നിശാഗന്ധി – 8 13അടിപൊളി 

ഞാൻ ഇല്ലെന്ന് ചിരിയോടെ പറഞ്ഞതും അവളൊരു കള്ള നോട്ടം നോക്കി ന്റെ വയറിൽ പിച്ചി.

“” ഹാ… ന്താടി…?? “” അതിന് ഒന്ന് പല്ല് കടിക്കുമ്പോ പെണ്ണ് പൊട്ടിവന്ന ചിരി ചുണ്ട് കൊണ്ട് കടിച്ചോതുക്കി ഒന്നുമില്ലെന്ന് തലയനക്കി.

“” നിനക്കങ്ങ് കടിച്ച് തിന്നാൻ തോന്നണ് ഈ തെമ്മാടിയെ… “”

ന്നോടൊന്ന് ചേർന്ന് നിന്നവൾ കണ്ണിൽ വശ്യത നിറച്ചുകൊണ്ടെന്നോട് ചിണുങ്ങുമ്പോൾ ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു.

“”ഈ പെണ്ണെന്നെ ചീത്തയാക്കും… നി വന്നേ…””

അവിടെ നിന്നാൽ പ്രശ്നമാകും ന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അവളേം വിളിച്ചു കാറിലേക്ക് കയറി,

പിന്നിടുള്ള യാത്രയിൽ ഉടനീളം പെണ്ണിന്റെ കളികൾ ആയിരുന്നു. എത്തിവലിഞ്ഞെന്റെ കവിളിൽ കവിള് ചേർക്കുക..ന്റെ കൈ വലിച്ചു വെച്ച് കടിക്കുക, കുത്തുക, പിച്ചുക… ഇയ്യോ… അവസാനം സഹിക്ക വയ്യാതെ, വണ്ടി ഒതുക്കി ആ ചുണ്ടിൽ ഒന്ന് ചുണ്ട് ചേർത്തൊന്ന് മുത്തി,

“” ഇനി അടങ്ങി ഇരുന്നോണം..

ഇല്ലേ ബാംഗ്ലൂരിലെത്താൻ ഇനിം ഒരു ദിവസം കൂടെ പിടിക്കും പെണ്ണെ… “”

പിന്നെ പെണ്ണൊന്നും പറഞ്ഞില്ല.ന്നാലും ഇടയ്ക്കിടെ ചൊറിയാൻ കിട്ടണവസരമൊന്നുമവൾ വെറുതെയും വിട്ടില്ല.

“” ന്റെ കൊച്ചിന് വിശക്കുന്നില്ലേ… വാ വല്ലോം കഴികാം.. “”

വിശപ്പ് തുടങ്ങിയതും ഞാൻ അടുത്ത് കണ്ടൊരു റെസ്റ്റോറന്റിലേക്ക് വണ്ടി ഒതുക്കി അവളോട് ചോദിച്ചതിന്, മുഖം കോട്ടുകയാണ് പെണ്ണ് ചെയ്തത്.

“” നി പോടാ പട്ടി… എനിക്കൊന്നും വേണ്ട നിന്റെ ഔദാര്യം… ഹ്ഹ്മ്മ്…””

അവിടെ ആ സീറ്റിൽ തന്നെ കയ്യും കെട്ടി അവൾ കഴുത്തു വെട്ടിച്ചു ന്നൊടുള്ള പിണക്കം അറിയിച്ചു, നുമ്പേ വഴക്ക് പറഞ്ഞതിനാണ്.

അത് കണ്ട് ചിരി വന്നെങ്കിലും ഒന്ന് വട്ടാക്കാം ന്ന് തന്നെ വെച്ചു.

“” പതിയെയൊക്കെ തിരിക്കെന്റെ പെണ്ണെ… കഴുത്ത് വല്ലോം വെട്ടിയാവസാനം ഞാന്തന്നെ കൊണ്ടോടേണ്ടി വരും.. “”

അത്രേം പറഞ്ഞു ഞാൻ ഹോട്ടലിലേക്ക് കയറി, നേരെ പൊയ് ഓരോ മീൽസ് പറഞ്ഞു.. ഒപ്പം രണ്ട് നെയ്യ് മീൻ ഫ്രൈ യും ഒരു അയല പൊരിച്ചതും,

ഓഡർ കൊടുത്ത സാധനം കൊണ്ട് വന്ന് വെക്കണ്ട താമസം അവള് വന്നെനിക്ക് ഓപ്പോസിറ്റ് ഇരിക്കാൻ.

വന്നപാടെ ന്നെയൊന്ന് നോക്കുക കൂടി ചെയ്യാതെ, അവളുടെ പ്ലേറ്റ് മുന്നിലേക്ക് നീക്കി വെച്ച് ആ രണ്ട് നെയ്യ് മീൻ ഫ്രെയെടുത്തു അവളുടെ പത്രത്തിലേക്ക് വെച്ചു.

അത് രണ്ടും അവൾക്കായി വാങ്ങിയതാണെന്ന് അവൾക്കറിയാം.

കഴിച്ച് കഴിഞ്ഞു അവിടുന്ന് നേരെ ഇറങ്ങുമ്പോ, പെണ്ണ് വീണ്ടും വാ തോരാതെ ഓരോന്നൊക്കെ പറയുന്നുണ്ട്.

“” കൊച്ചേ… നിനക്ക് അങ്കൊച്ച് വേണോ അതോ പെങ്കോച്ചു മതിയോ…?? “”

ഇടക്ക് എപ്പോളോ ആലോചനയിൽ നീണ്ടു നിന്ന മൗനം പെട്ടന്ന് ബേധിക്കപ്പെട്ടതും, ഞാൻ അവളെയൊന്ന് നോക്കി, അപ്പോളും ആ മുഖത്ത് ന്നിൽ നിന്നുള്ള മറുപടിക്കായികാക്കുകയായിരുന്നു.

“” ഒന്നുവേണ്ടാ… നിക്കെന്റെ ഈ പെങ്കൊച്ചിനെ മതിയേ… “”

ആ കഴുത്തിലേക്ക് കൈ ചുറ്റി ഞാൻ അവളെ ന്നിലേക്ക് അടുപ്പിച്ചാ നെറുകിൽ ഒന്ന് മുത്തി.അവളൊന്ന് ചിരിച്ചു ന്റെ കവിളിലേക്കും ചുണ്ട് ചേർത്തു.

ഞാൻ അവളെ വിട്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തു. അവള് വീണ്ടും ആലോചന തന്നെ

“” നമ്മക്ക് പെൺകുട്ടി മതിട്ടോ വാവേ.. “”

അവളുടെ ശബ്ദം വീണതും ഞാൻ അവളെ തലച്ചേരിച്ചൊന്ന് നോക്കി. ആ മുഖം ന്നിൽ അടുക്കുന്നില്ല.. അവ വേറെ എവിടെക്കൊ നിങ്ങുന്നു.

ഞാനൊന്നും പറഞ്ഞില്ല.. ഞാനാ AC ഓഫാക്കി വിന്ഡോ അല്പം താഴ്ത്തി.. പുറത്ത് നിന്നുള്ള കാറ്റവളിലേക്ക് അരിച്ചിറങ്ങി, അവളൊന്ന് മന്ദഹസിച്ചു, ഇടക്കെപ്പോളോ കാറ്റിന്റെ തഴുകലേറ്റ് അവളുറക്കത്തിലേക്ക് വഴുതി വീണിരുന്നു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

“” ടി…. “” ഒരു രണ്ട് വിളി കൂടി വിളിച്ചതും അവളൊന്ന് മൂരി നിവർന്നെണ്ണിറ്റു. ഒപ്പം ന്റെ മുഖത്തേക്ക് നോക്കി എത്തിയോ ന്നൊരു ഡയലോഗും… അതിന് ഓഹ് എത്തി ന്നും മറുപടി കൊടുത്ത്, ഞാൻ കാറിന്റെ പിൻ സീറ്റിൽ നിന്നും ബാഗും എടുത്ത് നേരെ മുന്നിലേക്ക് വന്നു,

സമയം ഏകദേശം രാവിലെ 8 മണി ആയി.

Updated: April 28, 2025 — 7:19 pm

Leave a Reply

Your email address will not be published. Required fields are marked *