“” ഇനിയെതവനേലും ന്റെ കൊച്ചിനോട് അനാവശ്യം പറഞ്ഞുന്നു വല്ലോം ഞനറിഞ്ഞാ പൊന്ന് മോനെ… ഞനൊരു വരവൂടി വരും… ആ വരവിന് നിന്റെയൊക്കെ മരിപ്പും കൂടെ അറിയിച്ചിട്ടേ ഞാൻ തിരിച്ചു പോകോള്ളു… കെട്ട്രാ…. “”
അതുടെ ആയതും നുമ്പേ ന്നോട് ചാടിയ ആ തള്ള ആരെയോ വിളിക്കാൻ ഫോൺ എടുക്കുന്നത് കണ്ടു,
“” ന്റെ ചേച്ചി… പോലീസ് സ്റ്റേഷനിലേക്കണെങ്കിൽ വെറുതെ വിളിച്ചു ബുദ്ധിമുട്ടണ്ട.. ന്റെ ഫ്രണ്ടവിടുത്തെ SI, അവനോട് പറഞ്ഞിട്ടാ ഞനിങ്ങോട്ട് വന്നത്…
പിന്നെ…അവനിവിടെ വന്നാ ഇവൾടെന്നൊരു കംപ്ലയിന്റ് എഴുതിയങ്ങ് വാങ്ങിക്കും, പിന്നെ മക്കളെ കാണണമെങ്കിൽ എല്ലാം കൂടെ ജയിലിലേക്ക് പോകേണ്ടി വരും.. ഒപ്പം സാറും… “”
ഞാൻ മുന്നിലെ കസേരയിലിരിക്കുന്ന ആ പുൽച്ചാടിയെ നോക്കിയൊന്ന് പറഞ്ഞതും പുള്ളിക്ക് തൊണ്ടേൽ വെള്ളമില്ല.
അവിടെ കൂടി നിന്ന അദ്ധ്യാപകരേയും മാതാപിതാക്കളെയും നോക്കി ഞാൻ തുടർന്നു.
“” പറയുന്നതോണ്ട് ഒന്നും തോന്നരുത്..
പിള്ളേരെ സ്നേഹം അറിയിച്ചു വളർത്തുന്നതൊക്കെ നല്ലതാ… പക്ഷെ ഇടക്ക് വഴക്കുടെ പറയാനും പഠിക്കണം… ഇല്ലേ നാളത്തെ ഗോവിന്ദ ചാമിയും, അമീർ ഉൾ ഇസ്ലാമുമൊക്കെയാവും ഇവനൊക്കെ…
കൂടെ പഠിക്കുന്ന സഹപാടിയോടൊക്കെ ഇങ്ങനെ ചെയ്യുന്നവൻ നാളെ ഇരുട്ട് വാക്കിൽ സ്വന്തം കുടുംബത്തിലുള്ളതിനോടും ഇങ്ങനെ ചെയ്യൂ… കുടുംബത്തിൽ നിന്നെങ്കിലും സ്നേഹം പഠിപ്പിക്ക് ആദ്യം….
പിന്നെ സാറേ…..
