ഉള്ളതെല്ലാം ശർദിച്ചു കളഞ്ഞിട്ട് പെണ്ണ്…
“” കഞ്ഞി ഉണ്ടാക്കി തരട്ടെ… “” ന്ന് അവളെ തോളിലിട്ട് തന്നെ ചോദിച്ചതും, മ്മ് ന്ന് അവൾ മൂളി,
വെള്ളം അടിച്ചോണ്ട് ആണ് ഇല്ലേ പുറത്ത് പോകയിരുന്നു.. ഓഹ് അപ്പോ നിങ്ങളോർക്കും ഇത്രേം നേരം ഇവനല്ലേ വണ്ടി ഓടിച്ചേ അതും അടിച്ചോണ്ടന്ന്.. ആണ് അത് ഞാൻ തന്നെയാണ്.. പക്ഷെ ഇതെന്റെ പെണ്ണാ… അവളെ വെച്ചൊരു റിസ്ക് എടുക്കാൻ എനിക്ക് പറ്റില്ല.
ഏതായാലും അവളേം കൊണ്ട് ഞാൻ നേരെ അടുക്കളയിലേക്ക് വിട്ടു.. അരി പെട്ടിയിൽ നിന്ന് ഒരു അര നാഴി അരി അളന്നെടുത്തു കഴുകി അടുപ്പിൽ വെച്ചു,
ചായ്പ്പിൽ നിന്ന് നോക്കിയൊരു കുഞ്ഞി തേങ്ങ കിട്ടി. അതും പൊട്ടിച്ചു, വെള്ളം പെണ്ണിനും കൊടുത്ത് അത് ചിരവയിലിട്ട് ഒന്ന് തിരുമ്മി,
“” ഇവിടിരിക്കോ..? ഞാനിതോന്ന് കൊണ്ടോയി അരച്ചിട്ട് വരാം.. “”
ന്ന് അടുക്കളയിൽ കസേരയിട്ട് ഇരിക്കുന്നവളോട് ചോദിച്ചപ്പോ ഒന്ന് തലയനക്കി,
അങ്ങനെ ഒരു പ്ലേറ്റിലേക്ക് തിരുമ്മിയിട്ട തേങ്ങക്കൊപ്പം കുറച്ച് മഞ്ഞളും, കുറച്ച് മൊളക് പൊടിയും ഉപ്പും, കൂടെ കുറച്ച് പുളിയും ചേർത്ത് ഞാൻ അരകല്ലിനടുത്തേക് പൊയ്, അടുക്കളവശത്തു നിന്ന കറിവേപ്പിലയിൽ ഒരു തണ്ട് പൊട്ടിച്ചു കഴുകി അതിലേക്ക് ഇട്ട്, ഒപ്പം കുറച്ച് വെള്ളവും ചാലിച്ചു കല്ലും കഴുകി അരച്ച് പരുവമാക്കി,
അപ്പോളേക്കും പെണ്ണവിടെ ഇരുത്തിയ ഇരിപ്പ് തന്നെ.. ഞാൻ വന്നതും ഒന്ന് ചിരിച്ചു.
ടപ്പയിൽ ഇട്ട് വച്ചിരുന്ന പപ്പടവും കയ്യിലെടുത്ത് ചീന ചട്ടിയും ഒപ്പം ഒരു പാത്രത്തിൽ കുറച്ച് ചെറു പയറും കഴുകിയിട്ടു, ഒന്ന് വേകാൻ വെച്ചു, അപ്പോളേക്കും പപ്പടം രണ്ടെണ്ണം പൊള്ളിച്ചെടുത്തു ഞാൻ. അങ്ങനെ ആയിവന്ന പയറിലേക്ക് പപ്പടം കാച്ചിയ ചീന ചട്ടിയിൽ പൊട്ടിച്ച കടുകും, വറ്റൽ മുളകും, കറിവേപ്പിലയും അരച്ച തേങ്ങയുടെ ബാക്കിയും, കുറച്ച് മഞ്ഞൾ പൊടിയും ഉപ്പും പാകത്തിന് തൂകി, കുറച്ച് മുളക് പൊടി വിതറി പകമാകാൻ വെച്ചു.
എല്ലാം താഴെയാക്കി, എടുത്ത പാത്രങ്ങൾ കഴുകി വെച്ചു ഞാൻ,
ഉണ്ടാക്കിയ കഞ്ഞിയും, പയറും, പപ്പടവും ചമ്മന്തിയും, പിന്നെ വല്യമ്മ ഉണ്ടാക്കി ഹോർലിക്സ് കുപ്പിയിൽ സൂക്ഷിച്ച കടുമാങ്ങ അച്ചാറും കുട്ടി പെണ്ണിന് വാരി കൊടുത്തു,
“” എങ്ങനെണ്ട്..?? “”
മതിമറന്നു ചിരിക്കുന്ന പെണ്ണിനെ കണ്ടതും ഞാൻ പുരികം വളച്ചു. അതിന് കഴുത്തിൽ പിടിച്ചവൾക്ക് നേരെ വലിച്ചെന്റെ കവിളിൽ അമർത്തിയൊന്ന് മുത്തിയവൾ..
“” എനിക്കെന്റെ ഈശോ കൊണ്ടോന്ന് തന്നതാ നിന്നെ.. നീയെന്റെ ജീവനാ… ജീവൻ..! “”
അങ്ങനെ കഴിപ്പൊക്കെ കഴിഞ്ഞു വന്ന് കിടന്നപ്പോ, പെണ്ണിന് ഒരു നാണം, ന്റെ ബനിയനിൽ പിടിമുറുക്കിയ പെണ്ണിന്റെ നാണം… ആ നാണം രണ്ടാളേം ഷീണിപ്പിച്ചേ അടങ്ങു ന്ന് അറിയാവുന്നത് കൊണ്ട് ലൈറ്റ് ഞാനങ്ങ് ഓഫാക്കി..
“” രതിലയം….രതിലയം….
ലയന സംഗീത താളം… “”
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
അങ്ങനെ നാളുകൾക്ക് ശേഷം ഇന്ന് ഞങ്ങൾ തിരിച്ചു ബാംഗ്ലൂരിലേക്ക് പോവാണ്..
അതിന്റെ അകമ്പടിയോടുള്ള യാത്ര ചോദിപ്പും കഴിഞ്ഞു വന്നപ്പോ കുറച്ച് ഏറെ നേരം വേണ്ടി വന്നു.
“” നിനക്ക് വീട്ടിലോ മറ്റോ കേറണോ…?? “”
കാറിലേക്ക് കയറി സീറ്റ് ബെൽറ്റ് ഇടുന്ന കൂട്ടത്തിൽ ഞാൻ അവളോട് ചോദിച്ചതിന്, മറുപടി വേണ്ടെന്ന് തലയനക്കുമ്പോൾ മറുത്തൊന്നും പറയാതെ ഞാൻ വണ്ടി മുന്നോട്ടേക്ക് എടുത്തു.
“” കൊച്ചേ ദേ…യാ പള്ളിലൊന്ന് നിർത്തണേ.. നിക്കൊന്ന് പ്രാർത്ഥിക്കണം…””
അതിനൊന്ന് മൂളി ഞാൻ സൈഡിലേക്ക് വണ്ടി ഒതുക്കി നിർത്തി, അവള് അകത്തേക്ക് കയറിയതും ഞാൻ വണ്ടിയിൽ തന്നെ ഇരുന്നു, കൂടെ ദേവരാജൻ മാഷിന്റെ പാട്ടൊടുകുടി ഞാനാ ഏകാന്തത നികത്തി നിർത്തി.
ഏറെ നേരം കഴിഞ്ഞവൾ വരുന്ന കണ്ടതും ഞാൻ വണ്ടിയിൽ നിന്നിറങ്ങി, ആരോടോ ന്തോ കുശലം ചോദിച്ചിറങ്ങി വരുന്നവൾ ഷാൾ കൊണ്ട തല മൂടിയിരുന്നു.
“” കാത്തിരുന്നു മുഷിഞ്ഞോ…?? “”
കൂടെ വന്നവരോട് ന്തോ പറഞ്ഞെന്റെ നേരെ വന്നവൾ തലയിൽ നിന്നും ആ ഷാൾ താഴേക്ക് നേരെയിട്ടു.
