നിശാഗന്ധി – 8 13അടിപൊളി 

“” നീ കേട്ടില്ലേ… ഒരു പെണ്ണിനെ ചാടി…. “”

മുന്നിലേക്ക് ഒന്ന് ആടി ഉരിഞ്ഞ കൈലി കയറ്റി ഉടുത്ത് അവൻ ഒന്നൂടി ഞങ്ങളെ നോക്കി.

“” കേട്ടെടാ, കേട്ട് ഒരു പെണ്ണിനെ ചാടിക്കണോന്നല്ലേ…. ചാടിക്കാം…

ആ കൈലിയൊന്ന് മടക്കി കുത്തി അവൻ നേരെ മുന്നോട്ട് നിന്നു.

ഞാൻ റെഡിയാ.. നിങ്ങൾ റെഡിയല്ലേ… “”

“” അളിയാ ഇത് കോളാവോ…?? അല്ല…ഇവൻ ഇത് കൊളമാകും…””

വിശാലിന്റെ നടത്തം കണ്ട് അവൻ നിന്ന് നഖം കടിച്ചു

“” ഒന്നുല്ല.. നീ വെറുതെ ടെൻഷൻ ആവാതെ വന്ന് വണ്ടി കേറ്.. “”

എല്ലാരും കാറിന്റെ അരികിലേക്ക് നടക്കുന്ന കൂട്ടത്തിൽ,

“” നമ്മളെത്രപേരാണ് നിലവിൽ അങ്ങോട്ടേക്ക് പോകുന്നത്…?? “”

കല്യാണം വിളിക്കാൻ ന്നാണോ അവനിനി കേട്ടെ…കാറിലേക്ക് കയറുന്ന കൂട്ടത്തിൽ വിശാല് ഒന്നൂടി വാ തുറന്നതും,

“” നിന്റെ തന്ത അടക്കം മൂന്നു പേര്… മിണ്ടാതെ ഇരുന്നോ നാറി നീ…

ഇല്ലേ വല്ലോമെടുത്ത് വായിലോട്ടു വെച്ച് തരും പറഞ്ഞില്ലെന്ന് വേണ്ട… “”

പിന്നെ അവനൊന്നും മിണ്ടില്ല. അവൻ പറഞ്ഞ വഴിയേ എല്ലാം ഞാൻ അമലിന്റെ ഇന്നോവ ഓടിച്ചു. വിശാല് എനിക്കൊപ്പം കോ ഡ്രൈവർ സീറ്റിൽ ഇരുന്ന് ഗ്ലാസ്സിലേക്ക് മുഖവും ചാരി ഉറങ്ങുന്നു. അതേതായാലും നന്നായി ഇല്ലേ ഇന്ന് ഇവന്റെ കാര്യത്തിൽ അമലൊരു തീരുമാനം ആക്കിയേനേ… പിന്നെ…വെള്ളം അടിച്ചാ സ്വന്തം തന്തയോട് പോലും നിങ്ങളാര മനസിലായില്ലല്ലോ ന്ന് ചോദിക്കുന്ന വിശാലിന് ഇതൊന്നും കുത്തരിയല്ല ന്നുള്ളത് മറ്റൊരു തുണിയുടക്കപ്പെടാത്ത സത്യമാണ്.

ഏകദേശം പതിനെട്ടു കിലോമീറ്റർ കടന്നതും ഞങ്ങൾ ലൈറ്റ് കൊണ്ട് അലങ്കരിച്ച ഒരു ചെറിയ വീടിന്റെ മുന്നിലെത്തി.

അമൽ പുറത്തിറങ്ങി ആരെയോ ഫോണിൽ വിളിച്ചു, ഞാൻ കയ്യിലെ വാച്ചിലേക്ക് നോക്കി സമയം 9 കഴിഞ്ഞതേ ഉള്ളായിരുന്നു, കുറച്ചൂടെ കഴിഞ്ഞിട്ട് വന്നാ മതിയാരുന്നു. ഒരു ഒളിച്ചോട്ടത്തിന്റെ സമയം ആയില്ല..

“” ടാ… വീടെത്തി. എണ്ണിക്ക്.. “”

അപ്പുറം ചെന്ന് ഡോർ തുറന്നതും അവൻ ന്റെ മേലേക്ക് വീണു. ഒന്ന് മൂരി നിവർന്നവൻ ന്നെയൊന്ന് നോക്കി വെളിയിലേക്ക് ഇറങ്ങി

“” അപ്പോ ശെരിയളിയാ… നാളെ കാണാം..

ബൈ…. “”

എനിക്കൊരു സലാം തന്ന് അകത്തേക്ക് കയറി പോകുന്ന ആളുകളുടെ കൂടെ വിശാലും കയറി,

ഏഹ്… നടന്നത് മനസിലേക്ക് കൊണ്ട് വരുന്നതിനു മുന്നേ അവൻ അകത്തേക്ക് കയറിയിരുന്നു.

ഈ നാറിടെയൊരു കാര്യം..ഞാൻ തലയ്ക്ക് കൈ കൊടുത്ത്,

ഇനി സ്വന്തം തന്തയാണെന്ന് കരുതി വേറെ വല്ലോരേം കേറി അച്ഛന്ന് വിളിക്കോ ആവോ..

അമലിനോട് വണ്ടി കുറച്ച് പിന്നിലേക്ക്മാറ്റിയിട്ടു അവിടെ തന്നെ നിന്നോളൻ പറഞ്ഞു,

“” അളിയാ… വേണേ ഞങ്കുടെ വരാം… ഒരു ധൈര്യത്തിന്…. “”

ഒന്നും വേണ്ടായേ ന്നും പറഞ്ഞു ഞാൻ കൈ കൂപ്പി,

“” പൊന്നളിയാ മണ്ടത്തരമൊന്നും കാണിച്ചു കുഴപ്പം ഒന്നും ഉണ്ടാക്കരുത് ഞാവരണവരെ.. “”

ഒരുത്തനെ സഹായത്തിനു വിളിച്ചത് അബദ്ധം ആയി ഇരിക്കുമ്പോളാ ഇവൻ… ഞാൻ പതിയെ അകത്തേക്ക് നടന്നു. അവനിത് എവിടെ പോയതാണോ.. ന്തോ..??

അപ്പോളേക്കും സ്റ്റെഫിയുടെ കാൾ എത്തിയിരുന്നു…

“” എപ്പോ പോയതാ സിദ്ധു….വരാറായില്ലേ…?? അതോ ഇന്നിനി ഇല്ലേ ഇങ്ങോട്ട്… “”

കട്ട കലിപ്പിൽ ആണ് ചോദ്യം. ഞാൻ പോയത് വെള്ളം അടിക്കാൻ ആണെന്ന് അവൾക്ക് അറിയാം.. പക്ഷെ വൈകി ന്നതാണ് ഇപ്പോളത്തെ പ്രശ്നം. കാരണം ഞാൻ വന്നിട്ടേ അവള് വല്ലതും കഴിക്കു..

“” ഇല്ല… ദേ ഞാനിപ്പോ വരും… അല്ല നിനക്ക് ബിരിയാണി വേണോ…?? “”

മുന്നിൽ ഇരിക്കുന്ന ബോഫെ കൌണ്ടർ നോക്കി ഞനവളോട് ചോദിച്ചതും,

“” മ്മ്.. വേണം…!! “” ഒന്ന് കുണുങ്ങിയവൾ സ്വരം താത്തു. ഇത്രേ ഉള്ള് പെണ്ണിന്റെ പിണക്കം. പോരാത്തതിന് ഞാൻ വരുമെന്നും പറഞ്ഞല്ലോ.

ഞാൻ അവളോട് പെട്ടന്ന് വരുമെന്നും പറഞ്ഞു ഫോൺ വെച്ചു.

നേരെ ഫുഡ്‌ കൌണ്ടർ നോക്കി നടന്നു, അവിടെ വിളമ്പാൻ നിന്ന പയ്യനോട് ഞാൻ രണ്ട് പേർക്കുള്ള പാർസൽ തരാമോ ന്ന് ചോദിച്ചു.

അല്ലേലും നടക്കില്ലാത്ത കല്യാണതിനെന്തിന് ബിരിയാണി…ഇതിലെല്ലാം മണ്ണ് വാരി ഇട്ടാലോ…??

അവനെടുത് തന്ന ബിരിയാണി, കയ്യിൽ മേടിച്ചു തിരിയുമ്പോൾ പിന്നിൽ ഒരു പരിചിത ശബ്ദം.

Updated: April 28, 2025 — 7:19 pm

Leave a Reply

Your email address will not be published. Required fields are marked *