✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ശരാധേ… ദേ അവര് വന്നു… “”
മുറ്റത്തേക്ക് വരെ വണ്ടി വരില്ല അവളുടെ വീട്ടിലേക്ക്, അമ്പലം കഴിഞ്ഞു രണ്ട് വളവ് തിരിഞ്ഞാൽ ഒരു ചെറിയ റോഡ് ഉണ്ട് അതിന്റെ ഓരം ചേർന്നൊരു കുഞ്ഞു നടവഴിയും, വണ്ടി ഞാൻ സൈഡിലേക്ക് ചേർത്തോതൂക്കി.
അവൾക്കൊപ്പം മുന്നോട്ടേക്ക് നടക്കുമ്പോൾ അവൾ വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു.
വീട്ടിൽ എത്തിയതും, മുറ്റത്തെ ചെടിച്ചുവട്ടിൽ ന്തോ നട്ടുകൊണ്ടിരുന്ന ഒരാൾ.. അവളുടെ അച്ഛൻ ആണെന്ന് തോന്നുന്നു അയാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
ഒരു ചിരിയോടെ ഇറങ്ങി വന്നവർ അവളുടെ അമ്മയാണ് ന്ന് നിക്ക് മനസിലായിരുന്നു, കൂടെ ഒരു കുഞ്ഞു പയ്യനും.
നല്ല ആളുകൾ.. ന്നെയും അവളെയും സ്വന്തം മക്കൾ ന്ന രീതിയിൽ അവർ നോക്കി കണ്ടു,
നിക്ക് തോന്നുന്നു പൂർണ്ണിമക്കും പൂജക്കും ഇവരെ നേരത്തെയും അറിയാം ന്നാണ്.. അതുപോലെ ആണ് അവരുടെ ഇടപെടല്.
“” മോനൊക്കെ ന്നാ ഇനി തിരിച്ച് ബാംഗ്ലൂർക്ക് പോണേ.. “”
വൈകിട്ട് അമ്പലത്തിൽ നിന്നും കേൾക്കുന്ന പാട്ടിന്റെ സമാധാനവും കെട്ട്, എല്ലാരുങ്കുടെ ഉമ്മറപ്പടിയിൽ ഇരിക്കുമ്പോളാണ്
പാത്രത്തിൽ ചായയും കൊണ്ട് വരുന്ന അമ്മയെ കാണുന്നെ. പുറകെ ഗ്ലാസും, പലഹാരവുമായി പൂർണിമയും അവളുടെ അനിയൻ ചെക്കനും ഉണ്ട്.
പാത്രത്തിലെ ചായ ഓരോ ഗ്ലാസ്സിലേക്കും പകർത്തുന്ന കൂട്ടത്തിൽ അവരെന്നോട് തിരക്കി.
ഉടനെ സ്റ്റെഫിയും ന്നെ ഒരു വേള നോക്കി അകന്നു.
“” ഞങ്ങള് രണ്ട് ദിവസത്തിനുള്ളിൽ പോവും… ന്താമ്മേ… “”
എനിക്ക് നീട്ടിയ ഗ്ലാസ്സ് കയ്യിലേക്ക് വാങ്ങി ഞാൻ മറുപടി കൊടുത്തതും
“” അല്ല മോനെ.. ഇവരേം കൂടെ കൊണ്ടുപോവുന്നുണ്ടോ എന്നറിയാനായിരുന്നു..””
“” ഓഹ് അവരും ഞങ്ങൾക്കൊപ്പം വരുന്നുണ്ടമ്മേ… ഞങ്ങളൊന്നിച്ചാ പോണേ… “”
അതിന് മറുപടി സ്റ്റെഫിയാണ് കൊടുത്തത്, പിനേം കുറച്ച് നേരം സംസാരിച്ചു ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.
നേരെ തറവാട്ടിലേക്കാണ് പോയത്. കാർ മുറ്റത്തേക്ക് കയറ്റുമ്പോ വിശാലും പിള്ളാരും അവിടുണ്ട്. കാറിൽ നിന്നും ഇറങ്ങിയതും ഞാൻ കണ്ടത് ഉമ്മറത്ത് ഇരിക്കണ എല്ലാത്തിനെമാണ്.. നിക്ക് പിന്നാലെ ഇറങ്ങിയ സ്റ്റെഫി ന്താണ് ന്ന് ചോദിക്കുമ്പോൾ ഞാൻ അറില്ല ന്ന് ചുമൽ ക്കുചുകയാണ് ചെയ്തത്.
ഞാൻ മുന്നോട്ടേക്ക് നടക്കുന്നകുട്ടത്തിൽ വിശാലിനോട് കാര്യം ചോദിക്കുമ്പോൾ അവൻ ഒന്നും പറയാതെ കണ്ണുകൊണ്ട് അമലിനെ നോക്കി.
അവൻ ആണെങ്കിൽ ആകെ വല്ലാണ്ടിരിക്കിയുന്നു.
ഞാൻ വന്നെന്ന് കണ്ടതും അവന്മാർ എല്ലാം വെളിയിലേക്കിറങ്ങി,
“” സിദ്ധു…നീയൊന്ന് വന്നേ ഒരു കാര്യം പറയാനുണ്ട്. “”
മുന്നിലേക്ക് കയറി വന്ന് അമലെന്റെ കയ്യിൽ പിടിച്ചു വലിച്ചു. അപ്പോളൊക്കെ മുഖം വല്ലാണ്ടിരിക്കുകയായിരുന്നു അവന്റെ.
“” ന്താടാ… ന്താ പ്രശ്നം….?? “”
ഉമ്മറത്ത് നിന്ന് നോക്കുന്ന വല്യമ്മയെയും, നിക്ക് അടുത്ത് നിൽക്കുന്ന പൂജയെയും പൂർണ്ണിമയെയും സ്റ്റെഫിയെയും നോക്കി ഞാൻ അവനോട് കാര്യം തിരക്കി..
“”അതൊക്കെ പറയാം..നീ വന്നെയ്യാദ്യം..!””
ഞാൻ തലയനക്കി മുന്നോട്ടേക്ക് നടന്നതും അവളെന്റെ കയ്യിൽ കൈ കോർത്തു,
“” ഒരുപാടാകല്ലേ…!!”” ന്നോട് മാത്രം രഹസ്യം ന്നോണം പറഞ്ഞവൾ കൈ അയച്ചു, ഞാൻ ഇല്ലെന്ന് പറഞ്ഞു അവർക്കൊപ്പം അമലിന്റെ ഇനോവയിൽ കയറി.
“” ആരാ മോളെ വിശാലിനൊപ്പം വന്ന കുട്ട്യോള്… കണ്ണന്റെ കുട്ടാരാണോ.. “”
“” ആഹ്ഹ് വല്യമ്മേ… ഫ്രണ്ട്സാ… “” സിദ്ധു പോയ വഴിയേ നോക്കി അവൾ മറുപടി കൊടുത്തു. ന്തോ പ്രശ്നം ഉണ്ടെന്ന് മനസിലായി അവൾക്.. ഇല്ലെങ്കിൽ എല്ലാം കൂടെ അവനെ കാണാൻ ഇങ്ങോട്ട് വരില്ല. വല്യമ്മക്കും പിള്ളേർക്കുമൊപ്പം അവൾ അകത്തേക്ക് കയറി,
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ചുമ്മാ കിടന്ന് മോങ്ങാതെ നീ കാര്യം പറയെന്റമലേ… “”
അവിടുന്ന് നേരെ അവർ വന്നത് ന്റെ വീട്ടിലേക്കാണ്, മുന്നിൽ നിരത്തി വെച്ച ഗ്ലാസ്സിനും കുപ്പിക്കും നടുവിലിരുന്ന് മോങ്ങുന്ന അമലിനെ നോക്കി,
“” ന്തായാലും പറയാൻ പോണത് നല്ലകാര്യോന്നുവല്ല… അപ്പോ പിന്നെ രണ്ടെണ്ണം അടിച്ചിട്ട് ബാക്കി പറയാം ന്തേ…?? “”
