നിശാഗന്ധി – 8 13അടിപൊളി 

അങ്ങോട്ട് ചെന്ന് നോക്കുമ്പോ പുറകിൽ ഒരു കിണറിന്റെ ചുവട്ടിൽ ഏതോ കുറെ അമ്മാവന്മ്മാരുടെ കൂടെയിരുന്നു വെള്ളമടി. ഇവൻ ഇത്…

“” ടാ… ഇങ്ങോട്ട് വാടാ… “”

തല മാത്രം വെളിയിലേക്കിട്ട് ഞാൻ അവനെ വിളിച്ചു, ഉടനെ ശബ്ദം കെട്ടിടത്തേക്ക് അവനൊന്ന് നോക്കി,

“” ആഹ്ഹ്… സിദ്ധു.. ടാ വാടാ രണ്ടെണ്ണം അടിക്കാം… “”

അവനെന്നെ കൈ കാട്ടി വിളിച്ചു, ഇവൻ ഇത്രേ ചുരുങ്ങിയ നേരം കൊണ്ട് എങ്ങനെ ഇവരെ കയ്യിൽ എടുത്തു ന്നാ നിക്ക്.

“” ചേട്ടാ… ന്റെ ഫ്രണ്ട് അഹ്…ന്റെ ഉറ്റ തൊഴാൻ.. ച്ചി… തോഴൻ.. നീ വടാ… വന്ന് രണ്ടെണ്ണം അടി.. “”

അവനത് പറഞ്ഞു ന്നെയൊന്ന് പരിചയപ്പെടുത്തിയതും അവരെന്നെ നോക്കി ചിരിച്ചു, പിന്നേം അടി തുടങ്ങി. ഏകദേശം ന്റെ ചെറിയച്ഛന്റെ പ്രായം വരും എല്ലാത്തിനും.

“” നീയൊന്നിങ്ങ് വന്നേ… കുറെ പണി ഉള്ളതാ.. “”

ഞാനവരെ നോക്കിയോന്ന് ചിരിച്ചു അവനെ അവിടെ നിന്നും താഴെ ഇറക്കി, അതോടെ ആ ചേട്ടന്മാരുടെ മുഖത്തെ ചിരി വിടർന്നു.

രക്ഷപ്പെട്ടു ന്നൊരു ഭാവം..

“” അതെ പോയിട്ട് കുറച്ച് പണിയുണ്ട്… ഏതോ പെണ്ണിനെ ചാടിക്കണ്ടതാ…. അല്ലേടാ… “”

ഞാനൊന്ന് ഞെട്ടി കണ്ണും മിഴിച്ചു അവനെ നോക്കി, ഏതാണ്ട് മിസ്റ്റർ മരുമകൻ സിനിമയിൽ എടിഎം സീൻ കഴിഞ്ഞു സുരാജിന്റെ ഒരു എക്സ്പ്രഷൻ ഇല്ലേ ഏതാണ്ട് അതെ പോലെ..

അവരെല്ലാം ചെയ്ത് കൊണ്ടിരുന്ന പരുപാടി നിർത്തി ഞങ്ങളെ നോക്കി,

“” പെണ്ണല്ല… ബണ്ണ്… ബണ്ണ് വാങ്ങിക്കുന്ന കാര്യാ പറഞ്ഞെ… അല്ലാതെ ഏത് പെണ്ണ്…ഹി… ഹി…

ഒന്നും വിചാരിക്കല്ലേ… പണ്ടേ വിവരമില്ല…അതിന്റെ ഒരു കുഴപ്പം ഉണ്ട്… “”

ഞനൊന്ന് ചിരിച്ചു അവനുമായി വെളിയിലേക്ക് ഇറങ്ങി,

“” ആർക്കടാ..?? “” ന്നവൻ ഉള്ള ബോധത്തിൽ ചോദിച്ചതും, ഞാനൊന്നും മിണ്ടില്ല നേരെ അവരെ നോക്കിയൊരു സലാം കൊടുത്ത് വെളിയിൽ ഇറങ്ങി. എല്ലാം പറ്റായത് കൊണ്ട് രക്ഷപെട്ടു. വെളിയിൽ ഇറങ്ങിയതും കയ്യിലെ പൊതി വിടാതെ ഞാൻ അവന്റെ ചന്തിക്ക് ഒരു ചവിട്ട് വെച്ചു കൊടുത്തു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“” ശ്രേയ… ഞാൻ പുറത്തുണ്ട്… “”

“” എ… എവിടെ…?? “”

ആദ്യത്തെ റിങ്ങിൽ തന്നെ കാൾ എടുത്തവൾ നന്നായിട്ട് പേടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി.

താഴെ ഉണ്ടെന്ന് പറഞ്ഞ കുട്ടത്തിൽ ഞാൻ ചുറ്റും നോക്കി, ആ വീടൊരു അത്യാവശ്യം വല്യ ഒരു ചെറിയ ഒരു നില വീടായിരുന്നു, മുന്നിൽ എല്ലാം നല്ല ആളുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്.

“” ഞാമ്പിന്നിലെ തെങ്ങിന്റെ ചോട്ടിലുണ്ട്… ആഹ്ഹ്.. ദേ ഇവിടെ… “”

പറഞ്ഞു തീർന്നതും, ഒരു റോസ് നിറത്തിലുള്ള ലഹങ്കയുമിട്ട് ഒരു പെൺകുട്ടി ആ അടുക്കള വാതിലിനു ചുറ്റും ഒന്ന് തലയോടിച്ചു.

ഞാൻ കുറച്ച് മാറിയുള്ള ഇരുട്ടിൽ നിന്ന് മൊബൈലിന്റെ വെട്ടം പൊക്കി കാണിച്ചതും

“” അഹ്… കണ്ടു… “” ന്നവൾ ചുറ്റും വെളിയിലൂടെ നടക്കുന്നവരെ നോക്കി പതിയെ പറഞ്ഞു. ഉടനെ വിശാല് ഒന്നാടി അവളുടെ അടുത്തേക്ക് പതിയെ നടന്നു. കൂടെ കയ്യിലേക്ക് ഒരു ബാഗും വെച്ച് കൊടുത്തു.

“” ഓൾ ദി ബെസ്റ്റ് പെങ്ങളെ “” അതും പറഞ്ഞു ന്റെ അടുത്തേക്ക് വരുന്നത് ഞാൻ അവളുടെ ഫോണിൽ കൂടി കേട്ടു,

“”അപ്പൊ…

പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. “”

ഞാനൊന്നുടി ആവർത്തിച്ചു ചോദിച്ചതും

“” എനിക്ക് നല്ല പേടിയുണ്ട് ചേട്ടാ… ആരെങ്കിലും കണ്ടാ… “”

അവളാ ബാഗിലെക്കും ഞാൻ നില്കുന്നിടത്തേക്കും നോക്കി ഒരു പേടിയോടെ ചോദിച്ചതും

“” ഒന്നുണ്ടാവില്ല… താൻ ഞാമ്പറയണ പോലെ ചെയ്യ്…. ചെല്ല്… “”

അവളൊന്ന് മൂളി, അകത്തേക്ക് കയറിയതും ഞാൻ ഫോൺ ഓഫാക്കി പോക്കറ്റിലേക്ക് ഇട്ടു.

“” ടാ വിശാലെ… എങ്ങനെ ഉണ്ട് ന്റെ പ്ലാ….. ടാ…”””

സൈഡിലേക്ക് കൈ നീട്ടിയതും അത് വായുവിൽ നിന്നൊന്ന് പരതി.. ഞാൻ തല വെട്ടിച്ചതും അവനെ കണാനില്ല.

നോക്കുമ്പോ ദൂരെ ആരോടോ ന്തോ പറയുന്നത് കണ്ടു.. ഇവനെ കൊണ്ട് വന്നത് അബദ്ധമായെന്നുള്ളത് ഉറപ്പായി.

ഞാൻ വീണ്ടും കുറച്ചു നേരം അവിടെ തന്നെ നിന്നു, അപ്പുറവും ഇപ്പുറവും നോക്കി ഇടയ്ക്കിടെ പിന്നാമ്പുറത്തുകുടെ റീചാർജ് ചെയ്യാൻ പോകുന്ന കുറച്ച് പയ്യമ്മാരെയും, കുറച്ച് ചേട്ടൻമാരെയും കാണാം.

Updated: April 28, 2025 — 7:19 pm

Leave a Reply

Your email address will not be published. Required fields are marked *