നിശാഗന്ധി – 8 13അടിപൊളി 

“” ദേവേട്ടാ… മഴ പെ..യ്യുണ്ട്… കല്യാ…ണം…

വെള്ളത്തി… ആകൊ..’”

തല തൂവർത്തി നില്കുമ്പോ അവൻ കിടന്ന് ഓരോ പിച്ചും പെയ്യും പറയാൻ തുടങ്ങി, പാവം ഇപ്പോളും കല്യാണത്തിന്റെ തിരക്കില…

കണ്ടിട്ട് നിക്കങ്ങോട്ട്… ഇത്രേം നേരം ന്നെ വെള്ളം കുടിപ്പിച്ച നായ ആണേ, മുഖം നേരെ നിർത്തി കൊടുത്തു ഒരെണ്ണം,

“”എനിക്കൊരുണ്ണിയപ്പം മതി….. “” അതും പറഞ്ഞു വീണ്ടും അവൻ നേരെ ഇരുന്നു, ഞാൻ അവിടെ കിടന്ന ഒരു കാവി കയ്യിലിയും ഉടുപ്പിച്ചു, അയയിൽ കിടന്ന ഒരു ടി ഷർട്ടും എടുത്തിടിച്ചു, അപ്പോളാണ് ഞാൻ ന്റെ കുറച്ചു ഡ്രെസ്സ് കിടക്കുന്ന കണ്ടേ.. ഓഹ് നന്നായി…

പുറത്തു നല്ല കാറ്റൊരെണ്ണം വീശി പൊയ്,

“” അളിയാ… ഇവിടെ നല്ല തണുപ്പ്… വാ പെട്ടന്ന് പോയി കല്യാണപെണ്ണിനെ ചാടിക്കണ്ട… “”

കെട്ടിറങ്ങിയ പോലെ അവൻ ന്നെ നോക്കി കൈ കൂട്ടി തിരുമ്മി,

ഞനൊന്ന് മിണ്ടില്ല , നേരെ അതിലൊരെണ്ണം എടുത്തിട്ടു, അവനേം കൊണ്ട് അകത്തേക്ക് കയറിയതും ന്തിലോ കാല് തട്ടി,

നോക്കുമ്പോ മുമ്പേ കണ്ട ബാഗ്.. ഞാൻ അതും എടുത്ത് അവനുമായി അകത്തേക്ക് കയറി, അവനെ തിണ്ണയിലെ സോഫയിൽ കിടത്തി, കിടത്തിയതും അവൻ അവിടെ ചുരുണ്ട് കൂടി,

ബാഗ് താഴെ വെക്കാൻ തുടങ്ങുമ്പോ അത് കിടന്ന് കുലുങ്ങുന്നു.

ഒരു സംശയം തോന്നി തുറന്ന് നോക്കിയതും ഒരു നാല് ബീയർ.. ആ സന്തോഷത്തിൽ നേരെ അടുക്കളയിലേക്ക് നടക്കുമ്പോ, അവളവിടുന്ന് ബിരിയാണി ചൂടാക്കി ഒരു കാസ്ട്രോളിൽ ആക്കി രണ്ട് പ്ലേറ്റും കുറച്ച് വെള്ളവും എടുക്കാൻ പാട് പെടുന്നതാണ് കാണുന്നത്,

“” കാണാഞ്ഞപ്പോ ഞാങ്ങോട്ട് വരാൻ തുടങ്ങായിരുന്നു…’” പിന്നിൽ നിന്നും വരുന്ന നിഴൽ ഞനണോന്ന് ഉറപ്പിച്ചു അവൾ പറഞ്ഞു നിർത്തിയതും, ഞാൻ ചെന്ന് കുപ്പിയുംപ്ലേറ്റും ഗ്ലാസും കയ്യിലെടുത്തു,,

“” നീയൊരു രണ്ട് വല്യ ഗ്ലാസ്സുടി എടുത്തോ… “”

“” അതെന്തിനാ..?? “” അവളാവർത്തിച്ചു

“” അതൊക്കെയുണ്ട് പറയാം….. ഇപ്പോ നീ ഇതുങ്കോണ്ട് മേലേക്ക് വാ… “”

അതും പറഞ്ഞു ഞാൻ നേരെ മുകളിലേക്ക് നടന്നു,

മുകളിൽ ഞങ്ങള് കിടക്കുന്ന റൂമിന് രണ്ട് റൂം അപ്പുറം ഒരു ഓപ്പൺ ഏരിയ ഉണ്ട്.. ഒരു ചെറിയ ടെറസ് പോലെ, തുണി ഉണക്കാനാണ് സാധരണ ഇവിടേക്ക് വല്യമ്മ വരാറ്, ഞാൻ ന്തായാലും റൂമിലേക്ക് പോകതെ അങ്ങോട്ടേക്ക് നടന്നു. അവിടകുമ്പോ നല്ല ആമ്പിയൻസ് കിട്ടും ന്ന് തോന്നി.

“” അഹ്… ഇവിടെ വന്നിരിക്കയാണോ… ഞാൻ മുറിലൊക്കെ നോക്കി… “”

ചെന്ന പാടെ അവിടെ മൂലയിലേക്ക് ഇരുന്ന നിക്ക് പുറകെ അവളും വന്നു, കയ്യിൽ കരുതിയ സാധനങ്ങളും ഞങ്ങൾ രണ്ടാളുടെയും ഫോണും അവളവിടെ വെച്ചു.

കസ്റ്റോളിൽ നിന്ന് ബിരിയാണി രണ്ട് പത്രത്തിലേക്ക് മാറ്റി, പകുതി ഞാൻ ന്റെ പാത്രത്തിലേക്ക് കുടഞ്ഞിട്ടു, ബാക്കി അവളുടെ പാത്രത്തിലേക്കും…

“” അതെന്നാ കുറച്ചെടുത്തെ… ദേ കുറച്ചൂടെ കഴിക്ക്…. “”

അവളെന്റെ പാത്രത്തിലേക്ക് കൈ നീട്ടി, ഞാൻ അതിന് സമ്മതിക്കാതെ നിർബന്ധിച്ചു അവളെ കൊണ്ട് അത് കഴിപ്പിക്കാൻ തുടങ്ങി,

“” വേറൊരു സാധനോങ്കുടെ ണ്ട്.. “”

ഒരു പിടി വായിലേക്ക് വെച്ചു അവൾ പുരികം വളച്ചു, ഞാൻ സൈഡിലെ ബാഗ് കയ്യിലെടുത്തു,

അതിൽ നിന്ന് രണ്ട് ബിയർ അവൾക്ക് മുന്നിലേക്ക് വെച്ചതും അവള് ചുറ്റിനുമോന്ന് നോക്കി,

“” ന്റെ മനുഷ്യാ നിങ്ങളിത് ന്തോ ഭാവിച്ചാ.. ആരേലും കണ്ടാലുണ്ടല്ലോ..!””

“” ഇവിടിപ്പോ ആര് വരാൻ… നിയായിട്ട് ഒച്ചയിട്ട് ആരേം അറിക്കാണ്ടിരുന്ന മതി… “”

ഞാൻ ഒരെണ്ണം പൊട്ടിച്ചു അവൾക്ക് നേരെ നീട്ടി,

“” കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ ല്ലേ…””

അവളൊന്നൂടി സംശയം ഉന്നയിച്ചു.

“” നീ കഷ്ടപ്പെട്ട് അടിക്കണ്ട.. അവിടെ വെച്ചേരെ… “”

ഞാനവളുടെ കയ്യിൽ നിന്നും കുപ്പി വാങ്ങാൻ നീങ്ങിതും അവളത് പിന്നിലേക്ക് മാറ്റി പിടിച്ചു.

“” അല്ല.. അതുവേണ്ട… ഞാൻ കുടിച്ചോളാം…’”

അവളൊന്ന് പറഞ്ഞു നിർത്തിയതും ഞാനും തലയനക്കി ന്റെ കൂടെ പൊട്ടിച്ചു,.

“” അപ്പോ ചേർസ്… “”

പരസ്പരം ഒന്ന് മുട്ടിച്ചു, ഞാൻ ഗ്ലാസ്സിലേക്ക് ഒഴിച്ചു, പതിയെ ഒരുപിടി ബിരിയാണി അവൾക്ക് നേരെ നീട്ടിയതും, അത് കാത്ത പോലെ അവളത് വാങ്ങി,

Updated: April 28, 2025 — 7:19 pm

Leave a Reply

Your email address will not be published. Required fields are marked *