പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8 3അടിപൊളി  

ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു മിററിലൂടെ നോക്കി,  നിമിഷയുടെയും കാവ്യയുടെയും ആ ചേർന്നുള്ള ഇരിപ്പ് കണ്ട് എനിക്ക് ചിരി വന്നു പോയി…….

കുറച്ചു നേരം കഴിഞ്ഞിട്ടും ആരും ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട്   ഞാൻ സംസാരിച്ചു തുടങ്ങി…..

കാവ്യ എന്തിനാ ഇത്ര വിഷമിച്ചു ഇരിക്കുന്നത്….. അവന്റെ കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞതല്ലേ……

അതേ….. ഇത്രയ്ക്ക് വിഷമിക്കണ്ട ഒന്നും ഇല്ലാ….. നിമിഷയും പറഞ്ഞു

ഞാൻ നിമിഷയോട് ചെയ്തത് വച്ച്എനിക്ക് ഇത് കിട്ടണം…… കാവ്യ വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു……

അയ്യേ….. എന്നോട് എന്ത് ചെയ്തെന്നാ….. നിമിഷ കാവ്യയെ ഒന്നുകൂടെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു

വിപിൻ എന്നോട് ഇങ്ങനെ കാണിച്ചപ്പോൾ എനിക്ക് അത് മനസിലാകുന്നുണ്ട്….. അന്ന് നിമിഷ എത്രമാത്രം വിഷമിച്ചിരുന്നെന്ന്…. കാവ്യ പറഞ്ഞു

ഹേയ്….. അതൊക്കെ നല്ലതിന് വേണ്ടിയായിരുന്നു…… അതുകൊണ്ട് എനിക്ക് നല്ലതേ വന്നിട്ടുള്ളൂ….. നിമിഷ പറഞ്ഞു

അതേടോ…… അതുകൊണ്ടല്ലേ നിമിഷയ്ക്ക് എന്നെപോലെ ഒരു ചെക്കനെ കിട്ടിയത്….. ഞാൻ തമാശ പോലെ പറഞ്ഞു  .

 

അതേ….. ഞാൻ എന്റെ ലൈഫ് ഒന്ന് ആസ്വദിച്ചു തുടങ്ങിയത് തന്നെ ചേട്ടൻ എന്റെ ലൈഫിലേക്ക് വന്നതിൽ പിന്നെയാ…… ആ കാര്യത്തിൽ എനിക്ക് കാവ്യയോട് നന്ദിയേ ഉള്ളു…… നിമിഷ പറഞ്ഞു

 

ഞാൻ ഒരു തമാശ പറഞ്ഞതാണെങ്കിലും നിമിഷ വളരെ കാര്യമായി ആ കാര്യം പറയുന്നത് കേട്ട് എനിക്ക് അഭിമാനം തോന്നി…….

അങ്ങിനെ ഓരോന്ന് സംസാരിച്ച് ഞങ്ങൾ എന്റെ ഫ്ലാറ്റിൽ എത്തി…..

ഞാൻ അവിടേക്ക് വരണോ ? അത് നിങ്ങൾക്കൊരു ബുദ്ധിമുട്ടാകില്ലേ ? കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി കാവ്യ ഒന്നുകൂടെ ചോദിച്ചു

ഞങ്ങൾ ആ ബുദ്ധിമുട്ട് അങ്ങ് സഹിച്ചു…..  ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് നിമിഷയും പുറത്തേക്ക് ഇറങ്ങി…..

അത് കേട്ട് കാവ്യയ്ക്ക് വീണ്ടും അത് പറയാൻ തോന്നിയില്ല…. അങ്ങിനെ ബാഗുമെടുത്ത് ഞങ്ങൾ ലിഫ്റ്റിൽ കയറി ഫ്ലാറ്റിൽ എത്തി കാളിംഗ് ബെൽ അടിച്ചു……

സ്വാതിയാണ് ഡോർ തുറന്നത്….. എന്റെയും നിമിഷയുടെയും കൂടെ കാവ്യയെ കണ്ടതും സ്വാതി കാവ്യയെ അടിമുടിയൊന്ന് നോക്കി…..

