“” അല്ലേലും ഈ ചെറുക്കൻ ഇങ്ങനാ… ലഡ്ഡു കിട്ടാൻ വേണ്ടി മാത്രേ ആ പെങ്കൊച്ചിന്റെ അടുത്ത് പോകോള്ളു… അവന്റെ ആവശ്യത്തിനല്ലാതെ… ഹ്മ്മ്.. ഹ്… അഴുക്ക ചെറുക്കൻ… “”
ചെറിയച്ഛന്റെ മക്കളായ വിനോദ്നും മയകുട്ടിക്കും ഒപ്പം ഞാൻ വെറുതെ ടീവി നോക്കി ഇരുന്ന് പൊയ്, കൂടെ വല്യച്ഛന്റെ രണ്ടാമത്തെ മോളായ പൂർണിമയും സോഫയിൽ ഞങ്ങൾക്കൊപ്പം കൂടി പൂജയുടെ നേരെ താഴെ യാണ് ഇവൾ ഡിഗ്രി ചെയ്യുന്നു. പിന്നെ രണ്ടാമത്തെ കൊച്ചച്ചന് ഒരു മോൻ ആണ്, അവൻ ഹോസ്റ്റലിൽ നിന്നാണ് പഠികുന്നെ..
“” തിരുമേനി പറഞ്ഞത്… ഈ മാസത്തിൽ തന്നെ നല്ലൊരു ദിവസം നോക്കാന്ന.. അതാവുമ്പോൾ ഇത് ഇനിയും വെച്ചു താമസിപ്പിക്കണ്ടല്ലോ… ന്തേ…””
“” കണ്ടോ… കണ്ടോ….. അവൻ വീണ്ടും ആ ചുട്കിയെ കാണാൻ പോകുന്ന കണ്ടാ.. അല്ല അവനെ പറഞ്ഞിട്ട് കാര്യമില്ല… ഇവനാ മറ്റേ രാജകുമാരിടെ പിറകെ പോണത് അറിഞ്ഞോണ്ടാ ഇവള് പിന്നേം ഉണ്ടാക്കി കൊടുക്കുന്നെ.. നാണമില്ലാത്ത കൊറേ എണ്ണം.. “”
അന്തരാഷ്ട കാര്യങ്ങളിൽ പോലും ഞനിത്ര വ്യാകുലപ്പെട്ടിട്ടില്ല… ഓഹ്… നന്ദി കേട്ട ഉലകമെടാ…
പെട്ടെന്ന് ന്റെ ചന്തിക്ക് ഒരടി, ന്റെ മടിയിൽ ഇരുന്ന പിള്ളാര് രണ്ടും ഒറ്റ ചാട്ടം…
“” നിന്റെ കല്യാണകാര്യാ ചെക്കാ ഇവിടെ പറയണേ.. അവനിതിനൊന്നും സമയമില്ല.. അവൻ അതിന്റെ എടെല് ലഡ്ഡു കച്ചോടത്തിന് പോയിരിക്കുന്നു.. “”
ചെറിയമ്മയാണ്.. പിള്ളേരടക്കം എല്ലാം നിന്ന് ചിരി തുടങ്ങി,
“” അതുപോട്ടെ ന്നിട്ട് ഏട്ടമ്പറ… എന്നത്തേക്കിനിത് നടത്താം നമ്മക്…?? ”
“” ഈ വരുന്ന 12 ണ്ടിന്… അതാ കുറിച്ച് തന്നിരിക്കുന്നെ… “”
“”അതിങ്ങ് അടുത്തില്ലേ…. പെട്ടെന്ന് എങ്ങനെയാ എല്ലാം അറേൻജ് ചെയ്യുന്നേ..””
“” അല്ല… ചെറിയൊരു രജിസ്റ്റർ മാരേജാണ് ഞങ്ങളുദേശിക്കുന്നത്… അതാവുമ്പോ പെട്ടന്ന് പരുപാടി കഴിയുലോ…!””
ഞാനിടക്ക് കേറി, ന്നാൽ അവളിൽ അന്നേരം മിന്നി മാറിയ വികാരം.. അത് എന്നെക്കാളും മനസിലായത് വല്യമ്മക്കാണെന്ന് അടുത്ത ഡയലോഗിലൂടെ നിക്ക് മനസിലായി.
“” അത് നീയല്ല തീരുമാനിക്കുന്നെ… നീയവിടെ മിണ്ടാതെ ഇരുന്നോ… ന്താ വേണ്ടെന്ന് ഞങ്ങളു തീരുമാനിച്ചോളാം… അവനൊരു രജിസ്റ്റർ മാരേജ് കാരൻ വന്നിരിക്കുന്നു.. “”
ശെടാ… ഇതിപ്പോ നല്ല കൂത്ത്… എങ്ങാണ്ടോ കിടന്ന പാമ്പിനെ എടുത്ത് അവിടെവീടോ വെച്ചപോലെയായല്ലോ ഈശ്വര..
ഞാൻ പിന്നൊന്നും പറയാൻ പോയില്ല.
“” നേരം ഇരുട്ടി ന്നാ ഞങ്ങളിറങ്ങട്ടെ… “”
ഇനി ഇരുന്നാ കല്യാണം കൂടാൻ ഞാൻ ഇണ്ടാവില്ല ന്ന് മനസിലായതും ഞാനവിടുന്ന് പതിയെ എഴുന്നേറ്റു.
“” ഇന്നിനി പോവണ്ട കണ്ണാ… നിങ്ങളിന്ന് ഇവിടെ നിന്ന് നാളേം കഴിഞ്ഞു പോയാ മതി… “”
ഒരുപാട് നോക്കിട്ടും പിള്ളേരടക്കം ഒരു രക്ഷയും ഇല്ലാതെ വന്നതും അതിന് സമ്മതിക്കേണ്ടി വന്നു.
“” ന്നാ ഞനൊന്ന് പുറത്തോട്ട് പോയിട്ട് വരാം… “”
ഞാൻ കാവി കൈലി മടക്കി ഉടുത്തു, ഒന്ന് ചിരിച്ചു വെളിയിലേക്ക് ഇറങ്ങി, ന്റെ പോക്കത്ര പന്തിയായിട്ട് തോന്നാഞ്ഞിട്ടണെന്ന് തോന്നുന്നു അവളെന്നെയൊന്ന് നോക്കി, പക്ഷെ സേഫ് ആണ് ഇപ്പോ അവളവിടുന്ന് വരില്ലെന്ന് നിക്ക് അറിയാലോ…
“” സൂക്ഷിച്ചു പോണെടാ… ഇരുട്ടാ അധികം ദൂരേക്കൊന്നും പോവണ്ട.. “”
വല്യച്ഛൻ ഒരു കരുതലോടെ പറഞ്ഞതും ഒന്ന് മൂളി ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി.
“” ന്നാ നീകുടെ പോടി… പോയി ഒരു കിലോ പഞ്ചാരേങ്കുടെ വാങ്ങിവാ… മ്മ് ചെല്ല്…””
പൂർണ്ണിമയോട് പറഞ്ഞതും, അവള് ചാടി എഴുന്നേറ്റു.. മൂഞ്ചി, ന്റെ മുഖത്തെ ഭാവമാറ്റം കണ്ടതെ സ്റ്റീഫയൊന്ന് ചിരിച്ചു.
