അവൻ പിന്നൊന്നും പറയാതെ ഒറ്റ ഓട്ടം. ഞാൻ ചിരിച്ചു പൊയ്,
നേരെ അവരുടെ അടുത്തേക്ക് നടന്നു,
“” അച്ഛാ… അമ്മേ യാത്രയൊക്കെ സുഖായിരുന്നല്ലോ….ല്ലേ.. “”
ഞനവരെ കണ്ടതും ഒരു സുഖവിവരം ന്നപോലെ തിരക്കി,
“” ഏയ്യ്… കുഴപ്പമില്ലായിരുന്നു മോനെ.. അവളെന്തിയെ…?? “”
അച്ഛന് ന്നോട് ന്തോ മിണ്ടാൻ ബുദ്ധിമുട്ടുള്ളത് പോലെ, അതമ്മക്ക് മനസിലായത് കൊണ്ടാകാം ചാടി കേറി പറഞ്ഞത്.
ഞാൻ അവളുടെ അനിയത്തി സോഫിയയുടെ കയ്യിൽ പിടിച്ചൊരു ഷേക്ക് ഹാൻഡ് കൊടുത്തു,
“” അവള് മോളിലുണ്ടമ്മേ… നിങ്ങളെന്നാ അങ്ങോട്ട് ചെല്ല്… “”
മുകളിലേക്ക് കൈ ചൂണ്ടി ഞനത് പറഞ്ഞതും,
“” അഹ്… ന്തകിലും പറയാനുണ്ടേകിൽ പറഞ്ഞിട്ട് പെട്ടന്ന് പോര്.. പോയിട്ട് കുറച്ച് പണിയുള്ളതാ… “”
പുള്ളിയൊരു ഗമ.. ഞാൻ ന്തകിലും പറയുന്നതിന് മുന്നേ വല്യച്ഛൻ അതിന് മറുപടി കൊടുത്ത് കഴിഞ്ഞിരുന്നു
“” അതെന്ത് പറച്ചിലാ ന്റെ ജോസഫെ… നീയാ പറഞ്ഞത്.. ഒന്നുല്ലേലും നിന്റെ മോൾടെ കല്യാണം അല്ലേടാ… അപ്പൊ അതുകൂടാതെ പോകാന്ന് വെച്ചാ… നീ നല്ലളാ…. “”
വല്യച്ഛൻ പുള്ളിടെ തോളിൽ കൈ ഇട്ടു, ഏഹ് ഇവര് പരിചയക്കാരായിരുന്നോ… പിന്നെ കുറച്ച് നേരം അവര് ഓരോന്ന് പറഞ്ഞു നിന്നു, ഞാൻ അമ്മയോടും അവളോടും ഓരോ വിശേഷം ചോദിച്ചും.. വല്യമ്മയേയും ബാക്കി ഒന്നിനേം കാണാൻ ഇല്ല… ഒക്കെ ഓട്ടത്തിൽ തന്നെ..
“” അഹ്…. സംസാരിച്ചു നിന്ന് സമയം കളയാതെ കണ്ണാ….. നീയിവരെ കൊണ്ട് മോൾടെ അടുത്തേക്ക് ചെല്ല്…
ജോസഫെ.. ടാ ഇത് കഴിഞു പുറകിലോട്ട് പോര് കേട്ടാ…. “”
വല്യച്ഛൻ നേരെ നടന്നു, ഞാൻ അവരേം കൊണ്ട് നേരെ മുകളിലേക്കും നടന്നു,
“” അച്ഛനിപ്പോളും ന്നോട് ദേഷ്യമുണ്ടല്ലേ… “”
മുകളിലേക്ക് കയറുന്ന കുട്ടത്തിൽ ഞാൻ പുള്ളിയോട് ചോദിച്ചതും, പുള്ളിക് ഉത്തരം മുട്ടി, മറുപടിയൊന്നും തരാതെ അയാളെന്നെ ചേർത്തുപിടിച്ചു,
അത് കണ്ട് കരഞ്ഞുകൊണ്ട് ഞങ്ങളെ നോക്കുന്ന അമ്മയെ നോക്കി ഞനൊന്ന് ചിരിച്ചു,
“” സ്റ്റെഫി…. കതക്ക് തുറന്നെ.. “”
ഞാൻ അവളുടെ മുറിയിൽ രണ്ട് തവണ കൊട്ടി, എവിടെ… ആള് ആന്നത്തെ സംഭവത്തിന് ശേഷം ന്നോട് കുറച്ച് സീനാ..
പിന്നേം വിളിച്ചതും
“” ന്താ സിദ്ധു നിന…. “” പറയാൻ വന്ന വാക്കുകൾ വിഴുങ്ങി അവൾ കണ്ണും മിഴിച്ചു ന്റെ പുറകിൽ നിൽക്കുന്നവരെ നോക്കി,
“” സർപ്രൈസ്…. “” അവരെ നോക്കി കണ്ണീരോടെ നിന്നവളെ കുലുക്കി വിളിച്ചതും, അവളെന്നെയൊന്ന് നോക്കി, പെട്ടന്ന് ന്നേ കെട്ടിപിടിച്ചു ഏങ്ങി..
പിടി വിട്ട് പിന്നെ അമ്മക്കും സോഫിയക്കും അച്ഛനും നേരെയായി.
“” നിങ്ങളെന്നാ സംസാരിച്ചിരിക്ക്.. നിക്കും അച്ഛനും കുറച്ച് പണിയുണ്ട്… വാ അച്ഛാ…””
ഞാൻ അച്ഛനേം വിളിച്ചു പുറകോട്ട് നടന്നു, അപ്പോ പുറകിൽ നിന്നൊരു പിൻ വിളി,
“” അച്ഛ പൊക്കോ… ഇപ്പോ വിട്ടേക്കാം.. “”
പുള്ളിയൊന്ന് ചിരിച്ചു താഴേക്ക് ഇറങ്ങി, ഉടനെ അതു നോക്കി അവളെന്നെ വലിച്ചു പുറകിലേക്ക് കൊണ്ട് വന്നു,
ഒരു നിമിഷം ന്നേ നോക്കി നിന്നവൾ ന്നേ വരിഞ്ഞു മുറുക്കി ന്റെ മുഖമാകെ പലകുറി ഉമ്മവെച്ചു.
“” ഇതേങ്ങനെ…?? “” കരച്ചിലോടെ അവളെന്റെ മുഖത്തേക്ക് നോക്കി,
“” അത് അത് നീയന്ന് വീട്ടിൽ പോണോന്ന് പറഞ്ഞില്ലെ..അതിന്റെ പിറ്റേന്നേ ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു..
ആദ്യം നിന്റെ തന്തപ്പടി കുറെ ഉടക്ക് കാണിച്ചെങ്കിലും അവസാനം പറഞ്ഞു സമ്മതിപ്പിച്ചു.. !!
സമ്മതിച്ചല്ലേ പറ്റു…
ന്റെ പെണ്ണിന്റെ ആഗ്രഹം അല്ലായിരുന്നോ ഇത്… “”
