നിശാഗന്ധി – 8 13അടിപൊളി 

“” ഇന്ന് മൊത്തത്തിൽ നല്ല മൂടാണല്ലോ… മ്മ് ന്തോ പറ്റി… “”

ഞാൻ ഗ്ലാസ്സിൽ ഒഴിച്ച ബീയർ അവൾ പതിയെ ഒരു കവിളിൽ കുടിച്ചിറക്കി, ഒപ്പം ഒരു എക്സ്പ്രഷനും..

‘” കൈപ്പ്… കൈപ്പ്.. “” സ്വയം പറഞ്ഞവൾ ന്നെ നോക്കി, ഞനൊന്ന് ചിരിച്ചു,

“” ന്തേ…?? “” ഞാൻ അവളുടെ കുപ്പി വായിലേക്ക് കമഴ്ത്തി ചോദിച്ചതും,

“” അല്ല പതിവില്ലാതെ ബിയറോക്കെ വാങ്ങിച്ചോണ്ട് വന്നൊണ്ട് ചോദിച്ചേയാ…!

ഇങ്ങനെ പോയാ ഇതൊരു ശീലം ആകുന്ന തോന്നണേ.. “”

അവളാ ബിരിയാണി പാത്രം ന്റെ മടിയിലേക്ക് വെച്ചു, ന്നിട്ട് ഗ്ലാസ്സ് കയ്യിലെടുത്തു, അതായത് ഞാനിനി പെണ്ണിന് വാരി കൊടുക്കണം.. അതിനാണ്…

“” ഓഹ്.. ഇടക്കൊക്കെ രണ്ടെണ്ണം അടിക്കുന്ന നല്ലതാ പെണ്ണെ…

ഇനിയിപ്പോ ഇത് കാരണം നീ മുഴുകുടിയത്തി ആയിപോയാ, അത് ഞനങ്ങ് സഹിച്ചു.. അല്ലപ്പിന്നെ..””

അതിന് ഒരു ചിരിയോടെ ഞാൻ നീട്ടിയ പങ്കവൾ വാങ്ങിച്ചു,

“” അല്ല വാവേ.. അമലൊക്കെ ന്തിനാ വന്നേ…

ന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ….?? “”

അപ്പോളാണ് അതിനെ കുറച്ച് പറഞ്ഞില്ലാലോ ന്നോർത്തത്.. ഞാൻ ഉണ്ടായത് മുഴുവൻ അങ്ങോട്ട് പറഞ്ഞു.

അപ്പോളേക്കും പെണ്ണൊരു ഗ്ലാസ്സ് ഫുൾ തീർത്തിരുന്നു, അതിന്റെ എല്ലാ ഷോ ഉം പെണ്ണ് കാണിക്കുന്നും ഉണ്ടേ…

“” അപ്പോ… വര് നമ്മടെ…

ഫ്ലാറ്റിലേക്ക് പോയോ… “”

അതിനും ഞാൻ ചുണ്ടിലേക്ക് മുട്ടിച്ച ബിയർ മാറ്റാതെ അതെയെന്ന് പറഞ്ഞതും അവള് തലകുലുക്കി, ന്റെ ചുണ്ടിൽ ഇരുന്ന ബിയർ അവളുടെ വായിലേക്ക് കമഴ്ത്തി,

“” ഇന്നാ ഇതൂടെ കഴിക്ക്…, “”

ഞാൻ ഒരു പിടികൂടെ വെച്ചു നീട്ടിയതും അവള് ന്നെ നോക്കി,

“” വേണ്ടടാ വാവേ… ദേ നോകിയെ വയറ് നിറഞ്ഞ്… ഹൌ…..””

അവളിട്ടിരുന്ന ടി ഷർട്ട്‌ പതിയെ വയറൊപ്പം പൊക്കി ന്നെയാ വെളുത്ത കുഞ്ഞി വയറ് കാണിച്ചു, കൂടെ അവളെ കാളും വല്യൊരു ഏമ്പക്കക്കുടെ…

“” ഓഹ്… ഇതുടി കഴിക്കാനുള്ളതൊക്കെയുണ്ട്… വാ തുറക്കെടി പെണ്ണെ… “”

നിലാ വെളിച്ചത്തിലാ വയറ് കണ്ടതും ഒരു കുസൃതി തോന്നി ന്റെ മുഖം ആ വയറിലിട്ടൊന്ന് ഇളക്കി,

അവള് ബോധമില്ലാതെ കിടന്ന് ചിരിക്കാൻ തുടങ്ങി,

“” ഹാ… മതി… മ…തി വാവേ. ഇല്ലേ… ല്ലേ ഞാൻ

ഞ്ചത്തോവും…. “”

ചിരിയുടെ ആക്കവും അവളുടെ നാക്ക് കുഴഞ്ഞുള്ള സംസാരവും കുടിയായതും പെണ്ണെന്റെ തല വയറിൽ നിന്നും പിടിച്ചു മാറ്റി,

“” ആഹ്ഹ്… ന്നാ ഇതുടി കഴിച്ചോ. “”

അവളാ ഉരുള കൂടെ വായിലേക്ക് വാങ്ങി, അപ്പുറം ഇരുന്ന വെള്ളവും വായിലേക്ക് കമഴ്ത്തി,

കഴിച്ചു കഴിഞ്ഞതും ബാക്കി ഉണ്ടായിരുന്ന ബീയർ കൂടെ ഞാൻ എടുത്ത് വായിലേക്ക് കമ്ഴ്ത്തി… വേണ്ടിട്ടല്ല… ന്തിനാ കളയുന്നെ ന്നോർത്ത്.

പിന്നെ അതെല്ലാം ഒതുക്കി വെച്ചു, ഞാൻ അവൾക്കൊപ്പം വന്നതും

പെണ്ണെന്റെ തോളിലേക്ക് കൈ മുറുക്കി,

“” ന്താടി വാളാണോ…?? ‘” അവളുടെ മുഖഭാവം കണ്ടതും ഞാൻ അവൾക് നേരെ നിന്നു, അതെയെന്ന് തലയനക്കിതും ഞാൻ അവളേം കോരിയെടുത്തു പുറത്തേക്ക് ഓടി,

അകത്തു നിന്ന് ന്തൊക്കെയോ പൊട്ടി പുറപ്പുറപ്പെടുന്നത് പോലെ അവളുടെ മുഖം വലിഞ്ഞു മുറുകിന്നത് കണ്ടതും നിമിഷ നേരം കൊണ്ട് അവളുമായി ഞാൻ താഴെയെത്തിയെങ്കിലും അപ്പുറമുള്ള മാവിന്റെ ചോട്വരെ പിടിച്ചു നിക്കാൻ ന്റെ കൊച്ചിനായില്ല..

ഒരു കുഞ്ഞി വാളെന്റെ പുറത്തേക്ക് പറഞ്ഞയച്ചവൾ ഒന്നുടെ ഏക്കിയതും ഞാൻ അവളെ താഴെ നിർത്തി, പുറം അമർത്തി തിരുമ്മി,

കഴിച്ചതും, കുടിച്ചതും ല്ലാം കടല് പോലെ അവളുടെ വായിൽ നിന്നും പുറത്തേക്ക് ഊഴുകി,

ഇതെന്തോന്ന് നായാഗ്ര വെള്ളച്ചട്ടോ.. ഒള്ള വെള്ളം മൊത്തം എടുത്ത് അണ്ണാക്കിലേക്ക് കമഴ്ത്തിയപ്പോളെ തോന്നിയതാ നിക്ക്..

അവളൊന്ന് അടങ്ങിയെന്ന് കണ്ടതും ഞാൻ ഇട്ടിരുന്ന ടി ഷിർട്ടിന്റെ തോളിലേക്ക് കുറച്ച് വറ്റ് മാത്രം.

ഞാൻ ടി ഷർട്ട്‌ ഊരി വെള്ളത്തിൽ നനച്ചിട്ടു,

ഒപ്പം പുറം ഒന്ന് കഴുകി അവളെയും ഒന്ന് മുഖം കഴുകി വായും കഴുകിച്ചു,

“” ന്നെ… എടുക്ക്… “” ആ നിലാവെളിച്ചതിൽ ചിണുങ്ങുന്ന പെണ്ണിനെ ഞാൻ കോരി തോളിലേക്കിട്ടു,

‘” വാവേ നിക്ക് വിശക്കണ്… “” ഹാളിലേക്ക് കയറിയില്ല, അതിന് മുന്നേ പെണ്ണ് വാ തുറന്നു..

Updated: April 28, 2025 — 7:19 pm

Leave a Reply

Your email address will not be published. Required fields are marked *