നിശാഗന്ധി – 6 15അടിപൊളി  

 

 

അവരെന്നെ ആ നിമിഷത്തിൽ ഒന്ന് കെട്ടിപ്പിടിച്ചു. അതുവരെ കരയാതെ നിന്ന ന്റെ കണ്ണിൽ നിന്ന് പോലും ഒരു തുള്ളി പൊടിഞ്ഞന്നതാണ് സത്യം

 

 

അവളുടെ കയ്യും പിടിച്ചന്നാ പടിയിറങ്ങുമ്പോൾ ആരോടൊക്കെയോ ഉള്ള വാശിയായിരുന്നു. നിക്കൊപ്പം നടക്കുന്നവളുടെ കരച്ചിലിന് മാത്രം ഒരു അറുതി ഉണ്ടായിരുന്നില്ല. അവളെ എങ്ങനെ സമാധാനിപ്പിക്കണമെന്നോ, ന്ത്‌ പറഞ്ഞു അശ്വസിപ്പിക്കണമെന്നോ നിക്കറിയിലായിരുന്നു, ജീവനുള്ളിടത്തോളം ഒറ്റക്കാക്കില്ല ന്നൊരറപ്പല്ലാതെ മറ്റൊന്നും അവൾക്ക് കൊടുക്കാൻ ന്റെ പക്കലില്ല.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” സിദ്ധു….. സിദ്ധു…. “” പുറത്തു നിന്ന് നിർത്താതെയുള്ള ബെല്ലടിയും വിളിയും കേട്ട് ഞനൊന്ന് ഞെട്ടി, കൂടെ അവരും..

 

കഥ പകുതിയിൽ മുറിഞ്ഞതിലുള്ള അവജ്ഞത അവരിരുവരുടെയും മുഖത്ത് വ്യക്തമായിരുന്നു..

 

വീണ്ടും ആ വിളി വന്നതും ഓർമ്മകളിൽ പുൽകിയിരുന്ന വേദന കണ്ണിൽ നനവ് പടർത്തി,

അവർ കാണാതെ ഞനാ കണ്ണ് തുടച്ചവിടുന്ന് പതിയെ എഴുന്നേറ്റു.

 

 

 

“” ആഹ്ഹ്… ഹാ വരുന്നു… “” ഡോറിനടുത്തേക്ക് നടക്കുതോറും പുറത്തു നിന്നുള്ള വിളിയുടെ കഠിന്യവും കൂടി വന്നതോടെ ഞാൻ അകത്തു നിന്നും വിളിച്ചു പറഞ്ഞു.

 

 

 

“” അഹ്… ലക്ഷ്മിയേച്ചിയോ…?? ന്തേ ചേച്ചി ഈ രാത്രിയില്… “”

 

 

തൊട്ടടുത്തുള്ള ഫ്ലാറ്റിലെ ചേച്ചിയാണ്.. ഇവരുടെ മോളിവിടെ ട്യൂട്ടിഷൻ പഠിക്കാനും വരുന്നുണ്ട്.

ഞനവരെയൊന്ന് നോക്കി, ആകെ പേടിച്ചുള്ള മുഖഭാവം,

 

 

“” ന്താ ചേച്ചി… ആകെ വല്ലാതിരിക്കുന്നേ… ഏഹ്.. ന്തകിലും പ്രശ്നമുണ്ടോ..?? “”

 

 

അവരെ കണ്ട് ഞാൻ ഒരു പേടിയോടെ ചോദിച്ചതും,

 

 

 

“” സിദ്ധു…!! മോൾ…..ക്ക് വിമ്മിഷ്ടം വീണ്ടും കൂടി…. ഒന്ന്… ഒന്ന്…. വരോ… ചേട്ടനാണെ എത്തീട്ടില്ല ഇതുവരെ… നിക്കാകെ പേടിയാവണ് “”

 

 

ഞാൻ അവരെയും മറികടന്നു ഡോറിന് വെളിയിലേക്ക് ഇറങ്ങി,

 

 

 

“” ഏയ്യ് ഒന്നുണ്ടാവില്ല ചേച്ചി.. ചേച്ചി സമാധാനായിട്ടിരി….

നമ്മക്ക് നോക്കാം….””

 

 

ഞാൻ അവരെയും മറികടന്നു നേരെ അവളുടെ മുറിയിലേക്ക് ഓടി കയറി.. അടുത്ത ഫ്ലാറ്റിലേക്കെല്ലാം കണ്ണോന്ന് പായ്ച്ചു.. എല്ലാം അടഞ്ഞു കിടക്കുന്നു.

തന്റേതല്ലാത്ത പ്രശ്നങ്ങളിലേക്ക് ഒന്നിറങ്ങി ചെല്ലാനുള്ള മനസാക്ഷിയൊന്നും ഇവിടുള്ളോർക്കുണ്ടാവില്ല.

 

 

 

“” മീനാക്ഷി… ചെന്നാ കാറിന്റെ കീയൊന്നെടുക്കോ..?? “”

 

 

കൊച്ചിന്റെ റൂമിലേക്ക് കയറിയതും ഞാൻ പിന്നിലേക്ക് നോക്കി പറഞ്ഞതും, അവൾ തലയനക്കി ഇപ്പോ കൊണ്ടോരാം ന്നും പറഞ്ഞവിടെ നിന്നും ഫ്ലാറ്റിലേക്ക് ഓടി.

 

 

 

“” ന്താടാ…? ഒന്നുല്ലാട്ടോ..!! നമക്കിപ്പോ ഹോസ്പിറ്റലിൽ പോവാവെ….’”

 

 

 

ശ്വാസമെടുക്കാനായി കഷ്ടപ്പെടുന്ന കൊച്ചിനേം നോക്കി, അവളെ ഞാൻ കയ്യിൽ കോരിയെടുത്തു.

വെളിയിലേക്ക് ഓടി..

 

കൊച്ചിനെ ന്റെ കാറിലേക്ക് കിടത്തി, ഡ്രൈവിങ് സീറ്റിലേക്ക് കയറുമ്പോ, ലക്ഷ്മി ചേച്ചിക്കും, കൊച്ചിനുമൊപ്പം അപർണ്ണയും കേറിയിരുന്നു, മീനാക്ഷി നിക്കൊപ്പം ഫ്രണ്ടിലേക്കും,

 

ഫ്ലാറ്റിന്റെ ഗേറ്റ് കടന്നതും, വണ്ടി പിന്നൊരു കുതിപ്പായിരുന്നു, നിമിഷനേരം കൊണ്ട് എനിക്ക് അടുത്തുള്ള സിറ്റി ഹോസ്പിറ്റലിൽ എത്തിക്കാൻ പറ്റി, സ്ട്രേച്ചർ ഒന്നും വരാൻ കാക്കാതെ കയറ്റിയിട്ട പാടെ ഹാൻഡ് ബ്രെക്കും വലിച്ചിട്ട്, ഞാൻ ഡോർ തുറന്ന് കൊച്ചുമായി ഹോസ്പിറ്റലിന്റെ അകത്തേക്ക് ഓടി.

 

പുറകെ വന്ന അപർണ്ണ റിസപ്ഷനിലേക്കും പോകുന്നത് ഞാൻ കണ്ടിരുന്നു.

 

 

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

 

 

 

“” ന്റെച്ചി… നിങ്ങളിങ്ങനെ കരയാതെ.. അവൾക്കൊന്നുല്ല ന്ന് പറഞ്ഞില്ലേ പിന്നെന്നാ.. “”

 

 

പരിശോധന കഴിഞ്ഞിറങ്ങിയ ഡോക്ടർ കുട്ടിക്ക് കുഴപ്പമില്ല ന്നും… ഏതായാലും ശ്വാസം മുട്ടൽ കുറയാൻ ഒരു ഇൻജെക്ഷൻ കൊടുത്തിട്ടുണ്ടന്നും പറഞ്ഞു വെളിയിലേക്ക് പൊയ്, അതിന് പുറമെ അവളെ കാണാൻ കയറിയ ചേച്ചിയുടെ കരച്ചില് കണ്ട് ഞനൊന്ന് അശ്വസിപ്പിച്ചു.

Updated: February 25, 2025 — 10:39 pm

Leave a Reply

Your email address will not be published. Required fields are marked *