മന്ദാരക്കനവ് – 8അടിപൊളി  

 

“ഹാ ഇത് ലിയ ചേച്ചിക്ക് പാകം ആകുമെന്ന് തോന്നുന്നു…” അതിലൊരു വെള്ള നൈറ്റി നോക്കിക്കൊണ്ട് ആര്യൻ പറഞ്ഞു.

 

“ഹോ എന്തൊരു ഉറപ്പാ…നീ ഇതിന് മുൻപും പുള്ളിക്കാരിക്ക് നൈറ്റി എടുത്ത് കൊടുത്തിട്ടുണ്ടോ…?” ശാലിനി കുശുമ്പ് കുത്തി.

 

“നല്ല കുശുമ്പുണ്ടല്ലോ എൻ്റെ മന്ദാരത്തിന്…” ആര്യൻ ചിരിച്ചു.

 

“ഹും…” ശാലിനി മുഖം തിരിച്ചു.

 

“എൻ്റെ ചേച്ചീ…കണ്ടാലറിഞ്ഞൂടെ പാകം ആകുമോ ഇല്ലിയോന്ന്…!” ആര്യൻ അവൾടെ മുഖം തിരിച്ചുകൊണ്ട് ചോദിച്ചു.

 

“മ്മ് ഉവ്വാ…കൊണ്ടുപോയി കൊടുക്ക് പെട്ടെന്ന് ലിയ ചേച്ചി കാത്തിരിക്കുന്നുണ്ടാവും…”

 

“അതേ പുള്ളിക്കാരി നാളെ അങ്ങ് പോകും സ്ഥിരമായി അവിടെ നിൽക്കാൻ വന്നതല്ല…”

 

“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…”

 

“ഇല്ലേ…എങ്കിൽ എനിക്ക് തോന്നിയതാവും…”

 

“മ്മ് ആവും…”

 

“വിഷമിക്കണ്ട വേണമെങ്കിൽ നാളെ ചേച്ചിയും അവിടെ വന്നു കിടന്നോ…എനിക്ക് സന്തോഷമേ ഉള്ളൂ…” ആര്യൻ ചിരിച്ചു.

 

“അയ്യടാ…മോൻ അങ്ങനിപ്പോ സന്തോഷിക്കണ്ട…കൊണ്ടുപോയി കൊടുക്കാൻ നോക്ക് വേഗം…”

 

“അല്ലാ അപ്പൊ പാവാട ഇല്ലേ…?”

 

“അതെന്താ പുള്ളിക്കാരി പാവാട ഇടാതാണോ സാരി ഉടുക്കുന്നത്…?”

 

“അത് തന്നെ വേണ്ടേ നാളെയും ഉടുക്കാൻ…അപ്പൊ പിന്നെ ഇന്ന് രാത്രി അത് തന്നെ ഇട്ട് കിടന്നാൽ എങ്ങനെ ശരിയാവും…?”

 

“എങ്കിൽ അതങ്ങ് ഊരി ഇട്ടിട്ട് കിടന്നാൽ പോരേ…?”

 

“പാവാട ഇല്ലാതെ നൈറ്റി മാത്രം ഇട്ടോണ്ട് എങ്ങനാ ലിയ ചേച്ചി നടക്കുന്നത്…അതും ഒരു പുരുഷൻ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വീട്ടിൽ…?” ആര്യൻ അവൻ്റെ തന്നെ തലയിൽ ഒന്ന് തഴുകി വിട്ടു.

 

“ഓ ഒരു വലിയ പുരുഷൻ!… അല്ലാ നിങ്ങള് സ്വന്തം ചേച്ചിയും അനിയനും ആണെന്നല്ലേ പറഞ്ഞത് പിന്നെന്താ പ്രശ്നം…?” ശാലിനി അവനെ കളിയാക്കുന്ന സ്വരത്തിൽ ചോദിച്ചു.

 

“അതൊക്കെയാണ് പക്ഷേ പുള്ളിക്കാരിക്ക് കുറച്ച് നാണവും മാനവും ഒക്കെ ഉള്ള കൂട്ടത്തിലാ…ചേച്ചി രാവിലെ പാവാടയും ഷഡ്ഡിയും ഒന്നുമില്ലാതെ നൈറ്റി മാത്രമിട്ട് കുളി കഴിഞ്ഞ് എൻ്റെ കൂടെ വരുന്നു എന്ന് പറഞ്ഞ് എല്ലാവരും അങ്ങനെ നടക്കണമെന്നുണ്ടോ…?” ആര്യൻ അവളെ അടിച്ചിരുത്താൻ എന്ന മട്ടിൽ കളിയായി പറഞ്ഞിട്ട് ചിരിച്ചു.

