പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 8അടിപൊളി  

അതോടെ എനിക്ക് കാര്യം മനസിലായി…..

ഞാൻ ചോദിക്കാം അച്ഛൻ ഇവിടെ ഇരിക്ക്….. അദ്ദേഹത്തെ അവിടെ ഒരിടത്ത് ഇരുത്തി ഞാൻ സ്റ്റേഷനിൽ കയറി കാര്യം തിരക്കി…..

വിപിനെ അവന്റെ പുതിയ സെറ്റപ്പിന്റെ വീട്ടിൽ നിന്നും വീട്ടുകാർ പിടിച്ചു നേരെ പോലീസിൽ ഏൽപ്പിചിരിക്കുകയാണ്….. അവൻ ഇത്രയും ദിവസം പോയിരുന്നത് അവിടെക്കായിരിക്കണം…..

സംഭവം ഇതാണെങ്കിലും…… മോഷണ ശ്രമത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്……  കന്നഡക്കാരാണ്, അവർ പറയുന്നത് പോലെയേ പോലീസ് നിൽക്കു…..

സംഭവം കൈവിട്ട ലക്ഷണമാണ്, വിപിനെ ഒന്ന് കാണാൻ പോലും അവർ  സമ്മതിക്കുന്നില്ല…. പുറത്തിറങ്ങി നിമിഷയുടെ അച്ഛന്റെ അടുത്തേക്ക് ചെന്നു….. അച്ഛനോട് എന്ത് പറയണമെന്ന് ഒരു ഐഡിയയും ഇല്ലാ…..

മോനേ, കാര്യങ്ങളൊക്കെ എനിക്ക് മനസിലായി…… ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അച്ഛൻ പറഞ്ഞു

നാട്ടിൽ വച്ച് ഞങ്ങൾ കുറച്ചു കാര്യങ്ങൾ അറിഞ്ഞിട്ടാണ് ഞങ്ങൾ ഇവിടേയ്ക്ക് വന്നത്….. അതൊക്കെ ശരിയാണോ എന്ന് അറിയണമല്ലോ… ഓരോ ഒരു മോളല്ലേ…… അച്ഛൻ പറഞ്ഞു

എന്താ അച്ഛാ നാട്ടിൽ വച്ചറിഞ്ഞത് ? ഞാൻ സംശയത്തോടെ ചോദിച്ചു

വിപിനും അവന്റെ ഒരു റിലേറ്റീവ് ഉം തമ്മിൽ എന്തോ അരുതാത്ത ബന്ധം ഉണ്ടെന്നാണ് ഞങ്ങൾ അറിഞ്ഞത്, ആ പെങ്കൊച്ചിനെ വിപിൻ ഇവിടേക്ക് കൊണ്ടുവന്നെന്നും അറിഞ്ഞു…… അങ്ങിനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നേരിട്ട് അറിയാമല്ലോ എന്ന് കരുതിയാ ഞങ്ങൾ വന്നത് ഇവിടേക്ക്……

ഇതിപ്പോൾ അറിഞ്ഞതിലും വലുതാണല്ലോ…… അച്ഛൻ പറഞ്ഞു

എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ മിണ്ടാതെ നിന്നു……..

മോനേ നിമിഷ ഇതൊന്നും അറിയരുത്……. അവൾ ഇപ്പോൾ മുമ്പുള്ളതിനേക്കാൾ സന്തോഷത്തിലാണെന്നാ അവളുടെ ‘അമ്മ പറഞ്ഞത്…….

നിമിഷക്ക് കാര്യങ്ങളൊക്കെ അറിയാം അച്ഛാ…… അച്ഛനെയും അമ്മയെയും വിഷമിപ്പിക്കേണ്ട എന്ന് കരുതിയ അവൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…… ഞാൻ പറഞ്ഞു

അത് കേട്ട് അച്ഛൻ ഒന്ന് അമ്പരന്നു……..

അച്ഛൻ ഇപ്പൊ വീട്ടിൽ പൊക്കോ…. ഈ കാര്യം ഞാൻ നോക്കിക്കോളാം…….. വിപിന്റെ ഈ കാര്യത്തിന് അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട കാര്യം ഇല്ലാലോ……

അങ്ങിനെ അച്ഛനെ ഞാൻ ഒരു ഓട്ടോയിൽ കയറ്റി ഫ്ളാറ്റിലേക്ക് വിട്ടു……

അത് കഴിഞ്ഞ് ഞാൻ നിമിഷയെ വിളിച്ചു……

ഡാ വിപിനെ പോലീസ് പിടിച്ചു,,,, ഞാൻ പറഞ്ഞു

എന്തിന്…….

അവന്റെ പുതിയ സെറ്റപ്പിനെ പണിയാൻ പോയതാ….. അവളുടെ കെട്ട്യോൻ പൊക്കി…..

എന്നിട്ട് ? അവൾ ചിരിയോടെ ചോദിച്ചു…..

ചിരിക്കാൻ വരട്ടെ……

എന്തേ ?

അവന്റെ വീട് അഡ്രസ് തപ്പി പോലീസ് തന്റെ  ഫ്ലാറ്റിൽ വന്നു….. എന്നിട്ട് അച്ഛനോട് എല്ലാ കാര്യവും പറഞ്ഞു…….

അയ്യോ……

എന്നിട്ട് അച്ഛൻ പോലീസ് സ്റ്റേഷനിലേക്ക് വന്നടാ….. അച്ഛനാ എന്നെ വിളിച്ചു കാര്യം പറഞ്ഞത്……….

എന്നിട്ടോ ?

ഞാൻ  അച്ഛനെ ഫ്ലാറ്റിലേക്ക് തിരിച്ചയച്ചിട്ട് ഉണ്ട്….. അച്ഛന് മുൻപേ കാര്യങ്ങളൊക്കെ അറിയായിരുന്നു……  അത് കൺഫേം ചെയ്യാനാ എവിടേക്ക് വന്നത് തന്നെ…… ഞാൻ പറഞ്ഞു

അതെങ്ങിനെ ? അവൾ ചോദിച്ചു

കാവ്യയുമായുള്ള അവന്റെ ബന്ധം നാട്ടിലൊക്കെ അറിയാമെന്ന് തോനുന്നു….

പാവം കാവ്യ…… അവൻ കാരണം അവളുടെ ജീവിതം കൂടെ നശിക്കുമല്ലോ……. നിമിഷ പറഞ്ഞു

ഹാ….. പിന്നെ അച്ഛന് താൻ  ഇത് അറിയുമോ എന്നുള്ള പേടി ആയിരുന്നു….. അപ്പോൾ ഞാൻ പറഞ്ഞു നിമിഷക്ക് ഇതൊക്കെ അറിയാം എന്ന്

അത് നന്നായി…… അവൾ പറഞ്ഞു

പോയി അച്ഛനെയും അമ്മയെയും ഒന്ന് സമാധാനിപ്പിക്ക്…..  ഇന്ന് നേരത്തേ ഇറങ്ങാൻ പറ്റുമെങ്കിൽ ഒന്ന് ഇറങ്ങ്‌….. ഞാൻ സ്റ്റേഷനിലെ കാര്യങ്ങൾ ഒന്ന് നോക്കട്ടെ…… ഞാൻ പറഞ്ഞു

കൂട്ടുകാരൻ അല്ലേ എങ്ങിനെയെങ്കിലും ഇറക്കി കൊടുക്ക്…… അവൾ പറഞ്ഞു

 

ഞാൻ ആരെയെങ്കിലും വിളിച്ചു നോക്കട്ടെ……. ഞാൻ പറഞ്ഞു

വർഷങ്ങളായി ഇവിടെ ഉണ്ടെങ്കിൽ ആദ്യമായാണ് ഒരാൾക്ക് വേണ്ടി പോലീസ് സ്റ്റേഷനിൽ കേറുന്നത്…..  അതും ഒരു പെണ്ണുകേസിൽ പെട്ടവന് വേണ്ടി….. അതുകൊണ്ട് തന്നെ ആരെ വിളിക്കണമെന്ന് ഒരു ഐഡിയയും പെട്ടെന്ന് കിട്ടിയില്ല…..

എന്നാലും വിളിക്കാൻ പറ്റുന്ന കുറച്ചു ഫ്രണ്ട്സിനെ വിളിച്ചു കാര്യം പറഞ്ഞു…… വിപിനെ പരിചയമുള്ളവരെല്ലാം കൈ ഒഴിഞ്ഞെങ്കിലും കന്നടക്കാരനായ  എന്റെ ഒരു ഫ്രണ്ട് വരാമെന്നേറ്റു….. അവൻ വന്ന് പോലീസിനോട് കാര്യങ്ങളൊക്കെ പറഞ്ഞു സെറ്റ് ആക്കി…… എന്റെ കയ്യിൽ നിന്നും കുറച്ചു പൈസ ചിലവാക്കേണ്ടി വന്നെങ്കിലും വിപിന് ജാമ്യം കിട്ടി….

അവൻ പുറത്തിറങ്ങി എന്നെ കണ്ട് ഒരു മടിയോടെ എന്റെ അരികിലേക്ക് വന്ന് ഒന്നും പറയാതെ കുമ്പിട്ട് നിന്നു……

നീ ഇപ്പോൾ നിമിഷയുടെ അടുത്തേക്ക് പോകേണ്ട….. അവളുടെ അച്ഛനും അമ്മയും കാര്യങ്ങളൊക്കെ അറിഞ്ഞിട്ടുണ്ട്….. എന്താകും അവരുടെ പ്രതികരണം എന്ന് പറയാൻ പറ്റില്ല…..    ഞാൻ പറഞ്ഞു

പിന്നെ കാവ്യയുടെ അടുത്തേക്കും പോകേണ്ട……… ഞാൻ കൂട്ടി ചേർത്തു

അതെന്താ കാവ്യയുടെ അടുത്തേക്ക് പോയാൽ ? അവൻ ചോദിച്ചു

അവൾക്കും അറിയാം കാര്യങ്ങൾ….. പിന്നെ ഇത്രയും ദിവസമായിട്ട് അവൾ ഒറ്റക്കായിരുന്നില്ലേ….. നീ ഒന്ന് തിരിഞ്ഞു നോക്കിയില്ലലോ……

അവളോടും നീ പറഞ്ഞിട്ടുണ്ടാകും അല്ലേ….. അവൻ ദേഷ്യത്തോടെ ചോദിച്ചു

നീ വാ നിന്റെ ഫ്രണ്ട്സിന്റെ റൂമിൽ ആക്കി തരാം…  ഞാൻ പറഞ്ഞു

അവനെ ആ അവസ്ഥയിൽ അവിടെ ഒറ്റക്ക് വിട്ട് പോകുന്നത് ശരിയല്ലാത്തത് കൊണ്ട് അവനെയും കാറിൽ കയറ്റി ഞാൻ അവന്റെ കുറച്ചു ഫ്രണ്ട്‌സ് താമസിക്കുന്നിടത്തേക്ക് വിട്ടു….

നീ കാവ്യയോട് ഇങ്ങനെ ചെയ്തത് ശരിയായില്ല….. ഞാൻ പറഞ്ഞു

എങ്ങിനെ ?

അവൾ നീ കൂടെ ഉണ്ടെന്ന ഉറപ്പിൽ അല്ലേ ഇവിടേക്ക് വന്നത്….. എന്നിട്ട് അവളെ തനിച്ചാക്കിയത് ശരിയായില്ലെന്ന്

ഇങ്ങനെ ഒരു ഐറ്റത്തിനെ കിട്ടിയാൽ പിന്നെ കാവ്യയെ ഒക്കെ ആരെങ്കിലും നോക്കുമോ ? അവന്റെ പുതിയ സെറ്റപ്പിനെ പറ്റി അവൻ വളരെ സിംപിളായി പറഞ്ഞു

ഹ്മ്മ്… ഞാൻ ദേഷ്യത്തോടെ ഒന്ന് മൂളി

ഇനി എന്താ നിന്റെ ഉദ്ദേശം ? ഞാൻ ചോദിച്ചു

എന്തായാലും കേസും കൂട്ടവും ഒക്കെയായി ഇനി അവളെ അങ്ങിനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…..

അപ്പോൾ കാവ്യയോ ?

അവൾ വേറെ ആരെയെങ്കിലും നോക്കിക്കോളും…. അവൻ പറഞ്ഞു

അത് കേട്ട് എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ച് വീണ്ടും പറഞ്ഞു

നിന്നെ വിശ്വസിച്ചു ഇറങ്ങി വന്നവൾ അല്ലേ….. നിനക്ക് കുറച്ചുകൂടി ഉത്തരവാദിത്യം കാണിച്ചൂടെ……

എന്തിന് ? അവളെ കെട്ടാമെന്ന് ഞാൻ വാക്കൊന്നും കൊടുത്തിട്ടില്ല…..

കെട്ടികൊണ്ടുവന്ന ഒരു പെണ്ണ് ഉണ്ട്….. അപ്പൊ അവളോട് നീ ചെയ്തതോ ? ഞാൻ ചോദിച്ചു

നിമിഷയ്ക്ക് ഇപ്പൊ ഞാൻ എന്തിനാ…… അവൾക്ക് ആവിശ്യം ഉള്ളവരൊക്കെ കൂടെ ഉണ്ടല്ലോ…… വിപിൻ എന്തോ അർഥം വച്ചെന്ന പോലെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *