പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8അടിപൊളി  

എന്താ ? ഞാൻ ചോദിച്ചു

എനിക്കൊന്നും മനസിലാകുന്നില്ലെന്ന് വിചാരിക്കേണ്ട……. നിങ്ങൾ എന്താണെന്ന് വച്ചാൽ ആയിക്കോ എനിക്കൊരു പ്രശ്നവും ഇല്ലാ……….. പക്ഷേ എന്നെ ശല്യം ചെയ്യരുത്….. അവൻ പറഞ്ഞു

അവന്റെ ഭാര്യയുമായുള്ള അവിഹിതം അവൻ കണ്ടുപിടിച്ചിരിക്കുന്നു….. ആ കാര്യം അവൻ എന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു….. എന്നാൽ അവന്റെ മുഖത്ത് അതിന്റെതായ വിഷമം ഒന്നും ഇല്ലാ…… കാവ്യയിൽ നിന്നും അടുത്ത പെണ്ണിലേക്ക് ചാടിയ സന്തോഷത്തിലാണ് അവൻ ഇപ്പോളും….

നിമിഷയുമായുള്ള എന്റെ റിലേഷൻ മനസിലാക്കിയത് അറിഞ്ഞതോടെ എനിക്ക് അവനോട് സംസാരിക്കാൻ പറ്റാതായി….. എങ്ങിനെയോ അവന്റെ കൂട്ടുകാരുടെ ഫ്ലാറ്റിന്റെ അടുത്ത് എത്തിച്ച് അവനെ ഇറക്കി ഞാൻ തിരിച്ചു….

എന്നാലും കാവ്യയെന്ന ആ ഗ്ലാമർ സുന്ദരിയേക്കാൾ എന്ത് പ്രേത്യേകത ആയിരിക്കും ആ കന്നഡ കാരി പെണ്ണിന്….. ഇനി കാവ്യയേക്കാൾ ഭംഗി ഉള്ളവൾ ആണെങ്കിൽ അവൾ ഒരു അപ്സരസ് ആയിരിക്കണം……….

അങ്ങിനെ ഞാൻ ഓഫീസിൽ എത്തി കാവ്യയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു……. എല്ലാം കേട്ടപ്പോൾ  അവൾക്ക് അവനോട് കട്ട കലിപ്പ്….. വിപിനെ പോലീസ് സ്റ്റേഷനിൽ നിന്നും ഇറക്കിയതിന് എന്നെ കുറെ വഴക്കും പറഞ്ഞു മുഖം വീർപ്പിച്ചു ഇരിക്കുകയാണ് അവൾ……

ഡാ…. കാവ്യയുടെ കസേരയുടെ പുറകിൽ നിന്ന് തോളിൽ  കൈ വച്ച് കൊണ്ട് ഞാൻ വിളിച്ചു

ഹാ….. അവൾ ദേഷ്യത്തോടെ മൂളി

അവനോടുള്ള ദേഷ്യം എന്തിനാ എന്നോട് തീർക്കുന്നത്….. ഞാൻ അവളുടെ തോളിൽ പതിയെ ഞെക്കി മസ്സാജ് ചെയ്തുകൊണ്ട് ചോദിച്ചു

നീയും കൂടെ പറഞ്ഞിട്ടല്ലേ ഞാൻ ഇവിടേക്ക് വന്നത്….. അവൾ പെട്ടെന്ന് സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു

എടാ…… അതിന് അവൻ ഇങ്ങനെ ആയി പോയതിന് ഞാൻ എന്ത് ചെയ്യാനാ………

നിമിഷയുടെ അച്ഛൻ ഇതൊക്കെ അറിഞ്ഞിട്ടുണ്ടെങ്കിൽ നാട്ടിൽ പലരും ഇത് അറിഞ്ഞിട്ടുണ്ടാകും…… അവൾ സങ്കടത്തോടെ പറഞ്ഞു

ഹേയ് അങ്ങിനെ ഒന്നും ഇല്ലാ…. നിമിഷയുടെ അച്ഛന് സംശയം മാത്രമേ ഉണ്ടായുള്ളൂ….. പിന്നെ കന്നഡ കാരി പെണ്ണാണെന്ന് അറിഞ്ഞപ്പോൾ അത് മാറി….. ഞാൻ ഇനി എന്താ ചെയ്യണ്ടേ ? വല്ല നാട്ടിലും വന്ന് ഞാൻ ഒറ്റക്ക് ഇങ്ങനെ………….. അവൾ പകുതി പറഞ്ഞു നിർത്തി

ഡാ താൻ ഒറ്റക്കാണെന്ന് ആരാ പറഞ്ഞത്….. ഞാൻ ഇല്ലേ…… തന്നെ ഇത്രയൊക്കെ സപ്പോർട് ചെയ്തിട്ടും താൻ ഒറ്റക്കാണെന്നാണോ പറയുന്നത്……

എന്നാലും അത് അങ്ങിനെ അല്ലടാ…… അവൾ പറഞ്ഞു

തന്നെ പോലെ തന്നെ അല്ലേ നിമിഷയും അവൾക്ക് ഒരു പ്രശ്നവും ഇല്ലാലോ…..

എന്നെപോലെ ആണോ നിമിഷ ?…… അവൾക്ക് നീ ഇല്ലേ ?

കൂടെ ഒരു ആണുണ്ടെങ്കിലേ ജീവിക്കാൻ പറ്റുള്ളൂ എന്നൊന്നും ഇല്ലാലോ… എത്രയോപേർ ഇവിടെ ഒറ്റക്ക് ജീവിക്കുന്നുണ്ട്….. തനിക്ക് ഇപ്പൊ ഒരു ജോലി ഇല്ലേ…. ഇൻഡിപെൻഡന്റ് ആയി ജീവിക്കാൻ അത് മാത്രം പോരെ…..

അങ്ങിനെ കുറെ ഉപദേശങ്ങൾക്ക് ഒടുവിൽ കാവ്യ ഒന്ന് റിലാക്സ് ആയി……

അങ്ങിനെ ഓഫീസ് അടച്ചു ഞങ്ങൾ ഇറങ്ങി………

കാറിൽ ഇരുന്ന് ഞാൻ വീണ്ടും കാവ്യയെ എന്റെ ഫ്ലാറ്റിലേക്ക് പോകാമെന്ന് പറഞ്ഞു വിളിച്ചു

താൻ ഇങ്ങനെ ഒറ്റക്ക് നില്കുന്നത് പ്രശ്നമാ….. എന്റെ കൂടെ വാ…… ഞാൻ നിർബന്ധിച്ചു

വേണ്ടടാ…..

ഡാ നിമിഷയ്ക്ക് പ്രശ്നം ഒന്നും ഇല്ലാ…. അവളോട് ഞാൻ സംസാരിച്ചു ഇത്

എനിക്ക് ഇവിടെ ഒറ്റക്ക് നില്ക്കാൻ പേടിയൊന്നും ഇല്ലാ നീ ധൈര്യമായി പോ….. കാവ്യാ പറഞ്ഞു

ഇത്രയ്ക്ക് വാശിയൊന്നും വേണ്ടാട്ടോ…..

അതിന് അവൾ ഒന്ന് ചിരിച്ചു…….

അവളോട് എത്ര പറഞ്ഞിട്ടും കാര്യമില്ലെന് മനസിലാക്കി ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല

അവളുടെ ഫ്ലാറ്റിൽ കാർ നിർത്തി അവൾ പുറത്തിറങ്ങിയതോടെ ഞാൻ അവളെ വിളിച്ചു

ഡാ…… നിമിഷക്ക് ഞാൻ ഉള്ളത് പോലെ തനിക്ക് ആരെങ്കിലും വേണമെന്ന് തോന്നിയാൽ ഒന്ന് പറഞ്ഞേക്കണം….. ഞാൻ റെഡിയാ…. ഞാൻ പറഞ്ഞു

പോടാ…….  അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

അങ്ങിനെ അവിടെനിന്നും നേരെ നിമിഷയുടെ ഓഫീസിലേക്ക് പോയി അവിടെ നിന്നും സ്വാതിയെയും അനീനയെയു കൂട്ടി ഫ്ലാറ്റിലേക്ക് പോയി.. പോകുന്ന വഴി അവരോടും നടന്ന കാര്യങ്ങൾ പറഞ്ഞു……

നിമിഷയുടെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ എന്താണെന്ന് ഓർത്താണ് എന്റെ ടെൻഷൻ…..  കാര് പാർക്ക് ചെയ്ത് ഞാൻ നേരെ നിമിഷയുടെ ഫ്ലാറ്റിലേക്ക് പോയി…..  നിമിഷ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നെങ്കിലും നിമിഷയുടെ അച്ഛൻ എന്നോട് അവിടെ നടന്ന കാര്യങ്ങളൊക്കെ ചോദിച്ചു….. എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം അച്ഛൻ കുറച്ചു നേരം ഒന്ന് ആലോചിച്ച ശേഷം നിമിഷയെ നോക്കി പറഞ്ഞു….