 

“അയ്യേ…പോടാ വൃത്തികെട്ടവനെ…പട്ടീ…” ശാലിനി കരയുന്ന ഭാവത്തിൽ മുഖം ചുളിച്ചുകൊണ്ട് അവനെ പതിയെ പുറത്തിന് തല്ലി.

 

“ഹഹഹ…അയ്യോ…വെറുതെ പറഞ്ഞതാ…തല്ലല്ലേ…ദേ അമ്മ കേൾക്കും…അടങ്ങിയിരി…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“നാളെ മുതൽ ഞാൻ ഒറ്റക്ക് പൊയ്ക്കോളാം ഇനി…” ശാലിനി ദേഷ്യം നടിച്ച് പറഞ്ഞു.

 

“ശ്ശേ…ഞാൻ തമാശ പറഞ്ഞതല്ലേ…”

 

“ഹും…അവൻ്റെ തമാശ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി ഒരു പാവാട കൂടി അവനെടുത്തുകൊടുത്തു.

 

“ഇന്നാ കൊണ്ടുപോയി കൊടുക്ക്…” അവൾ അവൻ്റെ നേരെ എറിഞ്ഞുകൊണ്ട് പറഞ്ഞു.

 

ആര്യൻ അത് പിടിച്ച് തിരിച്ചും മറിച്ചും ഒന്ന് നോക്കി.

 

“എന്തേ സൗന്ദര്യം പിടിച്ചില്ലേ…അതൊക്കെ മതി…” ശാലിനി വീണ്ടും മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.

 

“ശെടാ…അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…ഇത് മതിയേ…” ആര്യൻ തൊഴുതു.

 

“പിന്നെന്തിനാ നിൽക്കുന്നത്…അതോ ഇനി ഷഡ്ഡിയും വേണോ നിൻ്റെ ലിയ ചേച്ചിക്ക്…?” അവൾ പുരികം ഉയർത്തി ചോദിച്ചു.

 

ശാലിനിയുടെ ചോദ്യം കേട്ട് ആര്യന് ചിരി വന്നെങ്കിലും അവനത് പുറത്ത് കാണിക്കാതെ അവളെ കുരങ്ങ് കളിപ്പിക്കാമെന്ന് കരുതി.

 

“ഹാ പറഞ്ഞ പോലെ അത് ശരി ആണല്ലോ…വേണം…ആഹാ ദാ ഇവിടെ കിടപ്പുണ്ടല്ലോ…ഞാൻ എടുത്തോളാം നല്ലത് നോക്കി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ശാലിനിയുടെ പാൻ്റി ഇട്ടിരിക്കുന്ന മുറിയിലെ അഴയുടെ അരികിലേക്ക് നടന്നു.

 

“അയ്യേ…പോടാ വൃത്തികെട്ടവനെ…” ശാലിനി അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു.

 

“ഹാ പോകാം…അതൂടെ എടുത്തിട്ട് പോയേക്കാം…” ആര്യൻ അവളെ മുന്നിൽ നിന്ന് മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

 

“പിന്നേ…പോ ചെക്കാ…”

 

“ശെടാ…ചേച്ചി തന്നല്ലേ വേണോന്ന് ചോദിച്ചത്…”

 

“എടാ നാണമില്ലാത്തവനെ…ഞാൻ അത് തിരിച്ചെടുത്തു…ഇങ്ങനൊരു ചെക്കൻ…” ശാലിനി തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

 

“ഇനി തിരിച്ചെടുക്കാൻ പറ്റില്ല ചോദിച്ചു പോയില്ലേ എന്തായാലും…”

 

“ആഹാ…പോടാ ചെക്കാ…”

 

“എന്തോന്ന് പോടാ…ഞാൻ എടുക്കും…” ആര്യൻ അഴയിലുള്ള ഒരു പാൻ്റിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

 

“ടാ പ്ലീസ്…ഞാൻ വെറുതേ പറഞ്ഞതാ…”

 

“തോറ്റോ തോറ്റോ…” ആര്യൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

 

“ഹാ തോറ്റു…മാറിനിക്ക്…”

 

“ഹാ അങ്ങനെ വഴിക്ക് വാ…”

 

“പന്ന ചെക്കൻ…” ശാലിനിയുടെ മുഖത്ത് ചെറിയ നാണം വിരിഞ്ഞു.

 

“അതേ…ഒരു പേപ്പർ താ…ഇങ്ങനെ കൊണ്ടുപോകുന്നതെങ്ങനാ…?” ആര്യൻ ചോദിച്ചു.

 

“ഉം…നിക്ക് കൊണ്ടുവരാം…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി ഹാളിലേക്ക് പോയി.

 

ആ സമയം ആര്യൻ്റെ മനസ്സിലൊരു കുസൃതി തോന്നി. അവൻ അഴയിൽ കിടന്ന ശാലിനിയുടെ ഒരു വയലറ്റ് നിറത്തിലുള്ള പാൻ്റി എടുത്ത് അവൻ്റെ കൈലി മടക്കികുത്തിയ ശേഷം അതിലേക്ക് ഒളിപ്പിച്ച് വച്ചു.

 

ശാലിനി പേപ്പറുമായി വന്നതും അവൻ അത് വാങ്ങി നൈറ്റിയും പാവാടയും പൊതിഞ്ഞെടുത്തു.

 

“ഇതൊക്കെ അലക്കിക്കൊണ്ട് തിരിച്ച് തന്നോണം…” ശാലിനി എളിയിൽ കൈ കുത്തിപ്പിടിച്ച് പറഞ്ഞു.

 

“ഉയ്യോ തന്നോളാമേ…” ആര്യൻ അവളെ നോക്കി പിന്നെയും തൊഴുതു.

 

“മ്മ് തന്നാൽ മതി…”

 

“അപ്പോ ശരി…നാളെ കാണാം…”

 

“നാളെ നമ്മളെയൊക്കെ കണ്ടാൽ ഓർക്കുമോ ആവോ…”

 

“എൻ്റെ ശാലിനി കുട്ടിയെ ഞാൻ ഓർക്കാതെ ഇരിക്കുമോ…!” ആര്യൻ അവളുടെ താടിയിൽ പിടിച്ച് കൊഞ്ചി.

 

“അതൊക്കെ നാളെ കാണുമ്പോൾ അറിയാം…”

 

“മറക്കാതിരിക്കാൻ ഒരുമ്മ കൂടി തരുന്നോ…?”

 

“അയ്യടാ…പോ അവിടുന്ന്…സമയം കുറേ ആയി തുണി തപ്പാൻ കേറിയിട്ട്…” ശാലിനി അവൻ്റെ കവിളിൽ തട്ടി പറഞ്ഞു.

 

“വേണ്ടെങ്കിൽ വേണ്ടാ…ഞാൻ പോവാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ മുറിക്ക് പുറത്തേക്ക് നടന്നു.

 

“അതേ…ആവശ്യം വന്നാലോ എന്ന് കരുതി ഞാൻ ഒരു സാധനം കൂടി എടുത്തിട്ടുണ്ട്…അപ്പൊ ശരി നാളെ കാണാം…” വാതിലിന് അരികിൽ നിന്ന് പറഞ്ഞിട്ട് ആര്യൻ വേഗം പുറത്തേക്കിറങ്ങി നടന്നു.

 

സംഭവം എന്താണെന്ന് മനസ്സിലാകാഞ്ഞ ശാലിനി പെട്ടെന്ന് എന്തോ ഓർത്തത് പോലെ അഴയിലേക്ക് നോക്കി…അവൾ അതിനടുത്തേക്ക് ചെന്നുകൊണ്ട് ഒന്ന് തപ്പി നോക്കിയപ്പോൾ അലക്കിയിട്ടിരുന്ന ഒരു പാൻ്റി കാണാൻ ഇല്ലാ എന്ന് മനസ്സിലായി. ശാലിനി പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി ഓടിയെങ്കിലും ആര്യൻ അപ്പോഴേക്കും അമ്മയോടും അമ്മുവിനോടും യാത്ര പറഞ്ഞ ശേഷം ഗേറ്റ് കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *