നിശാഗന്ധി – 8 13അടിപൊളി 

“” അവൻ പറ്റാ… നിയത് കേക്കണ്ട..!””

“” സിദ്ധു.. ടാ… ന്തേലും വഴി ഉണ്ടേൽ പറ… അളിയാ അവളില്ലാണ്ട് നിക്കൊരു നിമിഷം പോലും ജീവിക്കാൻ പറ്റില്ലെടാ… “”

“” നീയൊന്ന് അടങ്ങേന്റെമലെ… ഞനൊന്ന് ആലോചിക്കട്ടെ…. “”

അവന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.

ഞനൊരു പുകക്ക് കൂട്ടുപിടിച്ചു. ഒരു സിഗരറ്റ് കത്തി കഴിഞ്ഞതും ഞാനത് കളഞ്ഞു നേരെ ഇരുന്നു.

“” നീ വിളിച്ചവള് ഇറങ്ങി വരോ…?? “”

ന്റെ ചോദ്യത്തിന് അവനൊരു നിമിഷം പോലും വൈകാതെ മറുപടി തന്നതും,

“” നിനക്കിപ്പോ അവളെ വിളിക്കാൻ പറ്റുന്ന അവസ്ഥയാണോ..?? “”

ഉള്ളിൽ കിടക്കുന്ന സാധനത്തിന്റെ മൂപ്പിൽ ഞാൻ കേറി അങ്ങ് കൊളുത്തി, അഹ് ഇന്ന് കെട്ട് നടത്തിട്ടെ ബാക്കി കാര്യൊള്ളു..

“” അല്ലെ വേണ്ട… ന്നാ ന്റെ ഫോണിന്ന് വിളി… വിളിച്ചിട്ട് ഇങ്ങോണ്ട… “”

പറഞ്ഞത് കേട്ടതും അവൻ കാൾ കണക്ട് ചെയ്തു, അവൻ പറഞ്ഞതിന് പുറമെ ആ കൊച്ചിന്റെ ഭാഗവും നമ്മള് കേക്കണോല്ലോ… കാരണം കൂടെ ഉള്ളതെല്ലാം വിവരമുള്ള ആളൊള് ആയത് കൊണ്ട് പ്രതേകിച്ചു ചോദിക്കണം..

നാലാമത്തെ റിങ്ങിൽ കാൾ അറ്റൻഡ് ആയി, അവനാണ് ന്ന് പരിചയപ്പെടുത്തി നിക്ക് നേരെ ഫോൺ നീട്ടി.

“” ശ്രയ… ന്റെ പേര് സിദ്ധാർഥ്നാണെ… അമലിന്റെ ഫ്രണ്ട് ആണ്..””

ഞനൊന്ന് സ്വയം പരിചയപ്പെടുത്തി,

“” ആഹ് ചേട്ടാ… അമല് പറഞ്ഞിട്ടുണ്ട്, “”

അവളുടെ ശബ്ദം അത്രെയേറെ വിറയർന്നതായിരുന്നു. നന്നായി കരഞ്ഞ മട്ടുണ്ട്.

“” ശ്രയ… നന്നായി ചിന്തിച്ചിട്ടേ തീരുമാനം പറയാവു… കാരണം നിന്റെ മുന്നോട്ട് ഉള്ള ലൈഫ് ആണ് ഇവിടം കൊണ്ട് തീരുമാനിക്കാൻ പോണത്. അതുകൊണ്ട് തെറ്റായൊരു തീരുമാനം ആണ് എടുത്ത് പോയേതെന്ന് പിന്നീട് തോന്നരുത്… “”

ഞാനുള്ള കാര്യം ഉള്ളത് പോലങ്ങ് പറഞ്ഞു, ഇല്ലേ പിന്നെ അവസാനം ആരും ഒന്നും കണ്ടില്ലെന്ന് വരും.എല്ലാം ന്റെ തലേലും വരും. അതാണെ ഇപ്പോളത്തെ അവസ്ഥ.

അതിനിടക്ക് അമലിന്റെ തെറി വിളിയും…

“” നിയിത് മുടക്കാനാണോ… അതോ നടത്താനാണോ പോണേ.. “””

നിക്കക്കള്ളിയില്ലാതെ അവൻ ന്റെ നേരെ ശബ്ദം കുറച്ച് ചാടി.

“” ഞാനിതിൽ നിൽക്കോണോന്നുണ്ടെങ്കിൽ നീയിപ്പോ അവിടെ പോയിരി… “”

അത് പറഞ്ഞതും അവനൊന്നടങ്ങി അവിടെ മാറി ഇരുന്നു.

“” ഇല്ല ചേട്ടാ… ഞാനിത് നന്നായിട്ട് തീരുമാനിച്ചെടുത്ത കാര്യാ… അതിലിനിയൊരു മാറ്റൊമില്ല… എനിക്ക് ഈ കല്യാണത്തിന് ഒട്ടും ഇഷ്ടല്ല…. “”

അവള് കരയാൻ തുടങ്ങി,

“” കരയാതെ,, ഞാൻ പറയണത് ശ്രദ്ധിച്ചു കേക്ക്… അങ്ങനെ ആണെങ്കിൽ നമ്മക്ക് എല്ലാം റെഡി ആക്കാം…””

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“” എടാ മലരേ… എണ്ണിക്ക്… “”

ഫോണും കട്ടാക്കി ഞാൻ നേരെ അവിടെ തലക്ക് കയ്യും കൊടുത്തിരിക്കുന്ന അമലിന്റെ അടുത്തേക്ക് നടന്നു, നടക്കുമ്പോ കാലൊന്നിടറുന്നതൊഴിച്ചാ ഞാൻ ഓക്കേ ആണ്.

“” ഇരുന്ന് മുക്കാതെ, എഴിച്ചു വാടാ സമയില്ല…. “”

തലക്ക് കയ്യും കൊടുത്തിരുന്നു കരയുന്ന അമലിനെ ഞാൻ കാലുകൊണ്ട് തട്ടിയതും അവൻ കണ്ണ് തുടച്ചെണ്ണിറ്റു.

“” അളിയാ…. “” ന്നും പറഞ്ഞു അവനെന്നെ കെട്ടിപിടിച്ചു.

“” നല്ല പറ്റിയ ആൾക്കാരെ കൊണ്ടാ നീ വന്നേ… “”

അടിച്ച് ഓഫായി കിടക്കണ എല്ലാത്തിനേം നോക്കി ഞാൻ മുരണ്ടതും.

“” ന്ത്‌ ചെയ്യാനാ അളിയാ… പറ്റിപ്പോയി…

അതൊക്കെ പിന്നെ പറയാം.. നീയിപ്പോ വാ വന്ന് വണ്ടിയെടുക്ക്.. “”

“” വണ്ടിയൊക്കെ എടുക്കാം… പക്ഷെ ഇപ്പോ ഇതിനെയെല്ലാം അടുത്ത് വെളികിടത്തേണ്ടി വരും… ഇല്ലേ പിന്നെ ഒരുകാലത്തും ഇങ്ങോട്ടേക്കു കേറണ്ടി വരില്ല… “”

“” ഉറപ്പാണോ….? “” അവനൊന്നൂടി ചോദിച്ചതും ഞാൻ അതെയെന്ന് തലയനക്കിയതും എല്ലാത്തിനേം കുത്തിപ്പൊക്കി മാറ്റി പിന്നിൽ പശു തൊഴുത്തിലേക്ക് കിടത്തി. അവിടവുമ്പോ ഇതിന് പറ്റിയ സ്റ്റാലാ…

അവസാനം മിച്ചറിൽ അവശേഷിക്കുന്ന വെളുത്തുള്ളി പോലെ കിടന്ന വിശാലിനെ ഞാൻ തട്ടി വിളിച്ചു.

“” അളിയാ വാ എണ്ണിക്ക്… നമ്മക്ക് ഒരു പെണ്ണിനെ ചാടിക്കാൻ ഉണ്ട്… “”

അത് പറഞ്ഞു ഞാൻ ന്റെ മുണ്ട് ഒന്നൂടി അഴിച്ചുടുത്തു. അവൻ ഒന്ന് തലയനക്കി അവിടെ നിന്നും എണ്ണിറ്റ്.

Updated: April 28, 2025 — 7:19 pm

Leave a Reply

Your email address will not be published. Required fields are marked *