“” നിക്കറിയില്ലേ സിദ്ധു…..ഇവൾക്കെന്തെകിലും പറ്റിയ പിന്നെ ഞങ്ങൾക്കാരാ ഉള്ളെ… “”
അവര് വീണ്ടും കരച്ചില് തുടന്നു. അപർണ്ണ ഒരു സമാധാനത്തിനെന്നോണം അവരുടെ തോളിലേക്ക് കൈ വെച്ചതും അവരവളെ കെട്ടിപ്പിടിച്ചു,
“” എല്ലാരും കൂടെ ഇവിടെ നിന്ന് പേഷ്യന്റിന് ഒരു ബുദ്ധിമുട്ടക്കാതെ വെളിയിലേക്ക് നിന്നെ… “”
കയ്യിലൊരു ഗ്ലു കോസ്സ് കുപ്പിയുമായി ഒരു സിസ്റ്റർ അകത്തേക്ക് കയറി,
“” ഇതി.. കുട്ടിയുടെ അമ്മയാ സിസ്റ്ററെ.. അവരെ മാത്രം ഇവിടെ നിർത്താൻ പറ്റോ…””
“” ആഹ്ഹ്.. പക്ഷെ പേഷ്യന്റിന് ബുദ്ധിമുട്ടുണ്ടാക്കരുത്… “”
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” സിദ്ധു…. സോറി….”” വെളിയിലെ കസേരയിലേക്ക് ചാരി കണ്ണുകളടവച്ചു കിടക്കുമ്പോളാണ്, തുടയിൽ ഒരു ബലം..
“” ന്തിന്…??നീയെന്തൊക്കെയാ ഈ പറയണേ… “”
“” കാര്യം… കാര്യമറിയാതെ ഞാനെന്തൊക്കെയോ നിന്നെ പറഞ്ഞൂ.. ഒരുപാട് വേദനിപ്പിച്ചു… ക്കത്തിനും സോറി സിദ്ധു…. “”
ന്റെ മുന്നിൽ ഒരപേക്ഷയുടെ സ്വരത്തിൽ നിൽക്കുന്നവളോട് മറ്റൊന്നും പറയാനെനിക്കില്ലായിരുന്നു. ന്നാൽ അവളുടെ തോളിൽ തട്ടി അശ്വസിപ്പിക്കാൻ നിക്കന്നേരം തോന്നി.
“” ഏയ്യ്… ഇതില് നിന്റെ ഒരു തെറ്റും ഞാൻ കാണുന്നില്ല…! ന്റെ അവസ്ഥയാണ് ഞാൻ നിന്നോടും അങ്ങനെയൊക്കെ പെരുമാറാൻ കാരണം… അതോണ്ട് ഞാനാണ് നിന്നോട് സോറി ചോദിക്കണ്ടത്…. “”
ഞാൻ അവിടെ നിന്നും എഴുനേറ്റ് വെളിയിലേക്ക് നടന്നു, കുറച്ച് മുന്നോട്ട് നടന്നതും ഇടത് സൈഡിൽ ക്യാന്റീൻ കണ്ടു, നേരെ അങ്ങോട്ട് നടന്നു, മുഖമൊന്നു കഴുകി ഞാൻ കസേരയിൽ വന്നിരുന്നു,
“” ചേട്ടാ…..കഴിക്കാൻ ന്തകിലും…?? “” ഞാൻ അടുത്ത് കണ്ട ടേബിൾ വൃത്തിയാകുന്ന ഒരു ചേട്ടനോട് ചോദിച്ചതും പുള്ളി, അകത്തുനിന്ന് ആരെയോ വിളിച്ചു,
“” കഴിക്കാൻ ദോശ, ഇഡ്ഡലി, ഇടിയപ്പം, ചപ്പാത്തി,നെയ്യ്റോസ്റ്റ് ക്കെയുണ്ട്.. ഏതാ വേണ്ടേ… “”
“” നിങ്ങൾക്കെന്താ വേണ്ടേ… ദോശയോ നെയ്റോസ്റ്റോ..?? “”
ന്റെ പുറകെ വന്നവരെ കണ്ടതും പുള്ളി ചോദിച്ച ചോദ്യം ഞാൻ അവരിലേക്ക് മറിച്ചിട്ടു,
“” ന്നാ മൂന്നു പ്ലേറ്റ് നെയ്റോസ്റ്റും, വെജ് കുറുമയും.. മതി… “”
ന്തെങ്കിലും ന്ന് പറഞ്ഞത് കൊണ്ട് ഞാൻ മൂന്നു നെയ്റോസ്റ്റ് ഓഡർ കൊടുത്തു.
“” ചായ….?? “” പുള്ളി വീണ്ടും ഒന്ന് നിന്നു.
“” അഹ് ചായ എടുത്തോ… ഒന്നിൽ ഷുഗർ വേണ്ട… “”
പുള്ളി അകത്തേക്ക് കയറിയതും, ഞങ്ങൾ മൂന്നാളും ആ ഡെസ്കിൽ ഒരു അപരിചിതരെ പോലെ ദൂരേക്ക് നോക്കി ഇരിപ്പായി.
“” ന്റടി… നിനക്കൊക്കെ ഇതെന്തോ പറ്റി.. അല്ലെ തലക്ക് സൊര്യം തരാത്തതുങ്ങളാ.. ഇപ്പൊ ഇരിക്കണ കണ്ടില്ലേ.. “”
അവരുടെ ആ അവസ്ഥക്ക് കാരണം ഞനാണെന്ന് അറിയാവുന്നത് കൊണ്ട്. ഞാൻ തന്നെ അവരെ പഴയ പടി കൊണ്ട് വരാമെന്ന് കരുതി.
“” സ്റ്റെഫിയും നീയും അത് കഴിഞ്ഞെങ്ങോട്ടാ പോയേ..?? അവൾക്കെന്താ പറ്റിയെ….??
സിദ്ധു… സ്റ്റെഫിക്കെന്താ പറ്റിയെന്ന്…””
മീനാക്ഷി യൊരു ഞരുക്കത്തോടെയൊന്ന് വിതുമ്പി, ഒപ്പം അപർണ്ണയും.
മറുപടി ഒന്നും പറയാതെ ഞാൻ മുന്നിലെ ഫുഡിലേക്ക് നോക്കി,
“” കഴിക്ക്.. ന്നിട്ട് പറയാം… “” ന്ന് പറഞ്ഞു ഞാൻ പതിയെ കഴിക്കാൻ തുടങ്ങി, ന്നാൽ അവര് രണ്ടാളും അ പ്ലേറ്റിലേക്ക് നോക്കി ഇരുന്നതല്ലാതെ ഒന്നും കഴിച്ചില്ല.
കഴിച്ചെന്ന് വരുത്തി അവിടുന്ന് മൂന്നാളും എഴുനേൽക്കുമ്പോൾ, മൗനമായിരുന്നു കൂട്ട്.
ഞങ്ങൾ തിരിച്ചു ചെല്ലുമ്പോഴേക്കിനും ചേട്ടനും വന്നിരുന്നു. അവരോട് യാത്രയും പറഞ്ഞു ഞങ്ങളിറങ്ങി,