നിക്ക് മാറ്റാരുടേം കാര്യം അറിയണ്ടവശ്യമില്ല.. ന്റെ കൊച്ചിനോട് ഇനിയെന്തകിലും ഇതിന്റെ പേരിൽ ആരെക്കിലും ന്തകിലും പറഞ്ഞാ… നുമ്പേ പറഞ്ഞത് കളിവാക്കല്ല… ഞാൻ വരും.. ഒടുക്കത്തെ വരവ് വരും….. “”
“” സോറി മാഡം….. “” അത്രേം പറഞ്ഞു ഞാൻ വെളിയിലേക്ക് ഇറങ്ങി, ഞാൻ ഇറങ്ങിട്ടും അവളെ കാണാത്തത് കൊണ്ട് കയറി ചെല്ലാൻ തുനിഞ്ഞ ന്നേ ഞാൻ തന്നെ തടഞ്ഞു, ന്തിനാ ഇപ്പോ ഉള്ള മാസ്സ് കളയുന്നെ… പക്ഷെ ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവളിറങ്ങി വന്നു. വന്ന പാടെ കെട്ടിപ്പിടിച്ചൊരുമ്മ തന്നവൾ അവളുടെ സന്തോഷം കാട്ടി,
“” മ്മ് ന്തോ പറ്റി…??”” അവളുടെ സന്തോഷം കണ്ടപ്പോ നിക്കും ചിരി
“” അടിച്ചുപൊളിച്ചു.. സൂപ്പർ… ഒരു രക്ഷയുമില്ല…
അവരിപ്പോ ന്നോട് സോറിയും പറഞ്ഞു… ഞാൻ ഹാപ്പി… താങ്ക്സ് വല്യേട്ടാ….. “”
അവളെന്റെ താടി പിടിച്ചു വലിച്ചോണ്ട് പറഞ്ഞതും ഞാൻ ചിരിച്ചു, ഇവിടെ നിക്കണേ പോകല്ലെന്ന്, ന്നും പറഞ്ഞവളൊരോട്ടം, കാര്യം ചോദിച്ചിട്ട് പെണ്ണൊന്നും പറഞ്ഞുമില്ല,
കുറച്ച് കഴിഞ്ഞതും ഓഫീസിൽ നിന്നും എല്ലാരും വെളിയിലേക്ക് ഇറങ്ങി, എല്ലാരേം നോക്കി നിന്നതേ ഉള്ളു ഞാൻ.. എല്ലാരും പോയെന്ന് മനസിലാക്കിയ ഞാൻ ഒന്ന് തിരിഞ്ഞതും ന്തിലോ പൊയ് ചെന്നിടിച്ചു,
“” അയ്യോ സോറി മിസ്സ്.. കണ്ടില്ല… “” ചെന്നിടിച്ചതൊരു ടീച്ചറിനെ.. താഴെ വീണ അവരുടെ ബുക്കും എടുത്ത് കൊടുത്ത് ഞാൻ അവരെ നോക്കിയോന്ന് ചിരിച്ചു, പക്ഷെ അവരെന്റെ കണ്ണിലേക്ക് നോക്കി ഒരു നിമിഷം നിന്നു,
“” മിസ്സേ ബുക്ക്…. “” ഞനൊന്ന് മുരടനക്കി, അവരോരു ചമ്മലോടെ ന്റേന്ന് അത് വാങ്ങി, ഒരു പ്രായം കുറഞ്ഞ ടീച്ചർ.. സുന്ദരിയാണ്…
“” പൂർണിമയുടെ സ്വന്തം ചേട്ടനാണോ…?? ”
“” ന്റെ..അച്ഛന്റെ ചേട്ടന്റെ മോളാ… ന്താ മിസ്സേ അവള് ഇനി ക്ലാസ്സി വല്ല പ്രശ്നവും… “”
ഞാൻ ഒന്ന് ചോദിച്ചു, ഇനി ന്നേ കണ്ട് അവള് സേതുമാധവന് വേണ്ടി വെല്ലുവിളിയുമായി ഇറങ്ങിയ കൊച്ചിൻ ഹനിഫയാകോ…!!
“” ഉണ്ടായിട്ടെന്തിനാ… ഇനിം..തല്ലി തീർക്കാനാ… “”
അവരൊന്ന് ചിരിച്ചു, ഊള കോമഡി ആണെങ്കിലും ഞനുമൊന്ന് ചിരിച്ചു കൊടുത്തു,
ആഹ്ഹ് പൊട്ട്…
“” അവള് ക്ലാസ്സിൽ ഒരു പ്രശ്നവുമില്ല.. അത്യാവശ്യം നന്നായിട്ട് പഠിക്കും ന്നാലും കുറച്ച് ഉഴപ്പുണ്ട്… അത് കുപ്പമില്ല… നമ്മക്…ശെരിയാക്കാന്നെ…! “”
