ആ പിടി വിടുവിച്ചു ഞനൊന്ന് മുരണ്ടു. എവിടെ ഏക്കാൻ.. അവരെന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.. ആർക്കും ഒരു വിലയില്ലാണ്ടായിപ്പോ…അതെങ്ങനെ ഇപ്പോ എല്ലാർക്കും വാവ അല്ലെ ഞാൻ, ഹ്മ്മ്…
കൂടെ
“”നീയെന്താ വിളിച്ചേ… തള്ളേന്നോ?? തള്ള നിന്റെ മാറ്റവളടാ നാറി…. “” അവരോരു കുതിപ്പോടെ ന്റെ കഴുത്തിൽ കൈ മുറുക്കി, ഞങ്ങളുടെ പ്രവർത്തി കണ്ട് കുറച്ചാളുകൾ എത്തി നോക്കുന്നുണ്ട്.. കൊല്ലാൻ ആണെങ്കിൽ ഫ്രീ ആയിട്ടൊരു വൈറൽ വീഡിയോ കിട്ടല്ലോ…
“” ന്റെ പൊന്ന് പെണ്ണുമ്പുള്ളെ നിങ്ങൾക്കെന്ത് കൃമികടിക്കുന്നോ.. “” ഞാൻ കുറച്ചധികം ശക്തിയിൽ ആ പിടി വിടുവിച്ചു, ചുമച്ചു പൊയ്…
ഞാൻ ഫോണിലൂടെ കഴുത്തൊന്ന് നോക്കി ചുവന്നു കിടക്കുന്നു..
“” ഞാൻ പ്രതീക്ഷിച്ചപ്പോലെ ചോരയൊന്നും വന്നില്ലാ ല്ലേ..ശെ…. “”
ഞാൻ കണ്ണുരുട്ടി അവരെ നോക്കി, അവിടെ ഇളി.,
പണ്ടും മിണ്ടുമായിരുന്നെകിലും ഇവിടെ ഓഫീസിൽ ജോയിൻ ചെയ്ത് കഴിഞ്ഞാണ് ഞങ്ങളു ഇത്രക്ക് അടുത്തത്. ഇടക്ക് നിക്കെന്റെ സ്വന്തം കൂടപ്പിറപ്പിനെയെന്ന പോലെ തോന്നും ഈ പണ്ടാരത്തിനോട് മിണ്ടുമ്പോ, അടുക്കുമ്പോ…
“” ദേ… ഞാമ്പോണ്…
നിങ്ങള് വരുന്നുണ്ടേൽ വാ…ചൂട് പുട്ടും കടലേം ഉണ്ടാക്കി വെച്ചിട്ടുണ്ട്…വേണേൽ വന്ന് നക്കിട്ട് പോ… “”
ഞാനാ ബെഞ്ചിൽ നിന്നും ചാടി എണ്ണിറ്റ്, അത് പറഞ്ഞത് കൊണ്ടാകും അവരൊന്ന് ചിരിച്ചു, പിന്നെ പെട്ടന്നൊരു പുച്ഛം…
“” നിന്റെ മറ്റവൾക്ക് കൊണ്ടോയി കൊടുക്കെടാ…
നിക്കെങ്ങും വേണ്ട…. “”
ഞാൻ ഒന്ന് നോക്കി തിരിച്ചു സൈക്കിളിന്റെ അരികിലേക്ക് നടന്നു,
“” ടാ… അല്ലെ നിക്ക്, ഞാനും വരാം.. കടലേം കൂട്ടിയടിക്കാം “””
അവരെന്റെ പുറകിനെ പാഞ്ഞടുത്തു
ഞാൻ ചിരിച്ചുപോയി… കൂടെ അവരും…
റൂമിലേക്ക് കയറി ചെന്ന് മുഖവും കഴുകി അവര് ഡിനിംഗ് ടേബിളിലേക്കിരുന്നു,
“” ഓഹ്… കൊണ്ട് തരണമായിരിക്കും തമ്പാട്ടിക്ക്…””
“” പിന്നെ… വേണം വേണം… ഓടി പോയെടുത്തോണ്ട് വാടോ ഭടാ… “”
കയ്യിൽ ഇരുന്ന ബുക്ക് ഞാൻ അവർക്ക് നേരെ എറിഞ്ഞു… നാശം അതൊഴിഞ്ഞു മാറി..
ഞാൻ നേരെ അടുക്കളയിലേക്ക് കയറി, ഉടനെ പുറകിന്ന്…
“” എടൊ…ഭടോ…!!””
അവരെന്തോ ഓർത്തിട്ടെന്നപോലെ ഇരുന്നിടത്തുനിന്ന് ഒന്ന് എഴുനേൽറ്റ്,
“” താൻ പോടോ…!!”” ഉറക്കെ വിളിച്ചു പറഞ്ഞു ഞാൻ അകത്തേക്ക് കയറി.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ഹെലോ….. വാവേ…. “”‘ ഞാനെന്റെ പക്കലുള്ള മുഴുവൻ തേനും വാരിയെറിഞ്ഞൊന്ന് വിളിച്ചു. അങ്ങനെ പെട്ടെന്നൊന്നും അടുക്കുല്ലവൾ… ങ്കിലും നോക്കാം…!
“” പോടാ…. “” ആള് കുറച്ചൊന്ന് അയഞ്ഞിട്ടുണ്ട്.
“” ഹ്ഹാ.. ന്റെ പെണ്ണിങ്ങനെ പെണങ്ങല്ലേ… ഒന്നുല്ലേലും നീയല്ലേ മൂത്തേ… ഞാൻ കൊച്ചല്ലേ… അപ്പൊ മുത്തവര് വേണ്ടേ കൊച്ചുങ്ങളെ പറഞ്ഞു മനസിലാക്കണ്ടേ… “”
ഞനൊന്ന് കൊട്ടിവിട്ടു സംഭവം ഇടക്കൊക്കെ ചേച്ചി കളിക്കുന്നത് പെണ്ണിന്റെ ഇഷ്ടവിനോദ.. നോക്കട്ടെ എത്ര മാത്രം ഏക്കുന്ന്…
“” മ്മ്… നല്ല കൊച്ചാ…!! ദേ ന്റെ വായിലിരിക്കണതോന്നും കേക്കണ്ടങ്കിൽ പൊക്കോ വെച്ചിട്ട്.. “”
“” ഞാമ്പോവുല്ല… “”” ഞനൊന്ന് കുണുങ്ങി.. ഉടനെ അവിടുന്ന് ഒരു പതുങ്ങി ചിരി. അയ്യ്… പെണ്ണ് ഒക്കെ ആവുന്നുണ്ട്..
“” ഇനിയെന്നോട് ഇങ്ങനെയൊന്നും കാണിക്കുല്ലെന്ന്.. സത്യഞ്ചേയ്… മ്മ് സത്യഞ്ചേയ്..””
“”ഓഹ് സത്യം…..!! ഞാനിനിയെന്റെ പെണ്ണിനോട് ഇങ്ങനെയൊന്നും കാണിച്ചു വിഷമിപ്പിക്കില്ല.. സത്യം… സത്യം…. സത്യം…..”””
ഒന്നിന് പകരം മൂന്നെണ്ണം അങ്ങോട്ട് വെച്ച് കാച്ചി.. ഹല്ല പിന്നെ ന്നോടാ….
