“” ചേട്ടാ…. “”
ഞാൻ അവൻ നില്കുന്നിടത്തേക്കൊന്ന് നോക്കിയതും മുന്നിൽ നിന്നും ഒരു പരുങ്ങിയ ശബ്ദം. ഞാൻ മുഖം അങ്ങോട്ടേക്ക് നോക്കുമ്പോൾ
ഒരു ഹുടിയും പാന്റും, തലയിൽ ഒരു തൊപ്പിയും മുഖത്ത് ഒരു മാസ്കും, വെച്ചൊരു പയ്യൻ..
“” മോനെ അടിക്കാനാണെങ്കിൽ ദോ… അങ്ങോട്ട് ചെന്നാ മതി…. “”
അവനെ നോക്കി വെള്ളമടി സങ്കേതത്തിലേക്ക് ഞാൻ കൈ ചൂണ്ടി, ഉടനെ ആ പയ്യനും ചുറ്റും ഒന്ന് നോക്കി,
“” ചേട്ടാ ഇത് ഞാനാ… “” അവൾ മുഖത്തെ മാസ്ക് ഒന്ന് മാറ്റി ചുറ്റും നോക്കി, ദേ ഒരു പെണ്ണ്… ഇതാരാ…?? ഞാൻ ഒന്നുടൊന്ന് നോക്കി,
“” ശ്രേയ ആണോ…?? “”
ഞാൻ വിശ്വസം വരാത്തത് പോലെ ഒന്നുറപ്പിക്കാൻ ചോദിച്ചതും അവൾ ആണെന്ന് തലയനക്കി.. ശെരിയാ… നുമ്പേ ആ ചേട്ടാ വിളിയിൽ ഒരു പെൺ സാനിധ്യം നിക്ക് തോന്നിയത..
“” പോവാം… തോളിലെ ബാഗ് കയ്യിലേക്ക് കയറ്റിയിട്ട് അവളെന്നോട് ഒരു പേടിയോടെ ചോദിച്ചു.
അതിന് തലയനക്കി ഞാൻ വിശാലിനെയാണ് ഓർത്തെ… നായിന്റെ മോനോട് പർദ്ദ വാങ്ങിക്കാൻ പറഞ്ഞിട്ട് അവൻ കോപ്പോണ്ടാക്കി കൊണ്ട് വന്നിരിക്കുന്നു.
അവളുമായി മുന്നിലേക്ക് നടക്കുമ്പോൾ രണ്ട് ചുവട് മുന്നിലേക്ക് വെച്ച് അവളെന്റെ കയ്യിൽ പിടിച്ചു നിർത്തി.
“” അയ്യോ… അച്ഛൻ… “”അവളുടെ പേടിയിൽ ഞാൻ മുന്നിലേക്ക് കൈ ചൂണ്ടി
“” ഏത്… ആ നില ഷർട്ട് ഇട്ടവനോട് സംസാരിച്ചിരിക്കുന്നയാൾ ആണോ അച്ഛൻ “”
അതിനവൾ അതെയെന്ന് തലയനക്കിയതും, ഞാൻ തലക്ക് കൈ കൊടുത്തു. കാരണം അവളുടെ അച്ഛൻ സംസാരിക്കുന്നത് വിശാലിനോട് ആണ്…
അടിപൊളി…..
അവനിപ്പോ തന്നെ പൂർവ്വചരിത്രം മുഴുവൻ പറഞ്ഞു കൊടുത്തു കാണും.
ഞാൻ അവളുമായി കുറച്ച് മാറി നിന്ന് അവനെ ഫോൺ വിളിച്ചു,
“” ടാ…കോപ്പേ… ചുമ്മാ സമയം കളയാതെ വരണുണ്ടോ നീ… “”
അവൻ ഫോൺ എടുത്തെന്ന് കണ്ടതും, ഞാൻ ഒന്ന് ചീറി, അവിടെ ഭയങ്കര ചിരിയും താമശപറച്ചിലും കേൾകാം… ഇവൻ അയാളേം കുപ്പിലാക്കിയോ..
ഞാൻ അവനെയാണ് വിളിക്കുന്നത് ന്ന് കണ്ടതും അവളെന്നെ അമ്പരപ്പോടെ നോക്കി,.
“”ചേട്ടാ നിക്ക് നല്ല പേടിയവണ്ണ്ട്…””
അവളെന്റെ കയ്യിൽ പിടി മുറുക്കി ചുറ്റും നോക്കി,
ഞാനതിന് ഒന്നില്ലെന്ന് കണ്ണ് കാണിച്ചു അവനെ നോക്കി,
“” ഞാനില്ലളിയാ, ന്നെ ഇവര് വിടുന്ന് തോന്നണില്ല…
ഞാനാളെ കല്യാണൊക്കെ കുടിട്ടെയുള്ളൂ… നിങ്ങള് വിട്ടോ…””
അവൻ ഫോൺ കട്ടാക്കി. കോപ്പ്.. ഏത് കല്യാണം…?? കല്യാണപ്പെണ്ണില്ലാതെ കല്യാണം നടക്കോ… നീ മിക്കവാറും ഒരു സാരിയും ചുറ്റി നാളെ മണ്ഡവത്തിൽ കേറണ്ട വരും മലരേ… അവനെ കുറെ തെറിയും മനസ്സിൽ പറഞ്ഞു
ഞാൻ അവളുടെ കയ്യും പിടിച്ചു മുന്നിലേക്ക് നടന്നു,
“”മോനെ… ഒന്ന് നിന്നെ…’”
മുന്നിലേക്ക് നടന്നതും പുറകിൽ നിന്നൊരു വിളി.. നെഞ്ചോന്ന് കിടുങ്ങി, കൂടെ അവളുടെ കൈ ന്റെ കയ്യിൽ മുറുകി,
ഒരു പേടിയോടെ തിരിഞ്ഞു നോക്കുമ്പോ,
“” ഇന്നാ…
ഈ പൊതിയെടുക്കാൻ മോൻ മറന്നു…””
മറന്നു വെച്ച ബിരിയാണിയുടെ പാർസൽ എനിക്ക് നേരെ നീട്ടി ഒരു പ്രായമുള്ള ചേട്ടൻ നിക്ക് നേരെ അത് നീട്ടിയൊന്ന് ചിരിച്ചു.
“” ശ്രേയ മോൾടെ കൂട്ടുകാരാവുമല്ലേ… “”
അതിന് ചിരിയോടെ ഒന്ന് തലയനക്കിയപ്പോ ഞാൻ അവളെ ഒന്ന് കടക്കണ്ണിൽ നോക്കി, ആള് കണ്ണടച്ചു പിടിച്ചിരിക്കുവാ…
“” കഴിച്ചായിരുന്നോ…?? “” അടുത്ത ചോദ്യം..
അതിന് കഴിച്ചെന്ന് പറഞ്ഞതും
“” മോനെ.. വേണേൽ രണ്ടെണ്ണം അടിക്കാം.. നിങ്ങളൊക്കെ നമ്മടെ പിള്ളേരല്ലേ… “”
പുള്ളിയൊന്ന് ചിരിച്ചു കൊണ്ട് ന്നെ വിളിച്ചതും, ആ പാവം മനുഷ്യൻ.. അച്ഛന്റെ പ്രായമുള്ള അദ്ദേഹം വിളിക്കുമ്പോ എങ്ങനെയാ വേണ്ടെന്ന് വെക്കാ… തലയനക്കി ഞാൻ മുന്നോട്ട് നീങ്ങാൻ തുടങ്ങുമ്പോ.. ആരോ ന്നെ പിടിച്ചു വലിച്ചു, ആർടാ അത്… ഞാൻ മുഖം വെട്ടിച്ചതും, ഒന്ന് നേരെ നിന്ന തല ആ ആളെ കണ്ടു,
“” ഓഹ്… വേണ്ട ചേട്ടാ… പിന്നെയാവാം… “”
ഞാൻ അവളെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു, കൂടെ ആ ചേട്ടനോട് ഒരു ചിരിയോടെ മറുപടിയും കൊടുത്തു.
“” ഈ മോനെന്നാ ഒന്നും മിണ്ടാത്തെ..
മേലാത്ത കൊച്ചാണോ…?? “”
