അവരോരു ചിരിയോടെ പറഞ്ഞതും, നിക്ക് ആകെ ബോർ അടിച്ചിട്ട്.. ഇതിന് ക്ലാസ്സൊന്നുല്ലേ..
“” പിന്നെ… അവർക്കിട്ട് കൊടുത്തത് നന്നായി… പിള്ളാരാണെന്ന് വെച്ച്… ന്തൊക്കെ വൃത്തികേടാ കാണിച്ചു കുട്ടണേ… രണ്ടെണ്ണം കൂടുതല് കൊടുക്കണ്ടതായിരുന്നു… “”
അവരോരു രോഷം പോലെ പറഞ്ഞതും, ഒരു ടീച്ചർ ആയിട്ട് കൂടി അവരങ്ങനെ പറയണമെങ്കിൽ ങ്കിലും ഉണ്ടാവും ന്ന് ഞാനും കരുതി,
“” ആഹ്ഹ് കൊള്ളാം…നല്ല ബെസ്റ്റ് ടീച്ചറ്…””
ആ സംസാരം നീണ്ടു, കമ്പനി ആണെന്ന് മനസിലായതും ഞാനും കൂടി, പിന്നെ എന്തൊക്കെയോ പറഞ്ഞവര് ചിരിച്ചു കൂടെ ഞാനും
“” യേട്ടാ…… “” വിളി കേട്ട് ഞാനും അവളും തിരിഞ്ഞു നോക്കി, പൂർണിമക്കൊപ്പം സ്റ്റെഫി…
“” ന്താ…. ന്താടാ പ്രശ്നം…. ഏഹ്..”” അവളെന്റെ അരികിലേക്ക് ഓടിയെത്തി, കാര്യം ദൂരെ നിന്നെ തിരക്കിയവൾ ന്റെ അരികിലേക്ക് ചേർന്നു നിന്നു.
“” നീയെന്താടി ഇവിടെ…. ഏഹ്….”” ഞാൻ അവളെ ഇവിടെ കണ്ടതും അത്ഭുതപ്പെട്ടു നോക്കി, ഉടനെ നിക്കുള്ള ഉത്തരം ന്നപോലെ അവൾ പൂർണിമയെ തല ചെരിച്ചൊന്ന് നോക്കി,
“” അത് പിന്നെ, വീട്ടിൽ നിന്ന് ഈ ഗുണ്ടയെ അല്ലാതെ വേറെ വിവരമുള്ള ആരേലും കൊണ്ട് വന്നിട്ട് ക്ലാസ്സിൽ കേറിയാ മതീന്ന് പ്രിൻസി പറഞ്ഞു… അതാ ഞാൻ ഏട്ടത്തിയെ വിളിച്ചേ… “”
അത് പറഞ്ഞതും മൂന്നും നിന്ന് ചിരി തുടങ്ങി,
“” ഇപ്പോ ന്തായി… “” മിസ്സ് കൈ മുട്ടിനു മുകളിൽ കൈ ഊന്നി നിന്ന് ചിരി തുടങ്ങി,
“” കാര്യം… കാര്യമ്പറ ആദ്യം… ന്നിട്ട് തീരുമാനിക്കാം ബാക്കി… “” സ്റ്റെഫി ചിരി നിർത്തി കാര്യം ചോദിച്ചതും കഷ്ടപ്പെട്ട് ചിരിയൊതുക്കി അവള് തന്നെ പറഞ്ഞു വ്യക്തമാക്കി കൊടുത്തു.
“” ന്റെ പൊന്ന് സിദ്ധു… നിനക്ക് ന്താടാ.. ഏഹ്…
ന്നിട്ട് ആ പിള്ളാർക്ക് എങ്ങനെ ഉണ്ടിപ്പോ… “”
സ്റ്റെഫി തലക്ക് കൈ വെച്ചു, ഞാൻ എല്ലാരേം നോക്കിയോന്ന് ചിരിച്ചു
“” ഏയ്..
പരിക്കുകൾ ഉണ്ട്… പിന്നെ എല്ലാരേം അവരവരുടെ പേരെന്റ്സ് വന്ന് വിളിച്ചോണ്ട് പൊയ്, വേറെ പ്രശ്നങ്ങളൊന്നുല്ലാ.. “”
നിക്ക് സപ്പോർട്ട് ആയിട്ട് ആ മിസ്സ് കൂടെ നിന്നു.
പക്ഷെ ന്നേ നോക്കി ദഹിപ്പിക്കുവായിരുന്നവൾ, അടി….ഇടി ഒക്കെ പുള്ളികാരിക്ക് വല്യ പ്രശ്നങ്ങളാ..
“” ന്തായാലും ഞാൻ സാറിനെയൊന്ന് കണ്ടിട്ട് വരാം… പിന്നെ നിനക്കുള്ളത് വീട്ടിൽ എത്തിട്ട് ഞാന്തരാം….””
അതും പറഞ്ഞു അവൾ അകത്തേക്ക് കയറി, ഒപ്പം പൂർണിമയും,
“” അതാരാ..?? “” അവള് പോയ വഴിയേ നോക്കി നിന്ന ന്നേ തട്ടി വിളിച്ചവൾ ചോദിച്ചപ്പോ, ഞാൻ അതെ പടി അവളെ നോക്കി,
“” അത് ഞാൻ കെട്ടാൻ പോണ ആളാ.. പേര് സ്റ്റെഫി.. “”
“” ഓഹ്…അത് ശെരി വെറുതെയല്ല ആളിത്ര ചൂടായത്…
ഏയ്… നിങ്ങടെ ലവ് മാരേജാണോ..?? “”
അവരോരു സംശയം ചോദിച്ചതും ഞാൻ അതേയെന്ന അർത്ഥത്തിൽ തലയനക്കി, പിന്നെ കുറച്ച് നേരം അവൾക്കു വേണ്ടി കാത്തിരുന്നു,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” അങ്ങേര് വല്ലോം പറഞ്ഞോ…?? “”
തിരിച്ചു ബൈക്കിൽ ന്റെ പിന്നിലായി ഇരിക്കുന്നവളെ മീറ്ററിലൂടെ നോക്കി ഞാൻ. മുഖം ഒരു കൊട്ടയുണ്ട്..
“” പറഞ്ഞതിന് കണക്കില്ല… ദേ സിദ്ധു ഇത് കുറച്ച് കൂടുന്നുണ്ട് കേട്ടാ… ആ പിള്ളാർക്ക് ന്തെങ്കിലും പറ്റിയിരുനേലോ…?? ഒന്നാതെ കല്യാണം ഉറപ്പിച്ചിരിക്കാ അതിന്റെ ഇടക്കാ ഇതൊലത്തെ കുറെ… “”
അവള് പല്ല് കടിച്ചു. ന്റെ തോളിൽ പതിയെ കടിച്ചു.
“” അടങ്ങി ഇരുന്നോ പെണ്ണെ.. ഇല്ലേ ഞാനിറക്കി വിടും പറഞ്ഞില്ലെന്ന് വേണ്ട… “”
“” ഓഹ് പിന്നെ ഇയ്യാള് പോടോ… “” പറഞ്ഞുകൊണ്ടെന്റെ കവിളിൽ തിരിച്ചു അമർത്തിയൊരു ഉമ്മ,
