മുന്നിൽ കുപ്പി വെച്ചോണ്ടുള്ള സംഭാഷണത്തിൽ തൃപ്തനല്ലാതെ വിശാല് അത് കയ്യിലെടുത്തു.. ന്നാ പിന്നെ അങ്ങനെ ആവട്ടെ ന്ന് എല്ലാരും.
അതോടെ അവൻ ഒഴിച്ചു വെച്ച ഗ്ലാസ്സ് ഓരോരുത്തരായി വായിലേക്ക് കമഴ്ത്തി.
കമഴ്ത്തിയ ഗ്ലാസിന്റെ കൂടെ ഓരോ കരച്ചിലും അമൽ പുറത്തേക്ക് വിട്ടു.
“” ചുമ്മാ കിടന്ന് മോങ്ങാതെന്റെ നായെ…ആളൊള് വിചാരിക്കും നീ പെറാൻ പോവാന്ന്. “”
അവന്റെ കരച്ചിൽ കണ്ട് വിശാല് ഒരു ഗ്ലാസുടി വായിലേക്ക് കമഴ്ത്തിയതും ഞാൻ അവനെ നോക്കി,
“” ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലോ.. “” ന്നൊരു മുഖഭാവത്തിൽ ഞാനവനെ നോക്കുമ്പോൾ അവനൊന്ന് ഇളിച്ചു കണ്ണ് കാണിച്ചു.
“” നീ പറ… ന്താ കാര്യം… “” ഞാൻ വിശാലിന്റെ കയ്യിൽ നിന്നും കുപ്പി വാങ്ങി ന്റെ ഗ്ലാസ്സിലേക്ക് കമഴ്ത്തി.
“” സിദ്ധു…. അളിയാ… നിക്ക്… എനിക്കിതോന്നും സഹിക്കാൻ പറ്റണില്ലടാ… “”
“” കണ്ട.. അവനത് സഹിക്കാൻ പറ്റണില്ല ന്ന്.. നീയെന്തിനാ മൈരാ…
അത്രേം കൊള്ളിച്ചു ഒഴിക്കാൻ പോയെ..അതല്ലേ അവന് വിഷമായെ…. കുപ്പി ഇങ്ങ് കൊണ്ടാ, ഞാ… ഞാൻ പിടിച്ചോളാടാ മോനെ… നീ വിഷമിക്കണ്ട.. പൊട്ട്… “”
വിശാല് നിക്ക് നേരെ കൈ നീട്ടിയതും ഞാൻ അവനെ ചുമ്മാ തട്ടിയെറിഞ്ഞു.
“” അതല്ലെടാ…ഇത് വേറെയാ… വേറെ… “”
ഒന്ന് കുഴഞ്ഞ നാവുമായവൻ അതിനെ തിരുത്തുമ്പോ, വിശാല് വീണ്ടും.
“” ഏഹ്… വേറെയും സാധനോ…?? മുടിയാനായിട്ട്.. ഞാനിന്ന് അടിച്ച് മരിക്കും… എവിടാ.. എവിടാടാ ന്റെ സണ്ണിക്കുട്ടാ നീ സാധനം ഒളിപ്പിച്ചിരിക്കുന്നേ…ഏഹ്.. “”
അതിന് പുളിച്ചു നാറിയ വാ കൊണ്ട് നാലഞ്ചു തെറിയും വിളിച്ചവൻ അവിടുന്ന് എന്റെ അടുത്തേക്ക് ഇരുന്നു. മാറ്റവന്മ്മാരെല്ലാം വെള്ളമടിയിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു, ആദ്യം അടി… പിന്നെ അമൽ.. അതാണ് അവന്മാരുടെ നിബന്ധന.
“” അളിയാ… എനിക്കൊരു കൊച്ചിനെ ഭയകര ഇഷ്ടടാ… “”
ഞനൊരു പെഗ്ഗ് കൂടെ അകത്താക്കിയതും അവൻ കാര്യം വിവരിച്ചു.
“” ആണാ… നല്ല കാര്യം അളിയാ..നീയും കൂടെ ഒരു പെണ്ണ് കെട്ട്…
അങ്ങനെലും കുളിക്കാൻ വരണ ചേച്ചിൻമാർക്കൊരു ആശ്വാസമാവുല്ലോ… ”
വിശാല് വീണ്ടും.. അമല് ഓഴിപ്പിനിടയിലും പല്ല് ആഞ്ഞു കടിച്ചു.
“” സത്യായിട്ടും അളിയാ… ഈ നായിന്റെ മോനെ ഞാൻ തച്ചുകൊല്ലും… “” അവന് നേരെ ഒന്ന് ആഞ്ഞു അവനത് പറഞ്ഞതും,
“” വിശാലെ ടാ.., നീ ചുമ്മായിരി..
അളിയാ നീ പറയളിയാ… “”
അതിനൊന്ന് മൂളി അവൻ വീണ്ടും സീരിയസ് ആയി.
“” എടാ.. അതല്ലെടാ ഇവിടുത്തെ പ്രശ്നം.. അവള്ടെ കല്യാണ നാളെ… എത്ര ആലോചിച്ചിട്ടും നിക്കൊരു എത്തും പിടിം കിട്ടുന്നില്ല…
അളിയാ നീ ന്തേലും ചെയ്യണം… ല്ലേ സത്യയിട്ടും ഞാൻ ചത്തളയും.. “”
അത് പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ അവന് പിന്നിൽ നിന്നും വിശാല് ഒരു മരത്തിന്റെ കഷ്ണം അവന് നേരെ നീട്ടിയതും ഞാൻ കണ്ണ് കൊണ്ട് വേണ്ടെന്ന് കാട്ടി…
അവന് എത്തും പിടിം കിട്ടാൻ കൊടുക്കാൻ പറ്റിയ സാധനം… ഇവനെ കൊണ്ട്..
“‘ ഞാനിപ്പോ ന്ത് ചെയ്യാനാടാ…?? “” ഞാൻ അവനെ നോക്കി. അവൻ അത്രെയേറേ ദയനീയതയിൽ ന്നെ തിരിച്ചും നോക്കി.
“” ഞനൊരു ഐഡിയ പറയാം…. “”
ന്ത് ചെയ്യും ന്ന് ചിന്തിച്ചിരിക്കുമ്പോൾ ഞാനും അവനും പെട്ടന്ന് വിശാലിനെ തിരിഞ്ഞു നോക്കി, ഇനിയാ പെട്ട തലയിലും ബുദ്ധി വീണാലോ…?
ന്നാൽ ബാക്കി ഉള്ളവന്മ്മാർ സാധനോം അടിച്ച് തീർത്ത് ഓഫായി.. ഉഫ്ഫ് ഡെഡിക്കേഷൻ…
“” ന്താടാ….!!
ന്തേലും വഴി ഉണ്ടേൽ പൊന്നളിയാ നീ പറ… “”
അമല് പെട്ടന്ന് അവന് നേരെ തിരിഞ്ഞു. വിശലൊന്ന് പറ്റായി വരണ്ട്…
“” നാളെ ആ… പെണ്ണ്.. ന്റെ കല്യാണം ആണെന്ന്… ആണന്നല്ലേ നീ പറഞ്ഞേ… “”
വല്യ കാര്യത്തിൽ പറഞ്ഞു തുടങ്ങിയത്തിന് അവൻ ഒന്ന് മൂളി ചെവി കൂർപ്പിച്ചു. കൂടെ ഞാനും.
“” ന്തായാലും ഇത്രേ ആയാ സ്ഥിതിക്ക്… നമ്മക്കൊരു കാര്യഞ്ചേയ്യാം… നാളെ അവിടെ വരെ പൊയ്… ആ കല്യാണോം കൂടി… രണ്ടെണ്ണം അടിച്ചിട്ട് വരാം..ന്തേ…? “”
മുന്നിൽ നിന്ന് വിറക്കുന്ന അമലിനെ ഞാൻ പിടിച്ചു, വിശാലിനെ നോക്കുമ്പോ, വേറെ ഐഡിയ ചിന്തകളുമായി അവനാ വെറും നിലത്തേക്ക് കിടന്നു… വാള് വെക്കാണ്ട് ഇരുന്നാ മതി.. ല്ലേ നാളെ ഇതെല്ലാം ഞാന്തന്നെ കോരേണ്ടി വരും.
