ബാക്കിയുള്ളൊരൊക്കെ ദൂരെയല്ല അപ്പുറം ഇപ്പുറത്തൊക്കെയായിട്ടാണ് വീട്.
“” ഇവിടാരൂല്ലേ…?? “” ഞാൻ അകത്തേക്ക് കുറച്ച് നീട്ടി വിളിച്ചു. അതുടെ കേട്ടതും അവളെന്റെ കയ്യിലെ പിടിമുറുക്കി ന്റെ പിന്നിലേക്ക് ഒളിച്ചു,
“” രമണി………. പുറത്താരോ വന്നു… ആരാണെന്നൊന്ന് നോക്കിയേ.. “”
വല്യച്ഛന്റെ ശബ്ദം. ശെരിയെന്നും പറഞ്ഞു, പുറത്തെ അടുക്കള തിണ്ണയിൽ നിന്നും വല്യമ്മ ഇറങ്ങി വന്നു, ഒരു തവണ മാത്രം കണ്ടുള്ള പരിചയമേ നിക്കുള്ളു. പക്ഷെ….
“” കണ്ണാ…. “” ഒന്ന് നീട്ടി വിളിച്ചോടി ന്റെ അരികിലേക്ക് വന്നവരെന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.
“” സുകണോടാ മോന്….. “” അവരെന്റെ മുടിയിൽ തഴുകി നിറ കണ്ണീർ പൊഴിച്ചു.
“” വല്യമ്മയോട് ദേഷ്യണോ ന്റെ കുട്ടിക്ക്… “” അവര് കരച്ചില് തുടങ്ങിയിരുന്നു..
“” ന്തിനാ.. വല്യമ്മേ,
ഞാൻ വല്യമ്മയോട് ദേഷ്യപ്പെടുന്നേ.. “”
“” ഇത്രേയൊക്കെയായിട്ടും ന്റെ കുഞ്ഞിനെ ഒരു നോക്ക് വന്ന് നോക്കാൻ കഴിഞ്ഞില്ലല്ലോന്നോർത്ത്…
പേടിയായിരുന്നു കണ്ണാ… അമ്മയെ പേടിയായിരുന്നു എല്ലാർക്കും.. പിന്നെ അമ്മ പോയപ്പോ ഒരുപാട് തവണ ഓർത്തതാ നിന്നെ വന്നു കണ്ട് തിരിച്ചു ഇങ്ങോട്ട് വിളിച്ചോണ്ട് വന്നാലോ ന്ന്.. പിന്നെ നിനക്കത് ഇഷ്ടായില്ലേലോന്നോർത്താ..
നിന്റെ നാവിൽ നിന്നും ഒന്നും കേൾക്കാൻ കഴിയില്ലെടാ നിക്ക്.. അത്രക്ക് എടുത്തോണ്ട് നടന്നിട്ടുണ്ട് ഞാനെന്റെ മോനെ, അത്രേം സ്നേഹിച്ചിട്ടുണ്ട് നിന്നെ ഞാൻ… ഷെമിക്കില്ലേ മോനെ ഈ വല്യമ്മയോട് നീ… “”
അവരെന്നെ പിന്നേം കെട്ടിപ്പിടിച്ചു. പിന്നെ വിട്ടകന്നു,
“” സുധേ…. ശ്രീദേവി…. ഉഷേ… ദേ ടി ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ… “” അവരെന്നെ വിട്ട് കുറച്ച് മുന്നോട്ട് മാറി നിന്ന് ഉറക്കെ വിളിച്ചു,
തള്ള തല്ലാനുള്ള ആളെ കുട്ടണോ…?? ഞാൻ അവളെ തലച്ചേരിച്ചൊന്ന് നോക്കി,
“” ന്തേലും ഉണ്ടായാ ഓടിക്കോണം കേട്ടാ…… “”
അവരുടെ പ്രവർത്തി കണ്ട്
ഞനവളോട് പറഞ്ഞു തിരിഞ്ഞതും അവരെന്റെ നേരെ തിരിഞ്ഞു.
“” നീയിതെന്താ കണ്ണാ കുശുകുശുക്കു…. അല്ല ഇതാരാ മോനെ.. “” അപ്പോളാണ് അവരെന്റെ പുറകിൽ പതുങ്ങി നിൽക്കുന്നവളെ കണ്ടത്, ഉടനെ അവളെ പിടിച്ചു മുന്നിലേക്ക് നീക്കി നിർത്തി,
“” ന്താ യേച്ചി വിളിച്ചേ… “” വീടപ്പുറം നിന്നവര് മൂന്നു പേരും കാര്യം തിരക്കിയതും, എവിടുന്ന് എപ്പോ അടികിട്ടും ന്നും നോക്കി നിന്ന ന്നെ അവരപ്പോളാണ് കണ്ടത്
“” കണ്ണാ…… “” ന്നും വിളിച്ചോണ്ട് ദാണ്ടേ അവരെല്ലാം കൂടെ ഇങ്ങോട്ട്… ഇറങ്ങി ഓടിയാലോ… അവളെ പിന്നെ വന്നെടുക്കാം..
പിന്നെ അവരുടെ സ്നേഹപ്രകടനം മുഴുവനും കഴിഞ്ഞു, വിട്ടപ്പോ ഒരു സമയമായി, കാര്യങ്ങൾ ല്ലാം വല്യമ്മ തന്നെ എല്ലാർക്കും പറഞ്ഞു വ്യക്തമാക്കി, കാരണം അവര് അവളെ പിടിച്ചൊന്ന് കുടഞ്ഞപ്പോ ല്ലാം അവള് പറയുകേം ചെയ്ത്…
“” നിങ്ങളിങ്ങനെ വെളിയിൽ തന്നെ നിക്കാതെ അകത്തേക്ക് വാ…. “”
ശ്രീദേവിമ്മ പറഞ്ഞതും, അതിനെ തടുത്തുകൊണ്ട് രമണി വല്യമ്മ അകത്തേക്ക് കയറി, പിന്നൊരു നിലവിളക്കുമയാണ് വരവ്.. ആരതി ഒഴിഞ്ഞു അവളെ നിലവിളക്കു കൊടുത്തകത്തേക്ക് കയറ്റി. കേറുമ്പോ അവളെന്നെയൊന്ന് നോക്കാനും മറന്നില്ല..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഏട്ടാ ഇവരുടെ കാര്യമൊന്നും പറഞ്ഞില്ല… “”
വൈകിട്ട് എല്ലാരുമൊത്തു ഇരിക്കുമ്പോളാണ് വല്യമ്മ മുന്നിട്ട് ഇറങ്ങിയത്. കൂടെ ചെറിയച്ഛനും ഭാര്യമാരും പിള്ളേരുമൊക്കെയുണ്ട്, അവൾ വല്യമ്മക്കൊപ്പം പറ്റിച്ചേർന്നു നിൽപ്പുണ്ടായിരുന്നു.
ഞാൻ പിന്നെ ന്റെ വൈബിന് പറ്റിയ കുട്ടുകിട്ടിയത് കൊണ്ട് അവർക്കൊപ്പം കൂടി,
