നന്ദു അവൾക്കു ഉറപ്പു കൊടുത്തു.

“നന്ദൂ നിനക്കറിയാമല്ലോ, ചേച്ചിയുടെ എത്ര അടുത്ത കൂട്ടുകാരിയായിരുന്നു ദിവ്യയേച്ചിയെന്നുള്ളത്. അത്രയ്ക്ക് അടുപ്പം രണ്ടു വീട്ടുകാരും തമ്മിലുണ്ടായിരുന്നു. ഒരേ വീടുപോലെ ആണല്ലോ അവര് കഴിഞ്ഞിരുന്നത്.”

“അതെനിക്കറിയാമല്ലോ പെണ്ണേ, അതിനടിയിൽ എന്താ അവർക്കു സംഭവിച്ചത് ”

“ദിവ്യേച്ചിയുടെ ഭർത്താവിനെ നിനക്കറിയാമല്ലോ, എപ്പോഴും കള്ളും കുടിച്ചു, ഒന്നിനും കൊള്ളാത്ത ഒരു ജന്മം. എന്നും അവര് തമ്മിൽ പ്രശ്നം. ആ പ്രശ്നങ്ങളിൽ ഒക്കെ ചേച്ചിയും ചേട്ടനും ഒരുപാടു ഇടപെട്ടിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾക്കൊക്കെ കൂടുതലും ചേട്ടനല്ലേ ഓടി നടന്നു ചെയ്തു കൊടുത്തിട്ടുള്ളത്.”

“ഹാ പിന്നെ, അതെനിക്കറിയാം ”

“ആ ഒരു അടുപ്പം പക്ഷേ ഇത്തിരി കടന്നു പോയി നന്ദൂ. ദിവ്യേച്ചിയും ഏട്ടനും തമ്മിൽ…”

“ചെറിയച്ഛനോ? നന്ദു ഒരു ഞെട്ടലോടെ അവളെ നോക്കി.

“ഞാനപ്പോളെ പറഞ്ഞതല്ലേ നീ അറിയണ്ടാന്ന് ”

“അങ്ങനുണ്ടാവുമോ?, ആ അടുപ്പം കണ്ടിട്ട് അത് ചെറിയമ്മക്ക് തോന്നിയ സംശയം ആവില്ലേ സജൂ..”

“ചേച്ചിക്ക് അങ്ങനെ സംശയം ഉണ്ടായിരുന്നെങ്കിൽ ഇവര് തമ്മിൽ ഇത്ര അടുക്കാൻ സമ്മതിക്കുമായിരുന്നോ നന്ദു?”

“പിന്നെ?. നന്ദു ആകെ കൺഫ്യൂഷൻ ആയി.

“ചേച്ചി കാണരുതാത്ത കാഴ്ച നേരിൽ കണ്ടു നന്ദൂ. അതിന്റെ പേരിൽ ഒരുപാടു പ്രശ്നങ്ങൾ ആരുന്നു ഇവിടെ. ബന്ധം വരെ പിരിയാനുള്ള സാഹചര്യം വന്നതാ. അതിന് ശേഷം എല്ലാവരും കൂടെ അതൊക്കെ ഒത്തുതീർപ്പിൽ എത്തിച്ചതാ.”

നന്ദു ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ ഇപ്പോഴുള്ള സാഹചര്യത്തിൽ പറയുന്നതിൽ വാസ്തവം ഉണ്ടെന്നു അവന് തോന്നി. ചെറിയച്ഛനും ചെറിയമ്മയും തമ്മിലുള്ള ഒരു അകൽച്ച അവന് നേരത്തെ അനുഭവപ്പെട്ടിരുന്നു. മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ല എന്നവൻ ഓർത്തു. എപ്പോളും രണ്ടാളും കൂടെ അല്ലാതെ എങ്ങും പോവാറില്ല. എന്ത് കാര്യത്തിനും രണ്ടാളും മുൻപിലുണ്ടാവുകയും ചെയ്യും. ഇപ്പോൾ ആൾക്കാരുടെ മുൻപിലുള്ള സംസാരം അല്ലാതെ അവർ ഒരുമിച്ചു സംസാരിക്കുന്നതു കാണാറേ ഇല്ല.

“എന്നിട്ട് ഇപ്പോളും പിണക്കത്തിലാണോ സജൂ അവർ?”

“ഞാൻ ഒന്നും ചോദിക്കാറില്ല നന്ദൂ. എന്തേലും ചോദിച്ചാൽ ചേച്ചിക്കിപ്പോ ദേഷ്യമാണ്. നീയിപ്പോ വന്നേക്കുന്നത് കൊണ്ടാ ഇത്രയേലും അടുപ്പം അവര് കാണിക്കുന്നത്. അല്ലെങ്കിൽ രണ്ടാളും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തവരെ പോലെ ആണ് അവര് കഴിയുന്നത് ”

“എന്നിട്ട് ദിവ്യയുമായിട്ട് ഇപ്പോളെങ്ങനാ ചെറിയച്ഛൻ?”.

Leave a Reply

Your email address will not be published. Required fields are marked *