മോള് കുറച്ചു ദിവസം ലീവ് എടുത്ത് നാട്ടിലേക്ക് ഒന്ന് വാ….

എന്തിനാ അച്ഛാ ? നിമിഷ ചോദിച്ചു

ഇതിനൊരു തീരുമാനം ആക്കണ്ടേ മോളെ…….

ഇതിപ്പോ എന്ത് തീരുമാനം ആക്കാനാ….. എനിക്ക് ഇതുകൊണ്ട് പ്രശ്നമൊന്നും ഇല്ലെന്ന് പറഞ്ഞില്ലേ….. നിമിഷ പറഞ്ഞു

അങ്ങിനെ മോളുടെ കാര്യം മാത്രം നോക്കിയാൽ പോരല്ലോ….. അച്ഛൻ കുറച്ചു കർക്കശമായി പറഞ്ഞു

അച്ഛാ….. എനിക്ക് ഇനി വിപിനെ വേണ്ടാ….. ഇങ്ങനെ വേറെ പെണ്ണുങ്ങളുടെ കൂടെ പോകുന്ന ഒരുത്തനെ എനിക്ക് വേണ്ട……… നിമിഷ വീണ്ടും പറഞ്ഞു

അതൊക്കെ നമുക്ക് തീരുമാനിക്കാം….. ആദ്യം ഞാൻ പറഞ്ഞത് ചെയ്യ്….. ലീവ് എടുത്ത് ഞങ്ങളുടെ കൂടെ നാട്ടിലേക്ക് വാ….

അത് കേട്ട് നിമിഷ എന്നെ ദയനീയമായി നോക്കി….

നിമിഷയെ ആശ്വസിക്കാൻ എന്ന പോലെ ഞാൻ അവളെ കണ്ണുകൾ അടച്ചു കാണിച്ചു……

ഞങ്ങളുടെ കാര്യം വിപിൻ അറിഞ്ഞ സ്ഥിതിക്ക് വിപിൻ ഇനിയും ഇവിടേക്ക് വരില്ലെന്ന ഒരു ഉറപ്പ് എനിക്കുണ്ടായിരുന്നു……

അങ്ങിനെ അതും പറഞ്ഞു അച്ഛൻ റൂമിലേക്ക് എഴുന്നേറ്റ് പോയി….

ഇനിയെന്ത് ചെയ്യും ചേട്ടാ….. ? നിമിഷ എന്റെ അടുത്തേക് വന്ന് ചോദിച്ചു

താൻ പേടിക്കേണ്ടാടോ…… അച്ഛൻ എങ്ങിനെ കോമ്പ്രമൈസിന് നോക്കിയാലും വിപിൻ സമ്മതിക്കില്ല…….

അതെന്താ ?

വിപിന് നമ്മുടെ കാര്യം മനസ്സിലായിട്ടുണ്ട്,… അവന് ഇനി ഇവിടേക്ക് വരില്ല…… അവനെയും  ശല്യം ചെയ്യരുതെന്ന്  പറഞ്ഞാ അവൻ പോയത്……

നമ്മുടെ കാര്യം എങ്ങിനെ ? നിമിഷ സംശയത്തോടെ ചോദിച്ചു

താൻ ഫുൾ ടൈം എന്റെ കൂടെയല്ലേ….  അവൻ അത്ര പൊട്ടാനൊന്നും അല്ലാലോ…….

എന്നിട്ട് വിപിൻ എന്താ പറഞ്ഞത് ?

അവന് ഇതിൽ പ്രശ്നം ഒന്നും ഇല്ലാ….. അവനെയും ശല്യം ചെയ്യരുതെന്ന് മാത്രം പറഞ്ഞു…..

എന്നുവച്ചാൽ വിപിൻ ആ പുതിയ പെണ്ണിന്റെ കൂടെ ആയിരിക്കും എന്ന്…….. നിമിഷ പറഞ്ഞു

അതേ…..

അപ്പോ കാവ്യാ എന്ത് ചെയ്യും ?

അറിയില്ലെടാ…… പാവം ഓഫീസിൽ ഇരുന്ന് കുറെ കരഞ്ഞു

എന്നിട്ട് ചേട്ടൻ കാവ്യയെ അവിടെ ഒറ്റക് വിട്ട് വന്നോ ?

അവൾ വിളിച്ചിട്ട് വരുന്നില്ല….. തന്നെ ഫേസ് ചെയ്യാൻ മടി കാണും…….

എന്നാലും ഇങ്ങനെ ഒരു ടൈമിൽ ഒറ്റക് നിർത്തേണ്ടായിരുന്നു………. എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ വിളിക്കായിരുന്നു…. നിമിഷ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *