നിശാഗന്ധി – 8 13അടിപൊളി 

അപ്പോളേക്കും അവളും ഇറങ്ങിയിരുന്നു. പിന്നെ ഞങ്ങൾ കീ ക്ക് വേണ്ടി ഭയ്യായുടെ (സെക്യൂരിറ്റി )അടുത്തേക്ക് നടന്നു

“” ഭയ്യാ… ഫ്ലാറ്റിന്റെ കീ… “” ചെന്നൊരു സലാമും കൊടുത്ത് ഞാൻ പുള്ളിയോട് തിരക്കിയതിന്, ഫ്രണ്ട് മുകളിൽ ഉണ്ടെന്നാണ് മറുപടി തന്നത്.

“” ഏഹ്.. ഇവര് പോയില്ലേ… “” ന്ന് ഞാൻ സ്വയമൊന്നു ചോദിച്ചു മുന്നോട്ട് നടന്നു. കൂടെ ചവിട്ടി കുലുക്കി അവളും.

നേരെ ലിഫ്റ്റിൽ കയറി ഞങ്ങളുടെ ഫ്ള്ളോറിൻ എത്തുമ്പോ, കമ്പനി ചേച്ചിമാരെല്ലാം അവിടെ നിൽപ്പുണ്ട്,

‘” ഹായ് ഗേൾസ്…. “” ഞാൻ കൈ ഉയർത്തി കാട്ടി ചിരിച്ചതും, അതിന് കൊറസ്സായി അവളും ചിരിച്ചു.

“” ന്റെ സിദ്ധു… സ്റ്റെഫി… നിങ്ങളിത് എവിടെയായിരുന്നു.. ഇവിടെ നടന്ന വല്ലോം നിങ്ങളറിഞ്ഞോ…? “”

അവരെല്ലാം ഞങ്ങളെ കണ്ട് തിരക്കുമ്പോൾ എല്ലാത്തിന്റേം മുഖം ഒരു കോട്ട ഉണ്ട്.

“” ഞങ്ങള് നാട്ടി….!

ല്ലാരോടും പറഞ്ഞിട്ടായിരുന്നല്ലോ പോയെ…

ന്താച്ചി ന്തേലും പ്രശ്നോണ്ടോ….??? “”

സ്റ്റെഫി കയറി ചോദിച്ചതും, അവര് ഞങ്ങളെ രണ്ടാളേം ഒന്ന് നോക്കി, പിന്നെ ഉള്ളതെല്ലാം പറയാൻ തുടങ്ങി.

ഞങ്ങളു പോയി കഴിഞ്ഞു അമലും ആ പെണ്ണും വന്നത് മുതൽ ആകെ ബഹളവും, ശല്യവുമാണെന്ന്.. പിന്നെ ഞങ്ങളെ ഓർത്താ സെക്രട്ടറിക്ക് കംപ്ലയിന്റ് കൊടുക്കാഞ്ഞതെന്നും ല്ലാം പറഞ്ഞെങ്കിലും,

“” എങ്കി പിന്നെ നിങ്ങൾക്കൊക്കെ ന്നെയൊന്ന് വിളിച്ചൂടായിരുന്നോ ചേച്ചി…?? “”

“” ഒന്നാതെ കല്യാണ തിരക്ക്… അതിന്റെ ഇടക്ക് നിങ്ങളെ വിളിച്ചു ബുദ്ധിമുട്ടിക്കണ്ടന്ന് വെച്ച്.. ന്തായാലും ഇപ്പോ വന്നല്ലോ..

ഇനിയൊന്ന് പറഞ്ഞു ശരിയാക്ക് നിങ്ങള്‌ …

ഇനി ചിലപ്പോ നമ്മുടെ കയ്യി നിന്നെന്ന് വരൂല.. അതാ….. “”

അവര് തലക്ക് കയ്യും കൊടുത്ത് തിരിച്ചു നടന്നു,

“”സ്റ്റെഫി… വിശേഷം പറയാനുണ്ട്.. പോയി ഫ്രഷായി വാട്ടോ..””

മുന്നിലേക്ക് നടന്നൊരു ചേച്ചി അവളെ വിളിച്ചതും അവളൊന്ന് ചിരിച്ചു തലയാട്ടി.

അത് നോക്കി നിൽകുമ്പോളാണ് കയ്യിൽ നിന്നൊരു വേദന…

“” കണ്ടാ ഞാനന്നേ പറഞ്ഞതാ ഫ്ലാറ്റൊന്നും കൊടുക്കണ്ടാന്ന്… ഇപ്പൊ സമാധാനയില്ലേ..

