നിശാഗന്ധി – 8 13അടിപൊളി 

ഇവിടെ കിടന്നത് ഒരു വൈറ്റ് സെറ്റിയായിരുന്നല്ലോ… ഒന്നുടി സൂക്ഷിച്ചു നോക്കുമ്പോൾ കാണാം അഴുക്കാണ്..

“” സിദ്ധു…. ഒന്നിങ് വന്നേ… “”

സ്റ്റെഫി നേരെ ഞങ്ങളുടെ മുറിയിലേക്ക് കയറാനായി നടന്നതും

“” ആ മുറിമാത്രം തുറക്കാൻ പറ്റിയില്ല ചേച്ചി… പൂട്ടിയിരിക്കയായിരുന്നത്.. “”

അവളെങ്ങോട്ട് നടക്കാൻ തുടങ്ങുമ്പോൾ ശ്രയ അവളോടായി പറഞ്ഞതും,

ഇനി ഇതൂടെ തുറന്ന് കിട്ടാത്തതിന്റെ കുറവേ ഉള്ളു… ന്നൊരു ഭാവത്തോടെ മറുപടി ഒന്നും പറയാതെ, ഷെൽഫിനു മുകളിൽ നിന്നും കീയെടുത്തു അവളാ മുറി തുറന്ന് അകത്തേക്ക് കയറി. ഒപ്പം ഞാനും.

“” ന്താ സിദ്ധു ഇതൊക്കെ…? ന്തൊക്കയാ ഇവിടെ കാണിച്ചു വച്ചിരിക്കുന്നെ…?? “”

അകത്ത് കയറി വാതിൽ അടച്ചതും അവളെന്നോട് ശബ്ദമില്ലാതെ മുരണ്ടു,

ഒന്നും മിണ്ടാതെ നിക്കയല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല നിക്ക്.

“” ഹാ ന്തേലും കാണിക്ക്… “” അവള് ബാഗ് തുറന്ന് ഒരു ടവലും എടുത്ത് ബാത്‌റൂമിലേക്ക് കയറി.

അതോടെ ഞാൻ മുറിവിട്ട് പുറത്തിറങ്ങി, നേരെ ഹാളിലേക്ക് നോക്കി, അമല് മാത്രം അവിടിരിക്കുന്നു. ഓഹ്… ടീവി കാണുവാ… കാണിക്കാം.. നിന്നെ ഞാൻ നല്ലോണം കാണിച്ച് തരാം…!!

“” ടാ നീയൊന്നിങ്ങ് വന്നേ, നമ്മക്കൊന്ന് പുറത്ത് പോയിട്ട് വരാം… “”

ശ്രെയ കേൾക്കണ്ട ന്നോർത്ത് അവന്റെ അടുത്തേക്ക് ചെന്നാണ് ഞാനത് പറഞ്ഞത് ഉടനെ.

“” ഓഹ് ഞയില്ലളിയ… നീ പോയിട്ട് വാ.. “”

അവനൊന്നൂടി ആ സോഫയിൽ മൂരിനിവർന്നിരുന്നു.

“” അയ്യോ.. നിന്റച്ഛന്റെ രണ്ടാങ്കെട്ടിന് പോവനല്ല ഞാമ്പിളിച്ചേ… മര്യാദക്ക്ങ്ങോട്ട് ഇറങ്ങി വാടാ ഫുണ്ടെ…. “”

അതും പറഞ്ഞു ഞാൻ നേരെ വെളിയിലേക്കിറങ്ങി. കുറച്ചു കഴിഞ്ഞു അവനും ഇറങ്ങി വന്നതും, ഞാൻ അവനുമായി നേരെ ഓപ്പൺ ഏരിയയിലേക്ക് നടന്നു.

“” ന്താണ് മുന്നോട്ടുള്ള നിന്റെ പരുപാടി..?? “”

തുടക്കം ഇടണമല്ലോ ന്നോർത്ത് ഞാൻ തന്നെ അവനോട് ചോദിച്ചതും,

“” രാവിലെ ന്തെങ്കിലും കഴിക്കണം.. ഒന്നുറങ്ങണം… അത്രേ ഉള്ളളിയ, നിലവിലെ പ്ലാൻ… “”

“” അതല്ല..!! വന്നിട്ട് ഇത്രേം ആയില്ലേ… നിങ്ങള് നാട്ടി പോണില്ലേ ന്ന ഞാഞ്ചോയിച്ചേ…. “”

ഞാൻ നേരെ കാര്യത്തിലേക്ക് കടന്നു,

“” ഓഹ്.. അങ്ങനെ ചെയ്താ നിനക്കൊരു ബുദ്ധിമുട്ടാവില്ലേ… “”

അവനൊരു അവതാളത്തിൽ ന്നോട് ചികഞ്ഞു.

“” ഒരിക്കലുമില്ല….നിക്ക് സന്തോഷേ ഉള്ളു… “”

ഞാൻ അവന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ചു. ന്നിട്ടും ന്നെ കൊന്നാലും ഞാമ്പോവുലെടാ ന്നുള്ള മനോഭാവത്തിൽ നിക്കയാണവൻ.

“” എടാ… നാട്ടിലെന്താ സ്റ്റിതി ന്നറിയാതെ എങ്ങനെയടാ.. ഞാൻ അവളുമായി അങ്ങോട്ട് ചെല്ലണെ… “”

അത് പറഞ്ഞപ്പോ അവൻ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് തോന്നി.. കാരണം കല്യാണതലേന്ന് ഒരു പെണ്ണിനേം അടിച്ചോണ്ട് പോയിട്ട് അതിനെ കുറിച്ചൊന്ന് അന്വഷിക്കാൻ പോലും ആരും മെനകെട്ടില്ല ന്ന് പറയുന്നതാവും ശെരി.

കുറച്ച് നേരം ഞനൊന്ന് ചിന്തിച്ചു, ഇതുനിപ്പോ ഒരു പരിഹാരം കണ്ടെത്താൻ…………!!

അഹ് ഉണ്ട്… ഒരാളുണ്ട്,

വിശാൽ……. അളിയാ… പിന്നൊന്നും നോക്കാതെ ഞാൻ അവനെ വിളിച്ചു, ഒന്നുല്ലേലും അവള്ടെ കല്യാണത്തിന്റെ ചിലവിൽ അവള്ടെ തന്തയുടെ കൂടെ ചേർന്നൊരുപാട് അമക്കിയതല്ലേ… അപ്പോ അവൻ തന്നെ മതി.

“” പറ മലരേ…. “”

കാൾ എടുത്തതും അവന്റെ സ്നേഹം…

“” എവിടാ മലരേ നീ…?? “”

ഞാൻ അതെ പോലെ തിരിച്ചും ചോദിച്ചു.

“” ഓഫീസിൽ..

ന്താടാ അവിഹിതം വല്ലോം പെണ്ണുമ്പുള്ള പൊക്കിയാ…?? “”

നായിന്റെ മോൻ.. ഇവനെ ഒക്കെ ന്ത്‌ അടിസ്ഥാനത്തിലാണോ, ആ കമ്പനിയിൽ ജോലിക്ക് എടുത്തേ ആവോ..?

“” അവിഹിതം പൊക്കിയത് നിന്റെ തന്തേടെ നായിന്റെ മോനെ……

നീ കാര്യം കേക്ക് കു** “”

“” ആഹ് പണ… “”

ഞാൻ കാര്യങ്ങൾ മുഴുവനും അങ്ങോട്ട് അവതരിപ്പിച്ചു.കേട്ട് കഴിഞ്ഞതും,

“” നീയൊന്ന് പോടാ കു**… ഇതും പറഞ്ഞോണ്ട് അവർടെ കാലിന്റെടേലോട്ട് ചെന്ന് കേറാൻ നിക്ക് ന്ത്‌ കഴക്കുന്നോ… “”

“” എടാ നിന്നെക്കൊണ്ടേ പറ്റു… അതോണ്ടാ അളിയാ.. “”

ഞാൻ വീണ്ടും അവന് പ്രചോദനം നൽകികൊണ്ടിരുന്നു.കുറെ പറഞ്ഞപ്പോ അവനൊരു മാറ്റം വന്നതായി തോന്നി നിക്ക്. ഒന്നയഞ്ഞത് പോലെ,

Updated: April 28, 2025 — 7:19 pm

Leave a Reply

Your email address will not be published. Required fields are marked *