മുഷിഞ്ഞോ ന്റെ കൊച്ച്.. “”
അവര് പുറകിൽ ഉണ്ടെന്ന് ഓർക്കാതെ ഞാൻ ചോദിച്ചതും പിന്നിൽ നിന്നും ഒരു അടക്കി ചിരി.
“” ഏയ്യ് ഇല്ല…!!
സൂക്ഷിച്ചൊക്കെ വന്നാ മതി കേട്ടോ… അധികം സ്പീടൊന്നും എടുക്കണ്ട… ശെരിയെന്നാ വെച്ചോ… ഉമ്മ… “”
അവള് ഫോൺ കട്ടാക്കി, ഞാൻ മീറ്ററിലൂടെ അവരെ നോക്കി, രണ്ടും കളിയാക്കി ചിരിക്കുന്നു.
“” ചിരിക്കേണ്ടടാ പട്ടി… സ്നേഹോള്ളൊരു അങ്ങനെയാ.. “” ഞാൻ ഉള്ളിലെ ചമ്മല് പുറത്തു കാട്ടാതെ പറഞ്ഞതും, അവർ വീണ്ടും ചിരിച്ചു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അവിടുന്ന് നേരെ തറവാട്ടിലേക്ക് ആണ് പോയത്, ഞാവണ്ടി നേരെ വളപ്പിലേക്ക് കയറ്റി ഒതുക്കി, ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി, അവൻ നേരെ ഡ്രൈവർ സീറ്റിലേക്കും ഇരുന്നു.
“” ടാ… തത്കാലം നിങ്ങള് രണ്ടും ബാംഗ്ലൂർക്ക് വിട്ടോ… അതാവുമ്പോ വല്യ കുഴപ്പമില്ല… ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കി പതിയെ ഞാനും അങ്ങോട്ട് വന്നേക്കാം.. ന്തേ..!! “”
ഞാൻ പറഞ്ഞതിനെല്ലാം അവൻ തലയനക്കി,
അതും പറഞ്ഞു തിരിഞ്ഞതും ഞാൻ ന്തോ ഓർത്തത് പോലെ തിരിച്ചു വന്നു
“” എടാ… നിങ്ങള് തത്കാലം വേറെങ്ങും സ്റ്റേ ചെയ്യാൻ നിക്കണ്ട, ന്റെ ഫ്ലാറ്റിലേക്ക് വിട്ടോ… കീ സെക്യൂരിറ്റിയോട് പറഞ്ഞാ മതി എടുത്ത് തരും… പിന്നെ……… അഹ് ഇവൻ…. “”
ഞാൻ ബോധമില്ലാതെ കിടന്നുറങ്ങുന്ന വിശാലിനെ നോക്കി, അപ്പോ അവരെല്ലാം ന്റെ മുഖത്തേക്ക് നോക്കി,
“” ഇവിടെങ്ങാനും ഇറക്കി വെച്ചേരെ, ബോധം വരുമ്പോ എഴിച്ചു പൊക്കോളും… “”
ഞാനതും പറഞ്ഞു അകത്തേക്ക് നടന്നു, അകത്തെക്ക് ചേർന്ന് നിന്ന് ഞാൻ ഫോണിൽ വിളിച്ചതും, ആദ്യത്തെ റിങ്ങിൽ അവൾ ഫോൺ എടുത്തു.
“” എത്തിയോ…?? “” ന്ന് ശബ്ദം താഴ്ത്തി അവള് ചോദിച്ചപ്പോ,
ഞാൻ എത്തി ന്ന് മറുപടി കൊടുത്തു, ഉടനെ,
“” നിക്കേ.. ദാ വരണ്… “” അവള് ഫോൺ കട്ടാക്കി, ഞാൻ അവിടെ നോക്കുമ്പോ അമല് വണ്ടി തിരിച്ചിരുന്നു, കൂടെ ഹൈ ബീമ് കൂടെ കാട്ടി അവൻ വണ്ടി മുന്നോട്ട് വിട്ടു, ഇനി നാട്ടുകാരെ കൂടെ അറിക്ക്.
അത് കഴിഞ്ഞു രണ്ട് മിനിറ്റ് കഴിഞ്ഞതും മുന്നിലെ ഡോർ പതിയെ തുറന്നു. കതകിന്റെ ഒരു പാളി തുറന്ന് തന്നവൾ, അകത്തേക്ക് ഞാൻ കയറിയതും അവളത് അടച്ചു കുട്ടിയിട്ടു,
അപ്പോളേക്കും ഏകദേശം ന്റെ കിക്ക് എല്ലാം ഇറങ്ങിയിരുന്നു.. ന്നാലും ചെറിയൊരു പെരുപ്പ് അങ്ങനെ കിടക്കുന്നു.
ഞാൻ കയ്യിൽ ഉണ്ടായിരുന്ന പൊതി അവൾക്ക് നേരെ നീട്ടി,
“” ന്റെ കൊച്ചിന് നന്നായിട്ട് വിശന്നല്ലേ… അങ്ങനെ ഉണ്ടേൽ കഴിച്ചുടായിരുന്നോ ന്റെ വാവക്ക്… “”
ഞാനാ കവിളിൽ വലിച്ചു വിട്ടുകൊണ്ട് പറഞ്ഞതും, അവളൊരു ചെറു ചിരിയോടെ ന്നെ തള്ളി മാറ്റി,
“” നന്നായിട്ട് മിനുങ്ങിട്ടുണ്ടന്ന് തോന്നണല്ലോ ചെക്കാ…. എന്താ റൊമാൻസൊക്കെ… “”
അവളെന്നെ കളിയാക്കി, നേരെ ആ പൊതിയൊന്ന് തുറന്ന് നോക്കി,
“” ഏഹ്… അതെന്താടി… വെള്ളടിച്ചാലേ ഞാൻ റൊമാന്റിക് ആവുള്ളോ… അല്ലാത്തപ്പോഴും ഞാൻ റൊമാന്റിക് അല്ലേടി ഭാര്യേ.. ഏഹ്. പറയടി… “”
ഞാൻ അവളുടെ ഇടുപ്പിൽ ഒന്ന് പിച്ചി, ന്നിലേക്ക് അടുപ്പിച്ചു,
“” ഔഹ്… നാറണ് ചെക്കാ നിന്നെ…
പൊയ് കുളിച്ചിട്ട് വാടാ തെമ്മാടി,
ന്നിട്ട് നോക്കാം റൊമാന്റിക് ആണോ, അതോ വേറെ വല്ലോമാണോന്നൊക്കെ… ഇപ്പൊ പൊയ് കുളി.. മ്മ്… ചെല്ല് “”
അവളതും പറഞ്ഞു ന്നിൽ നിന്നും വിട്ടകന്നു,
“” അപ്പോ കുളിക്കാം ല്ലേ… “” ഞാനൊന്നുടി ആവർത്തിച്ചു.
അതിനൊരു ചിരിയോടെ മൂളി അവളടുക്കളയിലേക്ക് കയറി പൊയ്.
ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി, കിണറ്റിൽ കരയിൽ നിന്നും കുറച്ച് വെള്ളം എടുത്ത് തലവഴി കമഴ്ത്തി. അയയിൽ വിരിച്ചിട്ട ആരുടെയോ തോർത്തും എടുത്ത് തോർത്തി, നേരെ അകത്തേക്ക് കടക്കാൻ നോക്കുമ്പോ, പിന്നിൽ ഒരു അനക്കം.
ഞാൻ ഒന്നെത്തി നോക്കി,
ഓടി ചെന്നവനെ പിടിക്കുമ്പോ അവന്റെ കയ്യിൽ ഒരു ബാഗുടെ ഉണ്ടായിരുന്നു.
അമല് നാറി പെണ്ണിനെ കിട്ടിയപ്പോ കൂടെ ഉണ്ടായിന്നവനെ മറന്നോ… അവിടെ എവിടേലും ഇരുത്തിയാ മതിയെന്ന് പറഞ്ഞത് അകത്ത് വല്ലോമാ…
ചെറ്റ…
ഞാൻ അവനുമായി നേരെ കിണറ്റിൻ കരയിലേക്ക് നടന്ന് കുറച്ചു വെള്ളം കോരി അവന്റെ തലവഴിയും ഒഴിച്ചു,