എന്റെ ഫ്ലാറ്റിൽ ഒരു സുന്ദരി കുട്ടിയെ കണ്ടതും കാവ്യയും സ്വാതിയെ സൂക്ഷ്ച്ചു നോക്കുകയാണ്., അനീനയെ കാവ്യ മുൻപ് കണ്ടിട്ടുണ്ടെങ്കിലും സ്വാതിയെ ആദ്യമായാണ് അവൾ കാണുന്നത്…..

സ്വാതിയെ മാറ്റി നിർത്തി ഞങ്ങൾ അകത്തേക്ക് കയറി…. മടിയോടെ നിന്നിരുന്ന കാവ്യയുടെ കയ്യിൽ പിടിച്ചുകൊണ്ട് നിമിഷ കാവ്യയെ അകത്തേക്ക് കൈപിടിച്ച് കയറ്റി…..

ഹാളിലേക്ക് എത്തിയതും അനീനയും കൂടെ റൂമിൽ നിന്നും ഇറങ്ങി വന്നു…..  പെട്ടെന്ന് കാവ്യയെ കണ്ടതും അവളും എന്താ സംഭവമെന്ന് അറിയാതെ നോക്കുകയാണ്……

ഇതാണ് കാവ്യ…… ഇനി നമ്മുടെ കൂടെ കാവ്യയും ഉണ്ടാകും…… അനീനയെയും സ്വാതിയെയും നോക്കി നിമിഷ പറഞ്ഞു…..

നമ്മുടെ കൂടെയോ ? അനീന സംശയത്തോടെ ചോദിച്ചു

അത് കാവ്യയാണെന്ന് അറിഞ്ഞതും സ്വാതി അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി…..

ആടാ….. നിമിഷ പറഞ്ഞു

വേറെ ഒരു റൂം കിട്ടുന്നത് വരെ…. കാവ്യ അത് തിരുത്തികൊണ്ട് പറഞ്ഞു

അതിനൊക്കെ സമയമുണ്ട്…… ഇപ്പൊ പോയി ഒന്ന് ഫ്രഷായി കിടന്ന് ഉറങ്ങിക്കോ…. നിമിഷ പറഞ്ഞു

അതേ…. ഒന്ന് കുളിച്ചാൽ തന്നെ ഈ മൂഡ് ഒക്കെ ഒന്ന്  മാറും…. പോയി കുളിക്ക്…… ഞാൻ പറഞ്ഞു………

അങ്ങിനെ പറഞ്ഞെങ്കിലും കാവ്യ രാത്രി എവിടെ കിടക്കും എന്നതിൽ എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു….. ആ ഒരു അർത്ഥത്തിൽ ഞാൻ നിമിഷയെ നോക്കി…..

കാര്യം മനസിലാക്കി നിമിഷ ഒന്ന് ആലോചിച്ചുകൊണ്ട് പറഞ്ഞു

ഒരു കാര്യം ചെയ്യ് നീ എന്റെ കൂടെ താഴേക്ക് പോരേ…. കാവ്യ ഇവിടെ കിടക്കട്ടെ…… നിമിഷ അനീനയെ നോക്കി പറഞ്ഞു

ഹാ അത് നല്ല ഐഡിയയാ…. സ്വാതീ ഒന്ന് കാണിച്ചു കൊടുക്ക്…….  ഞാൻ സ്വാതിയെ നോക്കി പറഞ്ഞു

വാ ചേച്ചീ…. ഞാൻ പറഞ്ഞത് കേട്ട് സ്വാതി കാവ്യയെയും വിളിച്ച് അവരുടെ റൂമിലേക്ക് നടന്നു…..

കാവ്യ അകത്തേക്ക് കയറിയതും നിമിഷ എന്റെ അരികിലേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *