മന്ദാരക്കനവ് – 8 1അടിപൊളി  

 

“അതിനെന്താ?…ഇങ്ങോട്ടാണെന്ന് പറഞ്ഞിട്ടല്ലേ ചേച്ചി വന്നത്…കറൻ്റ് പോയാൽ വരുമ്പോ പോകാം…”

 

“അയ്യടാ…എന്നിട്ട് വേണം നിനക്കിരുന്ന് ഓരോരോ വൃത്തികേട് പറയാൻ…” ശാലിനി ഉള്ളിലുണ്ടായ നാണം മറച്ചുവച്ചുകൊണ്ട് ഗൗരവം കാണിച്ചു.

 

“ഞാൻ മാത്രം അല്ലല്ലോ…ചേച്ചിയും പറഞ്ഞില്ലേ…അതുകൊള്ളാം…എന്തായാലും ഞാൻ ഇന്നൊന്നും പറയുന്നില്ല പോരെ…കറൻ്റ് പോയാൽ ഞാൻ കൊണ്ടുവിട്ടോളാം…”

 

“മ്മ്…” ശാലിനി മൂളിയ ശേഷം അവൻ്റെ എതിർവശത്തായി കസേരയിൽ ചെന്നിരുന്നു.

 

ആര്യൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരുന്നു.

 

“എന്താ…?” ശാലിനി അവൻ്റെ നോട്ടം കണ്ട് ചോദിച്ചു.

 

“എന്ത്…?” ആര്യൻ തിരിച്ച് ചോദിച്ചു.

 

“എന്തിനാ നീ ഇങ്ങനെ നോക്കുന്നതെന്ന്…?”

 

“എന്താ നോക്കാൻ പാടില്ലേ…?”

 

“ഇതിനാണോ എന്നോട് ഇവിടെ ഇരിക്കാൻ പറഞ്ഞത്…?” സ്ഥിരം ഗൗരവത്തിൽ തന്നെ ചോദിച്ചു.

 

“ആണെങ്കിൽ…?”

 

“ആണെങ്കിൽ കുന്തം…ഞാൻ പോവാ എങ്കിൽ…” അവൾ പോകാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാതെ പറഞ്ഞു.

 

“ഹാ പോകല്ലേ…ചേച്ചിയെ ഇങ്ങനെ നോക്കിയിരിക്കാൻ നല്ല രസം…” ആര്യൻ അവളുടെ നാണം ആസ്വദിക്കാൻ വേണ്ടി പറഞ്ഞു.

 

“ആണോ!…അത്രക്ക് രസിക്കണ്ട കേട്ടോ…” അങ്ങനെ പറയുമ്പോഴും അവളുടെ മുഖത്ത് നാണം നിറഞ്ഞിരുന്നു.

 

“പക്ഷേ ഇന്നലെ മെഴുതിരി വെട്ടത്തിൽ കണ്ടത്രയും പോരാ കേട്ടോ…” ആര്യൻ ഒരു പരിഭവം പോലെ പറഞ്ഞു.

 

“ഒരുപാടങ്ങ് സുഖിപ്പിക്കല്ലേ മോനേ…” വീണ്ടും അവളുടെ നാണം മുഖമാകെ പരന്നുനിന്നു.

 

“ഹഹഹ…” ആര്യൻ ചിരിച്ചു.

 

“നീ ചുമ്മാ കളിയാക്കാതെ വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയട ചെക്കാ…”

 

“മ്മ്…ഓക്കേ…ഒരു കാര്യം പറയാനുണ്ട്…” ആര്യൻ കളി മാറ്റി വെച്ചുകൊണ്ട് പറഞ്ഞു.

 

“എന്താ…?” ശാലിനി അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.

 

“ഞാൻ അയാളെ ഒന്ന് കാണാൻ വേണ്ടി പോയിരുന്നു…?” ആര്യൻ കണ്ണുകൾ മേശയിൽ ഇരിക്കുന്ന അവൻ്റെ കൈകളിലേക്ക് നോക്കി പറഞ്ഞു.

 

“ആരെ…? ശാലിനി മുന്നോട്ട് അൽപ്പംകൂടി നീങ്ങിയിരുന്നു.

 

ആര്യൻ സുഹറയുടെ വീട്ടിലേക്ക് പോകാനുണ്ടായ കാരണം മുതൽ അവിടെ എത്തിയിട്ടുണ്ടായ കാര്യങ്ങൾ എല്ലാം ഓരോന്നായി ശാലിനിയോട് പറഞ്ഞു. പക്ഷേ സുഹറ ശാലിനിയോട് പറയരുതെന്ന് പറഞ്ഞ കാര്യം മാത്രം അവൻ ഒഴിവാക്കി. ശാലിനി ആര്യൻ പറഞ്ഞതെല്ലാം ശ്രദ്ധയോടെ തന്നെ കേട്ടിരുന്നു.

 

“മ്മ്…എന്തായാലും ഇനി അയാള് പ്രശ്നം ഒന്നും ഉണ്ടാക്കില്ലെന്ന് വിശ്വസിക്കാം അപ്പോ…” എല്ലാം കേട്ട ശേഷം ശാലിനി പറഞ്ഞു.

 

“മ്മ് ഏറെക്കുറെ…”

 

“എന്തായാലും അയാളെ പറ്റി ഇനി ഒന്നും ഓർക്കണ്ടാ…അങ്ങനെ ഒരാളെ കണ്ടിട്ടില്ലെന്ന് വിചാരിച്ചാൽ മതി…” ശാലിനി അവനെ ആശ്വസിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.

 

“മ്മ്…” തനിക്കുണ്ടായതിനേക്കാൾ മോശം അനുഭവം അയാളിൽ നിന്നുമുണ്ടായ ശാലിനി അങ്ങനെ പറഞ്ഞത് അവന് വലിയ ആശ്വാസം ഉണ്ടാക്കി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

 

“അതുപോട്ടെ…അമ്മയ്ക്ക് കറികൾ ഇഷ്ട്ടായോ…?” ആര്യൻ അവളോട് ചോദിച്ചു.

 

“ഹാ പറയാൻ മറന്നു…അമ്മ നീ അങ്ങോട്ടേക്ക് വരുമ്പോ പറയാൻ വേണ്ടി ഇരിക്കുവായിരുന്നു…പിന്നെ എന്നോട് പറഞ്ഞ് വിട്ടു…നന്നായി ഇഷ്ട്ടപ്പെട്ടു അമ്മയ്ക്ക് എല്ലാം…” ശാലിനി സന്തോഷത്തോടെ പറഞ്ഞു.

 

“ആഹാ…ഞാൻ എന്തായാലും ചേച്ചിയെ കൊണ്ടുവിടാൻ വരുമല്ലോ അപ്പോ അമ്മേടെ വായിൽനിന്ന് തന്നെ കേട്ടോളാം ഇനി…”

 

“അതെന്താ നിനക്ക് എൻ്റെ വായിൽ നിന്ന് കേട്ടാൽ…” ശാലിനി അവനെ ആശങ്കക്കുഴപ്പത്തിലാക്കാൻ വേണ്ടി മനപ്പൂർവം ചോദിച്ചു.

 

“ചേച്ചീടെ വായിൽനിന്ന് ഞാൻ കേട്ടതാണല്ലോ ഉച്ചക്ക്…”

 

“അതെന്താ നിനക്ക് വീണ്ടും കേട്ടാൽ…?” ശാലിനി കുറച്ചുകൂടി ഗൗരവത്തിൽ ചോദിച്ചു.

 

“ഇതെന്താ നാഗവല്ലിയോ!…ഞാൻ കേട്ടോളാമേ പറഞ്ഞോ…”

 

ആര്യൻ്റെ മറുപടി ശാലിനിയെ ചിരിപ്പിച്ചു. അവൾ ചിരി നിർത്തിയ ശേഷം അമ്മ തന്നെ പറഞ്ഞോളും എന്ന് അവനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *