“” നീ വലി നിർത്തിന്ന് പറഞ്ഞിട്ട്…?? “”
പിന്നിൽ നിന്നൊരു ശബ്ദം… കൂടെ ന്റെ അടുത്തേക്ക് ആരോ ഇരിക്കുക കൂടി ചെയ്തു.
ദൈവമേ തേഞ്ഞു…
“” ആഹ്ഹ് ചേച്ചിയോ….?? “”
ഞാൻ കയ്യിൽ ഇരുന്ന സിഗരറ്റ് താഴേക്ക് ഇട്ട് കാലുകൊണ്ട് ഞെരിച്ചു..
ശോ കുറച്ചൂടെ ഉണ്ടായിരുന്നു…
“” ഹ്മ്മ്.. നീയെന്താ ഇന്ന് വരാതിരുന്നേ…? “”
അക്ഷര തോളിലെ ഹാൻഡ് ബാഗ് ഊരി മടിയിലേക്ക് വെച്ചു. കൂടെ നിക്കൊപ്പം ആ ബെഞ്ചിൽ ഇരുന്ന്, ന്നെയൊന്ന് രൂക്ഷമായി നോക്കി,
ന്തിനാണ് ആ നോട്ടം ന്ന് മനസിലായതും ഞനൊന്ന് ഇളിച്ചു കാണിച്ചു.
“” നീയെന്താടാ വല്യ ആള് കളിക്കുവാണോ.ഏഹ്ഹ്….. ആ പെണ്ണിനെ വെറുതെ പേടിപ്പിക്കാൻ.. അവന്റെ ഒടുക്കത്തെ ഒരു ഷോ… “”
കിട്ടി.. ഉച്ചക്കത്തെതിന്റെ ബാക്കി നിക്ക് ഇവിടുന്നും കൂടെ കിട്ടിയപ്പോ സമാധാനം ആയി. മലർ ഫ്ലാറ്റിൽ തന്നെ ഇരുന്ന മതിയാരുന്നു…
“” ഒന്ന് പേടിപ്പിക്കണെന്നെ ഞാൻ ഉദ്ദേശിച്ചുട്ടുള്ളൂ.. പക്ഷെ… “”
ഞനൊന്ന് നിർത്തി…
“” അവള്ടെ കയ്യിന്ന് കണക്കിന് കിട്ടില്ലേ…. കണക്കായിപ്പോയിടാ നിനക്കങ്ങനെ തന്നെ വേണം… “”
ഞാനാ മുഖത്തേക്ക് ഒന്ന് നോക്കി, ആഹ്ഹ് ന്താ സൗന്ദര്യം.. ന്താ ഭംഗി…..പക്ഷെ ഉള്ളിൽ ചെകുത്താന്റെ പാർട്ടി പരേഡ് ആണെന്ന് കണ്ടാ തോന്നോ…!!
“” അത് പോട്ടെടാ… ന്നിട്ട് പറ ന്ത് പറയുന്നു നിന്റെ പെണ്ണ്… ഏഹ്ഹ്…?? “” അവരൊന്നുടെ കയറി ന്നോടടുത്തിരുന്നു ന്റെ കാലിൽ തല്ലി.
“” ന്ത് പറയാൻ… ഇപ്പോ തന്നെ വല്യൊരു യുദ്ധവും കഴിഞ്ഞാ ഞാനിവിടെ വന്നിരിക്കുന്നേ… “”
“” അതിപ്പോ നീ തന്നെ വരുത്തി വച്ചതല്ലേടാ മോനെ… ഹ്മ്മ് അവള് വിളിച്ചിരുന്നു ന്നേ…. “” അവരെന്നെ വീണ്ടും ചുഴിഞ്ഞു നോക്കി,
“” അതെന്റെ ഫോണിലേക്ക് വന്ന കാൾ കണ്ടപ്പോളെ തോന്നി നിക്ക്… “” ഞാൻ അവിടുന്ന് നേരെ ചായക്കടയിലേക്ക് നടക്കുന്ന കുട്ടത്തിൽ അവരോട് കുറച്ചുറക്കെ വിളിച്ചു പറഞ്ഞു..
“” അല്ല നീയെന്താ ലീവെടുതെന്ന് പറഞ്ഞില്ലാലോ ഇതുവരെ…?? ഏഹ്ഹ് പെണ്ണില്ലാത്തോണ്ട് ആണോ…?? “”
ഞാൻ വങ്ങിയ ചായയുമായി വീണ്ടും അവർക്കൊപ്പം വന്നു.
“” മ്മ്… ആണെന്ന് കൂട്ടിക്കോ..!!
അല്ല ചേച്ചിയെന്താ ഒറ്റക്ക്… കൂടെയുള്ള പിള്ളാരൊക്കെ ന്ത്യെ…?? കളഞ്ഞിട്ട് പോയാ… “‘
അപ്പോളാണ് അവരെക്കുറിച്ചലോചിക്കുന്നേ…
കുറെ എണ്ണം ഉണ്ടവും എപ്പോളും കൂടെ…ഇന്ന് കണ്ടില്ല..
“” ഏയ്യ്… ഞാനിന്ന് നേരത്തെ ഇറങ്ങി.. മൈൻഡ് ഒന്നും ശെരിയല്ലേടാ… അപ്പോർത്ത് ഇവിടെ വന്നിരുന്ന് കുറച്ച് കാറ്റൊള്ളാന്ന്… അങ്ങനെ ഇറങ്ങിയപ്പോ ദാണ്ടേ പരിജയമുള്ള ഒരു പെട്ടതല കണ്ടത്… പിന്നെ ഇങ്ങോട്ടിങ്ങ് പോന്നു…””
ഞാൻ കൊടുത്ത ചായയും വാങ്ങി കുടിച്ചു നിക്കെട്ട് തന്നെ ഒരു കൊട്ട്.. നല്ലതാ….
“” ആഹ്ഹ് കളിയാക്കുന്നോ…??? ദേ ന്റെ പെണ്ണിത് അറിഞ്ഞാലുണ്ടല്ലോ…!! ആഹ്ഹ്ഹ്….. “”
സംഭവം അങ്ങനെയൊക്കെ ആണെങ്കിലും ന്നേ ന്തെങ്കിലും പറയുന്നതോ.. കളിയാക്കുന്നതോ പെണ്ണിന് പിടിക്കില്ല. അതിന്റെ പേരിൽ ഓഫീസിൽ തന്നെ എന്തോരം അടി നടന്നിരിക്കുന്നു. അത്കൊണ്ട് ന്നോട് വന്ന് മിണ്ടാൻ പോലും പലർക്കും പേടിയാ അവിടെ.!!
‘” ഓഹ് അതിന് നിന്റെ പെണ്ണിവിടെ ഇല്ലല്ലോ….!! അതോണ്ട് നിന്നെ ഇന്ന് ന്ത് വേണേലും ചെയ്യാം..കേട്ടോടാ…..””
പറഞ്ഞതും അവരെന്റെ മുടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങി., കൂടെ കാല് നീട്ടി തൊഴിക്കാനും. ഇവർക്കെന്ത് തുള്ളൽ പനിയോ…?
“” ദേ തള്ളേ പിടിച്ചൊരു തള്ളങ്ങോട്ട് തന്നാലുണ്ടല്ലോ, നിങ്ങള് പിറ്റേന്ന് അറബിക്കടലിലെ പൊങ്ങു, പറഞ്ഞില്ലെന്നു വേണ്ട…. “”