വാ നടക്കങ്ങോട്ട്… “”

അവളുള്ള ദേഷ്യമെല്ലാം ചവിട്ടി മേധിച്ചു മുന്നോട്ട് നടന്നു. ഫ്ലാറ്റിന്റെ ഒപ്പം എത്തിയതും അവളാ ബെല്ലടിച്ചു. ഒരുപാട് നേരം അടിച്ചിട്ടും തുറക്കാതെ വന്ന കതക് കണ്ടപ്പോ ദേഷ്യം തോന്നി. ഞാൻ അവന്റെ നമ്പറിലേക്ക് വിളിച്ചു.

“” ഹാ ന്താടാ…?? “” ഫോൺ എടുത്തതും അവന്റെ ശബ്ദം.

“” നീയെവിടാ ഫ്ലാറ്റിൽ ഇല്ലേ… ഇതിന്റെ കീ എവിടാ വെച്ചിരിക്കണേ…

ഞങ്ങള് വെളിയിലുണ്ട്.. “”

ദേഷ്യം കടിച്ചു പിടിച്ചു ഞാൻ അത്രേം പറഞ്ഞൊപ്പിച്ചു.

“” അയ്യോടാ… ഞങ്ങള് വെളിയിലാണല്ലോ.. നിങ്ങള്‌ നിക്ക് ഞങ്ങളു ദേ ഇപ്പോ വരാം… “”

ഞാൻ ഫോൺ കട്ടാക്കി പോക്കറ്റിൽ ഇട്ടു, അവളൊന്നും മിണ്ടില്ല, നേരെ അവിടെ സ്റ്റൈയറിൽ ഇരുന്ന്.. കൂടെ ഞാനും.

സമയം നീണ്ടു കൊണ്ടിരുന്നു, ഒരു രണ്ട് മണിക്കൂർ ഞങ്ങൾ വെളിയിൽ തന്നെ ഇരുന്നു.

മനുഷ്യന് വരുന്ന ഓരോ എടപാട്..

ലിഫ്റ്റ് ഇറങ്ങി വരുന്നവരെ കണ്ടതും നിക്ക് അങ്ങോട്ട് പൊളിഞ്ഞു കേറി, കാരണം യാത്ര ചെയ്ത് ഷീണിച്ചു വന്നതാണ് ഞങ്ങൾ, ഒന്ന് കിടക്കാൻ പോലും പറ്റില്ല, അതിന്റെ എല്ലാ ദേഷ്യവും ന്നിലേക്ക് വന്നു.

അത് കണ്ടാണെന്ന് തോന്നുന്നു സ്റ്റെഫി ന്റെ കയ്യിൽ പിടിമുറുക്കി, വേണ്ടെന്ന് കണ്ണ് കാണിച്ചു.

“” നിങ്ങള്‌ വന്നൊരുപാട് നേരായില്ലേ… ഞങ്ങളൊന്ന് പുറത്തോട്ട് ഇറങ്ങിയതാ.. വാ… “”

ഞങ്ങളെ കണ്ട് രണ്ടാളുമൊന്ന് ചിരിച്ചു ഒപ്പം ഞങ്ങളും, പറഞ്ഞുകൊണ്ട് അവര് നേരെ ഡോർ തുറന്നു. അകത്തേക്ക് കയറിയ ഞാനൊന്ന് നിന്നു. കൂടെ സ്റ്റെഫിയുടെ കൈ ന്റെ കയ്യിൽ അമർന്നു…

കാരണം… അത്രേം വൃത്തിയോടും, അടുക്കോടും കൂടിയവൾ നോക്കിയിരുന്ന ഫ്ലാറ്റിന്റെ അവസ്ഥ കണ്ട് ചങ്കോന്ന് പിടഞ്ഞു.

നിക്ക് ഏത് നേരത്താണോ ഇവരോട് ഇവിടെ നിന്നോളാൻ പറയാൻ തോന്നിയെ.. ഞാൻ അവനെ ഒന്ന് നോക്കി,

പക്ഷെ യാതൊരു വിധ മാറ്റവും ഇല്ലാതെ അവര് രണ്ടാളും കൂടെ അകത്തേക്ക് കയറി പോകുകയാണ് ചെയ്തത്. അവൻ നേരെ ചെന്ന് ആ ബ്രൗൺ സെറ്റിയിൽ ഇരുന്നു.. ഏഹ്…

Updated: April 28, 2025 — 7:19 pm

Leave a Reply

Your email address will not be published. Required fields are marked *