ശബ്ദം കുറച്ച് ന്നോട് തിരക്കിയതിന് അയാളെ കൂറ്റം പറയാൻ ഒക്കില്ല… ഈ ചൂടത്ത് ഇടാൻ പറ്റിയ ഐറ്റം.
“” ഏയ്യ്… പുള്ളിക്കാരൻ ഇവിടെയല്ല അമേരിക്കയിലാ.. അപ്പോ ഇവിടുത്തെ രീതിയിയൊന്നും വശമില്ല.. അതിന്റെയാ… പോട്ടെ … “”
അതിന് ഒരു ഓഹ്… തന്ന് പുള്ളി തല അനക്കിതും ഞാൻ യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി, ന്നെ നോക്കിയവരെ ല്ലാം നോക്കി ഞാൻ നേരെ വെളിയിലേക്ക് ഇറങ്ങി, ഓഹ്… ഒഴിക്കാൻ വെച്ച മൂത്രം ആവി ആയിപോയി ന്നാ തോന്നണേ..
“” ബാ പെട്ടെന്ന് നടക്ക്… “” ഞാൻ അവളുടെ കയ്യും പിടിച്ചു മുന്നോട്ട് വേഗത്തിൽ നടന്നു.. കല്യാണ വീട്ടിൽ നിന്നും തിരിച്ചു പോകുന്നവരെ എല്ലാം ഓവർറ്റേക്ക് ചെയ്ത് ഞാൻ അവളുമായി വണ്ടിക്കടുത്തെത്തി,
കേറ്… “” വണ്ടിയും തുറന്ന് അവളെ ഉള്ളിൽ കേറ്റി ചുറ്റും ഒന്ന് നോക്കി,
അകത്തു കയറിയതും അവള് മാസ്ക് മുഖത്തുനിന്ന് എടുക്കാൻ പോയതും ഞാൻ തടഞ്ഞു.
“” ന്റെ പൊന്ന് കൊച്ചേ… നിയടി വാങ്ങി തരല്ലേ…
ആ മാസ്ക് എടുത്ത് മോഖത്തു വെച്ചേ.. “”
ദൂരെ നിന്നും വരുന്ന ആളുകളെ കണ്ട് ഞനത് പറഞ്ഞു ചുറ്റും നോക്കി, അമലിനെ കാണാനില്ല..ഇനി ഇവനിത് എവിടെ പൊയ്..
“” അമലെന്തിയെ ചേട്ടാ… “”
ഞാൻ നോക്കുന്നത് കണ്ടതും അവൾ ന്നോട് തിരക്കി വണ്ടി മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.
“” നിക്കറിയാമ്പാടില്ല മോളേ… നീയവനെയൊന്ന് വിളിച്ചേ… “”
ഞാൻ തലക്ക് കൈ കൊടുത്തു. ഇവന്റെയൊക്കെ കൂടെ ഇറങ്ങി തിരിച്ച ഈ പെണ്ണിനെ പറഞ്ഞാ മതീല്ലോ..
“” ഹലോ… അമലേ.. എവിടെയാ..?? “”
അവള് ഫോൺ എടുത്ത് ചെവിയിൽ ചേർത്തു വെച്ചു,
“” അവിടെന്ത് കാണിക്കാ നീ… ഏഹ്..
ഫോണോന്ന് മാറ്റി അവൾ ന്റെ നേർക്ക് നോക്കി, അവളെന്താ പറയുന്നേ ന്നും നോക്കി നിക്കയായിരുന്നു ഞാൻ.
“” ചേട്ടാ അവൻ ഡിക്കിയിലുണ്ട്.. ആരേലും കണ്ടാ പ്രശ്നമാകല്ലോ ന്നോർത്ത് കേറിയതാണെന്ന്.. “”
ഞാൻ സത്യത്തിൽ തലക്ക് കൈ കൊടുത്ത് പൊയ്, ഇത്രേം ബോധമില്ലാത്തവനുവേണ്ടിയാണല്ലോ ഞാനി കളിയെല്ലാം കളിക്കുന്നെ..
“” നിനക്ക് വേറെ ആരേം കിട്ടിയില്ല.. ല്ലേ… “”
ന്ന് മാത്രം ഞാനവളോട് ചോദിച്ചു കാറിന്റെ പിന്നിലേക്ക് നടന്നു. ചുറ്റുമോന്ന് നോക്കി ഡിക്കി തുറന്നു..
“” നിനക്കൊക്കെ ന്താടാ കഴക്കുന്നുണ്ടോ…?? അതോ വയ്യേ…. “”
ഡിക്കിയിൽ നിന്ന് ഒരു ഇളിയോടെ പുറത്തേക്ക് വന്നവന്റെ നടു നോക്കി രണ്ടെണ്ണം കൊടുത്ത് ഞാൻ മുരണ്ടു,
“” ആരേലും.. വരുന്ന് കരുതി കേറീതാളിയാ.. പക്ഷെ ലോക്ക് ആയിപോയി…. വെറുതെ നിന്നെ വിളിച്ചു ബുദ്ധിമുട്ടിപ്പികണ്ടല്ലോ ന്ന് കരുതി… ഈ…. “”
അവന്റെ മറുപടിക്ക് ഒരു ചവിട്ടും കൂടെ കൊടുത്ത് ഞാൻ അവനെ അകത്ത് കയറ്റി.
അകത്തു കയറിയതും
“” മോളെ ശ്രെയേ..നീ പേടിച്ചോടാ….””
അവനവളെ ഒന്ന് കെട്ടിപിടിച്ചു, ഉടനെ കിട്ടി അവന്റെ കരണം പുകച്ചൊന്ന്.
ഓഹ് ഇപ്പോ തൃപ്തിയായി…
“” നീ കുടിച്ചിട്ടുണ്ടോമൽ….?? “”
ഒറ്റ ചോദ്യം.. ഞാൻ അല്പം മാറി നിന്നു. ഇല്ലേ എനിക്കും കിട്യാലോ..
നിനക്കുള്ളത് വീട്ടിൽ ഉണ്ട്.. അവിടുന്ന് കിട്ടും
ന്ന് മനസാക്ഷി വിളിച്ചു പറയുന്നത് കേട്ടു, പേടി തോന്നി ങ്കിലും വക വെച്ചില്ല. ദിവസം കിട്ടുന്ന കൂട്ടത്തിൽ നിന്ന് കുറച്ചാ പോരെ
“” ഇല്ല മോളെ… ഇല്ല. ഞാങ്കുടിച്ചിട്ടില്ല…
ചിലപ്പോ കാറ്റ് വീശുന്നെന്റെ ആവും…ഇവിടുത്തെ കാറ്റിനൊരു മദ്ത്തിന്റെ മണം…
അല്ലേടാ.. “”
അവനെന്നെ ദയനീയമായി നോക്കി, പക്ഷെ ഞനൊന്നും മിണ്ടില്ല,
‘” ഞനൊരു കാര്യം രണ്ടിനോടും കൂടെ പറയാം…
ഇവിടെ കിടന്ന് ഒച്ചവെച്ചു നാട്ടുകാരെ മൊത്തം അറിക്കരുത്… അറിയിച്ചാ നിന്റെ കല്യാണോം.. ഇവന്റെ അടിയന്തരവും ഒന്നിച്ചു നടക്കും.. കേട്ടല്ലോ… “”
അത്രക്കും ഉണ്ടായിരുന്നു രണ്ടിന്റേം ശബ്ദം. ഇതിനൊക്കെ വിവരം ഇല്ലാത്തതാണോ അതോ അങ്ങനെ ഇല്ലെന്ന് കാണിക്കുന്നതാണോ…ഞാൻ നേരെ തിരിഞ്ഞു നടന്നു,
“” നിയിത് എങ്ങോട്ടാ… ആരേലും കാണുന്നേന് മുന്നേ പോവാം… വാ… “”
പിന്നിൽ നിന്നും അവന്റെ ശബ്ദം..
“” കൂടെ ഉണ്ടായിരുന്ന ഒരേമ്പോക്കിയേ വിളിച്ചോണ്ടും വരട്ടെ… നീയാ ഗ്ലാസ്സ് പൊക്കി വെച്ച് അവിടെ ഇരി ഇപ്പോ വരാം… “”
