മന്ദാരക്കനവ് – 8അടിപൊളി  

മന്ദാരക്കനവ് 8

Mandarakanavu Part 8 | Author : Aegon Targaryen

[ Previous Part ] [ www.kambi.pw ]


സൈക്കിൾ പോസ്റ്റ് ഓഫീസിൻ്റെ മുൻപിൽ വച്ചിട്ട് അവൻ കനാലിലേക്ക് കയറി. ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. ഓരോ പടിയും അവൻ വളരെ സൂക്ഷ്മതയോടെ മുൻപോട്ട് വച്ചു. സുഹറയുടെ വീട്ടിലേക്ക് അടുക്കുംതോറും ഉള്ളിൽ ചെറിയ രീതിയിൽ ഭയം കൂടിക്കൂടി വന്നു. ഒടുവിൽ അവൻ ധൈര്യം സംഭരിച്ച് കനാലിൻ്റെ പടികൾ ഇറങ്ങി വീടിൻ്റെ മുന്നിലേക്ക് നടന്നു.

 

(തുടർന്ന് വായിക്കുക…)


 

അന്നൊരിക്കൽ സുഹറ ആര്യനോട് ഇവിടെ ആളുകൾക്ക് വരാൻ മടിയാണെന്ന് പറഞ്ഞപ്പോൾ അങ്ങനൊരു മടി ഒരിക്കലും തനിക്കുണ്ടാവില്ലെന്ന് ആര്യൻ പറഞ്ഞത് അവൻ ഓർത്തു. എന്തുകൊണ്ടാണ് സുഹറ അങ്ങനെ പറഞ്ഞതെന്ന് ഇപ്പോൾ അവന് നന്നായി മനസ്സിലാകുകയും ചെയ്തു.

 

ആര്യൻ മടിച്ചുകൊണ്ട് തന്നെ വാതിലിന് മുന്നിൽ ചെന്ന് നിന്നു. വാതിൽ അടഞ്ഞ് കിടക്കുകയാണ്. വീണ്ടും ഒരുനിമിഷം ആലോചിച്ച് നിന്ന ശേഷം അവൻ ഒരു നീണ്ട ശ്വാസമെടുത്തുകൊണ്ട് പടികൾ കയറി വാതിലിൽ മുട്ടി. കുറച്ച് നിമിഷങ്ങൾ നോക്കി നിന്ന ശേഷം വീണ്ടും അവൻ കുറച്ചുകൂടി ശക്തിയിൽ തട്ടി. അപ്പോഴും വാതിൽ തുറന്നില്ലെന്ന് മാത്രമല്ല അകത്ത് നിന്നും ഒരു പ്രതികരണവും ലഭിച്ചതുമില്ല.

 

ഒരുതവണ കൂടി മുട്ടി നോക്കിയിട്ട് അപ്പോഴും വാതിൽ തുറന്നില്ലെങ്കിൽ തിരികെ പോകാം എന്ന് ആര്യൻ മനസ്സിൽ കരുതി. അവൻ ഒന്നുകൂടി വാതിലിൽ തട്ടി. ഇത്തവണ അവൻ “ഇത്താ…” എന്ന് തട്ടിയതിന് പുറമേ വിളിക്കുക കൂടി ചെയ്തു. വീണ്ടും യാതൊരു പ്രതികരണവും കിട്ടാത്തതുകൊണ്ട് അവൻ പോകാനായി തിരിഞ്ഞതും വാതിൽ മെല്ലെ തുറക്കുന്ന ശബ്ദം കേട്ടു. അവൻ നോക്കുമ്പോൾ വാതിൽ പാളികൾക്കിടയിലൂടെ സുഹറയുടെ കണ്ണ് തന്നെ ഉറ്റുനോക്കുന്നതും ഉടനെ തന്നെ അവ വിടരുന്നതും ആര്യൻ കണ്ടു. വാതിൽ മുഴുവനായി സുഹറ തുറന്ന ശേഷം ആര്യൻ്റെ കൈയിൽ പിടിച്ച് വലിച്ച് അവനെ അകത്തേക്ക് കയറ്റിയ ഉടൻ തന്നെ സുഹറ വാതിൽ കൊട്ടിയടച്ചു.

 

സുഹറ കിതയ്ക്കുന്നത് ആര്യൻ കണ്ടു. അത് ഭയപ്പാടോടെ ആണെന്ന് തിരിച്ചറിയാൻ അവന് അധികം ആലോചിക്കേണ്ടി വന്നില്ല. അവൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ പറയാൻ തുടങ്ങി.

 

“അയാളാണെന്ന് വിചാരിച്ച് മനപ്പൂർവം തുറക്കാഞ്ഞതാണ് ആര്യാ…തുറക്കാതിരുന്നാൽ അയാള് തിരികെ പൊയ്ക്കോളും എന്നൊന്നും കരുതിയിട്ടല്ല…വാതില് ചവിട്ടി പൊളിക്കാൻ വേണ്ടിയെടുക്കുന്ന അത്രയും നിമിഷങ്ങൾ കൂടി അയാൾടെ തല്ല് കിട്ടാതെ അകത്തിരിക്കാമല്ലോ എന്ന് വിചാരിച്ചാണ്…” പറയുമ്പോൾ സുഹറയുടെ മിഴികൾ നിറഞ്ഞിരുന്നു.

 

ആര്യൻ അവളുടെ അവസ്ഥ എത്രത്തോളം ഭയാനകം ആണെന്ന് ഓർത്തുകൊണ്ട് ഒന്നും മിണ്ടാനാകാതെ നിന്നു.

 

“ഇത്താ എന്ന് വിളി കേട്ടപ്പോഴേ തോന്നി ആര്യൻ ആയിരിക്കുമെന്ന്…അപ്പോഴാ സമാധാനം ആയത്…” ഒഴുകിയിറങ്ങിയ മിഴികൾ തുടച്ചുകൊണ്ട് ചുണ്ടിൽ ഒരൽപ്പം പുഞ്ചിരി വിരിയിക്കാൻ പാടുപെട്ട് സുഹറ പറഞ്ഞു.

 

“അതിരിക്കട്ടെ, ആര്യൻ എന്തിനാ ഇപ്പോ വന്നത്…?” ചോദിക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു.

 

“അത് ഇത്താ…പുള്ളിയെ ഒന്ന് കാണാൻ വേണ്ടി വന്നതാ…ഇവിടെ ഇല്ലെന്ന് മനസ്സിലായി…എപ്പൊ വരുമെന്ന് ഞാൻ ഇനി ഇത്തയോട് ചോദിക്കുന്നതും ശരിയല്ല…” ആര്യൻ തല കുനിച്ച് പറഞ്ഞു.

 

“അയാളെ കാണാനോ…എന്തിന്?…എന്താ ആര്യാ ഇനിയും വഴക്കുണ്ടാക്കാൻ ആണോ ആര്യൻ്റെ ഉദ്ദേശ്യം…?” സുഹറയുടെ സ്വരം കടുത്തു.

 

“അയ്യോ ഇത്താ ഞാൻ വഴക്കുണ്ടാക്കാൻ വേണ്ടിയൊന്നുമല്ല…” ആര്യൻ സൗമ്യമായി മറുപടി നൽകി.

 

“ആര്യനായിട്ട് പോയി വഴക്കൊന്നും ഉണ്ടാക്കില്ലെന്ന് അറിയാം…ഞാൻ അയാള് ആര്യനെ കണ്ടാൽ ഉണ്ടായേക്കാവുന്ന കാര്യമാണ് പറഞ്ഞത്…” സുഹറ മയത്തിൽ അവളുദ്ദേശിച്ച കാര്യം പറഞ്ഞു.

 

“അങ്ങനെ ഇനി ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാണ് ഇത്താ ഞാൻ വന്നത്…ഇനി പ്രശ്നത്തിന് ഒന്നും വരരുതെന്ന് പറയാനും വേണ്ടി വന്നാൽ മാപ്പ് പറയാനും കൂടിയിട്ടാണ്…” ആര്യൻ സുഹറയുടെ മുഖത്തേക്ക് നോക്കി.

 

“മാപ്പ് പറയാനോ…എന്തിന്?…അതിന് ആര്യൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ അയാളോട് മാപ്പ് പറയാനും മാത്രം…” സുഹറ അത്ഭുതപ്പെട്ടുകൊണ്ട് അവളുടെ സംശയം പ്രകടിപ്പിച്ചു.

 

“അത് ഇത്താ…”

 

“പറ ആര്യാ എന്താ ഉണ്ടായത്?”

 

“പറയാം ഇത്താ…”

 

ആര്യൻ ഉണ്ടായ കാര്യങ്ങളെല്ലാം സുഹറയോട് വിവരിച്ചു. ലിയയോട് രാജൻ ബസ്സിൽ വെച്ച് അപമര്യാദയായി പെരുമാറിയത് മുതൽ ഇന്നലെ ഓഫീസിൽ ഉണ്ടായ സംഭവങ്ങൾ വരെ അവൻ അവളോട് പറഞ്ഞു.

 

ആര്യൻ്റെ വാക്കുകൾ ഓരോന്നായി കേട്ടുകൊണ്ട് എന്ത് പറയണമെന്നറിയാതെ സുഹറ സ്തബ്ദയായി നിന്നു. അവളുടെ മിഴികൾ വീണ്ടും ഈറനണിയുന്നത് ആര്യനും നോക്കി നിന്നു. പക്ഷേ ഉടനെ തന്നെ സുഹറ കരച്ചിൽ നിർത്തി ആശ്വാസം പ്രകടിപ്പിച്ചു. അത് എന്തുകൊണ്ടാണെന്ന് ആര്യന് അപ്പോൾ മനസ്സിലായില്ല.

 

“ഇത്രയൊക്കെ ചെയ്ത അവനോട് മാപ്പ് ചോദിക്കാനും മാത്രം ആര്യൻ തരംതാഴരുത്…അല്ലെങ്കിൽ തന്നെ ആര്യൻ അല്ലല്ലോ അയാളല്ലേ എല്ലാവരോടും മാപ്പ് ചോദിക്കേണ്ടത്…ആര്യൻ ചെയ്തതിൽ ഒരു തെറ്റുമില്ല…” സുഹറയുടെ വാക്കുകൾക്ക് ഒരു കർക്കശക്കാരിയുടെ സ്വരം ഉണ്ടായിരുന്നു.

 

“അത് പിന്നെ ഇത്താ ഞാൻ പറഞ്ഞല്ലോ…ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ ഇരിക്കാൻ വേണ്ടി ഞാൻ മാപ്പ് പറയാനും തയ്യാറാണ്…അതുകൊണ്ട് മാത്രം…” ആര്യൻ വ്യക്തമാക്കി.

 

“എന്തായാലും അതൊന്നും വേണ്ട ആര്യാ അയാളിനി നിങ്ങളോട് പ്രശ്നം ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല…ആര്യൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ അയാളിവിടെ നിന്നും പോയിട്ടുണ്ട്…ഇനി ഉടനെ തിരികെ വരാനും സാധ്യതയില്ല…”

 

പറയുമ്പോൾ സുഹറയിൽ വീണ്ടും ഒരു ആശ്വാസം ഉടലെടുത്തിരുന്നത് ആര്യൻ ശ്രദ്ധിച്ചു.

 

“അതെന്താ ഇത്താ അത്രക്ക് ഉറപ്പ്…?” ആര്യൻ്റെ മുഖത്ത് സംശയം നിറഞ്ഞുനിന്നു.

 

“ആര്യൻ ലിയക്ക് ഉണ്ടായ ഒരു അനുഭവം എന്നോട് പറഞ്ഞില്ലേ അതുപോലെ ഒരു അനുഭവം ശാലിനിക്കും ഉണ്ടായിട്ടുണ്ട് പണ്ട് കുളത്തിൽ വച്ച്…”

 

സുഹറയുടെ വാക്കുകൾ ആര്യനിൽ ഒരു ഞെട്ടൽ ഉണ്ടാക്കി. ഇത് തനിക്കും ചന്ദ്രികക്കും മാത്രം അല്ലാതെ മറ്റൊരാൾക്കും അറിയില്ലാ എന്ന് ശാലിനി പറഞ്ഞിരുന്നതായി ആര്യൻ ഓർത്തു. എന്നിട്ടും സുഹറയ്ക്ക് എങ്ങനെ അതിനെപ്പറ്റി അറിവുണ്ടായി എന്ന് അവൻ തലപുകച്ചു. എന്നാൽ അതിനുള്ള ഉത്തരം ആര്യൻ ചോദിക്കാതെ തന്നെ സുഹറ തുടർന്നു.

 

“ശാലിനി ഇത് ചന്ദ്രിക ചേച്ചിയോട് പറയുകയും ചേച്ചി ഇവിടെ വന്ന് അയാളോട് അതിനെപ്പറ്റി ചോദിച്ചിട്ട് അവൻ്റെ കരണം നോക്കി രണ്ടെണ്ണം കൊടുക്കുകയും ചെയ്തു…അന്ന് ആദ്യമായിട്ടാണ് അയാള് ആരുടെയെങ്കിലും മുന്നിൽ തലകുനിച്ച് ദേഷ്യം ഉള്ളിലൊതുക്കി നിൽക്കുന്നത് ഞാൻ കാണുന്നത്…അന്ന് തന്നെ അയാള് ഇവിടെ നിന്നും നാട് വിടുകയും ചെയ്തിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *