ഞാൻ അകത്തേക്ക് കയറി, അവനെ അവിടെല്ലാം നോക്കി പക്ഷെ കണ്ടില്ല.. നുമ്പേ വെള്ളം അടിക്കാൻ പോയിടത്തും, അപ്പുറത്തെ സ്പോട്ടിലും ഒക്കെ നോക്കി ങ്കിലും കണ്ട് കിട്ടിയില്ല.
“” ചേട്ടാ ഒരു നീല ഷർട്ട് ഇട്ടൊരാളെ കണ്ടോ…
അത്യാവശ്യം പൊക്കമൊക്കെ വെച്ച്… “”
ഇല്ലെന്ന് പറഞ്ഞതും ഞാൻ തലയൊന്ന് ചൊറിഞ്ഞു, ഈ നായ ഇതെവിടെ പൊയ്.. ഒരു പത്തു മിനിറ്റ് കൂടെ ഞാൻ അവിടെയെല്ലാം നോക്കി കിട്ടിയില്ല.
പെട്ടന്ന് ആ വീട്ടിലൊരു ബഹളം കേട്ടു, കൂടെ ആരോ അലറി വിളിക്കുന്നത് പോലെ.. മറ്റേത് നിന്നിടത് നിന്നൊന്ന് തുള്ളി പ്പോയി ഞാൻ.
ഒരു ചേച്ചി നെഞ്ചത്ത് തല്ലികൊണ്ട് ഇറങ്ങി വന്നു, കൂടെ നാലഞ്ചു പേരും പുറകിൽ വിശാലും..
ഓഹ്… ഞാൻ ശ്വാസം ആഞ്ഞോന്നെടുത്തു,
“” ന്താടി…. ഏഹ്.. ന്താ പറ്റിയെ..?? “‘
അവളുടെ അച്ഛൻ ആ ബഹളം കേട്ട് അങ്ങോട്ട് വന്ന് അവരുടെ തോളിൽ കൈ വെച്ചതും , അത് ശ്രേയയുടെ അമ്മയാണ് ന്നുള്ളത് നിക്ക് മനസിലായി.
“”നമ്മടെ… നമ്മടെ മോളെ മുറിലെങ്ങും കാണാനില്ല… ദേവേട്ടാ…””
അവര് വീണ്ടും അലമുറയിട്ട് കരഞ്ഞു. കൂടെ പിന്നിൽ നിന്ന സ്ത്രീകളും,
ഞാൻ നോക്കുമ്പോൾ അതിലും കരച്ചില് ഒരാള് അവരുടെ പിന്നിൽ നിന്ന് കരയുന്നു.. ഇവനെന്തിനാ കരയണേ,
സംഭവം ഇനി ഇവിടെ നിന്നാ അടി കിട്ടും ന്ന് മനസിലായതും ഞാൻ നൈസ്സില് അവന്റെ അടുത്തേക്ക് നീങ്ങി,
“” ടാ… വാ പോവാം. “” ഞാൻ അവനെ പതിയെ തോണ്ടി വിളിച്ചതും,
അളിയാ…. ന്നും പറഞ്ഞു അവനെന്റെ തോളിലേക്ക് വീണായി കരച്ചിൽ. ഈ നായിന്റെ മോൻ എല്ലാരേം അറിക്കും.
“” അളിയാ…. അവളെ കാണാനില്ലളിയാ..ഞാനിനി ന്ത് പറഞ്ഞെന്റെ ദേവട്ടനെ സമാധാനിപ്പിക്കും.. “”
അവൻ നിന്ന് കരയാൻ തുടങ്ങി.. ഇവനൊക്കെ ന്തെടെ..
“” ദേവേട്ടന്റെ അ**…. ചുമ്മാ കിടന്ന് ചെലക്കാതെ വന്ന് വണ്ടി കേറ് മലരേ… “”
ഞാൻ അവനുമായി വെളിയിലേക്ക് ഇറങ്ങി,
“” നിക്ക്…. “” ഏങ്ങിക്കൊണ്ടവൻ ആ മൂക്കൊന്ന് പിഴിഞ്ഞ്,
“”ന്നാ…ഞാമ്പോയെല്ലാരോടുമൊരു യാത്ര പറഞ്ഞിട്ട് വരാം…””
“” നിന്റെ അച്ഛന്റെ രണ്ടാം കെട്ടിന് പോവല്ല യാത്ര പറയാൻ… ഇങ്ങോട്ട് വാടാ നായെ… “”
അതും പറഞ്ഞവൻ പിന്നേം വെളിയിലേക്ക് ഇറങ്ങിയതും കഴുത്തിൽ കൈയിട്ടു മുറുക്കി ഞാൻ അവനേം കൊണ്ട് കാറിന്റെ അടുത്തേക്ക് ഓടി,
അവനെ തള്ളി കോ ഡ്രൈവർ സീറ്റിലേക്ക് ഇട്ട് ഞാൻ ഓടി പൊയ് കാറെടുത്തു.ഇല്ലെ അവൻ ചാടും…
അവിടുന്ന് ഒരു വിടല് വിട്ടിട്ട് ഞാൻ പിന്നെ നിർത്തിയത് ജംഗ്ഷൻ കഴിഞ്ഞായിരുന്നു,
എന്താടാ സംഭവം ന്ന് ചോദിച്ചു നിന്ന അമലിനെയോ അവളെയോ ഞാൻ വക വെച്ചില്ല… ജീവൻ തിരിച്ചു കിട്ടില്ലോ ന്ന പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുള്ളൂ. ഒക്കെ ന്റെ ഭാര്യേടെ പ്രാർത്ഥന അല്ലാണ്ട് ന്ത്…
ജംഗ്ഷൻ എത്തിയപ്പോ വണ്ടി ഒന്ന് നിർത്തി, പിന്നിലേക്ക് കൈയ്യിട്ട് അമലിന്റെ പുറം തീർത്തൊന്ന് കൊടുത്ത്,
അതെന്തിനാ ന്നുള്ള രീതിയിൽ അവളും അവനും ന്നെ നോക്കുമ്പോൾ മീറ്ററിലൂടെ
“” ഇത് നീയിന്ന് എല്ലാത്തിനും കള്ള് വാങ്ങി കൊടുത്തേന്… അത് കാരണം ഞാനിന്ന് അനുഭവിച്ച ടെൻഷൻ… ന്തിന് കൂടുതല് പറയണം ദോ ഇരിക്കുന്നു…. “”
ഞാൻ മുന്നിലെ സീറ്റിൽ ഇരുന്ന് ഉറങ്ങുന്ന വിശാലിനെ ചൂണ്ടി, ഉടനെ അവളും അമലിനെ കലിപ്പിച്ചതും, അവൻ ന്നോട്.
“” അതിന് ഞാറിയുന്നോ ഇതിങ്ങനെയൊക്കെ ആവുന്നു… “”
അതിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല.
“” ബാക്കിയുള്ളോൻ എങ്ങനെലും അവിടുന്ന് വരാൻ നോക്കുമ്പോ ഒരുത്തൻ… ഇവള് പോയതിനു അവിടെ ആകെ കരച്ചിലും പിഴിച്ചിലും നടക്കുമ്പോ..
അവരുടെ കൂടെ കരഞ്ഞോണ്ട് ഇറങ്ങി വരണ്…
ഇതിനെയൊക്കെ ഏത് നേരത്താണോ…? “”
ഞനൊന്ന് പല്ല് കടിച്ചു,
“” വീട്ടിലെല്ലാരും അറിഞ്ഞല്ലേ… “” അവളുടെ ചോദ്യത്തിന് ഞനൊന്ന് മൂളിയതേ ഉള്ളു. പിന്നെ ഒളിച്ചോടിയ ല്ലാരും അറിയത്തില്ലേ പുല്ല്…
പിന്നെ അവള് വിഷമിക്കുന്നത് കണ്ടതും അവൻ അവളെ സമാധാനിപ്പിക്കുന്നത് കേട്ടു,
ന്റെ ഫോൺ ബെല്ലടിച്ചതും ഞാൻ കാറിൽ ബ്ലൂ ടൂത് കണക്ട് ആക്കി,
“” ദേ.. ഇപ്പോ എത്തും…
